ഹാൻസ് മെയർ, ജോവന്നയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പറഞ്ഞ് കഴിഞ്ഞതും കേണൽ റാഡ്‌ൽ പേന താഴെ വച്ചു.
“എ ഫാസിനേറ്റിങ്ങ് ലേഡി… പറയാതിരിക്കാൻ കഴിയില്ല… റ്റെൽ മി സംതിങ്ങ്… അവർക്ക് എന്ത് മാത്രം ട്രെയിനിങ്ങ് ലഭിച്ചിട്ടുണ്ട്…?” കേണൽ ചോദിച്ചു.
“ആവശ്യത്തിനും മാത്രം ഹേർ ഓബർസ്റ്റ്…” മെയർ പറഞ്ഞു. “1936 ലും 1937 ലും അവധിക്കാലം ചെലവഴിക്കുവാനായി അവർ ജർമ്മനിയിൽ എത്തിയിരുന്നു… അപ്പോഴെല്ലാം വിവിധ രംഗങ്ങളിൽ അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്… കോഡുകൾ, വയർലെസ് ആന്റ് റേഡിയോ ഓപ്പറേഷൻ, ക്യാമറയുടെ വിവിധ സാദ്ധ്യതകൾ, അട്ടിമറിയെക്കുറിച്ചുള്ള അടിസ്ഥാന ടെൿനിക്കുകൾ… ഇവയിലെല്ലാം അതീവ നിപുണയാണെന്ന് പറയാൻ സാധിക്കില്ലെങ്കിലും ഒരു കാര്യം സമ്മതിച്ചേ തീരൂ… മോഴ്സ് കോഡ് ഉപയോഗിക്കാൻ അതിസമർത്ഥയാണവർ… അല്ലെങ്കിലും കായികക്ഷമത ആവശ്യമുള്ള ജോലികൾ സാധാരണ അവരെ ഏൽപ്പിക്കാറില്ല…”
“അതെനിക്കറിയാം… ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അവരുടെ പ്രാവീണ്യം എങ്ങനെയാണ്…?”
“പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല… ദക്ഷിണാഫ്രിക്കയിലെ പുൽമേടുകളിലാണ് അവർ വളർന്നു വന്നത്. പത്ത് വയസ്സായപ്പോഴേക്കും ഉന്നം തെറ്റാതെ മൃഗങ്ങളെ വെടി വച്ചിടാനുള്ള പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു അവർ…”
റാഡ്‌ൽ തല കുലുക്കി.
“അവരുടെ കാര്യത്തിൽ എന്തെങ്കിലും പ്രത്യേകിച്ച്…? എന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ ഇക്കാര്യത്തിൽ ഹേർ ഓബർസ്റ്റ്…?” മെയറിന് ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല.
“ഇപ്പോഴില്ല… പക്ഷേ, അധികം വൈകാതെ തന്നെ ആവശ്യം വന്നേക്കും… ഐ വിൽ ലെറ്റ് യു നോ… തൽക്കാലം അവരെക്കുറിച്ചുള്ള എല്ലാ ഫയലുകളും ഇവിടെയെത്തിക്കുക… ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അവരുമായി റേഡിയോ സമ്പർക്കം പാടില്ല…”
മെയറിന് പരിഭ്രാന്തി ഒളിപ്പിച്ച് വയ്ക്കാനായില്ല. “പ്ലീസ് ഹേർ ഓബർസ്റ്റ്… ജോവന്നയുടെ ജീവൻ അപകടത്തിലാണോ…?”
“ഒരിക്കലുമല്ല…” റാഡ്‌ൽ പറഞ്ഞു. “താങ്കളുടെ ആകാംക്ഷ എനിക്ക് മനസ്സിലാകുന്നുണ്ട്… പക്ഷേ, സുരക്ഷാ കാരണങ്ങളാൽ ഇക്കാര്യത്തിൽ ഇതിൽ കൂടുതലൊന്നും എനിക്കിപ്പോൾ വെളിപ്പെടുത്താനാകില്ല മെയർ… പക്ഷേ, അവർക്ക് യാതൊരു അപകട ഭീഷണിയുമില്ല… താങ്കൾക്കെന്നെ വിശ്വസിക്കാം…”
മെയർ സാധാരണ നിലയിലേക്കെത്തി. “ക്ഷമിക്കൂ ഹേർ ഓബർസ്റ്റ്… അവരുടെ ഒരു പഴയ സുഹൃത്തെന്ന നിലയിൽ ഞാൻ അല്പം ഉത്കണ്ഠാകുലനായിപ്പോയി… എന്നാൽ ഞാൻ ഇറങ്ങട്ടെ…”
അദ്ദേഹം പുറത്തിറങ്ങി അൽപ്പസമയത്തിന് ശേഷം കാൾ ഹോഫർ മുറിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കൈവശം കുറേ ഫയലുകളും ഒന്നു രണ്ട് ഭൂപടങ്ങളുമുണ്ടായിരുന്നു.
“താങ്കൾ ആവശ്യപ്പെട്ട ഫയലുകൾ ഹേർ ഓബർസ്റ്റ്… ആ തീരപ്രദേശത്തിന്റെ ബ്രിട്ടീഷ് അഡ്മിറാലിറ്റി ചാർട്ടുകളുമുണ്ട്… നമ്പർ 108 ഉം നമ്പർ 106 ഉം…“
“ജോവന്നയെക്കുറിച്ചുള്ള സകല ഫയലുകളും ഇവിടെയെത്തിക്കാൻ ഞാൻ മെയറിനോട് പറഞ്ഞിട്ടുണ്ട്… ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റേഡിയോ ബന്ധം പാടില്ല എന്നും… യൂ ടേക്ക് ഓവർ ഫ്രം നൌ ഓൺ…”
മുന്നോട്ടാഞ്ഞ് അദ്ദേഹം തന്റെ റഷ്യൻ സിഗരറ്റുകളിലൊന്നെടുത്ത് ചുണ്ടിൽ വച്ചു. ഹോഫർ അതിന് തീ കൊളുത്തിക്കൊടുത്തു. “അപ്പോൾ നാം ഇതുമായി മുന്നോട്ട് നീങ്ങുകയാണോ ഹേർ ഓബർസ്റ്റ്…?”
റാഡ്‌ൽ ഒരു കവിൾ പുക മുകളിലേക്ക് ഊതി വിട്ടു. മേഘ ശകലങ്ങൾ കണക്കെ അത് സീലിങ്ങിന് സമീപം വട്ടം ചുറ്റി.
“താങ്കൾക്കറിയാമല്ലോ ഹേർ ഓബർസ്റ്റ് എനിക്കിതിലൊന്നും വലിയ പിടിയില്ല എന്ന്…”
”പൊരുത്തങ്ങളും സമാനതകളും… അതേക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്… ചില സംഭവങ്ങളുടെ ആകസ്മികത… അത് ഉളവാക്കുന്ന ഊർജ്ജം… അത് നിസ്സാരമല്ല…”
“ഹേർ ഓബർസ്റ്റ്…?” ഒന്നും മനസിലാകാതെ ഹോഫർ അദ്ദേഹത്തെ നോക്കി.
“ഇക്കാര്യം തന്നെയെടുക്കൂ… ഫ്യൂറർ… ഏതോ ഒരു നിമിഷത്തിൽ അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ ഒരു മണ്ടൻ ആശയം… ഗ്രാൻ സാസോയിൽ നിന്ന് സ്കോർസെനി, മുസ്സോളിനിയെ മോചിപ്പിച്ച് കൊണ്ടു വന്നപോലെ വിൻസ്റ്റൺ ചർച്ചിലിനെ തട്ടിക്കൊണ്ട് വരിക… ജീവനോടെയോ അല്ലാതെയോ എന്ന് പറഞ്ഞിട്ടില്ല... അത് വേറെ കാര്യം… തൊട്ട് പിന്നാലെ ഇവിടെ എത്തിയ അബ്ഫെറിന്റെ റിപ്പോർട്ട്… വാരാന്ത്യം ചെലവഴിക്കാൻ ചർച്ചിൽ നോർഫോക്കിൽ എത്തുന്ന കാര്യം… കടൽത്തീരത്ത് നിന്നും ഏഴോ എട്ടോ മൈൽ മാത്രം ദൂരെയുള്ള കുഗ്രാമത്തിൽ… ഞാൻ പറഞ്ഞ് വരുന്നത് മനസ്സിലാകുന്നുണ്ടോ…? വേറെ ഏത് അവസരത്തിലായിരുന്നാലും ജോവന്നയുടെ റിപ്പോർട്ടിന് ഒരു പ്രാധാന്യവും ഉണ്ടാകുമായിരുന്നില്ല…”
“അപ്പോൾ നാം ഇതുമായി മുന്നോട്ട് നീങ്ങുന്നു അല്ലേ ഹേർ ഓബർസ്റ്റ്…?”
“അതേ… വിധി അതിന് നമ്മളെ നിർബന്ധിതരാക്കിയിരിക്കുന്നു കാൾ… മിസിസ് ഗ്രേയുടെ റിപ്പോർട്ടുകൾ സ്പാനിഷ് ഡിപ്ലോമാറ്റിക് ബാഗിൽ ഇവിടെയെത്താൻ എത്ര സമയമെടുക്കുമെന്നാണ് നിങ്ങൾ പറഞ്ഞത്…?”
“അത് കളക്റ്റ് ചെയ്യുവാനായി ആരെങ്കിലും മാഡ്രിഡിൽ ചെന്നാൽ മൂന്ന് ദിവസം… അല്ലെങ്കിൽ ഏറി വന്നാൽ ഒരാഴ്ച്ച… അതിലധികം എടുക്കില്ല ഹേർ ഓബർസ്റ്റ്…”
“എപ്പോഴാണ് ഇനി അവരുമായുള്ള അടുത്ത റേഡിയോ ബന്ധം…?”
“ഇന്ന് വൈകുന്നേരം ഹേർ ഓബർസ്റ്റ്…”
“ഗുഡ്… സെന്റ് ഹെർ ദിസ് മെസ്സേജ്…” റാഡ്‌ൽ മുറിയുടെ സീലിങ്ങിലേക്ക് നോക്കി. തന്റെ ചിന്തകളെ അദ്ദേഹം വിവിധ മണ്ഡലങ്ങളിലൂടെ സഞ്ചരിപ്പിക്കുന്നത് പോലെ തോന്നി. പിന്നെ തിരികെയെത്തി.
“നവംബർ ആറാം തീയതിയിലെ നിങ്ങളുടെ സന്ദർശകന്റെ കാര്യത്തിൽ ഞങ്ങൾക്ക് വളരെയേറെ താല്പര്യമുണ്ട്… അദ്ദേഹത്തെ കാണുവാനായി ചില സുഹൃത്തുക്കളെ അവിടെ ഇറക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരുവാനാണ് അവരുടെ പദ്ധതി. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എത്രയും പെട്ടെന്ന് അറിയുവാൻ ആഗ്രഹിക്കുന്നു. ബൈ നോർമൽ റൂട്ട് വിത്ത് ഓൾ റിലവന്റ് ഇൻഫർമേഷൻ…”
“ഇത്രയും മതിയോ ഹേർ ഓബർസ്റ്റ്…?”
“ഐ തിങ്ക് സോ…”
(തുടരും)
മിസിസ് ജോവന്നയുടെ പ്രാധാന്യം വർദ്ധിക്കുന്നു...
ReplyDeleteകഥ പുരോഗമിക്കട്ടെ..ഹെർ എന്നത് മിസ്റ്ററിന്റെ ജർമ്മനാണ്. ഹേർ എന്നതിനെക്കാൽ ഹെർ ആയിരിക്കും അനുചിതം..
ReplyDeleteസസ്നേഹം,
പഥികൻ
പല ചരിത്രങ്ങളും ഉറങ്ങുന്ന ഇംഗ്ലണ്ടിലെ ശാന്തസുന്ദരമായ ഒരു മനോഹര പട്ടണമാണ് നോർഫ്ഓക്...
ReplyDeleteടൂറായും, ജോലിസംബന്ധമായും മൂന്നാല് തവന ഞാനിവിടെ തമ്പടിച്ചിട്ടുണ്ട് കേട്ടൊ വിനുവേട്ടാ
വായിക്കുന്നുണ്ട്.
ReplyDeleteജോവന്നയുമായി ഒരു ബന്ധവും പാടില്ലെന്നു പറഞ്ഞപ്പോൾ ഒരു സംശയം.. അവർക്കെതിരെ വല്ല ചതിയും ആരുടെയെങ്കിലും മനസ്സിലുണ്ടൊ..?
ആശംസകൾ..
വായിക്കുന്നു....
ReplyDelete@ അജിത് ഭായ്... സന്തോഷം...
ReplyDelete@ പഥികൻ.... വളരെ നന്ദി ഈ അറിവിന്... അടുത്ത ലക്കം മുതൽ ഇത് തിരുത്തുന്നതാണ്...
@ മുരളി.... മുരളിക്കൊക്കെ എന്തും ആവാല്ലോ... എന്നാൽ പിന്നെ നോർഫോക്കിലെ ചുറ്റിക്കളിയാവട്ടെ അടുത്ത പോസ്റ്റിൽ ...
@ വീ.കെ... ചതിയല്ല അശോകൻ മാഷേ... അവരുടെ സുരക്ഷയെ കരുതിയാണ്...
@ അലിഫ്.... സന്തോഷം....
വിനുവേട്ടാ, പിന്നാലെയുണ്ട്.... തുടരുക
ReplyDeleteവായിക്കുന്നു... അടുത്തതിനായി കാത്തിരിക്കുന്നു...
ReplyDeleteകൂടുതല്‍ ഉഷാറായി വരുന്നു...
ReplyDeleteഅടുത്തഭാഗം പോരട്ടെ.
ReplyDeleteഎന്തോ സാങ്കേതിക പ്രശ്നങ്ങളാൽ ഇവിടെ കമന്റ് ഇടാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് എച്മുക്കുട്ടി ഇ-മെയിൽ വഴി അയച്ചു തന്ന കമന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നു...
ReplyDeleteപ്രിയപ്പെട്ട വിനുവേട്ടാ,
എന്നെ ആരാണ്ടും കണ്ണുവെച്ചു. കടുകും മുളകും ഉഴിഞ്ഞിടണം.
ഈഗിൾ ഹാസ് ലാന്റഡിൽ കമന്റെഴുതാനേ പറ്റുന്നില്ല. ഞാനാണെങ്കിൽ ഏറ്റവും നല്ല
വായനക്കാരിയുടെ അവാർഡ് വാങ്ങണമെന്ന് കരുതിയതാ. സ്റ്റോം വാണിംഗിലെപ്പോലെ.
ഈ നിലയ്ക്ക് പോയാൽ അതു നടക്കില്ല. ഞാൻ വായിച്ചൂന്നറിയിക്കാൻ അവിടെ ഒരു കമന്റിടണ്ടേ?
അപ്പോ ജോവന്ന അങ്ങനെ ഉഷാറായി വരട്ടെ. ആലോചനകൾ മുറയ്ക്ക് മുൻപോട്ട പോകട്ടെ...
അടുത്തത് കാത്തിരിയ്ക്കുന്നു.
@ കുഞ്ഞൂസ്, ലിപി, ശ്രീ, കുസുമം ... എല്ലാവർക്കും നന്ദി...
ReplyDelete@ എച്മു... എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല...
കമന്റ് ബോക്സിൽ ടൈപ് ചെയ്യാൻ സാധിക്കുന്നില്ല എന്നാണോ അതോ കമന്റ് പബ്ലിഷ് ക്ലിക്ക് ചെയ്തിട്ട് പിന്നീട് കാണാതാവുകയാണോ ചെയ്യുന്നത്? കമന്റ് സ്പാം ബോക്സ് ഞാൻ പരിശോധിച്ചു. അവിടെയും ഒന്നും കാണുവാനായില്ല...
ഇവിടെ കമന്റിടുന്ന മറ്റുള്ളവർ എന്ത് പറയുന്നു? എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ കമന്റ് പബ്ലിഷ് ചെയ്യുവാൻ? ഇവിടെയുള്ള സോഫ്റ്റ്‌വെയർ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ ക്ഷണിക്കുന്നു...
എല്ലാം ഒന്നിച്ച് വായിക്കാൻ കൊതിയാവുന്നു,, നല്ല അവതരണം.
ReplyDeleteജോവന്ന എത്ര നാള്‍ പിടിച്ചു നില്‍ക്കും? അതോര്‍ക്കുമ്പോള്‍ പേടിയാവുന്നു. ചാരപ്പണി എന്ന് പറഞ്ഞാല്‍ രണ്ടുകൂട്ടരുടെയും ശത്രു തന്നെ.
ReplyDeleteഎച്മുകുട്ടിയുടെ പോസ്റ്റില്‍ കമന്റ് ചെയ്യാന്‍ ഞാന്‍ ഒരു സമയത്ത് ബുദ്ധിമുട്ടി. വിനുവേട്ടന് കമന്റ് അയച്ചുകൊടുത്തു പോസ്റ്റ് ചെയ്യാന്‍ പറഞ്ഞിരുന്നു. പക്ഷെ അപ്പോഴേക്കും ശരിയായി. എച്ച്മുവിന്റെ പ്രശ്നവും തീരും :)
വായിച്ചു പോരട്ടെ ബാക്കിയും കൂടി ...........
ReplyDeleteഇന്നാണ് വയിച്ചുതുടങ്ങിയത് ..നല്ല അവതരണം ..തുടരുക ...
ReplyDeleteഇത്തവണയും ജോവന്നയമ്മച്ചി തന്നെ താരം.. കഥ കൂടുതൽ ഉഷാറാവുന്നു.. തുടരട്ടെ..
ReplyDelete@ മിനി ടീച്ചർ... ഒരു വാരിക പോലെ ഓരോ ആഴ്ചയിലും കാത്തിരുന്ന് വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെയല്ലേ?
ReplyDeleteഈ ചാരപ്പണി മഹാ അപകടം
ReplyDeleteപിടിച്ചത് അല്ലെ?ഓ ബിലാത്തി
ചേട്ടന്റെ ഭാഗ്യം..പണ്ട് എങ്ങാന്‍
ആയിരുന്നെങ്കില്‍ ഇപ്പൊ വിനുവേട്ടന്റെ
കഥയിലെ നായകന്‍ ആയേനെ..!!!
@ സുകന്യാജി... നമുക്ക് കാത്തിരിക്കാം...
ReplyDelete@ കുങ്കുമം... സ്ഥിരവായനയ്ക്ക് നന്ദി...
@ വിജയലക്ഷ്മി... അപ്പോൾ ഇനി ഇവിടെയുണ്ടാകുമല്ലോ അല്ലേ?
@ ജിമ്മി... വയസ്സ് കാലത്ത് ഓരോ പണി കിട്ടുന്നതേയ്...
@ വിൻസന്റ് മാഷ്.... എങ്കിൽ ഒരു ജീവിതകാലം മുഴുവൻ എഴുതാനുള്ള വകുപ്പായേനെ... :)
ReplyDeleteകൊള്ളാം...വിനുവേട്ടാ.
ReplyDeleteസ്റ്റോം വാണിങ്ങിനു ശേഷം, വീണ്ടും വിനുവേട്ടന്റെ പോസ്റ്റുകള്‍ക്കായി കാത്തിരിപ്പു തുടങ്ങി..(ഇപ്പോഴാണു ശരിക്കും ക്ലച്ച് പിടിച്ചത്..) ബുധനാഴ്ചകള്‍ക്കു പകരം വെള്ളിയാഴ്ചകളിലാണ്‍ കാത്തിരിപ്പിനു അന്ത്യം എന്നൊരു വ്യത്യാസം മാത്രം..
ടി.വി ചാനലുകളുടെ വിതരണോം തുടങ്ങിയോ..?(പരസ്യത്തില്‍ ക്ലിക്കിയാല്‍ വിനുവേട്ടനു ദമ്പടി വല്ലോം തടയോ ?)
ഞാനും കൂടെയുണ്ട് ട്ടോ. വെള്ളിയാഴ്ചകളിലാണ് വരുന്നതു് അല്ലേ?
ReplyDelete@ ചാർളി... സമാധാനമായി... ഇത് വരെ ക്ലച്ച് ഇല്ലാതെ അപകടമൊന്നും വരുത്തിയില്ലല്ലോ... അപ്പോൾ ഒപ്പം ഉണ്ടാകുമല്ലേ... ?
ReplyDeleteപിന്നെ ടി.വി ... ടി.വി കാണാനെങ്കിലും നാലാൾ ഇവിടെ കയറട്ടെയെന്ന് കരുതിയപ്പോൾ... അല്ലെങ്കിലും ഇന്നത്തെ കാലത്ത് ഒരു നല്ല കാര്യം ചെയ്താൽ അതും ബിസിനസ് ആണെന്ന് പറയും... :)
@ എഴുത്തുകാരി ... അതേ, വ്യാഴാഴ്ച രാത്രിയാണ് പുതിയ ലക്കം പോസ്റ്റ് ചെയ്യുന്നത്...
വായിക്കുന്നു
ReplyDeleteഅപ്പോ ചർച്ചിലിനെ പിടിയ്ക്കാൻ പോകുവാണോ???
ReplyDeleteഎന്താ സംശയം...?
Delete