Thursday, December 1, 2011

ഈഗിൾ ഹാസ് ലാന്റഡ് – 22


“ഈ ആശയത്തോട് ഞാൻ യോജിക്കുന്നു പക്ഷേ, ദൌത്യത്തിന് ശേഷം അവരെ എങ്ങനെ തിരിച്ചു കൊണ്ടു വരും? സബ്മറൈൻ മാർഗ്ഗം?” ഹോഫർ ചോദിച്ചു.

റാഡ്‌ൽ ഒരു നിമിഷം ചാർട്ടിലേക്ക് നോക്കി. പിന്നെ തലയാട്ടി.

“ഇല്ല അത് പ്രായോഗികമല്ല റെയ്‌ഡിങ്ങ് പാർട്ടി അത്ര ചെറുതായിരിക്കില്ല അവരിൽ എല്ലാവരെയും ഉൾക്കൊള്ളാൻ നമ്മുടെ സബ്‌മറീന് കഴിയും എന്നതിൽ സംശയമില്ല പക്ഷേ, തീരത്ത് നിന്ന് കുറേ അകലെ മാത്രമേ അന്തർവാഹിനിയ്ക്ക് കാത്ത് കിടക്കാൻ കഴിയൂ റെയ്ഡിങ്ങ് പാർട്ടിയിലെ എല്ലാവരെയും തിരികെ അത്രയും ദൂരം എത്തിക്കുക എന്നത് അത്ര എളുപ്പമാവില്ല കുറച്ച് കൂടി എളുപ്പവും നേരിട്ടുള്ളതുമായ എന്തെങ്കിലും മാർഗ്ഗം അതാണ് വേണ്ടത് ഒരു പക്ഷേ ഒരു E- ബോട്ട് മതിയാവും. ആ പ്രദേശത്ത് ധാരാളം E- ബോട്ടുകൾ വന്നും പോയും ഇരിക്കുന്നുണ്ട് അവയിൽ ഒന്നിന് എന്ത് കൊണ്ട് കൂട്ടം തെറ്റി തീരത്തിനടുത്ത് നമ്മുടെ പോയിന്റിൽ എത്തിക്കൂടാ? വേലിയേറ്റ സമയം ആയിരിക്കും അതിന് ഉചിതം റിപ്പോർട്ടുകൾ അനുസരിച്ച് ആ ചാനലിൽ മൈനുകൾ വിന്യസിച്ചിട്ടില്ല അതിനാൽ തന്നെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരിക്കും


E - ബോട്ട്


“അക്കാര്യം തീർച്ചപ്പെടുത്താൻ നേവിയുടെ അഭിപ്രായം ആരായേണ്ടതുണ്ട്” ഹോഫർ സന്ദേഹത്തോടെ പറഞ്ഞു. “ആ കടലിടുക്ക് അപകടകാരിയാണെന്ന് മിസിസ് ഗ്രേയുടെ റിപ്പോർട്ടുകളിൽ എടുത്ത് പറയുന്നുമുണ്ട്

“അതിനല്ലേ വിദഗ്ദ്ധരായ നാവികർ നമുക്കുള്ളത് വേറെന്തെങ്കിലും സംശയങ്ങളുണ്ടോ നിങ്ങൾക്ക് ഇക്കാര്യത്തിൽ?”

“ക്ഷമിക്കണം സർ പറയുന്നത് കൊണ്ട് മറ്റൊന്നും വിചാരിക്കരുത് ഈ ദൌത്യത്തിന്റെ വിജയത്തിന് നമുക്ക് അവിടെ ലഭിക്കുന്ന സമയ പരിധി ഒരു മുഖ്യ പ്രശ്നമാണെന്നാണ് എനിക്ക് തോന്നുന്നത് എത്ര കണക്ക് കൂട്ടിയിട്ടും അതങ്ങോട്ട് തൃപ്തികരമാകുന്നില്ല” ഹോഫർ തന്റെ മുമ്പിൽ വിരിച്ചിരിക്കുന്ന ഭൂപടത്തിൽ സ്റ്റഡ്‌ലി ഗ്രേയ്ഞ്ചിന് നേർക്ക് ചൂണ്ടി.   “ഇതാണ് നമ്മുടെ ടാർഗറ്റ് ഡ്രോപ്പിങ്ങ് സോണിൽ നിന്ന് ഏകദേശം എട്ട് മൈൽ ദൂരം അപരിചിതമായ സ്ഥലം, ഇരുട്ട് എന്നിവയൊക്കെ പരിഗണിക്കാതിരിക്കാൻ കഴിയില്ല ഇക്കാര്യത്തിൽ എന്റെ അഭിപ്രായത്തിൽ അവർക്ക് അവിടെയെത്താൻ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും വേണ്ടി വരും സന്ദർശനത്തിന് വരുന്ന പ്രധാനമന്ത്രിയെ കാത്തിരിക്കാനും കിഡ്നാപ്പ് ചെയ്ത് തിരികെ ബീച്ചിലെത്താനുമൊക്കെയായി അതിലുമധികം സമയം വേണ്ടി വരും മൈ എസ്റ്റിമേറ്റ് വുഡ് ബീ ആൻ ആക്ഷൻ സ്പാൻ ഓഫ് സിക്സ് അവേഴ്സ് സുരക്ഷാകാരണങ്ങളാൽ പാരച്യൂട്ട് ടീമിന്റെ ഡ്രോപ്പിങ്ങ് അർദ്ധരാത്രിയോടെ ആയിരിക്കുമെന്ന് വയ്ക്കുക... എന്ന് വച്ചാൽ എല്ലാവരെയും ബീച്ചിൽ നിന്ന് കടലിൽ കാത്തു കിടക്കുന്ന E- ബോട്ടിൽ എത്തിച്ച് മടക്ക യാത്ര തുടങ്ങുമ്പോഴേക്കും പ്രഭാതമായിരിക്കും പിന്നെയും വൈകിയില്ലെങ്കിലേ അത്ഭുതമുള്ളൂ അത്തരമൊരു അവസ്ഥ സ്വീകാര്യമല്ല തന്നെ E- ബോട്ടിന്റെ മടക്കയാത്ര സുരക്ഷിതമാകണമെങ്കിൽ ചുരുങ്ങിയത് നേരം വെളുക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പേ എങ്കിലും പുറപ്പെടണം

റാഡ്‌ൽ തന്റെ ചാരുകസേരയിൽ എല്ലാം ശ്രദ്ധിച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു. “കാൾ നിങ്ങൾ വളരെ വ്യക്തമായി തന്നെ അവതരിപ്പിച്ചല്ലോ കാര്യങ്ങൾ പുരോഗതിയുണ്ട്

അദ്ദേഹം മുന്നോട്ടാഞ്ഞിരുന്നു. “യു ആർ അബ്സൊലൂട്ട്ലി റൈറ്റ് അത് കൊണ്ട് നമ്മുടെ റെയ്ഡിങ്ങ് പാർട്ടിയുടെ ഡ്രോപ്പിങ്ങ് തലേദിവസം രാത്രിയിൽ തന്നെ നടത്തണം

“ഹെർ ഓബർസറ്റ്? ഐ ഡോണ്ട് അണ്ടർസ്റ്റാന്റ്” ഹോഫറിന്റെ മുഖത്ത് അവിശ്വസനീയത നിറഞ്ഞു.

“വളരെ ലളിതം നവംബർ ആറാം തീയതി ഉച്ചതിരിഞ്ഞോ അല്ലെങ്കിൽ വൈകുന്നേരമോ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ, സ്റ്റഡ്ലി ഗ്രേയ്ഞ്ചിൽ എത്തുന്നു അന്ന് രാത്രി അദ്ദേഹം അവിടെയായിരിക്കും താമസിക്കുക നമ്മുടെ സംഘം തലേന്ന് രാത്രി അതായത് നവംബർ അഞ്ചിന് പാരച്യൂട്ടിൽ അവിടെയിറങ്ങുന്നു


അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ

ഹോഫറിന്റെ മുഖം വികസിച്ചു. “അതിന്റെ ഗുണം മനസ്സിലാകുന്നു ഹെർ ഓബർസ്റ്റ് മുൻ‌കൂട്ടി കാണാൻ കഴിയാത്ത എന്തെങ്കിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ നമുക്ക് ആവശ്യത്തിന് സമയം ലഭിക്കും

“മാത്രമല്ല, മുമ്പ് സൂചിപ്പിച്ച E- ബോട്ടിന്റെ മടക്കയാത്രാ പ്രശ്നത്തിന് പരിഹാരവുമായി എല്ലാവരെയും ഏറി വന്നാൽ ശനിയാഴ്ച രാത്രി പത്ത് അല്ലെങ്കിൽ പതിനൊന്ന് മണിയോടെ E- ബോട്ടിൽ എത്തിക്കാനുമാകും” റാഡ്‌ൽ മന്ദഹസിച്ചുകൊണ്ട് പാക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് പുറത്തെടുത്തു.  “അപ്പോൾ ഇതും സാദ്ധ്യമാണെന്ന കാര്യത്തിൽ നിങ്ങൾ എന്നോട് യോജിക്കുമല്ലോ?”

 “വേറൊരു പ്രശ്നമുണ്ട് ശനിയാഴ്ച പകൽ മുഴുവനും അത്ര ചെറുതല്ലാത്ത നമ്മുടെ സംഘത്തെ മറ്റുള്ളവരുടെ കണ്ണിൽ പെടാതെ നോക്കുക എന്നത്” ഹോഫർ ചൂണ്ടിക്കാട്ടി.

“യൂ ആർ അബ്സൊലൂട്ട്‌ലി റൈറ്റ് എഗെയ്ൻ” റാഡ്‌ൽ എഴുന്നേറ്റ് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. “പക്ഷേ, ആ പ്രശ്നത്തിനുള്ള ഉത്തരം നമ്മുടെ കൈവശം ഉണ്ടെന്നാണ് എന്റെ വിശ്വാസം ഞാനൊന്ന് ചോദിക്കട്ടെ നമുക്ക് ഒരു പൈൻ മരം എവിടെയെങ്കിലും ഒളിപ്പിച്ച് വയ്ക്കണമെന്ന് വിചാരിക്കുക എവിടെയായിരിക്കും ഈ ഭൂമിയിൽ അതിന് ഏറ്റവും അനുയോജ്യമായ ഇടം?”

“പൈൻ മരങ്ങൾ നിറഞ്ഞ വനത്തിൽ

“എക്സാറ്റിലി ഇത് പോലുള്ള ഒരു കുഗ്രാമത്തിൽ അപരിചിതർ ശ്രദ്ധിക്കപ്പെടാനുള്ള സാദ്ധ്യത വളരെയേറെയാണ് പ്രത്യേകിച്ചും യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വിനോദ സഞ്ചാരത്തിനായി ആളുകൾ ഇറങ്ങുന്ന സമയമല്ല ഇത് സൈനികരാണെങ്കിൽ വീണു കിട്ടുന്ന ഒഴിവുദിനങ്ങൾ കുടുംബാംഗങ്ങളോടൊപ്പം വീടുകളിൽ തന്നെ കഴിച്ചു കൂട്ടുവാനായിരിക്കും ഇഷ്ടപ്പെടുക എങ്കിലും മിസിസ് ജോവന്നയുടെ റിപ്പോർട്ടിൽ പറയുന്ന ഒരു കാര്യം ശ്രദ്ധിച്ചിരുന്നുവോ...?   അവിടുത്തെ ഗ്രാമങ്ങളിൽ അപരിചിതരുടെ സാന്നിദ്ധ്യം ഒരു പുതുമയല്ല അവിടുത്തെ ജനങ്ങൾ അതുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു

കാര്യം മനസ്സിലാകാത്ത മട്ടിൽ ഹോഫർ അദ്ദേഹത്തെ നോക്കി. റാഡ്‌ൽ തുടർന്നു.

അവിടെ സൈനികരുടെ യുദ്ധ പരിശീലനം നടക്കുന്നത് പതിവായിരിക്കുകയാണ്” അദ്ദേഹം ജോവന്നയുടെ റിപ്പോർട്ട് എടുത്ത് പേജുകൾ മറിച്ചു. “ഇതാ മൂന്നാമത്തെ പേജിൽ ഉദാഹരണത്തിന് മെൽറ്റ്‌ഹാം എന്ന ഈ സ്ഥലത്തെക്കുറിച്ച് അവർ പറയുന്നത് നോക്കൂ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ നിന്ന് എട്ട് മൈൽ ദൂരെയാണത് കഴിഞ്ഞ ഒരു വർഷമായി നാല് തവണ അവിടെ കമാൻഡോ യൂണിറ്റുകൾ സായുധ പരിശീലനത്തിനായി വന്ന് പോയിട്ടുണ്ട് രണ്ട് പ്രാവശ്യം ബ്രിട്ടീഷ് കമാൻഡോകൾ പിന്നൊരിക്കൽ ബ്രിട്ടീഷ് ഓഫീസേഴ്സിന്റെ നേതൃത്വത്തിൽ പോളിഷ് ഭടന്മാരും  ചെക്കോസ്ലോവാക്ക്യൻ ഭടന്മാരും മറ്റൊരിക്കൽ അമേരിക്കൻ റെയ്ഞ്ചേഴ്സ്...”

അദ്ദേഹം ആ റിപ്പോർട്ട് ഹോഫറിന്റെ മുന്നിലേക്ക് നീക്കി വച്ചു. ഹോഫർ അതിലൂടെ കണ്ണോടിച്ചു.

“അവർക്ക് ആകെ ആവശ്യമുള്ളത് ബ്രിട്ടീഷ് യൂണിഫോം ആണ് ഗ്രാമപ്രദേശത്ത് കൂടെ അനായാസം കടന്ന് പോകാൻ പോളിഷ് കമാൻഡോ യൂണിറ്റിന്റെ രൂപത്തിലായാൽ വളരെ നന്ന്” റാഡ്‌ൽ പറഞ്ഞു.

“അങ്ങനെയെങ്കിൽ ഭാഷാപ്രശ്നത്തിന് പരിഹാരമായി” ഹോഫർ പറഞ്ഞു.  “പക്ഷേ, മിസിസ് ഗ്രേ സൂചിപ്പിച്ച ആ പോളിഷ് കമാൻഡോ യൂണിറ്റിന്റെ തലപ്പത്ത് ബ്രിട്ടീഷ് ഓഫീസേഴ്സ് ആയിരുന്നു ഇംഗ്ലീഷ് സംസാരിക്കുന്ന പോളണ്ട്കാർ ആയിരുന്നില്ല പറയുന്നതിൽ ക്ഷമിക്കണം ഹെർ ഓബർസ്റ്റ് രണ്ടും തമ്മിൽ അന്തരമുണ്ട്

“യെസ് യൂ ആർ റൈറ്റ് സംഘത്തിന്റെ ലീഡർ ബ്രിട്ടീഷ്കാരനാണെങ്കിൽ അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുമെങ്കിൽ കാര്യങ്ങൾ വളരെ എളുപ്പമായി” റാഡ്‌ൽ പറഞ്ഞു.

ഹോഫർ വാച്ചിലേക്ക് നോക്കി. “സെക്ഷൻ ഹെഡ്‌സിന്റെ പ്രതിവാര മീറ്റിങ്ങ് പത്ത് മിനിറ്റിനകം അഡ്‌മിറൽ കാനറീസിന്റെ ഓഫീസിൽ ആരംഭിക്കും മറന്ന് പോയോ?”


അഡ്മിറൽ വിൽഹെം കാനറീസ്


“താങ്ക് യൂ കാൾ ” റാഡ്‌ൽ എഴുന്നേറ്റ് തന്റെ യൂണിഫോം നേരെയാക്കി. “അങ്ങനെ നമ്മുടെ ഫീസിബിലിറ്റി സ്റ്റഡി പ്രത്യക്ഷത്തിൽ പൂർണ്ണമായിരിക്കുന്നു വീ സീം റ്റു ഹാവ് കവേർഡ് എവ്‌രി തിങ്ങ്

“ഒരു പക്ഷേ, ഈ ദൌത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമൊഴികെ, ഹെർ ഓബർസ്റ്റ്

ഓഫീസിന് പുറത്തിറങ്ങാൻ പാതി വഴിയെത്തിയ റാഡ്‌ൽ അസ്വസ്ഥതയോടെ തിരിഞ്ഞ് നിന്നു. “ഓൾ റൈറ്റ് കാൾ സർപ്രൈസ് മീ

“ഈ ദൌത്യത്തിന്റെ നായകൻ... അസാധാരണമായ കഴിവുകൾ ഉള്ള ഒരാളായിരിക്കണം അദ്ദേഹം, ഹെർ ഓബർസ്റ്റ്

“മറ്റൊരു ഓട്ടോ സ്കോർസെനി” റാഡ്‌ൽ അഭിപ്രായപ്പെട്ടു.

ഓട്ടോ സ്കോർസെനി

ഗ്രാൻ സാസോ ദൌത്യത്തിന് ശേഷം ഓട്ടോ സ്കോർസൈനി മുസ്സോളിനിയോടൊപ്പം


“എക്സാറ്റിലി” ഹോഫർ പറഞ്ഞു.  “ഒരു പക്ഷേ, അദ്ദേഹത്തെക്കാൾ ഒരു പടി മേലെ നിൽക്കുന്ന ഒരാൾ ഒരു ഇംഗ്ലീഷ്കാരനെ പോലെ ആ ഗ്രാമത്തിലൂടെ അനായാസം കടന്ന് പോകാൻ കഴിവുള്ളവൻ

റാഡ്‌ൽ മനോഹരമായി പുഞ്ചിരിച്ചു.   “ഫൈൻഡ് ഹിം ഫോർ മീ, കാൾ ഐ വിൽ ഗിവ് യൂ ഫോർട്ടി എയ്റ്റ് അവേഴ്സ്”  കതക് തുറന്ന് ധൃതിയിൽ അദ്ദേഹം പുറത്തേക്ക് നടന്നു.

(തുടരും)

ചിത്രങ്ങൾക്ക് കടപ്പാട് - വിക്കിപീഡിയ

28 comments:

  1. വെറുമൊരു സാദ്ധ്യതാ പഠനം ആയിരുന്നു ഉദ്ദേശ്യം... പക്ഷേ, കളി കാര്യമാകുന്ന ലക്ഷണമാണ്...

    ReplyDelete
  2. E-boat എന്നത് Enemy-boat എന്ന അർത്ഥത്തിൽ ജർമ്മൻ Schnell boot (Speed Boat) കളെ ഇംഗ്ലീഷ്കാർ കളിയാക്കി വിളിച്ചിരുന്നതാണ്..ഒരു പ്രോ ജർമ്മൻ നോവലിൽ അതനുചിതമാണെന്ന് എനിക്കു തോന്നുന്നു..ജാക്ക് ഹിഗ്ഗിൻസും അങ്ങനെ ആയിരിക്കം അല്ലേ എഴുതിയിരിക്കുന്നത് ? അതു പോലെ U Boat എന്ന ജർമ്മൻ മുങ്ങിക്കപ്പലുകളും വളരെ പ്രസിദ്ധമാണ് (U - Under).

    ഇപ്പോഴും ഇവിടത്തെ സിറ്റി ട്രെയിനുകൾ ഈ പേരുകളിലാണ് അറിയപ്പെടുന്നത് S Bahn ഉം U Bahn ഉം.

    സസ്നേഹം,
    പഥികൻ

    ReplyDelete
  3. വളരെ ഉദ്യേഗജനകമായിക്കൊണ്ടിരിക്കുന്നു.
    ടെൻഷൻ കൂടി വരുന്നു...
    ആശംസകൾ...

    ReplyDelete
  4. അപ്പൊ കളി കാര്യമാവുമല്ലോ !!

    ReplyDelete
  5. ചരിത്ര പുരുഷന്മാർ അണിനിരന്നു കഴിഞ്ഞു...
    ഇനി കാഹളങ്ങൾക്കായി കാത്തിരിക്കാം അല്ലേ..വിനുവേട്ടാ


    (പിന്നെ, വളരെ സൌമ്യനും,സുന്ദരനും,ദേഷ്യമൊട്ടും ജീവിതത്തിലിതുവരെ വരാത്തൊരു നല്ലോരു മിത്രമായ വിനുവേട്ടനെന്ന മിത്രത്തിന്റെ ക്യാരിക്കേച്ചേഴ്സ്; നേരിട്ടെന്നോടിന്ന് അശോക്ഭായ് പറഞ്ഞുതന്നൂട്ടാ...!)

    ReplyDelete
  6. ഇനി ആരായിരിയ്ക്കും ആ ടീമിന്റെ തലവന്‍?

    പിരിമുറുക്കം കൂടി വരുന്നു...

    ReplyDelete
  7. വീശദമായ പഠനമാണ്. ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമായത്. എഴുത്ത് ഇഷ്ടപ്പെട്ടു.

    ReplyDelete
  8. പിന്നെ,
    1. വളരെ സൌമ്യനും,
    2. സുന്ദരനും
    3. ദേഷ്യമൊട്ടും ജീവിതത്തിലിതുവരെ വരാത്തൊരു നല്ലോരു മിത്രമായ വിനുവേട്ടന്‍ ?

    ചാര്‍ളി: പോയിന്റ്സ് 1 & 2 ഓക്കേ...
    എന്താണ് മൂന്നാമത്തെ പോയിന്റ്നു തെളിവ്

    വിനുവേട്ടന്‍: തെളിവ് കാണിച്ചു തരാടാ ഇപ്പോത്തന്നെ...#@#!@

    ReplyDelete
  9. പൈന്‍ മരത്തെ ഒളിപ്പിക്കാന്‍ പൈന്‍ മരം നിറഞ്ഞ വനം. ചാരസംഘം വരുന്നു. തലവന്‍ ആരായിരിക്കും? ആകാംഷ നിറഞ്ഞ ഒരു അദ്ധ്യായം.

    ReplyDelete
  10. ഇ.മെയിൽ വഴി വന്ന എച്ച്മുകുട്ടിയുടെ കമന്റ്...

    വായിച്ചു, ചരിത്ര പുരുഷന്മാരുടെ വരവ് കുറേക്കൂടി പിരിമുറുക്കം ഉണ്ടാക്കി. ആ യുദ്ധകാലത്ത് സാധാരണക്കാരൻ എങ്ങനെയാവും ജീവിച്ചിട്ടുണ്ടാവുക എന്നോർക്കുകയായിരുന്നു ഞാൻ.
    ലോകം മുഴുവൻ മനുഷ്യരുടെ വേദന ഒരു പോലെയായിരിയ്ക്കുകയില്ലേ?

    വിവർത്തനം ഉഷാറാകുന്നുണ്ട് കേട്ടൊ. അഭിനന്ദനങ്ങൾ

    മലയാളം വരുന്നുണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും നെറ്റ് ഓഫ് ആയി. ഈ പ്രശ്നം എങ്ങനെ പരിഹരിയ്ക്കണം എന്നറിയുന്നില്ല, വിനുവേട്ടാ.

    ReplyDelete
  11. ഇത്രയും ഗ്യാപ്പിടാതെ പോസ്റ്റു ചെയ്താല്‍ കൊള്ളാം. അടുത്തഭാഗം എളുപ്പം പോരട്ടെ.

    ReplyDelete
  12. hai vinuvetta pande enik dictetive,target,feeling styles novel eshtamanu
    nannayittund tto muzhuvan vayikkan pattiyittilla
    aasamsakal

    ReplyDelete
  13. @ പഥികൻ... താങ്കൾ പറഞ്ഞ പോലെ E-ബോട്ടിന്റെ കാര്യത്തിൽ ഔചിത്യമില്ലായ്മ എനിക്കും അനുഭവപ്പെട്ടിരുന്നു... പക്ഷേ, എന്തുകൊണ്ടോ ഗ്രന്ഥകർത്താവ് ജാക്ക് ഹിഗ്ഗിൻസ് അങ്ങനെ തന്നെയാണ് നോവലിൽ പ്രയോഗിച്ചിരിക്കുന്നത്... വിശദമായ വിലയിരുത്തലിനു് നന്ദി...

    ReplyDelete
  14. @ വി.കെ... ഉദ്വേഗം ... അതാണല്ലോ ജാക്ക് ഹിഗ്ഗിൻസിന്റെ നോവലുകളുടെ പ്രത്യേകത... @ ലിപി... എന്താകുമെന്ന് നമുക്ക് കാത്തിരിക്കാം...

    ReplyDelete
  15. @ മുരളിഭായ്... അശോകനെ അപ്പോൾ കണ്ടു അല്ലേ? എങ്ങനെയുണ്ടായിരുന്നു ആഘോഷം എന്നിട്ട്?

    ReplyDelete
  16. @ ശ്രീ, കേരളേട്ടൻ ... നന്ദി... സന്തോഷം...

    @ ചാർളി... ആ വേല അങ്ങ് കൈയിലിരിക്കട്ടെ... ഇതുകൊണ്ടൊന്നും പ്രകോപിതനാകുന്ന കൂട്ടത്തിലല്ല കേട്ടോ ഞാൻ... എന്തായാലും കമന്റ് വായിച്ച് കുറേ ചിരിച്ചുട്ടോ...

    ReplyDelete
  17. @ സുകന്യാജി... ആകാംക്ഷ നിലനിർത്താൻ കഴിയുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം...

    @ എച്ച്മുകുട്ടി... യുദ്ധം എന്നും സാധാരണജനങ്ങൾക്ക് ദുരിതമേ നൽകിയിട്ടുള്ളൂ... ഏതാനും വ്യക്തികളുടെ തെറ്റായ തീരുമാനങ്ങൾ... അതല്ലേ പല യുദ്ധങ്ങളുടെയും തുടക്കം...

    പിന്നെ, ഇവിടെ വരുന്ന സോഫ്റ്റ്‌വെയർ വിദഗ്ദ്ധർ എന്ത് പറയുന്നു? ഈ ബ്ലോഗിൽ വരുമ്പോൾ എന്തു കൊണ്ടാണ് എച്ച്മുകുട്ടിയുടെ നെറ്റ് ഓഫ് ആകുന്നത്? അതുപോലെ തന്നെ കമന്റ് എഴുതാൻ സാധിക്കാത്തതും? എന്തെങ്കിലും പരിഹാരമുണ്ടോ? ഈ ബ്ലോഗിന്റെ സെറ്റിങ്ങുകളിലുള്ള എന്തെങ്കിലും പ്രശ്നമാണോ കാരണം?

    ReplyDelete
  18. @ കുസുമം... അടുത്തതെന്ത് എന്ന ആകാംക്ഷായാൽ എഴുതിയ കമന്റ് ആണെന്നറിയാം... നോവലിനോടൊപ്പം ഉണ്ടെന്നറിയുന്നതിൽ സന്തോഷം...

    @ അഭിഷേക്... ആദ്യം മുതൽ വായിച്ച് പെട്ടെന്ന് ഒപ്പമെത്തൂ... വളരെ സന്തോഷം സന്ദർശനത്തിന്...

    ReplyDelete
  19. വായിക്കുന്നുണ്ട് .ആകാംക്ഷയുടെ നെറുകയില്‍ എത്തിയിരിക്കുന്നു ...അതുകൊണ്ടുതന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ആശംസകളോടെ ,

    ReplyDelete
  20. പിരിമുറുക്കം കൂടി വരുന്നു...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

    ReplyDelete
  21. “ഒരു ഇംഗ്ലീഷ്കാരനെ പോലെ ആ ഗ്രാമത്തിലൂടെ അനായാസം കടന്ന് പോകാൻ കഴിവുള്ളവൻ…”

    ആരായിരിക്കും ആ കേമൻ? 48 അവേഴ്സ് കഴിഞ്ഞില്ലേ വിനുവേട്ടാ.. ;)

    ReplyDelete
  22. അടുത്ത അധ്യായത്തിനു കാത്തിരിക്കുന്നു

    ReplyDelete
  23. ലീല ടീച്ചർ, കുങ്കുമം, ജിമ്മി, വിൻസന്റ് മാഷ്, ഇടവഴി... എല്ലാവർക്കും നന്ദി...

    ReplyDelete
  24. കാത്തിരിക്കുന്നു, അടുത്ത ഭാഗത്തിനായി.

    ചാർളിയുടെ കമെന്റ് കലക്കി.

    ReplyDelete
  25. @ എഴുത്തുകാരിച്ചേച്ചി... നമ്മുടെ ചാർളി വല്ലപ്പോഴുമേ കമന്റ് ഇടുകയുള്ളൂ... പക്ഷേ, അത് ഇതുപോലെ ഒരു ഒന്നൊന്നര കമന്റ് ആയിരിക്കും...

    ReplyDelete
  26. 48മിനിറ്റ്‌ കൊണ്ട്‌ തപ്പിക്കണ്ടുപിടിച്ചോണം.ഹും!/!/!/!/!!

    ReplyDelete
    Replies
    1. 48 മണിക്കൂര്‍... മിനിറ്റല്ല സുധീ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...