ഐറിഷ് ഏജന്റുമാരെക്കുറിച്ചുള്ള
കേണൽ റാഡ്‌ലിന്റെ വിലയിരുത്തൽ തെറ്റായിരുന്നുവെന്ന് പറയുവാൻ കഴിയുമായിരുന്നില്ല. കാരണം,
യുദ്ധം ആരംഭിച്ച അന്നു മുതൽ ജർമ്മൻകാർ എപ്പോഴെല്ലാം ഐറിഷ് റിപ്പ്ബ്ലിക്കൻ ആർമിയുമായി
ധാരണയുണ്ടാക്കാൻ പോയിട്ടുണ്ടോ അപ്പോഴൊക്കെ അത് എവിടെയുമെത്താതെ പോയ ചരിത്രമാണ് അബ്ഫെറിനുള്ളത്.
ജർമ്മനിയിൽ നിന്ന് അയർലണ്ടിലേക്ക്
അയച്ച ഏജന്റുമാരിൽ ഒരാൾ പോലും കാര്യമായ എന്തെങ്കിലും നേട്ടം ഉണ്ടാക്കി എന്ന് പറയാൻ
പറ്റില്ല. ഒരേയൊരാൾ… ക്യാപ്റ്റൻ ഗോർട്ട്സിന് മാത്രമാണ് കുറേക്കാലം അയർലണ്ടിൽ
ചെലവഴിച്ചു എന്നെങ്കിലും അവകാശപ്പെടുവാൻ കഴിയുക. 1940 മെയ് മാസത്തിൽ അയർലണ്ടിൽ പാരച്യൂട്ടിൽ
ഇറക്കപ്പെട്ട അയാൾ പത്തൊമ്പത് മാസങ്ങൾ അവിടെ കഴിച്ചുകൂട്ടിയെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും
ഉണ്ടാക്കിയില്ല എന്നതാണ് വാസ്തവം.
ഐറിഷ് റിപ്പബ്ലിക്കൻ ആർമി
എന്നത് ഇനിയും ശൈശവദശയിലുള്ള ഒരു പ്രസ്ഥാനമാണെന്നും അവരിൽ നിന്ന് പുതിയതായി എന്തെങ്കിലും
പഠിക്കുവാൻ കഴിയും എന്ന വിശ്വാസം വച്ചുപുലർത്തിയിട്ട് കാര്യമില്ല എന്നും അദ്ദേഹത്തിന്
മനസ്സിലായി. IRA യെക്കുറിച്ച് പിന്നീടൊരിക്കൽ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു.
‘അയർലണ്ടിന് വേണ്ടി എങ്ങനെ ജീവൻ വെടിയാം എന്നല്ലാതെ അയർലണ്ടിന് വേണ്ടി എങ്ങനെ പോരാടാം
എന്ന് അറിവില്ലാത്ത ഒരു കൂട്ടം ആളുകളുടെ സംഘടന…’ അങ്ങനെ
ബ്രിട്ടീഷ് മിലിട്ടറി ഇൻസ്റ്റലേഷനുകളിൽ മാരകമായ ആക്രമണങ്ങൾ അഴിച്ചുവിടാമെന്നുള്ള ജർമ്മൻകാരുടെ
പ്രതീക്ഷ അസ്ഥാനത്താവുകയാണുണ്ടായത്.
ഇക്കാര്യമെല്ലാം അറിവുള്ളതാണെങ്കിലും
കേണൽ റാഡ്‌ലിനെ ആകർഷിച്ചത് ലിയാം ഡെവ്‌ലിൻ എന്ന് സ്വയം വിളിക്കുന്ന ഈ വ്യക്തിയുടെ ചരിത്രമാണ്.
അബ്ഫെറിന് വേണ്ടി അയർലണ്ടിൽ പാരച്യൂട്ടിൽ ഇറക്കപ്പെട്ട
അയാൾ, ചാരനാണെന്നറിയപ്പെടാതെ അവിടെ കഴിച്ചുകൂട്ടി എന്ന് മാത്രമല്ല, തിരികെ ജർമ്മനിയിലേക്ക്
എത്തിപ്പെടുകയും ചെയ്തു എന്നതായിരുന്നു മറ്റുള്ളവരിൽ നിന്ന് അയാളെ വ്യത്യസ്തനാക്കിയത്.
1908 ജൂലൈയിൽ വടക്കൻ അയർലണ്ടിലെ
ലിസ്മോറിലായിരുന്നു ലിയാം ഡെവ്‌ലിന്റെ ജനനം. IRA ഫ്ലൈയിങ്ങ് യൂണിറ്റിന് വേണ്ടി പ്രവർത്തിച്ചു
എന്നതിന്റെ പേരിൽ 1921 ലെ ആംഗ്ലോ – ഐറിഷ് യുദ്ധത്തിനിടയിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട
ഒരു കർഷകനായിരുന്നു അയാളുടെ പിതാവ്. അതേത്തുടർന്ന് ഡെവ്‌ലിനുമായി മാതാവ് തെക്കൻ അയർലണ്ടിലുള്ള
തന്റെ സഹോദരന്റെ അടുത്തേക്ക് താമസം മാറി. ബെൽഫാസ്റ്റിലെ ഫാൾസ് റോഡ് പ്രദേശത്ത് വൈദികവൃത്തി
അനുഷ്ഠിച്ചിരുന്ന അദ്ദേഹം അവന് ജെസ്യൂട്ട് ബോർഡിങ്ങ് സ്കൂളിൽ പ്രവേശനം വാങ്ങിക്കൊടുത്തു.
അവിടെ നിന്നും ഉപരിപഠനത്തിനായി ഡെവ്‌ലിൻ ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ എത്തിച്ചേർന്നു.
അവിടെ നിന്നാണ് അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിൽ ഉയർന്ന മാർക്കോടെ ബിരുദം കരസ്ഥമാക്കുന്നത്.
കുറച്ച് കവിതകളൊക്കെ പ്രസിദ്ധീകരിക്കുവാൻ
ഭാഗ്യമുണ്ടായ അദ്ദേഹത്തിന്റെ ഇഷ്ടവിഷയം ജേർണലിസം ആയിരുന്നു. സാമാന്യഗതിയിൽ ഒരു എഴുത്തുകാരനായിത്തീരേണ്ടിയിരുന്ന
അദ്ദേഹത്തിന്റെ ജീവിതം ഒന്നാകെ മാറ്റി മറിച്ചത് ദൌർഭാഗ്യകരമായ ആ സംഭവമായിരുന്നു. 1931ൽ
ഒഴിവുകാലം ചെലവഴിക്കുവാനായി ബെൽഫാസ്റ്റിലെ തന്റെ വസതിയിലെത്തിയ അദ്ദേഹത്തിന് സാക്ഷിയാകേണ്ടി
വന്നത് വംശീയകലാപത്തിനായിരുന്നു. തന്റെ മാതുലന്റെ ദേവാലയം വളഞ്ഞ് ആക്രമണം അഴിച്ചുവിട്ട
സംഘം ആ വന്ദ്യവയോധികനെ ക്രൂരമായി മർദ്ദിച്ചു. അതിൽ ആ വൈദികന്റെ ഒരു കണ്ണ് നഷ്ടമായി.
ആ സംഭവത്തിന് ശേഷം ഡെവ്‌ലിൻ ഒരു കടുത്ത ഐറിഷ് അനുഭാവിയായി മാറി. സ്വതന്ത്ര അയർലണ്ട്… അതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
പ്രസ്ഥാനത്തിനായുള്ള ധനസമാഹരണത്തിനായി
1932ൽ നടത്തിയ ഒരു ബാങ്ക് കവർച്ചാശ്രമത്തിനിടയിൽ പോലീസിന്റെ വെടിയേറ്റ അദ്ദേഹം പത്ത്
വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 1934 ൽ ക്രംലിൻ ജയിലിൽ നിന്ന് തടവ് ചാടിയ അദ്ദേഹം
1935 ൽ ബെൽഫാസ്റ്റിൽ ഉണ്ടായ കലാപത്തിൽ കാത്തലിക്ക് പക്ഷത്തെ നയിക്കുവാൻ മുൻനിരയിലുണ്ടായിരുന്നു.
ആ വർഷം തന്നെ IRA അദ്ദേഹത്തെ
ന്യൂയോർക്കിലേക്ക് അയച്ചു. ഒരു ഒറ്റുകാരനെ വധിക്കുവാനായി. മിഷേൽ റെയ്ലി എന്ന ഒരു ഐറിഷ്
റിപ്പബ്ലിക്കൻ വളണ്ടിയറെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതിന്റെ പാരിതോഷികമായി ആ ഒറ്റുകാരനെ
പോലീസ് തന്നെ അമേരിക്കയിലേക്കുള്ള ഒരു കപ്പലിൽ കയറ്റി വിടുകയായിരുന്നു. ശേഷം മിഷേലിനെ
തൂക്കിക്കൊല്ലുകയാണുണ്ടായത്. ഇതിന് പകരം വീട്ടാനാണ് ലിയാം ഡെവ്‌ലിനെ IRA അമേരിക്കയിലേക്കയച്ചത്.
അമേരിക്കയിൽ എത്തി അധികം വൈകാതെ തന്നെ ഡെവ്‌ലിൻ തന്റെ ദൌത്യം നിറവേറ്റി. അതോടെ അദ്ദേഹത്തിന്റെ
ഖ്യാതി അയർലണ്ടിലെങ്ങും വ്യാപിക്കുകയും ഐറിഷ് വിമോചനപ്രസ്ഥാനത്തിന്റെ ഹീറോ പരിവേഷം
ലഭിക്കുകയും ചെയ്തു. പിന്നീട് ഇതേ ദൌത്യവുമായി ലണ്ടനിൽ… വീണ്ടുമൊരിക്കൽ അമേരിക്കയിൽ… പക്ഷേ ന്യൂയോർക്കിന് പകരം ബോസ്റ്റണിൽ ആയിരുന്നുവെന്ന്
മാത്രം.
1936ൽ ലിങ്കൺ വാഷിങ്ങ്ടൺ
ബ്രിഗേഡിനൊപ്പം സേവനമനുഷ്ഠിക്കുവാൻ അദ്ദേഹം സ്പെയിനിലേക്ക് പോയി. അവിടെ വച്ച് ഇറ്റാലിയൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ
അദ്ദേഹത്തിന് മുറിവേൽക്കുകയും തുടർന്ന് അവരുടെ പിടിയിൽ അകപ്പെടുകയും ചെയ്തു. വെടിവച്ചു
കൊല്ലുന്നതിന് പകരം അവർ അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കുകയാണുണ്ടായത്. ശത്രുപക്ഷത്ത്
തടങ്കലിൽ കഴിയുന്ന അവരുടെ ഒരു ഓഫീസറെ മോചിപ്പിക്കുന്നതിനുള്ള പകരക്കാരനാക്കുകയായിരുന്നു
അവരുടെ ലക്ഷ്യം. പക്ഷേ, അക്കാര്യം എവിടെയുമെത്താതെ പോകുകയും ഫ്രാങ്കോ ഗവണ്മന്റ് അദ്ദേഹത്തെ
ജീവപര്യന്തം ശിക്ഷിക്കുകയുമാണുണ്ടായത്.
1940ൽ അബ്ഫെറിന്റെ ഒരു
ആക്രമണത്തിലൂടെ ഡെവ്‌ലിൻ ജയിലിൽ നിന്ന് മോചിതനാവുകയും ബെർലിനിലേക്ക് കൊണ്ടുവരപ്പെടുകയും
ചെയ്തു. അദ്ദേഹത്തിന്റെ അസാധാരണ ധിഷാണാവൈഭവം ജർമ്മൻ ഇന്റലിജൻസിന് ഉപകാരപ്പെടുമെന്നായിരുന്നു
അവരുടെ പ്രതീക്ഷ. ഈ അവസരത്തിലാണ് അസുഖകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ജർമ്മൻ
ഇന്റലിജൻസിന്റെ ചോദ്യം ചെയ്യലിൽ അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് അനുഭാവം വെളിപ്പെട്ടു.
ഫാസിസ്റ്റ് വിരുദ്ധചിന്താഗതി നാസി ജർമ്മനിയ്ക്ക് ദഹിക്കുന്നതായിരുന്നില്ല. അതിനാൽ അല്ലറചില്ലറ
തർജ്ജമ ജോലികൾക്കും ബെർലിൻ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് അദ്ധ്യാപനത്തിനുമാണ് അവർ അദ്ദേഹത്തെ
നിയോഗിച്ചത്.
എന്നാൽ അധികം താമസിയാതെ
സ്ഥിതിഗതികൾ മാറി മറിഞ്ഞു. അയർലണ്ടിൽ ചാരപ്രവർത്തനത്തിനായി പോയ ഗോർട്ട്സിനെ തിരികെ
ജർമ്മനിയിലെത്തിക്കാൻ നിരവധി തവണ ശ്രമിച്ചുവെങ്കിലും വിജയിച്ചിരുന്നില്ല. അവസാന ശ്രമമെന്ന
നിലയ്ക്ക് അവർ ഡെവ്‌ലിനോട് അയർലണ്ടിലേക്ക് പുറപ്പെടുവാൻ ആവശ്യപ്പെട്ടു. കൃത്രിമ യാത്രാരേഖകളുമായി
അയർലണ്ട് വ്യോമമേഖലയിൽ പാരച്യൂട്ടിൽ ഇറങ്ങി ഗോർട്ട്സിനെ കണ്ടുപിടിച്ച് അയാളുമായി ഏതെങ്കിലും
നിഷ്പക്ഷ കപ്പലിൽ ജർമ്മനിയിൽ തിരികെയെത്താനായിരുന്നു നിർദ്ദേശം. 1941 ഒക്ടോബർ 18 ന്
അദ്ദേഹം അയർലണ്ടിൽ ഇറങ്ങി. പക്ഷേ, നിർഭാഗ്യകരമെന്ന് പറയട്ടെ, ഏതാനും ആഴ്ച്ചകൾക്ക് ശേഷം
ഗോർട്ട്സ് അറസ്റ്റ് ചെയ്യപ്പെട്ടു, അവർ തമ്മിൽ കണ്ടുമുട്ടുന്നതിന് മുമ്പ് തന്നെ.
പിന്നെയും കുറേ മാസങ്ങൾ
ഡെവ്‌ലിൻ അയർലണ്ടിൽ ചെലവഴിച്ചെങ്കിലും കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായില്ല. IRA യുടെ
ഒട്ടുമിക്ക അനുയായികളും ഇരുമ്പഴികൾക്കുള്ളിലായിക്കഴിഞ്ഞിരുന്നതിനാൽ വിശ്വാസയോഗ്യരായ
ആരുമായും ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നു കാരണം. 1942ൽ ഒരു ഫാം ഹൌസിൽ
വച്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സാരമായ പരിക്കേറ്റ് ബോധരഹിതനായ അദ്ദേഹത്തെ അവർ
ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അവിടെ നിന്നും രക്ഷപെട്ട് അദ്ദേഹം ഡൺ ലഗൈറിൽ എത്തുകയും
ലിസ്ബനിലേക്ക് പോകുന്ന ഒരു ബ്രസീലിയൻ കപ്പലിൽ കയറിക്കൂടുകയും ചെയ്തു. ലിസ്ബനിൽ നിന്നും
അദ്ദേഹം അനായാസമായി സ്പെയിൻ വഴി ബെർലിനിൽ എത്തിച്ചേർന്നു. അങ്ങനെ ഒരിക്കൽക്കൂടി ടിർപിറ്റ്സ്
യൂഫറിലുള്ള തന്റെ കാര്യാലയത്തിൽ അദ്ദേഹം മുഖം കാണിച്ചു.
ആ സംഭവത്തിന് ശേഷം അയർലണ്ടിലെ
ചാരപ്രവർത്തനം എന്ന ആശയം തന്നെ അബ്ഫെർ ഉപേക്ഷിക്കുകയാണുണ്ടായത്. തന്റെ പരിഭാഷാജോലികളുമായി
തുടരുവാൻ അവർ ലിയാം ഡെവ്‌ലിനെ അനുവദിച്ചു. അതോടൊപ്പം അദ്ദേഹം ബെർലിൻ യൂണിവേഴ്സിറ്റിയിൽ
മുമ്പ് ചെയ്തിരുന്ന ഇംഗ്ലീഷ് സാഹിത്യാദ്ധ്യാപനവും.
(തുടരും)
അങ്ങനെയാണ് ലിയാം ഡെവ്‌ലിന്റെ ചരിത്രം...
ReplyDeleteഈ ലക്കം അല്പം വിരസമായി തോന്നുന്നുണ്ടല്ലേ? ഈ ലക്കം വിവർത്തനം ചെയ്യാതെ വിട്ടുകളഞ്ഞാലോ എന്നു വരെ ആലോചിച്ചതാണ്... പക്ഷേ, ഡെവിലിൻ ആരാണെന്ന് പറയാതെ പോയാൽ എങ്ങനെയാണെന്ന് കരുതി ആ കടുംകൈ ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു... പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്, എന്തിന് ജാക്ക് ഹിഗ്ഗിൻസ് ഇത്രമാത്രം ഡീറ്റെയ്‌ൽഡ് ആയി പോകുന്നു എന്ന്....
പക്ഷെ സ്റ്റോം വാര്‍ണിംഗ് എത്ര ഫാസ്റ്റ് ആയിട്ട് പോയി. എന്നാലും വലിയ കുഴപ്പമില്ല. (ആ സീറ്റ് എഡ്ജ് ത്രില്‍ എന്ന് പറയുന്ന സാധനം അല്പം കുറവാണിതിന്)
ReplyDeleteഅജിത്‌ഭായ് പറഞ്ഞത് ശരിയാണ്... ത്രിൽ അൽപ്പം കുറവാണ്..
Deleteഡെവ്‌ലിന്‍ ആരാണെന്നറിയണമല്ലോ...
ReplyDeleteതുടരട്ടെ...
എങ്കിൽ ശരി...
Deleteലെവനായിരുന്നു ഡെവ്‌ലിന്‍ അല്ലെ?
ReplyDeleteഎല്ലാം വായിച്ചുകഴിഞ്ഞ് വിനുവേട്ടന്റെ കമന്റ് വായിച്ചപ്പോ
ഞെട്ടിപ്പോയി, ഞങ്ങള്‍ക്കുണ്ടായ വിരസത എങ്ങനെ മനസ്സിലായി? ;P
ഈ നോവലിന്റെ വായനക്കാരെല്ലാം ഒരേതൂവൽ പക്ഷികളല്ലേ ഒന്നുമില്ലെങ്കിലും...? എല്ലാവരുടെയും മനസ്സ് വായിക്കാനുള്ള മാന്ത്രികവിദ്യ എനിക്കറിയാമെന്ന് കൂട്ടിക്കോളൂ... :)
Deleteഅത് കുഴപ്പം ഇല്ല..കഥാ പാത്രങ്ങള്‍ അറിഞ്ഞു തന്നെ കഥ തുടരട്ടെ...
ReplyDeleteകൂടെ ഉണ്ട്....
അക്കാര്യം ഓർത്തിട്ടാണ് വിൻസന്റ് മാഷേ എഴുതാമെന്ന് തന്നെ തീരുമാനിച്ചത്...
Deleteഎല്ലാ നോവലുകളിലും ഇങ്ങനെ ചില അധ്യായങ്ങൾ ഉണ്ടാവും. അതു സാരമില്ല.കഥ തുടരട്ടെ
ReplyDeleteശരിയാണ്...
Deleteഅതും അറിയാതെ പോകുന്നത് ഭംഗിയല്ല. എല്ലാ പേജുകളും ശ്വാസം മുട്ടിയിരുന്നു വായിക്കുന്നത് നന്നല്ല. ഇടയ്ക്കൊക്കെ ഒരു റിലാക്സ് വേണം. അതിനായിരിക്കും ഇത്തരം ഭാഗങ്ങൾ.... അടുത്തതിനായി കാത്തിരിക്കുന്നു. ആശംസകൾ...
ReplyDeleteഒട്ടും വിരസത തോന്നിയില്ല. ഡെവ്‌ലിന്‍റെ ജീവിതം സംഭവ ബഹുലമാണല്ലോ.
Deleteകേരളേട്ടനെ സമ്മതിച്ചിരിക്കുന്നു... എഴുതിയ എനിക്ക് തന്നെ ബോറടിച്ചു കേട്ടോ... :)
Deleteഡെവ്‌ലിന്‍ ആളു പുലി തന്നെ. ഡീറ്റെയ്‌ൽഡ് ആയി പറഞ്ഞാല്‍ അല്ലെ ആളെ അടുത്ത് അറിയാന്‍ പറ്റൂ. കഥ തുടരട്ടെ.
ReplyDeleteആള് പുലി തന്നെ... പുള്ളിയുടെ റൊമാൻസ് ഒക്കെ വരാനിരിക്കുന്നതേയുള്ളൂ... അപ്പോഴേക്കും നമ്മുടെ ബിലാത്തിഭായ് ഒക്കെ ഉഷാറാകും... :)
Deleteനോവലില്‍ ഒഴിവാക്കപ്പെടാനാവാത്ത അദ്ധ്യായം തന്നെ ഇത് ...അതും വായനക്കാര്‍ക്ക് നഷ്ടപ്പെടാതെ ഇരുന്നല്ലോ :)
ReplyDeleteങ്ഹേ... അപ്പോൾ രമേശ്ജി ഇതിന്റെ സ്ഥിരം വായനക്കാരനാണോ? ഞാൻ വിചാരിച്ചത് ഈ വഴിയൊന്നും വരില്ല എന്നാണ്.... സന്തോഷം ട്ടോ..
Deleteമേലോട്ടു നോക്കടീ ചക്കീ
ReplyDeleteഏറോപ്ലേന്‍ പോണതു കണ്ടാ
ഏറൊപ്പേനാരുടെ വേലാ
യൂറോപ്യന്‍കാരുടെ വേല..
ഈ ലക്കം വായിച്ചതിന്റെ വിരസത മാറ്റാന്‍ പാടീപ്പോയതാ..
എന്റെ പൊന്നു വിനുവേട്ടാ...നുമ്മടെ മനസ്സു വായിക്കാന്‍ പറ്റിലാട്ടോ..
പതിവുപോലെ ഈ ലക്കവും രസിച്ചു.
നാടൻ പാട്ടുമായി ചാർളി എത്തിയല്ലോ... ഈ നോവലിലെ റൊമാന്റിക്ക് നായകനാണ് ഡെവ്‌ലിൻ കേട്ടോ...
Deleteഅയർലാന്റിന്റെ ചരിത്രം പറയാതെ യൂറൊപ്പിലെ യാതൊരു യുദ്ധകാഹളങ്ങളെ കുറിച്ചും ആർക്കും പറയാൻ കഴിയില്ലല്ലോ അല്ലേ
ReplyDeleteഅതേ മുരളിഭായ്...
Deleteവിരസതയൊന്നും അനുഭവപ്പെട്ടില്ല . അറിയാനുള്ള താല്പര്യം വായനയെ മുന്നോട്ടു നയിച്ചു .തുടര്‍ന്നോളൂ ....ആശംസകള്‍
ReplyDeleteഅതെ, ഇതിലെവിടെയാ വിരസത? ഇപ്പോളല്ലേ ഡെവ്‌ലിന്റെ ‘കുടി-കിടപ്പ്’ പിടികിട്ടിയത്.. ബാക്കി കൂടെ പോരട്ടെ..
ReplyDelete(ആ റൊമാൻസ് കാര്യങ്ങൾ നേരത്തെ എത്തിക്കാൻ വല്ല വഴിയുമുണ്ടോ?)
കമ്മ്യുണിസ്റ്റ് അനുഭാവമുള്ള ഡെവ്‌ലിനെ നാസി സൈന്യത്തില്‍ നിലനിര്‍ത്തി എന്നതില്‍ ഒരു പൊരുത്തക്കേട് തോന്നുന്നു.
ReplyDeleteവായിക്കുന്നു
ReplyDeleteബോറിംഗായ അധ്യായം.
ReplyDelete