അടുത്ത നിമിഷം ആ പെൺകുട്ടി സാവധാനം നീങ്ങിക്കൊണ്ടിരുന്ന വാഗണുകളിലൊന്നിൽ ചാടിപ്പിടിച്ചു. അല്പം ബുദ്ധിമുട്ടിയാണെങ്കിലും അവൾ അതിനുള്ളിലേക്ക് കയറി. ചൂളം വിളിച്ച് കൊണ്ട് ആ ഗുഡ്സ് ട്രെയിൻ സ്റ്റേഷൻ വിട്ട് അകലുന്നത് നോക്കി എല്ലാവരും നിശബ്ദരായി നിന്നു.
മേജർ ഫ്രാങ്ക് തന്നെയായിരുന്നു മൌനം ഭഞ്ജിച്ചത്.
“അടുത്ത സ്റ്റേഷനിൽ വച്ച് തന്നെ അവളെ ഞങ്ങൾ പൊക്കിയിരിക്കും… അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട…”
അയാളെ തള്ളി മാറ്റിയിട്ട് സ്റ്റെയ്നർ തന്റെ പിസ്റ്റൾ പോക്കറ്റിലേക്ക് തിരുകി. അതോടെ മിലിട്ടറി പോലീസുകാരൻ അദ്ദേഹത്തിനടുത്തേക്ക് ചാടി വീണു.
“അദ്ദേഹത്തെ തൊട്ടുപോകരുത്…” റിട്ടർ ന്യുമാൻ അലറി.
തിരിഞ്ഞ് നോക്കിയ സ്റ്റെയ്നർ കണ്ടത് പോലീസുകാരന് നേർക്ക് ഉന്നം പിടിച്ച MP-40 മെഷീൻ ഗണ്ണുമായി നിൽക്കുന്ന ന്യുമാനെയാണ്. ഒപ്പം സായുധരായ തന്റെ സഹപ്രവർത്തകരെയും.
എന്തും തന്നെ സംഭവിക്കാവുന്ന നിമിഷങ്ങൾ… പെട്ടെന്നാണ് മെയിൻ ഗെയ്റ്റിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞത്. സുരക്ഷാസേനയുടെ ഒരു സായുധ സംഘം പുറത്ത് നിന്നും പ്ലാറ്റ്ഫോമിലേക്ക് ഇരച്ച് കയറി. അവർ തീർത്ത സുരക്ഷാവലയത്തിലൂടെ മേജർ ജനറൽ ഓഫ് പോലീസ് ബ്രിഗേഡ്‌ഫ്യൂറർ ജർഗൻ സ്ട്രൂപ് പ്ലാറ്റ്ഫോമിൽ പ്രവേശിച്ചു. ഉന്നത റാങ്കിലുള്ള മൂന്നോ നാലോ ഓഫീസർമാരും പിസ്റ്റളുകളുമായി അദ്ദേഹത്തെ അകമ്പടി സേവിച്ചിരുന്നു. ഫീൽഡ് ക്യാപ്പും സർവീസ് യൂണിഫോമും ധരിച്ച അദ്ദേഹം അക്ഷോഭ്യനായി കാണപ്പെട്ടു.
“എന്താണിവിടെ നടക്കുന്നത് ഫ്രാങ്ക്…?” അദ്ദേഹം ആരാഞ്ഞു.
“ഇദ്ദേഹത്തോട് ചോദിക്കൂ, ഹെർ ബ്രിഗേഡ്‌ഫ്യൂറർ…” അടക്കാനാവാത്ത രോഷത്തോടെ ഫ്രാങ്ക് പറഞ്ഞു. “ഇയാൾ… ജർമ്മൻ ആർമിയിലെ ഓഫീസർ… അല്പം മുമ്പ്… ഒരു ജൂത തീവ്രവാദിയെ രക്ഷപെടാൻ അനുവദിച്ചിരിക്കുന്നു !...”
സ്ട്രൂപ്, സ്റ്റെയ്നറെ ഒറ്റ നോട്ടത്തിൽ അവലോകനം ചെയ്തു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ബാഡ്ജുകൾ… Knight’s Cross ഉം Oak Leaves ഉം ശ്രദ്ധയിൽ പെട്ടതോടെ ഇയാൾ നിസ്സാരനല്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി.
“ആരാണ് നിങ്ങൾ…?” അദ്ദേഹം ആരാഞ്ഞു.
“കുർട്ട് സ്റ്റെയ്നർ… പാരച്യൂട്ട് റെജിമെന്റ്…” സ്റ്റെയ്നർ പറഞ്ഞു. “നിങ്ങളാരാണെന്ന് പറഞ്ഞില്ല…?”
സമചിത്തത കൈവെടിയാതിരിക്കാൻ ജർഗൻ സ്ട്രൂപ് ശ്രമിച്ചു. എന്നിട്ട് ശാന്ത സ്വരത്തിൽ പറഞ്ഞു. “എന്നോട് ഇത്തരത്തിൽ സംസാരിക്കാൻ പാടില്ല ഹെർ ഓബർസ്റ്റ്… ഞാൻ മേജർ ജനറലാണ്… അക്കാര്യം നിങ്ങൾക്കറിയാവുന്നതല്ലേ…?”
“എന്റെ പിതാവും ഒരു മേജർ ജനറലാണ്…” സ്റ്റെയ്നർ പറഞ്ഞു. “അതുകൊണ്ട് അക്കാര്യത്തിൽ പ്രത്യേകിച്ചൊരു പുതുമയും എനിക്ക് തോന്നുന്നില്ല… എന്തായാലും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം ചോദിച്ചോട്ടെ… താങ്കളാണോ ബ്രിഗേഡ്‌ഫ്യൂറർ സ്ട്രൂപ്…? അവിടെ നടക്കുന്ന കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകുന്നയാൾ…?”
“അതെ… ഇവിടുത്തെ ഓപ്പറേഷന്റെ നേതൃത്വം എനിക്കാണ്…”
സ്റ്റെയ്നർ മൂക്ക് ചുളിച്ചു. “എനിക്ക് തോന്നി… താങ്കളെ കാണുമ്പോൾ എന്താണെനിക്ക് ഓർമ്മ വരുന്നതെന്ന് അറിയുമോ…?”
“ഇല്ല, ഹെർ ഓബർസ്റ്റ്… പറയൂ…” സ്ട്രൂപ് പറഞ്ഞു.
“അറിയാതെ അഴുക്ക് ചാലിൽ ചവിട്ടുമ്പോൾ ഷൂവിൽ പറ്റിപ്പിടിക്കുന്ന വസ്തുവില്ലേ… അസഹ്യമായ ദുർഗന്ധമുള്ള ആ വസ്തു… അത് തന്നെ…”
ജർഗൻ സ്ട്രൂപ് അക്ഷോഭ്യനായിത്തന്നെ നിന്നിട്ട് കൈകൾ നീട്ടി. ഒരു നെടുവീർപ്പിട്ട്, സ്റ്റെയ്നർ തന്റെ ല്യൂഗർ പിസ്റ്റൾ പോക്കറ്റിൽ നിന്നെടുത്ത് അദ്ദേഹത്തിന് കൈമാറി. എന്നിട്ട് തന്റെ സഹപ്രവർത്തകരോടായി ഇപ്രകാരം പറഞ്ഞു.
“ദാറ്റ്സ് ഇറ്റ് ബോയ്സ്… നൌ സ്റ്റാൻഡ് അറ്റ് ഈസ്…”
വീണ്ടും സ്ട്രൂപ്പിന് നേർക്ക് തിരിഞ്ഞ് അദ്ദേഹം പറഞ്ഞു. “എന്തോ, എനിക്ക് ഇത് വരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല… ഇവർക്ക് ഞാനെന്ന് വച്ചാൽ ജീവനാണ്… അതുകൊണ്ടാണ് ഏത് കാര്യത്തിനും ഒന്നും നോക്കാതെ ഇവർ എനിക്കൊപ്പം നിൽക്കുന്നത്… ഇക്കാര്യത്തിൽ തെറ്റ് എന്റേത് മാത്രമാണ്… ഇതിൽ നിന്ന് ഇവരെ ഒഴിവാക്കിക്കൂടേ…?”
“അക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ട…” ജർഗൻ സ്ട്രൂപ് അർത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു.
“ഞാൻ പ്രതീക്ഷിച്ചതും ഇത് തന്നെയായിരുന്നു… ഞാൻ അഭിമാനിക്കുന്നു… തന്തയില്ലായ്മ കാണിക്കുമ്പോൾ അയാളെ തന്തയില്ലാത്തവനേ എന്ന് വിളിക്കാനുള്ള എന്റെ ധൈര്യത്തെയോർത്ത്…” സ്റ്റെയ്നർ പറഞ്ഞു.
(തുടരും)
സ്റ്റെയ്നർ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നു... മനുഷ്യത്വപരമായ ഈ നടപടിയ്ക്കായിരുന്നു അദ്ദേഹത്തിന് കോർട്ട് മാർഷൽ നേരിടേണ്ടി വന്നത്...
ReplyDeleteസ്റ്റെയ്നറെ പോലെയുള്ള മനുഷ്യർ അന്നും വേട്ടയാടപ്പെട്ടു, ഇന്നും വേട്ടയാടപ്പെടുന്നു. നമ്മൾ മനുഷ്യർ മൂല്യങ്ങൾ, സ്നേഹം, കരുണ, ദയ എന്നൊക്കെപ്പറയുമെന്നല്ലാതെ അതൊന്നും നടപ്പിലായി കാണാൻ താല്പര്യമില്ലാത്തവരാണെന്ന് തോന്നിപ്പോകും, പലപ്പോഴും.
ReplyDeleteഞാൻ ആദ്യം വായിച്ചു, മിടുക്കിയായി.
സോക്രട്ടീസിനും ഗലീലിയോയ്ക്കും അതല്ലേ സംഭവിച്ചത്...
Deleteആ പെണ്‍കുട്ടിക്ക് നടു പറ്റും അവള്‍ രക്ഷപെടുമോ ഇതായിരുന്നു കഴിഞ്ഞ പോസ്റ്റില്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ള ആകാംക്ഷ...അതെന്ടായായാലും മാറികിട്ടി ..ആദ്യം വണ്ടി ഓടി വന്നതാ അപ്പോള്‍ എച്ചുമു അതിലും മുന്നേ ഓടി എത്തി മിടുക്കി...
ReplyDeleteരണ്ടാമതായിപ്പോയെങ്കിലും ഉടൻ തന്നെ വായിച്ചല്ലോ... അതല്ലേ കാര്യം..
Deleteകഥ നന്നായി തുടരുന്നു.
ReplyDeleteസന്തോഷം കേരളേട്ടാ...
Deleteമനുഷ്യത്വഹീനമായ കാര്യം കാണുമ്പോള്‍ പ്രതികരിക്കാന്‍ സ്റ്റെയ്നർ കാണിക്കുന്ന ആര്‍ജവം! അതാണ് സ്റ്റെയ്നർ.
ReplyDeleteഅതാണ് സ്റ്റെയ്നർ...
Deleteസ്റ്റെയ്നര്‍ക്ക് എന്റെ സലൂട്ട്. അപര ദൈര്യം തന്നെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ReplyDeleteനമുക്ക് സല്യൂട്ട് ചെയ്യാം... പക്ഷേ, കോർട്ട് മാർഷൽ നേരിടേണ്ടി വന്നു അദ്ദേഹത്തിന്...
Deleteമേല്‍വിലാസം എന്ന ഒരു സിനിമ ഉണ്ട്. കോർട്ട് മാർഷൽ അതില്‍ കാണിക്കുണ്ട്. നല്ല സിനിമയാണ്. സമയം കിട്ടിയാല്‍ കാണൂ വിനുവേട്ട.
Deleteസ്റ്റെയ്നര്‍ക്ക് എന്റെയും സല്യൂട്ട്!
ReplyDeleteഎന്നാൽ പിന്നെ ഞാനും സല്യൂട്ട് ചെയ്യട്ടെ... :)
DeleteThis comment has been removed by the author.
ReplyDeleteഞാന്‍ എന്നും ഏഷ്യാനെറ്റ് ന്യുസ് കാണുമ്പോള്‍ അവസാനം സ്റ്റെയിനര്‍ പറയുന്ന ആ പേരു പലരേയും വിളിക്കാറുണ്ട്. സത്യം പറയാമല്ലൊ...... സ്വന്തം വീട്ടില്‍ ടി വി യുടെ മുന്പില്‍ ഇരുന്നു വിളിക്കാനുല്ല ധൈര്യം മാത്രമെയുല്ലു.
ReplyDeleteഅശോകന്റെ ആത്മരോഷം മനസ്സിലാവുന്നു...
Deleteസ്റ്റെയിനറുടെ തോക്കു കൊടുക്കലും തന്റെ സഹപ്രവർത്തകരെ രക്ഷപ്പെടുത്താനുള്ള ശ്രമവൂം എല്ലാം പട്ടാള സ്റ്റൈലിൽ തന്നെ വരച്ചു കാട്ടി..
ReplyDeleteയുദ്ധമുന്നണിയിൽ മനുഷ്യത്വം പാടുണ്ടൊ..? അത് സ്വയം അപകടം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമല്ലെ..?
ബാക്കിക്കായി കാത്തിരിക്കുന്നു.
ആശംസകൾ...
പക്ഷേ, ഇത് യുദ്ധമുന്നണി അല്ലല്ലോ അശോകൻ മാഷേ... നമ്മുടെ മോഡി ഗുജറാത്തിൽ നടത്തിയ വംശഹത്യ പോലുള്ള ഒന്നായിരുന്നു അത്... ലക്ഷക്കണക്കിന് സിവിലിയൻസിനെ പിടിച്ചുകൊണ്ട്പോയി ഗ്യാസ് ചേംബറിൽ കൊന്നൊടുക്കുക എന്ന കൊടുംക്രൂരതയാണ് അന്ന് നാസി പട്ടാളം ചെയ്തത്... അതിനെതിരെയാണ് സ്റ്റെയ്നർ ശബ്ദമുയർത്തിയത്...
Deleteമുഖത്ത് നോക്കി, ചെയ്തത് തന്തയില്ലാത്തരം
ReplyDeleteആണ് എന്ന് പറയുവാന്‍ കഴിയുക അത്ര
അത്ര നിസ്സാരം അല്ല...ഇവിടെ ആ പെണ് കുട്ടിക്കും
സ്ടയനര്‍ക്കും രക്ഷ കിട്ടില്ല..എന്നാലും അതിലും
ഒരു സംതൃപ്തി ഉണ്ടല്ലേ?..പക്ഷെ ഒരു ആര്‍മി
ഓഫീസരെ സംബന്ധിച്ച് അത് ആല്മ ഹത്യാ പരം
തന്നെ...എങ്കിലും നന്മയുടെ ഉറവിടം വറ്റാത്ത
അയാളെ നമിക്കുന്നു...
അതെ... അതാണ് വാസ്തവം വിൻസന്റ് മാഷേ...
Deleteനോക്കു സ്റ്റെയിനറോടുള്ള ആരാധനകൾ..
ReplyDeleteനമ്മുടെ അശോക് ഭായ് പോലും വാർത്തകാണലിന് ശേഷം പ്രാക്റ്റീസ് തുടങ്ങി ..അല്ലേ വിനുവേട്ട
അതു പണ്ടേ തുടങ്ങി കുറെ ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ട് ഹ... ഹ.. ഹ..
Deleteഅശോക് ഭായ് ഈ പ്രാക്ടീസ് പണ്ടേ തുടങ്ങിയതാ മുരളിഭായ്..
Deleteആഹാ...
ReplyDeleteഫാന്‍സ് ക്ലബ്ബുകള്‍ തുടങ്ങാന്‍ നേരായോ..
നായികമാരെയൊന്നും കാണാത്തതു കൊണ്ടാ ഇതുവരെ നോം മിണ്ടാതിരുന്നേ.
നായകനെങ്കില്‍ നായകന്‍...പുട്ടടിക്കാനുള്ള വകയൊക്കുമോ
ചാർളി... നായികമാർ വരാൻ ഇനിയും കുറച്ച് സമയമെടുക്കും... അത് വരെ സ്റ്റെയ്നർ ഫാൻസിന്റെ സെക്രട്ടറി ആയി തൽക്കാലം ഇരിക്ക്... നായികമാർ എത്തുമ്പോഴേക്കും നമ്മുടെ ജിമ്മിയും തിരിച്ചെത്തും... അപ്പോൾ ഈ സ്ഥാനം അങ്ങോട്ട് ഏൽപ്പിക്കാം..
Deleteഅതു വേണ്ട വിനുവേട്ടാ...ജിമ്മിക്കു കൊടുക്കണ്ട...
Deleteതല്ലെല്ലാം ചെണ്ടയ്ക്കും കാശെല്ലാം മാരാര്‍ക്കും എന്നു പറഞ്ഞ പോലെയാകും.
അപ്പോ ഫ്രണ്ട്സ്...
എത്രയും വേഗം വരിസംഖ്യയടച്ച് അംഗത്വം നേടൂ.
ആജീവനാന്ത മെമ്പര്‍ഷിപ്പ് തുക: 10 USD :)
ചാർളിച്ചായൻ സെക്രട്ടറി ആയിക്കോ, ഞാൻ ഖജാൻജി ആയിക്കൊള്ളാം.. :)
Deleteആ ഇൽസ് ന്യൂഹോഫിൽ എനിക്ക് ചെറിയ ഹോപ് ഉണ്ട്.. ഒരു നായിക ആവാനുള്ള കെട്ടും മട്ടും..
എന്നാലും വെയിറ്റ് ചെയ്യാം, പുതിയ ചുള്ളത്തികൾ വന്നാലോ..
ഞാനും വായിച്ചൂട്ടോ.
ReplyDelete"തന്തയില്ലായ്മ കാണിക്കുമ്പോൾ അയാളെ തന്തയില്ലാത്തവനേ എന്ന് വിളിക്കാനുള്ള എന്റെ ധൈര്യത്തെയോർത്ത്…”
ReplyDeleteസ്റ്റെയ്നർക്ക് എന്റെ വകയും ഒരുഗ്രൻ സല്യൂട്ട് !!
വായിക്കുന്നു
ReplyDeleteസ്റ്റെയ്നറെ സമ്മതിക്കണം.ഭവിഷ്യത്തുകളെ അറിയാഞ്ഞിട്ടൊന്നുമല്ലല്ലൊ.
ReplyDeleteചുണക്കുട്ടനാ സ്റ്റെയ്നർ... ചുണക്കുട്ടൻ...
Delete