Thursday, November 3, 2011

ഈഗിൾ ഹാസ് ലാന്റഡ് – 19


അന്നൊരു ബുധനാഴ്ചയായിരുന്നു. ബെർലിൻ നഗരത്തിൽ മഴ കോരിച്ചൊരിയുന്നു.

എന്നാൽ അതിനടുത്ത ദിവസം ഇങ്ങ് ഇംഗ്ലണ്ടിലുള്ള സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ പ്രഭാതം വിരിഞ്ഞത് മനോഹരമായ കാലാവസ്ഥയുമായിട്ടാണ്. എല്ലാം കൊണ്ടും ആസ്വാദ്യകരമായ  ഒരു വസന്തകാല പുലരി. സെന്റ് മേരിസ് ആന്റ് ഓൾ സെയ്ന്റ്‌സ് ദേവാലയത്തിന്റെ കവാടത്തിലൂടെ മുടന്തിക്കൊണ്ട് ഫാദർ ഫിലിപ്പ് വെറേക്കർ പുറത്തേക്കിറങ്ങിയപ്പോൾ പൂർവ്വാംബരത്തിൽ സൂര്യൻ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.

ഏകദേശം മുപ്പത് വയസ്സുണ്ട് ഫാദർ വെറേക്കറിന്. മെലിഞ്ഞ് ഉയരം കൂടിയ ശരീരപ്രകൃതി. കറുത്ത ളോഹ അദ്ദേഹത്തിന്റെ മെലിഞ്ഞ ശരീരപ്രകൃതി പ്രത്യേകം എടുത്തുകാണിക്കുന്നത് പോലെ തോന്നി. വാക്കിങ്ങ് സ്റ്റിക്കിന്റെ സഹായത്തോടെ അൽപ്പം മുന്നോട്ടാഞ്ഞ് മുടന്തി നടക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം വേദന കൊണ്ട് വരിഞ്ഞ് മുറുകി. നാല് മാസങ്ങൾക്ക് മുമ്പാണ് മിലിട്ടറി ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.

ഹാർലീ സ്ട്രീറ്റിലെ ഒരു സർജന്റെ ഇളയ മകനായിട്ടായിരുന്നു ഫിലിപ്പിന്റെ ജനനം. കേംബ്രിഡ്ജ് സർവകലാശാലയിലെ സമർത്ഥനായി വിദ്യാർത്ഥിയായി മാറി ഫിലിപ്പ്. വളരെ ശോഭനമായ ഒരു ഭാവിയാണ് മാതാപിതാക്കളും അദ്ധ്യാപകരും അവനിൽ കണ്ടത്. എന്നാൽ മാതാപിതാക്കളുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് വൈദിക പഠനത്തിന് ചേരുവാനാണ് അയാൾ തീരുമാനിച്ചത്. അങ്ങനെ റോമിലുള്ള ഇംഗ്ലീഷ് കോളജിൽ വൈദിക പഠനത്തിന് പോകുകയും പിന്നീട്  സൊസൈറ്റി ഓഫ് ജീസസിൽ ചേരുകയും ചെയ്തു.

1940 ൽ ബ്രിട്ടീഷ് സൈന്യത്തിൽ ഒരു വൈദികനായി ഫിലിപ്പ് പ്രവേശിച്ചു. പക്ഷേ, അധിക കാലം കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹം പാരച്യൂട്ട് റെജിമെന്റിലേക്ക് മാറ്റപ്പെട്ടു. 1942 ലാണ് അദ്ദേഹം ആദ്യവും അവസാനവുമായി യുദ്ധമുഖം കാണുന്നത്. ടുണീഷ്യയിലെ ഊദ്നാ എയർഫീൽഡ് പിടിച്ചടക്കുവാനുള്ള ഓർഡറുമായി പുറപ്പെട്ട ഫസ്റ്റ് പാരച്യൂട്ട് ബ്രിഗേഡിനൊപ്പം അദ്ദേഹവും താഴേക്ക് ചാടി. ടുണിസ് നഗരത്തിൽ നിന്നും പത്ത് മൈൽ അകലെയായിരുന്നുവത്. കനത്ത ചെറുത്തുനിൽപ്പായിരുന്നു അന്ന് ടൂണീഷ്യൻ സേനയിൽ നിന്നും അവർക്ക് നേരിടേണ്ടി വന്നത്.

റെജിമെന്റിലെ ഇരുനൂറ്റിയറുപത് പേർ കൊല്ലപ്പെട്ടു. രക്ഷപെട്ട നൂറ്റിയെൺപത് പേരിൽ ഫിലിപ്പ് വെറേക്കറും ഉണ്ടായിരുന്നെങ്കിലും ഇടത് കാൽ‌പാദത്തിലൂടെ കടന്നുപോയ വെടിയുണ്ട എല്ല് തകർത്ത് കളഞ്ഞിരുന്നു. ഫീൽഡ് ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അണുബാധ ഏറ്റുകഴിഞ്ഞിരുന്നതിനാൽ ഇടത് പാദം മുറിച്ച് മാറ്റുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല ഡോക്ടർ‌മാർക്ക്.

അംഗവൈകല്യം സംഭവിച്ച കാലുമായുള്ള ജീവിതം ദുഷ്കരമായി മാറിയിരിക്കുന്നു അദ്ദേഹത്തിനിപ്പോൾ. കെട്ടടങ്ങാത്ത വേദന. പാർക്ക് കോട്ടേജിനടുത്ത് എത്തിയപ്പോഴാണ് എതിരെ സൈക്കിൾ ഉന്തിക്കൊണ്ട് വരുന്ന ജോവന്നയെ കണ്ടുമുട്ടിയത്. അവരുടെ പ്രീയപ്പെട്ട വളർത്തുനായയും അവരോടൊപ്പം ഉണ്ടായിരുന്നു. തന്റെ കാലിലെ അസഹ്യമായ വേദന അവഗണിച്ചുകൊണ്ട് അദ്ദേഹം മുഖത്ത് പുഞ്ചിരി വരുത്തി.

“സുഖമാണോ ഫാദർ? കണ്ടിട്ട് കുറേ നാളായല്ലോ?

പരുപരുത്ത സ്കർട്ടും മഞ്ഞ ഓയിൽ‌സ്കിൻ കോട്ടും സ്വെറ്ററും ആയിരുന്നു ജോവന്ന ധരിച്ചിരുന്നത്. വെളുത്ത മുടികൾക്ക് മുകളിലൂടെ ധരിച്ച സിൽക്ക് സ്കാർഫ് ആ പ്രായത്തിലും അവരെ സുന്ദരിയാക്കി.

“ഓ ഐ ആം ഓൾ റൈറ്റ്” വെറേക്കർ പറഞ്ഞു. “പക്ഷേ, വിരസത ഇഞ്ചിഞ്ചായി അനുഭവിച്ച് കൊണ്ടിരിക്കുന്നു. പിന്നെ, ഒരു വർത്തമാനമുണ്ട് എന്റെ സഹോദരി പാമെലയെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നില്ലേ? എന്നേക്കാളും പത്ത് വയസ്സ് കുറവാണവൾക്ക് WAAF ൽ (Women’s Auxillary Air Force)  കോർപ്പറൽ ആണവൾ

“അതേ ഓർക്കുന്നുണ്ട് എന്ത് പറ്റി അവൾക്ക്?” മിസിസ് ഗ്രേ ചോദിച്ചു.

“ഇവിടെ അടുത്ത് പാങ്ങ്ബേണിലുള്ള ബോംബർ സ്റ്റേഷനിൽ അവൾക്ക് പോസ്റ്റിങ്ങ് ലഭിച്ചിരിക്കുന്നു. അങ്ങനെ അവളെ കാണുവാനുള്ള അവസരം ഒത്തുവന്നിരിക്കുന്നു. ഈ വാരാന്ത്യത്തിൽ അവൾ ഇവിടെ വരുന്നുണ്ട്. അപ്പോൾ ഞാൻ പരിചയപ്പെടുത്താം

“സന്തോഷമേയുള്ളൂ” ജോവന്ന സൈക്കിളിൽ കയറിക്കൊണ്ട് പറഞ്ഞു.

“ഇന്ന് രാത്രി അൽപ്പം ചെസ്സ് കളിക്കുന്നോ?” അദ്ദേഹം പ്രതീക്ഷയോടെ ആരാഞ്ഞു.

“പിന്നെന്താ? ഒരു എട്ട് മണിയോടെ വരൂ അത്താഴവും കഴിക്കാം എന്നാൽ ശരി പോയിട്ട് ഒരു അത്യാവശ്യ കാര്യമുണ്ട്

അരുവിയുടെ അരികിലൂടെയുള്ള പാതയിലൂടെ അവർ തന്റെ സൈക്കിളിൽ നീങ്ങി. വളർത്തു നായ ‘പാറ്റ്’ തൊട്ടു പിന്നിലും. അവരുടെ മുഖത്ത് ഗൌരവം നിറഞ്ഞിരുന്നു അപ്പോൾ. തലേ ദിവസം വൈകുന്നേരം ലഭിച്ച റേഡിയോ സന്ദേശം അത്ര വലിയ നടുക്കമാണ് അവർക്ക് സമ്മാനിച്ചത്. ചുരുങ്ങിയത് ഒരു മൂന്ന് തവണയെങ്കിലും അവർ അത് ഡീ‌-കോഡ് ചെയ്തു നോക്കിക്കാണും തനിക്ക് തെറ്റ് സംഭവിച്ചതല്ല എന്ന് ഉറപ്പ് വരുത്താനായി.

കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടേയില്ല എന്ന് പറയാം. യൂറോപ്പിലേക്ക് യാത്ര തിരിക്കുന്ന കപ്പലുകളുടെ ഗർജ്ജനവും പിന്നീടെപ്പോഴോ അവ തിരിച്ച് വരുമ്പോഴുള്ള കോലാഹലങ്ങളും ശ്രദ്ധിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു. പുലർച്ചെ എപ്പോഴോ ആണ് ഒന്ന് മയങ്ങുവാൻ സാധിച്ചത് തന്നെ. എങ്കിലും രാവിലെ ഏഴരയോടെ ഉറക്കമുണർന്നപ്പോൾ പതിവില്ലാത്ത ഉന്മേഷവും ഉത്സാഹവും അനുഭവപ്പെട്ടു അവർക്ക്.

ഒരു പ്രത്യേക അനുഭവമായിരുന്നു അത്. ജീവിതത്തിൽ ആദ്യമായി വളരെ പ്രധാനപ്പെട്ട ഒരു ദൌത്യം ഏറ്റെടുക്കുവാൻ പോകുന്നു. അവിശ്വസനീയം തന്നെ. പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ കിഡ്‌നാപ് ചെയ്യുക ! തന്റെ അംഗരക്ഷകരുടെ മൂക്കിന് താഴെ നിന്ന് അദ്ദേഹത്തെ തട്ടിക്കൊണ്ട് പോകുക !

അവർ അറിയാതെ പൊട്ടിച്ചിരിച്ചു പോയി. ഈ നശിച്ച ബ്രീട്ടീഷ്‌കാർ എങ്ങനെ ഇത് വിശ്വസിക്കും? എങ്ങനെ ഇത് സഹിക്കും? ലോകം ഒന്നടങ്കം അന്തം വിട്ട് നിന്ന് പോകും

കുന്നിൻ ചരുവിലൂടെ മെയിൻ റോഡിലേക്ക് സൈക്കിൾ വേഗതയാർജ്ജിച്ചപ്പോൾ പിന്നിൽ നിന്ന് ഒരു കാറിന്റെ ഹോൺ കേട്ടു. നിമിഷങ്ങൾക്കകം ഒരു ചെറിയ കാർ അവരുടെ സമീപം വന്ന് നിന്നു. വെളുത്ത് നരച്ച വലിയ മീശയുള്ള ഒരാളായിരുന്നു അതിൽ. വീങ്ങിയ മുഖം കണ്ടാലറിയാം ദിനവും ധാരാളം വിസ്കി അകത്താക്കുന്ന ആളാണെന്ന്. ഹോം ഗാർഡിൽ ജോലി ചെയ്യുന്ന ലെഫ്റ്റനന്റ് കേണലിന്റെ യൂണിഫോമാണ് അയാൾ ധരിച്ചിരിക്കുന്നത്.

“മോർണിങ്ങ് ജോവന്ന”  അയാൾ അഭിവാദ്യം ചെയ്തു.

തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു. വൈകുന്നേരം ഇയാളെ കാണണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു അവർ. ഇനിയിപ്പോൾ ആ യാത്ര ലാഭിക്കാം.

“ഗുഡ് മോർണിങ്ങ് ഹെൻ‌ട്രി” സൈക്കിളിൽ നിന്ന് ഇറങ്ങിക്കൊണ്ട് അവർ പറഞ്ഞു.

കാറിൽ നിന്ന് അയാളും ഇറങ്ങി. “ശനിയാഴ്ച രാത്രി കുറച്ചു പേർ വരുന്നുണ്ട് ബ്രിഡ്‌ജും ചെസ്സും ഒക്കെ ഉണ്ടാകും പിന്നെ അത്താഴം വേറെ പ്രത്യേകിച്ചൊന്നുമില്ല നിങ്ങളെയും കൂടി ക്ഷണിക്കുവാൻ ജീൻ പറഞ്ഞിരുന്നു

“അവരോട് എന്റെ അന്വേഷണവും നന്ദിയും പറയുക നല്ല ആവേശത്തിലായിരിക്കുമല്ലേ അവരിപ്പോൾ? വിശിഷ്ടാതിഥിയെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിൽ?”

സർ ഹെൻ‌ട്രി പെട്ടെന്ന് അസ്വസ്ഥനായത് പോലെ തോന്നി. പിന്നെ സ്വരം താഴ്ത്തി അവരോട് ചോദിച്ചു. “നോക്കൂ ആരോടും പറഞ്ഞിട്ടില്ലല്ലോ അല്ലേ ഇക്കാര്യം?”

താൻ അങ്ങനെ ചെയ്യുമോ എന്ന ഭാവം മുഖത്ത് കൊണ്ടുവരുന്നതിൽ അവർ വിജയിച്ചു. “തീർച്ചയായും ഇല്ല അങ്ങനെ ചെയ്യില്ല എന്ന പൂർണ്ണവിശ്വാസമുള്ളത് കൊണ്ടല്ലേ നിങ്ങൾ എന്നോട് ഇക്കാര്യം അന്ന് പറഞ്ഞത്? ഓർക്കുന്നില്ലേ?”

“സത്യം പറഞ്ഞാൽ ഞാനത് പറയാനേ പാടില്ലായിരുന്നു പക്ഷേ, നിങ്ങളെ വിശ്വസിക്കാമെന്ന് എനിക്കുറപ്പുണ്ട്” അയാൾ അവരുടെ അരക്കെട്ടിലൂടെ കൈ ചുറ്റി. “ഇക്കാര്യം ഇവിടെ ആരും അറിയാൻ പാടില്ല ഡാർലിങ്ങ് ആരുടെയെങ്കിലും ചെവിയിലെത്തിയാൽ പിന്നെ നാട് മുഴുവൻ പരക്കും

“തീർച്ചയായും നിങ്ങൾക്ക് വേണ്ടി ഞാൻ എന്തും തന്നെ ചെയ്യും”  അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എന്തും തന്നെ ജോവന്നാ?” അയാളുടെ സ്വരം ആർദ്രമായി. അയാളുടെ ശരീരം തന്റെ ശരീരത്തോട് കൂടുതൽ അടുക്കുന്നത് അവർ അറിഞ്ഞു. ചെറിയ വിറയലുണ്ടായിരുന്നു അയാളുടെ ശരീരത്തിന്. എന്നാൽ പെട്ടെന്ന് തന്നെ അയാൾ അകന്ന് മാറി. “എനിക്കൊരു സ്ഥലത്ത് പോകാനുണ്ട് ഹോൾട്ടിൽ ഒരു ഏരിയ കമാൻഡ് മീറ്റിങ്ങ് ഉണ്ട്

“പ്രധാനമന്ത്രി വരുന്നതിലുള്ള ആവേശവും ജിജ്ഞാസയുമാണ് നിങ്ങൾക്കല്ലേ?” അവർ ചോദിച്ചു.

“തീർച്ചയായും ഇതെനിക്കൊരു ബഹുമതി തന്നെയാണ്” സർ ഹെൻ‌ട്രി ഉത്സാഹഭരിതനായി.

“അതൊക്കെ പോട്ടെ എങ്ങോട്ടാണ് നിങ്ങളിപ്പോൾ പോകുന്നത്?” കാറിൽ കയറിക്കൊണ്ട് അയാൾ ചോദിച്ചു.

ഈ ചോദ്യം എപ്പോഴാണ് വരിക എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവർ.

“ഓ പതിവ് പോലെ  അല്പം പക്ഷി നിരീക്ഷണം ക്ലേ അല്ലെങ്കിൽ ആ ചതുപ്പ് നിലം വരെ കൃത്യമായി തീരുമാനിച്ചിട്ടില്ല ഇതുവരെ പുതിയ കുറച്ച് ദേശാന്തര പക്ഷികൾ വരാൻ സാദ്ധ്യതയുണ്ട്

“നിങ്ങളും നിങ്ങളുടെ പക്ഷികളും എന്നാൽ ശരി പോയി നിരീക്ഷിക്ക്” അദ്ദേഹത്തിന്റെ മുഖം ഗൌരവം കൊണ്ടു. “പിന്നെ ഞാൻ പറഞ്ഞ കാര്യം ഓർമ്മയിരിക്കട്ടെ

(തുടരും)

27 comments:

  1. അണിയറയിൽ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു...

    അടുത്ത ലക്കം രണ്ടാഴ്ച്ച കഴിഞ്ഞ്... ചെറിയ ഒരു അവധിക്കാലം ചെലവഴിക്കാനായി നാട്ടിലേക്ക് തിരിക്കുകയാണ് നാളെ... അപ്പോൾ ഇനി വന്നിട്ട് കാണാം... തിരിച്ച് വരുമ്പോഴേക്കും ഇവിടെ കമന്റുകൾ കൊണ്ട് നിറയ്ക്കുക... നെറ്റ് സൌകര്യം ഇല്ലാത്തതു കൊണ്ട് കമന്റുകൾക്കുള്ള മറുപടി വന്നതിന് ശേഷം...

    നാട്ടിലെ കോണ്ടാക്റ്റ് നമ്പർ ... 9846 577 465

    തൽക്കാലം വിട...

    ReplyDelete
  2. യുദ്ധത്തിന്റെ കാഹളങ്ങൾ അപ്പോൾ വന്നിട്ട് അല്ലേ വിനുവേട്ടാ

    പിന്നെ ഈ ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് നാട്ടിലുള്ള ബ്ലൊഗ്മ്മീറ്റിൽ പങ്കെടുക്കുമല്ലോ..
    റാംജി,കുട്ടന്മേനോൻ,ജെ.പി,ഖാദർ ഭായ്,മുരളീമേനോൻ,...അങ്ങിനെ കുറച്ചുപേർ അവിടെയുണ്ടാകും..
    ഇമ്മടെ തറവാടീനേം കൂടി വിളിച്ചോട്ടാ‍ാ...

    ReplyDelete
  3. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു. തുടർ വായനയ്ക്കായി വീണ്ടും വരും!

    ReplyDelete
  4. ഓഹോ...ഇനി രണ്ടാഴ്ച കഴ്ഞ്ഞേ ഉള്ളോ ? കഥ രസം പിടിച്ചു വരികയായിരുന്നു..ഞാൻ ജാക്ക് ഹിഗ്ഗിൻസിനെ തപ്പി പോകുമെന്നാണ് തോന്നുന്നത്..

    ശുഭയാത്ര..അടിച്ചു പൊളിച്ചു വരൂ !!

    സസ്നേഹം,
    പഥികൻ

    ReplyDelete
  5. പറഞ്ഞപോലെ കഥ രസം പിടിച്ചു വരികയായിരുന്നു, സാരല്യ , നാട്ടില്‍ പോയി അവധിക്കാലം ആഘോഷിച്ചിട്ട് വരൂ... അപ്പൊ രണ്ടാഴ്ച കഴിഞ്ഞു കാണാംല്ലേ...

    ReplyDelete
  6. കഥ രസം പിടിച്ചു വരികയായിരുന്നു..തുടരട്ടെ ഇനി രണ്ടാഴ്ച കഴിയും അല്ലെ ...

    ReplyDelete
  7. ശരി... തുടരട്ടെ...

    ReplyDelete
  8. ശ്ശോ..ഈ വിനുവേട്ടന്റെ ഒരു കാര്യം..
    കിടലന്‍ സാഹിത്യമാണല്ലോ..”പൂർവ്വാംബരത്തിൽ സൂര്യൻ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.“
    നമിച്ചു ഗുരോ.

    നാട്ടില്‍ പോയി അടിച്ചുപൊളിച്ച് ഉല്ലസിച്ചു വാ..കിടിലന്‍ മഴുയാ നാട്ടിലും, ചെന്നൈയിലും..:)

    ഇനി ചുമ്മാ രണ്ട് പാട്ടുകള്‍ (രാവിലെ മൊത്തമായും സാഹിത്യത്തില്‍ നീന്താം എന്നു വിചാരിക്കുന്നു).
    1. വചസ്സാലും, വപുസ്സാലും മനസ്സില്‍ കൃഷ്ണാമയം..
    2. ദേഹിയില്ല ദേഹിക്കിപ്പോ ദാഹമില്ലാ..

    ReplyDelete
  9. എച്മുകുട്ടിയുടെ കമന്റ്... ഇ.മെയിൽ വഴി വന്നത്...


    ആഹാ! നാട്ടിലേയ്ക്ക് വരികയാണോ?
    അതു കൊള്ളാം.

    കഥ ഉഷാറായി വരികയായിരുന്നു.
    സാരമില്ല, രണ്ടാഴ്ചയ്ക്കകം ഒന്നുംകൂടി വായിച്ച് വരാം.

    അവിടെ കമന്റെഴുതാൻ ഇപ്പോഴും സാധിയ്ക്കുന്നില്ല. വിനുവേട്ടാ.
    ഞാൻ തോറ്റു.

    ReplyDelete
  10. @ മുരളിഭായ്... നാളത്തെ ബ്ലോഗ് മീറ്റിന് പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്...

    @ തട്ടത്ത്മല... ആദ്യമായിട്ടാണ് ഇവിടെ അല്ലേ? വീണ്ടും വരുമല്ലോ...

    @ പഥികൻ... അതേ, രണ്ടാഴ്ച്ച കാത്തിരുന്നേ പറ്റൂ...

    @ ലിപി, കുങ്കുമം, ശ്രീ ... നന്ദി...

    @ ചാർളി... സാഹിത്യം ... അത് ഹിഗ്ഗിൻസിനെ ഞാൻ മലയാളം പഠിപ്പിച്ചതല്ലേ... പിന്നെ... ഈ മഴ അത്ര ശരിയല്ല... ലാന്റ് ചെയ്ത് കഴിഞ്ഞിട്ട് പെയ്തോട്ടെ... ‌

    @ എച്മു... എനിക്ക് തോന്നുന്നത് ഇത് എച്മുവിന്റെ കമ്പ്യൂട്ടറിലെ പ്രശ്നമാണെന്നാണ്... അതോ ഇനി ഈ ബ്ലോഗിലെ ഏതെങ്കിലും ലിങ്കുകൾ ഉണ്ടാക്കുന്ന പ്രശ്നമാണോ എന്നും അറിയില്ല...

    ReplyDelete
  11. കഥയുടെ വഴിത്തിരിവില്‍ ഇങ്ങോട്ട് വരുകയാണല്ലേ? കഥ തുടരാന്‍ വേണ്ടി വിനുവേട്ടനെ എത്രയും വേഗം ഇവിടെ നിന്നും അങ്ങോട്ടയക്കാം കൂട്ടുകാരെ. അത് ഞങ്ങള്‍ ഏറ്റു. :)
    @ ചാര്‍ളി - ഏതോ ലക്കത്തില്‍ സുകന്യാമ്മേ എന്നാ വിളിയൊക്കെ കേട്ടുട്ടോ. തിരക്കായിപ്പോയി. :)

    ReplyDelete
  12. സുകന്യാജി... അവിടെ എത്തിയില്ല, അതിന് മുമ്പേ ഞങ്ങളെ ഇങ്ങോട്ട് ഓടിക്കാൻ പോകുകയാണല്ലേ...? നന്നായി...

    പിന്നെ, നാളെ രാവിലെ ലാന്റ് ചെയ്യുന്ന ഞങ്ങൾ വൈകുന്നേരം വരെ എയർപോർട്ടിൽ ഇരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്... മോട്ടോർ വാഹന പണിമുടക്ക് ഞങ്ങളുടെ വഴി മുടക്കും...

    ReplyDelete
  13. കഥ ഉഷാറായി വരികയായിരുന്നു...
    നട്ടിൽ പോയി അടിച്ചു പൊളിച്ചു വാ...

    ആശംസകൾ...

    ReplyDelete
  14. അപ്പൊ പോയി വന്നിട്ട് കാണാം..

    വിനുവേട്ട...ഇനിയും ബ്ലോഗ് മീടോ?

    ReplyDelete
  15. @ വി.കെ ... നാളത്തെ കാര്യം ... പണി കിട്ടി എന്നുറപ്പായി... അനുഭവിച്ചല്ലേ പറ്റൂ... ഹർത്താലുകളുടെ സ്വന്തം നാടായി പോയില്ലേ...

    @ എന്റെ ലോകം... വന്നിട്ട് കാണാം... ബിലാത്തി പറഞ്ഞ ബ്ലോഗ് മീറ്റ് എല്ലാ മാസത്തിന്റെയും ആദ്യ ശനിയാഴ്ച്ച തൃശൂരിൽ വച്ച് നടത്തുന്നതാണ്...

    ReplyDelete
  16. നാട്ടില്‍ പോയി വരൂ ..ഇതുവരെ വായിക്കാത്തവര്‍ക്ക്‌ വായിക്കാന്‍ ഇതൊരവസരമാണ്

    ReplyDelete
  17. വായിച്ചു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete
  18. അപ്പോൾ നാട്ടിലെത്തിയിട്ടുണ്ട് അല്ലേ? പക്ഷേ ഞാൻ നാട്ടിലില്ല. അല്ലെങ്കിൽ കാണാമായിരുന്നു.

    ReplyDelete
  19. രണ്ടാഴ്ചത്തെ ഗ്യാപ്പ് നികത്താൻ, ഈ ലക്കം താമസിച്ചാണ് വായിച്ചത്.. (ഹൊ, എന്റെയൊരു പുത്തി..)

    ഡിസ്കണക്റ്റ് ആയ ഒരു മൊബൈൽ നമ്പർ ഇറക്കി ഞങ്ങളെ പറ്റിക്കാമെന്നൊന്നും കരുതേണ്ട.. സുകന്യാമ്മ ക്വൊട്ടേഷൻ ടീമിനെ ഇറക്കുന്നതിനുമുന്നെ കറക്റ്റ് നമ്പർ തന്നോളൂ..

    ഹർത്താലുകളുടെ പെരുമഴയിൽ നല്ലൊരു അവധിക്കാലം ഒലിച്ചുപോവാതിരിക്കട്ടെ എന്നാശംസിക്കുന്നു.. :)

    ReplyDelete
  20. @ജിമ്മി - പുത്തി സമ്മതിച്ചു. "ഈ പറഞ്ഞന്തി" എന്താണ് ശരിയായ നമ്പര്‍. ഞാനാകെ കണ്‍ഫ്യൂഷനിലാണ്. കണ്‍ഫ്യൂഷന്‍ തീരും മുന്‍പ് അവധിക്കാലം തീരുമോ?

    ReplyDelete
  21. കിട്ടി ചേച്ചീ... വിനുവേട്ടന്റെ പുതിയ നമ്പർ കിട്ടീ.. 9645517545 - ഇതാണ് ആ നമ്പർ..

    ഇന്ത്യയ്ക്ക് വെളിയിൽ നിന്നും വിളിക്കുന്നവർ +91 ആദ്യം ചേർക്കാൻ മറക്കേണ്ട.. :)

    ReplyDelete
  22. അതേ ... അത് തന്നെ നമ്പർ.. ഇന്നാണ് ഈ വഴി വീണ്ടും വരാൻ സാധിച്ചത്.... എല്ലാവർക്കും ഇന്ത്യയിൽ നിന്നും സ്വാഗതം...

    ReplyDelete
  23. ഇന്നുമൊരു ബുധനാഴ്ചയാണ്..

    അവധിക്കാലം കഴിഞ്ഞ്, വിനുവേട്ടൻ തിരികെയെത്തിയിരിക്കുന്നു..

    ReplyDelete
  24. അതേ, ഞാൻ തിരിച്ചെത്തിയിരിക്കുന്നു... ഈ വാരം ഈഗിളിന്റെ ലക്കം ഉണ്ടായിരിക്കുന്നതാണ്... ക്ഷമയോടെ കാത്തിരിക്കൂ... :)

    ReplyDelete
  25. വായിക്കുന്നു

    ReplyDelete
  26. ആകാംക്ഷയോടെ അടുത്ത ലക്കത്തിലേയ്ക്ക്‌.

    ഇനി ബ്രിട്ടീഷുകാരനെയെങ്ങാനും പൊക്കുവോ??

    ReplyDelete
    Replies
    1. അറിയണമെങ്കിൽ പെട്ടെന്ന് ചെല്ല് സുധീ അടുത്ത ലക്കത്തിലേക്ക്...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...