അരമണിക്കൂർ കഴിഞ്ഞിട്ടും ഡെവ്‌ലിനെ കാണാത്തതുകൊണ്ട് റാഡ്‌ൽ കതക് തുറന്ന് അകത്തേക്ക് കയറി. ജോവന്ന ഗ്രേയുടെ റിപ്പോർട്ട് ഒരു കൈയിലും കോഗ്ഞ്ഞ്യാക്ക് ഗ്ലാസ് മറുകൈയിലുമായി മേശപ്പുറത്ത് കാലും കയറ്റി വച്ച് ഇരിക്കുകയായിരുന്നു ഡെവ്‌ലിൻ. ബോട്ട്‌ലിലെ മദ്യത്തിന്റ അളവിൽ സാരമായ കുറവ് വന്നിരിക്കുന്നു.
ഡെവ്‌ലിൻ മുഖമുയർത്തി നോക്കി. “ങ്ഹാ… താങ്കളോ… എന്താ കാണാത്തത് എന്ന് വിചാരിച്ചു തുടങ്ങിയിരുന്നു…”
“വെൽ… റിപ്പോർട്ട് വായിച്ചിട്ട് എന്ത് തോന്നുന്നു…?” റാഡ്‌ൽ ചോദിച്ചു.
“എന്റെ കുട്ടിക്കാലത്ത് കേട്ടിട്ടുള്ള ഒരു കഥയാണെനിക്ക് ഓർമ്മ വന്നത്… 1921 ൽ ഇംഗ്ലീഷുകാരുമായുണ്ടായ യുദ്ധത്തിൽ നടന്ന സംഭവം… എമ്മറ്റ് ഡാൽട്ടൺ എന്നൊരാളുണ്ടായിരുന്നു… പിന്നീട് അദ്ദേഹം ഫ്രീ സ്റ്റേറ്റ് ആർമിയിൽ ജനറൽ ആയി ജോയ്‌ൻ ചെയ്തു. കേട്ടിട്ടുണ്ടോ അദ്ദേഹത്തെക്കുറിച്ച്…?” ഡെവ്‌ലിൻ ചോദിച്ചു.
“ഇല്ല…” റാഡ്‌ലിന്റെ ശബ്ദത്തിൽ അക്ഷമ കലർന്നിരുന്നു.
“യുദ്ധകാലത്ത് ബ്രിട്ടീഷ് ആർമിയിൽ ഒരു മേജർ ആയിരുന്നു സുന്ദരനായ അദ്ദേഹം. ധീരതയ്ക്കുള്ള മിലിട്ടറി ക്രോസ് അവാർഡ് ഒക്കെ ലഭിച്ച അദ്ദേഹം പിന്നീട് IRA യിൽ ചേർന്നു…”
“ക്ഷമിക്കണം മിസ്റ്റർ ഡെവ്‌ലിൻ… ഇതൊക്കെ ഇവിടെ പറയാൻ എന്താണ് കാരണം…?”
ഡെവ്‌ലിൻ അത് കേട്ടതായി നടിച്ചില്ല. “വേറൊരു ആളുണ്ടായിരുന്നു… ഡബ്ലിനിലെ മൌണ്ട് ജോയ് ജയിലിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ പേര് മക് എയ്ൻ എന്നായിരുന്നു… വേറൊരു സുന്ദരൻ… എന്നാൽ എവിടെ പോയാലും ജയിലിൽ കഴിയാനായിരുന്നു അദ്ദേഹത്തിന്റെ വിധി...” അദ്ദേഹം ഗ്ലാസ് വീണ്ടും നിറച്ചു. “എമ്മറ്റ് ഡാൽട്ടണ് ചില ഉദ്ദേശ്യങ്ങളൊക്കെയുണ്ടായിരുന്നു… ഒരു ബ്രിട്ടീഷ് കവചിത സൈനിക വാഹനം തട്ടിയെടുത്ത് തന്റെ പഴയ യൂണിഫോമും ധരിച്ച് സൈനികവേഷമണിഞ്ഞ ഒരു ചെറു സംഘവുമായി അദ്ദേഹം നേരെ ജയിൽ ഗവർണറുടെ ഓഫീസിലേക്ക് കുതിച്ചു… വിശ്വസിക്കുമോ നിങ്ങൾ…?”
ആവേശഭരിതനായിക്കഴിഞ്ഞിരുന്നു റാഡ്‌ൽ ഇപ്പോൾ. “എന്നിട്ട്… ഈ മക് എയ്നിനെ രക്ഷിക്കാൻ കഴിഞ്ഞോ അദ്ദേഹത്തിന്…?”
“നിർഭാഗ്യകരമെന്ന് പറയട്ടെ… ഗവർണറെ കാണാനുള്ള അനുമതി ലഭിച്ചില്ല അദ്ദേഹത്തിന്…”
“അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവർക്ക് എന്ത് സംഭവിച്ചു…?”
“സാമാന്യം ഭേദപ്പെട്ട വെടിവയ്പ്പൊക്കെയുണ്ടായി… അവസാനം മക് എയ്നെയും കൊണ്ട് പുറത്ത് കടന്നു അവർ… ചിലർക്കൊക്കെ മുറിവേറ്റെങ്കിലും…” അദ്ദേഹം ആ റിപ്പോർട്ട് ഉയർത്തിക്കാണിച്ചിട്ട് പറഞ്ഞു… “ജസ്റ്റ് ലൈക്ക് ദിസ്…”
“ഇത് നടക്കുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്…?” റാഡ്‌ൽ ആകാംക്ഷാഭരിതനായി ചോദിച്ചു.
“അൽപ്പം ഉത്സാഹം കൂടിപ്പോയോ എന്നൊരു സംശയം…” ഡെവ്‌ലിൻ ആ ഫയൽ മേശപ്പുറത്തേക്കിട്ടു. “ഞാൻ വിചാരിച്ചത്, അയർലണ്ടുകാരാണ് ഏറ്റവും വലിയ വട്ടന്മാർ എന്നാണ്… മഹാനായ വിൻസ്റ്റൺ ചർച്ചിലിനെ പാതിരാത്രിയിൽ അദ്ദേഹത്തിന്റെ കിടക്കയിൽ നിന്നും തട്ടിക്കൊണ്ടുപോയി ജർമ്മനിയിലേക്കെത്തിക്കുക…” അദ്ദേഹം അലറിച്ചിരിച്ചു. “എന്തായാലും ആലോചിക്കേണ്ടിയിരിക്കുന്നു… ലോകം മുഴുവൻ ഉദ്വേഗത്തിന്റെ മുനമ്പിൽ നിൽക്കും…”
“ഈ ഓപ്പറേഷനെക്കുറിച്ച് എന്ത് തോന്നുന്നു…? നടക്കുമോ ഇത്…?”
“തീർച്ചയായും പ്ലാൻ ഒക്കെ കൊള്ളാം...” അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തുടർന്നു. “പക്ഷേ, ഒരു കാര്യം… ഇതുകൊണ്ടൊന്നും യുദ്ധത്തിന്റെ ഗതിയിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല… പ്രധാനമന്ത്രിയുടെ ഒഴിവ് നികത്താൻ ഇംഗ്ലീഷുകാർ ആറ്റ്ലിയെ പ്രൊമോട്ട് ചെയ്യും… പിന്നെയും അവരുടെ ലങ്കാസ്റ്റർ ബോംബറുകൾ രാത്രികാലങ്ങളിൽ ജർമ്മൻ നഗരങ്ങളിൽ തീ തുപ്പിക്കൊണ്ടിരിക്കും... പകൽ മുഴുവനും അമേരിക്കൻ എയർഫോഴ്സും… ”
“മറ്റൊരു തരത്തിൽ പറഞ്ഞാൽ നിങ്ങളുടെ അഭിപ്രായത്തിൽ ഞങ്ങൾ യുദ്ധത്തിൽ വിജയിക്കാൻ പോകുന്നതേയില്ല എന്ന്…” കേണൽ റാഡ്‌ൽ പറഞ്ഞു.
“ആ പറഞ്ഞതിന് അമ്പത് മാർക്ക്…” ഡെവ്‌ലിൻ പുരികം ചുളിച്ചു. “ഒരു തരത്തിൽ നോക്കിയാൽ… താങ്കൾ ഇക്കാര്യത്തിൽ ശരിക്കും സീരിയസ് ആണെങ്കിൽ… ഈ അവസരം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല്ല…”
“എന്ന് വച്ചാൽ, നിങ്ങൾക്ക് പോകാൻ സമ്മതമാണെന്നോ…?” റാഡ്‌ലിന് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. “പക്ഷേ, ഒരു കാര്യം എനിക്ക് മനസ്സിലാവുന്നില്ല ഡെവ്‌ലിൻ… എന്തുകൊണ്ട് നിങ്ങൾ ഈ തീരുമാനത്തിൽ എത്തി…?”
“എനിക്കറിയാം… ഞാനൊരു വിഡ്ഢിയാണെന്ന്…” ഡെവ്‌ലിൻ പറഞ്ഞു. “നോക്കൂ… എന്തൊക്കെയാണ് ഞാൻ നഷ്ടപ്പെടുത്താൻ പോകുന്നതെന്ന്… ബെർലിൻ യൂണിവേഴ്സിറ്റിയിലെ സുരക്ഷിതമായ ജോലി… രാത്രിയിലെ റോയൽ എയർഫോഴ്സിന്റെ ബോംബിങ്ങ്… പകൽ നേരങ്ങളിലെ അമേരിക്കൻ എയർഫോഴ്സിന്റെ ബോംബിങ്ങ്… ക്രമേണ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്ന ഭക്ഷണക്ഷാമം… ഇതെല്ലാം അല്ലേ എനിക്ക് നഷ്ടപ്പെടാൻ പോകുന്നത്…?”
ഇരുകൈകളും ഉയർത്തി റാഡ്‌ൽ പൊട്ടിച്ചിരിച്ചു. “ഓൾ റൈറ്റ്… നോ മോർ ക്വസ്റ്റ്യൻസ്… അയർലണ്ടുകാർക്ക് അൽപ്പം വട്ട് കൂടുതലാണെന്ന് ഞാൻ കേട്ടിരുന്നു… ഇപ്പോഴത് പൂർണ്ണമായും ബോദ്ധ്യമായി…”
“പക്ഷേ, ഒരു കാര്യം നാം മറക്കരുത്… ജനീവയിലെ ഞാൻ തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു ബാങ്കിൽ എന്റെ പേരിൽ അക്കൌണ്ട് തുറന്ന് നിങ്ങൾ നിക്ഷേപിക്കാൻ പോകുന്ന ഇരുപതിനായിരം പൌണ്ടിന്റെ കാര്യം…”
തന്നിൽ നിറയുന്ന നിരാശ കേണൽ റാഡ്‌ൽ അറിയുന്നുണ്ടായിരുന്നു. “അപ്പോൾ മിസ്റ്റർ ഡെവ്‌ലിൻ… നിങ്ങൾക്ക് നിങ്ങളുടേതായ വിലയും ഉണ്ടല്ലേ…?”
“ഞങ്ങളുടെ പ്രസ്ഥാനം എന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് ഒരു സത്യമാണ് കേണൽ...” ഡെവ്‌ലിൻ മുഖം ചുളിച്ചു.
“വെരി വെൽ… അത് ഞാൻ അറേഞ്ച് ചെയ്യാം… പണം നിക്ഷേപിച്ചതിന്റെ രേഖകൾ നിങ്ങൾ പുറപ്പെടുന്നതിന് മുമ്പ് തന്നെ ലഭ്യമാക്കുന്നതാണ്…” റാഡ്‌ൽ പറഞ്ഞു.
“നല്ലത്… അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം… എന്നാണ് ഈ ദൌത്യം നടക്കുക…?”
“ഇന്ന് ഒക്ടോബർ ഒന്ന്… അതായത് കൃത്യം അഞ്ച് ആഴ്ചകളുണ്ട് നമുക്കിനി…”
“ഈ ദൌത്യത്തിൽ എന്റെ റോൾ എന്തായിരിക്കും…?”
“മിസ്സിസ് ഗ്രേ എന്ന് പറയുന്നത് ഒരു ഫസ്റ്റ് റേറ്റ് ഏജന്റ് ആണ്… പക്ഷേ, അറുപത്തിയെട്ട് വയസ്സുണ്ട് അവർക്ക്… ഈ ദൌത്യത്തിൽ ഒരു പുരുഷന്റെ സഹായം അവർക്ക് കൂടിയേ തീരൂ…”
“പുറമേയുള്ള കാര്യങ്ങളൊക്കെ നോക്കാൻ…? ദുർഘടമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ…?”
“എക്സാറ്റ്‌ലി…”
“എങ്ങനെയാണ് എന്നെ അവിടെ എത്തിക്കാൻ താങ്കൾ ഉദ്ദേശിക്കുന്നത്…? ഇതുവരെ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്ന് മാത്രം പറഞ്ഞേക്കരുത്…”
റാഡ്‌ൽ പുഞ്ചിരിച്ചു. “ഇതേക്കുറിച്ച് ഞാൻ ചിന്തിക്കാതിരുന്നിട്ടില്ല എന്ന് പറഞ്ഞാൽ ശരിയാവില്ല… എന്റെ ആശയം എന്താണെന്ന് നോക്കൂ… ബ്രിട്ടീഷ് ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു ഐറിഷ് പൌരനായി മാറാൻ പോകുകയാണ് നിങ്ങൾ… നിങ്ങളുടെ നെറ്റിയിലെ ആ മുറിവടയാളം നിങ്ങളുടെ രക്ഷക്കെത്തും…”
“അതും മിസ്സിസ് ഗ്രേയുമായി എന്ത് ബന്ധം…?”
“അവരുടെ ഒരു പഴയ കുടുംബസുഹൃത്തായ നിങ്ങൾക്ക് അവർ നോർഫോക്കിൽ ഒരു ജോലി കണ്ടെത്തുന്നു… ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾ അവരുമായി ചർച്ച ചെയ്തിട്ട് പറയാം… ഐറിഷ് പാസ്പോർട്ടും ആർമിയിൽ നിന്ന് മെഡിക്കൽ ഡിസ്ചാർജ് വാങ്ങിയതിന്റെയും മറ്റും കഴിയുന്നത്ര രേഖകൾ ഞങ്ങൾ ഉണ്ടാക്കി താങ്കൾക്ക് തരുന്നതാണ്… എന്ത് തോന്നുന്നു…?”
“അവിടെ കഴിഞ്ഞുകൂടാൻ ആ രേഖകൾ മതിയാവുമെന്ന് തോന്നുന്നു… പക്ഷേ, എങ്ങനെ ഞാൻ അവിടെയെത്തും…?” ഡെവ്‌ലിൻ ആരാഞ്ഞു.
“തെക്കൻ അയർലണ്ടിൽ നിങ്ങളെ പാരച്യൂട്ടിൽ ഇറക്കുന്ന കാര്യം ഞങ്ങളേറ്റു… യൂൾസ്റ്റർ അതിർത്തിക്ക് കഴിയുന്നത്ര അടുത്തായി… അവിടെ നിന്ന് കാൽനടയായി അതിർത്തി കടക്കുന്നത് അനായാസമായിരിക്കുമെന്നാണ് തോന്നുന്നത്… കസ്റ്റംസ് ചെക്ക് പോയിന്റുകൾ ഒന്നും കടക്കേണ്ടി വരില്ല…”
“അതൊരു പ്രശ്നമല്ല… പിന്നെ…?”
“ബെൽഫാസ്റ്റിൽ നിന്ന് രാത്രി സർവീസ് നടത്തുന്ന ബോട്ടുകളിലൊന്നിൽ ഹെയ്ഷാമിലേക്ക്… അവിടെ നിന്നും ട്രെയിനിൽ നോർഫോക്കിലേക്ക്… എല്ലാം വളരെ ലളിതം…”
മേശമേൽ കിടന്നിരുന്ന ഓർഡ്‌നൻസ് സർവ്വേ മാപ്പ് വലിച്ചെടുത്ത് ഡെവ്‌ലിൻ വിശദമായി പരിശോധിച്ചു. “ഓൾ റൈറ്റ്… ഞാൻ സമ്മതിച്ചിരിക്കുന്നു… എപ്പോഴാണ് ഞാൻ പോകേണ്ടത്…?”
“ഒരാഴ്ച്ച… കൂടിപ്പോയാൽ പത്ത് ദിവസം… തൽക്കാലത്തേക്ക് നിങ്ങൾ ഞങ്ങളുടെ സുരക്ഷാ വലയത്തിലായിരിക്കും… യൂണിവേഴ്സിറ്റിയിലെ നിങ്ങളുടെ ജോലി രാജി വയ്ക്കേണ്ടി വരും… ഇപ്പോഴത്തെ താമസസ്ഥലം ഉടൻ തന്നെ ഒഴിഞ്ഞും കൊടുക്കണം… ചുരുക്കത്തിൽ ഇന്ന് മുതൽ ഒരു ഒളിവ് ജീവിതം… പുതിയ താമസസ്ഥലം ഹോഫർ താങ്കൾക്ക് കാണിച്ചു തരും…”
“അടുത്ത നീക്കം എന്താണ്…?”
“ഈ ദൌത്യസംഘത്തെ നയിക്കുവാനുള്ള ആളെ കാണുവാൻ ഞാൻ പോകുന്നുണ്ട്… നാളെ അല്ലെങ്കിൽ മറ്റന്നാൾ… ചാനൽ ഐലണ്ടിലേക്ക് ഒരു വിമാനം എപ്പോൾ അറേഞ്ച് ചെയ്യാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും അത്… നിങ്ങൾക്കും എന്റെയൊപ്പം വരാം… ഇനിയുള്ള ദിവസങ്ങളിൽ നമുക്കൊരുമിച്ച് ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്… സമ്മതമല്ലേ…?”
“എന്തുകൊണ്ട് സമ്മതമല്ലാതിരിക്കണം കേണൽ…? നാമെല്ലാം പോകുന്ന ഈ ദുർഘടം പിടിച്ച പാതകളെല്ലാം അവസാനം നരകത്തിലേക്ക് തന്നെയല്ലേ എത്തിച്ചേരുക...?” ബോട്ട്‌ലിൽ അവശേഷിച്ചിരുന്ന മദ്യവും അദ്ദേഹം ഗ്ലാസിലേക്ക് പകർന്നു.
(തുടരും)
ഇതേ ഉത്സാഹത്തോടെ പോസ്റ്റുകള്‍ പോന്നോട്ടെ....വല്ലാതെ ആകര്‍ഷിക്കുന്നുണ്ട് ..
ReplyDeleteആശംസകളോടെ....
ദിവസവും അൽപ്പാൽപ്പമായി എഴുതുന്നത് കൊണ്ട് ഒരാഴ്ച്ച ആകുമ്പോഴേക്കും ഒരു ലക്കം വലിയ ബുദ്ധിമുട്ടില്ലാതെ തയ്യാറാവുന്നു... അതാണിതിന്റെ രഹസ്യം ടീച്ചറേ...
Deleteഎല്ലാ വഴികളും നരകത്തിലേയ്ക്ക് അല്ലേ ! എന്തൊക്കെ തരം വട്ടുകള്‍. ഇക്കണ്ട വട്ടന്മാര്‍ ഇല്ലാതിരുന്നെങ്കില്‍ ഈ ലോകം വലിയൊരു തണ്ണിമത്ത മാത്രമായിരുന്നു. :)
ReplyDeleteഅരുൺ അപ്പോൾ ഇത് വായിക്കുന്നുണ്ടല്ലേ...? ഞാൻ വിചാരിച്ചു മറന്നുകാണുമെന്ന്...
Deleteഅതെയതെ, ഈ അയര്‍ലന്റ് കാര്‍ക്കെല്ലാം ഇത്തിരി വട്ട് കൂടുതലാ
ReplyDeleteഇനിയെന്തെല്ലാം കാണാനിരിക്കുന്നു...
Deleteകൂടുതല്‍ രസകരമാകുന്നുണ്ട്...
ReplyDeleteനന്ദി ശ്രീ...
Delete"നാമെല്ലാം പോകുന്ന ഈ ദുർഘടം പിടിച്ച പാതകളെല്ലാം അവസാനം നരകത്തിലേക്ക് തന്നെയല്ലേ എത്തിച്ചേരുക...?”
ReplyDeleteസ്വർഗ്ഗത്തിലേയ്ക്കുള്ള വഴി ഇടുങ്ങിയതും ദുർഘടവുമാണെന്ന് കേട്ടിട്ടുണ്ട്.. അയർലന്റുകാർ ആ വഴി നരകത്തിലേയ്ക്ക് തിരിച്ചുവിട്ടോ? :)
കഥാപാത്രങ്ങളൂം വായനക്കാരും ഒരേ ട്രാക്കിൽ ആയെന്നുതോന്നുന്നു.. എല്ലാവരിലും ഒരേ ഉത്സാഹം..
കേട്ടിട്ടേയുള്ളൂ അല്ലേ...? വായിച്ചിട്ടില്ല...? ശരിയാ... എല്ലാവരും ഒരേ ട്രാക്കിൽ ആയി... (എല്ലാവർക്കും വട്ടായി എന്നാണോ...?)
Deleteഅങ്കം കുറിക്കുന്നതിന്ന് മുമ്പ് പണം കണക്കു പറഞ്ഞ് വാങ്ങുന്ന ചേകവരെപോലെ. വളരെ നന്നായി തോന്നി.
ReplyDeleteഅന്നും ഈ ക്വൊട്ടേഷൻ പരിപാടി ഉണ്ടായിരുന്നു അല്ലേ കേരളേട്ടാ...
Deleteനാമെല്ലാം പോകുന്ന ഈ ദുർഘടം പിടിച്ച പാതകളെല്ലാം അവസാനം നരകത്തിലേക്ക് തന്നെയല്ലേ എത്തിച്ചേരുക...?”
ReplyDeleteവിനുവേട്ടാ ഈ വിവർത്തനത്തിന് ഒരു സല്യൂട്ട്.
ഈ തൂവൽ ഞാൻ എന്റെ കിരീടത്തിൽ തിരുകുന്നു... :)
Deleteആ വരികള്‍ എനിക്കും ശ്ശി പിടിച്ചു ..നരകത്തിലേക്കുള്ള
ReplyDeleteവഴി ..യുദ്ധം തന്നെ വട്ടു അല്ലെ??
കേരള ദാസന്ണ്ണി അതിനെ അങ്ങ് "വടക്കന്‍ വീര
ഗാഥവല്ക്കരിച്ചു"....എല്ലാവര്ക്കും കഥ രസിച്ചു
തുടങ്ങി അത് തന്നെ ..
എല്ലാവർക്കും കഥ രസിച്ചു തുടങ്ങി എന്നറിയുന്നതിൽ വളരെ സന്തോഷം...
Delete"നാമെല്ലാം പോകുന്ന ഈ ദുർഘടം പിടിച്ച പാതകളെല്ലാം അവസാനം നരകത്തിലേക്ക് തന്നെയല്ലേ എത്തിച്ചേരുക...?”
ReplyDeleteഎന്തൊരു നഗ്നമായ സത്യം....! എന്നിട്ടും നാമെന്തെല്ലാമാണ് ഈ ക്ഷണ നേരം കൊണ്ട് കാട്ടിക്കൂട്ടുന്നത്..!!
സത്യം അശോകൻ മാഷേ... ക്ഷണിക ജീവിതത്തിൽ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്...
Deleteവായിക്കാന്‍ ഒരല്‍പം വൈകി, കഥയുടെ കൂടെയുണ്ട് തുടരൂ..
ReplyDeleteവളരെ സന്തോഷം ലംബൻ...
Delete"ഇതുകൊണ്ടൊന്നും യുദ്ധത്തിന്റെ ഗതിയിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല." The show must go on എന്നല്ലേ.
ReplyDeleteഅങ്ങനെ ഞാനും ട്രാക്കില്‍ എത്തി.
ട്രാക്കിലെത്തിയല്ലേ? ലേറ്റസ്റ്റ് ആയി വരും എന്ന് പറയുന്നത് ഇതിനാണല്ലേ? :)
ReplyDeleteഅപ്പൊൾ നീലത്തിലും വെച്ച് പൂശാൻനറിയാം അല്ലെ വിനുവേട്ടാ
ReplyDeleteരാത്രികാലങ്ങളിൽ ജർമ്മൻ നഗരങ്ങളിൽ തീ തുപ്പിക്കൊണ്ടിരിക്കും... പകൽ മുഴുവനും അമേരിക്കൻ എയർഫോഴ്സും… ”
ReplyDeleteഓർക്കുമ്പോത്തന്നെ കുളിരുകോരുന്നു.ജർമ്മൻ കാരുടെ ഒരു ഭാഗ്യമേ!!!
അപ്പോ ഡെവ്‌ലിൻ ആണല്ലേ ഗ്രേസിക്കുട്ടിയുടെ പുതിയ കൂട്ടുകാരൻ.വേണമെങ്കിൽ വയസാംകാലത്ത് ആയമ്മ ഒന്ന് പ്രണയിച്ചോട്ടെ
രാത്രികാലങ്ങളിൽ ജർമ്മൻ നഗരങ്ങളിൽ തീ തുപ്പിക്കൊണ്ടിരിക്കും... പകൽ മുഴുവനും അമേരിക്കൻ എയർഫോഴ്സും… ”
ReplyDeleteഓർക്കുമ്പോത്തന്നെ കുളിരുകോരുന്നു.ജർമ്മൻ കാരുടെ ഒരു ഭാഗ്യമേ!!!
അപ്പോ ഡെവ്‌ലിൻ ആണല്ലേ ഗ്രേസിക്കുട്ടിയുടെ പുതിയ കൂട്ടുകാരൻ.വേണമെങ്കിൽ വയസാംകാലത്ത് ആയമ്മ ഒന്ന് പ്രണയിച്ചോട്ടെ
ഛേ...
Deleteചാരപ്രവർത്തനത്തിനിടയിൽ പ്രണയം നിഷിദ്ധം.hum!!/!/!/!/!!/!/!/!/
ReplyDelete