ഹാർബറിലേക്കുള്ള അപ്രോച്ച് റോഡിന്റെ അരികിലാണ് സത്രം സ്ഥിതി ചെയ്യുന്നത്. അതിന്റെ പിറകിലായി ബ്രേ ഉൾക്കടലിലേക്കുള്ള മണൽപ്പരപ്പ്. റാഡ്‌ലും ഡെവ്‌ലിനും കൂടി അങ്ങോട്ട് നടന്നടുക്കുമ്പോൾ ആ പരിസരത്തെങ്ങും ആരുമുണ്ടായിരുന്നില്ല.
“ഇത്ര മനോഹരമായ ഒരു പബ് ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല…” ഡെവ്‌ലിൻ പറഞ്ഞു. “നമ്മുടെ വരവിനെക്കുറിച്ച് അറിഞ്ഞ നിലയ്ക്ക് അവർ ഇതിനകത്ത് കാണുമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ…?”
ഫ്രണ്ട് ഡോർ തുറന്ന റാഡ്‌ൽ ഇരുണ്ട ഒരു ഇടനാഴിയിലേക്കാണ് എത്തിപ്പെട്ടത്. അടുത്ത നിമിഷം അവർക്ക് പിന്നിൽ ഒരു കതക് തുറക്കുന്ന ശബ്ദം കേട്ടു.
“ഹെർ ഓബർസ്റ്റ്, ഇവിടെ…” സൌമ്യമായ സ്വരം കേട്ട് അവർ തിരിഞ്ഞു നോക്കി.
അവർ കടന്നുവന്ന വാതിലിനരികിൽ പുറത്തേക്കുള്ള വഴി തടഞ്ഞിട്ടെന്ന പോലെ ഹാൻസ് ആൾട്ട്മാൻ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ യൂണിഫോമിലുള്ള വിവിധ ബഹുമതികളിലേക്കാണ് ആദ്യം റാഡ്‌ലിന്റെ നോട്ടം പോയത്. വിന്റർ വാർ റിബൺ, അയേൺ ക്രോസ്, ഫസ്റ്റ് & സെക്കന്റ് ക്ലാസ്, ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും മാരകമായ പരിക്കേറ്റു എന്ന് സൂചിപ്പിക്കുന്ന സിൽവർ വൂണ്ട് ബാഡ്ജ്, എയർഫോഴ്സ് ഗ്രൌണ്ട് കോംബാറ്റ് ബാഡ്ജ് എന്നിവ. തീർന്നില്ല, 1941ലെ ഗ്രീക്ക് അധിനിവേശത്തിൽ പങ്കെടുത്ത ധീരയോദ്ധാക്കൾക്ക് സമ്മാനിക്കുന്ന ക്രേറ്റാ കഫ് ടൈറ്റിലും അയാളുടെ ബഹുമതികളുടെ നിരയിൽ സ്ഥാനം പിടിച്ചിരുന്നു. പാരാട്രൂപ്പേഴ്സിന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായിരുന്നു അത്.
“നിങ്ങളുടെ പേർ…?” റാഡ്‌ൽ ഗൌരവം വിടാതെ ചോദിച്ചു.
അതിന് മറുപടി നൽകാതെ ‘സലൂൺ ബാർ’ എന്നെഴുതിയ കതക്, കാൽ കൊണ്ട് തട്ടിത്തുറന്ന് ആൾട്ട്മാൻ അദ്ദേഹത്തെ ഉള്ളിലേക്ക് നയിച്ചു. അയാളുടെ ആ പെരുമാറ്റത്തിലെ അസ്വാരസ്യം ശ്രദ്ധിച്ചുവെങ്കിലും അതിന് കാരണമെന്തായിരിക്കാമെന്ന സന്ദേഹത്തോടെ കേണൽ റാഡ്‌ൽ ബാറിനുള്ളിലേക്ക് പ്രവേശിച്ചു. അത്രയധികം വലിപ്പമില്ലാത്ത ഒരു മുറി ആയിരുന്നു അത്. ഇടതുഭാഗത്തായി ഒരു ബാർ കൌണ്ടർ. അതിന് പിന്നിൽ ഒഴിഞ്ഞ ഷെൽഫുകൾ. ഫ്രെയിം ചെയ്ത നാലഞ്ച് ഫോട്ടോകൾ ചുമരിൽ കൊളുത്തിയിരിക്കുന്നു. കൌണ്ടറിന്റെ അറ്റത്ത് ഒരു പിയാനോ അലക്ഷ്യമായി കിടക്കുന്നു. പത്തോ പന്ത്രണ്ടോ പാരാട്രൂപ്പേഴ്സ് അവിടവിടെയായി മദ്യം നുണഞ്ഞുകൊണ്ടിരിക്കുന്നു. അവരിൽ ആരുടെയും മുഖത്ത് സൌഹൃദഭാവം ദർശിക്കാനായില്ല എന്ന വസ്തുത റാഡ്‌ൽ പ്രത്യേകം ശ്രദ്ധിച്ചു. ഒറ്റനോട്ടത്തിൽ, അലങ്കോലമായ ഒരു അന്തരീക്ഷമായി തോന്നിച്ചുവെങ്കിലും അവരുടെയെല്ലാം യൂണിഫോമുകളിലുള്ള ബഹുമതികൾ കണ്ടപ്പോൾ അൽപ്പം മതിപ്പ് തോന്നാതിരുന്നില്ല അദ്ദേഹത്തിന്. അയേൺ ക്രോസ്, ഫസ്റ്റ് ക്ലാസ്, വൂണ്ട് ബാഡ്ജ്, ടാങ്ക് ഡിസ്ട്രക്ഷൻ ബാഡ്ജ് ഇവയൊക്കെ ഇല്ലാത്ത ഒരാൾ പോലും അവരിൽ ഉണ്ടായിരുന്നില്ല.
തന്റെ ഹാൻഡ്‌ബാഗ് കക്ഷത്തിൽ വച്ച്, ഇരുകൈകളും പോക്കറ്റിൽ തിരുകി റാഡ്‌ൽ ആ മുറിയുടെ നടുവിൽ നിന്നു. കോട്ടിന്റെ കോളർ അപ്പോഴും ഉയർത്തി വച്ചിരിക്കുകയാണദ്ദേഹം.
“ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു…” അദ്ദേഹം സൌമ്യതയോടെ പറഞ്ഞു. “ഇത്തരം പെരുമാറ്റത്തിന് വെടിവച്ചു കൊല്ലുകയാണ് സൈന്യത്തിൽ പതിവ്…”
എല്ലാവരും കൂടി അട്ടഹാസത്തോടെ പൊട്ടിച്ചിരിച്ചത് പെട്ടെന്നായിരുന്നു.
“അതായിരിക്കും ഇതിലും ഭേദം, ഹെർ ഓബർസ്റ്റ്…” ബാറിന് പിറകിൽ ല്യൂഗർ പിസ്റ്റൾ വൃത്തിയാക്കിക്കൊണ്ടിരുന്ന സെർജന്റ് സ്റ്റേം പറഞ്ഞു. “നിങ്ങൾക്കറിയുമോ, രണ്ടര മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ ഇവിടെയെത്തിയപ്പോൾ മുപ്പത്തിയൊന്ന് പേരുണ്ടായിരുന്നു… ഇപ്പോൾ വെറും പതിനഞ്ച് പേർ മാത്രം… ഇതിനേക്കാൾ വലിയ എന്ത് ശിക്ഷയാണ് നിങ്ങളും നിങ്ങളുടെ നശിച്ച ഈ ഗെസ്റ്റപ്പോ ചാരനും കൂടി തരാൻ പോകുന്നത്…?”
“എന്നെ ഇതിലേക്ക് വലിച്ചിഴക്കേണ്ട… ഞാനൊരു നിഷ്പക്ഷനാണ്…” ഡെവ്‌ലിൻ പറഞ്ഞു.
പന്ത്രണ്ടാം വയസ്സിൽ ഹാംബർഗിലെ ബാർജുകളിൽ ജോലി ചെയ്തുതുടങ്ങിയ സ്റ്റേമിന് തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ ഒരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല. അയാൾ തുടർന്നു. “ഒരു തവണയേ ഞാൻ പറയൂ… അതിനാൽ ഞാൻ പറയുന്നത് നിങ്ങൾ കേട്ടേ പറ്റൂ… കേണൽ സ്റ്റെയ്നർ എങ്ങോട്ടും വരാൻ പോകുന്നില്ല… നിങ്ങളുടെ കൂടെയെന്നല്ല, ആരുടെ കൂടെയും… നിങ്ങളുടെ ആ ഹാറ്റ് കാണാൻ നല്ല ഭംഗിയുണ്ട്… ശരിയായിരിക്കാം… കുറേ നാളായിട്ട് ബെർലിനിലെ ഓഫീസിലിരുന്ന് പുറം കൊണ്ട് കസേര പോളിഷ് ചെയ്തുകൊണ്ടിരിക്കുകയാണല്ലോ നിങ്ങൾ… ഒരു യഥാർത്ഥ സൈനികന്റെ മനോവികാരം എന്തായിരിക്കുമെന്നൊന്നും ഓർമ്മയുണ്ടായിരിക്കില്ല നിങ്ങൾക്കിപ്പോൾ… നിങ്ങളുടെ ആജ്ഞയ്ക്കനുസരിച്ച് തുള്ളാനും യെസ് മൂളാനും ഞങ്ങളെ കിട്ടുമെന്ന് കരുതിയാണ് വന്നതെങ്കിൽ… യൂ ഹാവ് കം റ്റു ദി റോംങ്ങ് പ്ലെയ്സ്…”
“എക്സലന്റ്….” റാഡ്‌ൽ പറഞ്ഞു. “എങ്കിലും ഈ സാഹചര്യത്തെ വിലയിരുത്തുന്നതിൽ നിങ്ങൾക്ക് തെറ്റിപ്പോയി എന്ന് പറയേണ്ടിയിരിക്കുന്നു… നിങ്ങളുടെ റാങ്കിലുള്ള ഒരാൾക്ക് യോജിക്കുന്ന വാക്കുകളല്ല നിങ്ങളിൽ നിന്ന് പുറത്ത് വന്നത്…”
റാഡ്‌ൽ തന്റെ ഹാൻഡ്ബാഗ് കൌണ്ടറിനു മുകളിലേക്കിട്ടു. പിന്നെ തന്റെ സ്വാധീനമുള്ള കൈയാൽ കോട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ച് ഊരി മാറ്റി. അദ്ദേഹത്തിന്റെ യൂണിഫോമിലെ Knight’s Cross ഉം Winter War Ribbon ഉം കണ്ണിൽ പെട്ടതോടെ സ്റ്റേമിന്റെ വായ് തുറന്നു പോയി. ഒട്ടും താമസിച്ചില്ല, റാഡ്‌ൽ തന്റെ ആക്രമണം അഴിച്ചുവിട്ടു.
“അറ്റൻഷൻ…!” അദ്ദേഹം അലറി. “ഓൺ യുവർ ഫീറ്റ്… ഓൾ ഓഫ് യൂ…”
പെട്ടെന്ന് തന്നെ എല്ലാവരും ചാടിയെഴുന്നേൽക്കുന്നതിന്റെയും മറ്റും ശബ്ദം അവിടെങ്ങും കേൾക്കാറായി. പുറത്ത് നിന്നുള്ള കതക് വലിച്ച് തുറന്ന് സെർജന്റ് ബ്രാൻഡ്ട് അങ്ങോട്ട് പ്രവേശിച്ചതും അതേ നിമിഷത്തിലായിരുന്നു.
“ആന്റ് യൂ ഓൾസോ സെർജന്റ് മേജർ…” റാഡ്‌ൽ കടുത്ത സ്വരത്തിൽ ആജ്ഞാപിച്ചു.
മുട്ടുസൂചി വീണാൽ കേൾക്കാൻ സാധിക്കുന്ന നിശബ്ദത അവിടെങ്ങും നിറഞ്ഞു. അവിടെയുള്ള സകലരും അറ്റൻഷനായി നിവർന്ന് നിൽക്കുന്ന തരത്തിലേക്കെത്തിയ പുതിയ സംഭവവികാസങ്ങൾ ആസ്വദിക്കുകയായിരുന്നു ഡെവ്‌ലിൻ. പതുക്കെ അദ്ദേഹം ബാർ കൌണ്ടറിന് മുകളിലേക്ക് കയറി ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി.
“നിങ്ങൾ വിചാരിക്കുന്നുണ്ടാവും നിങ്ങളൊക്കെ ജർമ്മൻ സൈനികരാണെന്ന്… പക്ഷേ, തെറ്റി… നിങ്ങൾ അണിഞ്ഞിരിക്കുന്ന യൂണിഫോം കൊണ്ടുണ്ടായ തെറ്റുധാരണയാണത്...” ഒരറ്റത്ത് നിന്ന് ഓരോരുത്തരുടെയും അടുത്തേക്ക് നീങ്ങുമ്പോൾ അവരുടെ മുഖം തന്റെ ഓർമ്മയിൽ വയ്ക്കാനെന്ന പോലെ റാഡ്‌ൽ ഒരു നിമിഷം ഇടവേളയെടുത്തുകൊണ്ടിരുന്നു. “പകരം, എന്താണ് നിങ്ങളെന്ന് ഞാൻ പറഞ്ഞുതരാം…”
റാഡ്‌ലിന്റെ അപ്രതീക്ഷിതമായ നീക്കം കണ്ട സ്റ്റേം ഒരു തുടക്കക്കാരനെപ്പോലെ നിശ്ശബ്ദനായി നിന്നു. അടുത്ത നിമിഷം ഇടനാഴിയിൽ നിന്നും സൌമ്യമായ ഒരു ചുമ കേട്ട് തിരിഞ്ഞ് നോക്കിയ റാഡ്‌ൽ കണ്ടത് സ്റ്റെയ്നറെയാണ്. തൊട്ടുപിന്നിലായി ഇൽസ് ന്യുഹോഫിനെയും.
“ഇവിടെ നടന്നതെല്ലാം ഒരു ആവേശത്തിന്റെ പുറത്തുണ്ടായ പ്രതികരണമായി താങ്കൾ കരുതുമെന്നാണ് എന്റെ പ്രതീക്ഷ, കേണൽ റാഡ്‌ൽ… അത് അങ്ങനെ തന്നെ ഇരിക്കുകയും ചെയ്യട്ടെ… എന്റെ സഹപ്രവർത്തകർ ഞാൻ പറയുന്നതിനപ്പുറം ഒരടി വയ്ക്കില്ല എന്നതിന് വാക്ക് തരാം…” ആകർഷകമായ മന്ദഹാസത്തോടെ ഹസ്തദാനത്തിനായി കൈ നീട്ടിയിട്ട് അദ്ദേഹം പറഞ്ഞു. “ഞാൻ കുർട്ട് സ്റ്റെയ്നർ…”
അവർ തമ്മിലുള്ള ആ പ്രഥമ സമാഗമം റാഡ്‌ലിന്റെ ഓർമ്മയിൽ പിന്നീട് എന്നും തങ്ങി നിന്നിരുന്നു. ഒരു രാജ്യത്തിന്റെയും എയർബോൺ ട്രൂപ്പ് അംഗങ്ങളിൽ കാണുവാൻ സാധിക്കാത്ത പ്രത്യേകതയായിരുന്നു സ്റ്റെയനറിൽ അദ്ദേഹം ദർശിച്ചത്. ഗ്രേ നിറമുള്ള യൂണിഫോമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ചരിഞ്ഞ ക്യാപ്പും വിവിധ ബാഡ്ജുകൾ നിരയായി ഘടിപ്പിച്ച കോളർപാച്ചും പഴയകാല സൈനികരുടെ സ്നേഹത്തിനും ബഹുമാനത്തിനും പാത്രമായിരുന്നു. അതോടൊപ്പമുള്ള ക്രേറ്റാ കഫ് ടൈറ്റിൽ, വിന്റർ വാർ റിബൺ, പാരാട്രൂപ്പേഴ്സ് ക്വാളിഫിക്കേഷൻ ബാഡ്ജായ സിൽവർ & ഗോൾഡ് ഈഗിൾ, കഴുത്തിലണിഞ്ഞിരിക്കുന്ന നൈറ്റ്സ് ക്രോസ് വിത്ത് ഓക്ക് ലീവ്സ് എന്നിവയെല്ലാം കേണൽ റാഡ്‌ലിന് മതിപ്പുളവാക്കി.
“സത്യം പറയാമല്ലോ, കേണൽ സ്റ്റെയ്നർ… നിങ്ങളുടെ ഈ തെമ്മാടികളെ വരച്ച വരയിൽ നിർത്തുന്നതിൽ രസം കാണുകയായിരുന്നു ഞാൻ…”
“പറയുന്നതിൽ വിരോധമില്ലല്ലോ… എക്സലന്റ് പെർഫോമൻസ്, ഹെർ ഓബർസ്റ്റ്…” മന്ദഹസിച്ചു കൊണ്ട് ഇൽസ് ന്യുഹോഫ് പറഞ്ഞു.
സ്റ്റെയ്നർ, അവളെ കേണൽ റാഡ്‌ലിന് പരിചയപ്പെടുത്തി.
“പരിചയപ്പെട്ടതിൽ വളരെ സന്തോഷം, മിസ്സിസ് ന്യുഹോഫ്… ഇതിന് മുമ്പ് എവിടെയോ വച്ച് കണ്ടിട്ടുള്ളത് പോലെ...?” പുരികം ചുളിച്ചുകൊണ്ട് റാഡ്‌ൽ പറഞ്ഞു.
“തീർച്ചയായും കണ്ടിട്ടുണ്ടാകും…” സ്റ്റെയ്നർ പറഞ്ഞു.
പിന്നെ, നനഞ്ഞ റബ്ബർ സ്യൂട്ട് അണിഞ്ഞ് പിന്നിൽ നിൽക്കുന്ന റിട്ടറ് ന്യുമാനെ മുന്നോട്ട് നീക്കി നിർത്തിയിട്ട് സ്റ്റെയ്നർ തുടർന്നു. “ഇദ്ദേഹം… നിങ്ങൾ കരുതുന്നത് പോലെയല്ല, ഹെർ ഓബർസ്റ്റ്… കടലിൽ നിന്ന് പിടിച്ചെടുത്ത സീൽ ആണ്… പേര് ഓബർലെഫ്റ്റനന്റ് റിട്ടർ ന്യുമാൻ…”
“ലെഫ്റ്റനന്റ്…” അദ്ദേഹം ന്യുമാനെ ഒന്ന് നോക്കി. കോർട്ട് മാർഷലിന്റെ പേരിൽ അയാൾക്ക് ലഭിക്കേണ്ടിയിരുന്ന നൈറ്റ്സ് ക്രോസ് ബഹുമതി തടഞ്ഞ് വച്ചിരിക്കുകയാണ്… അക്കാര്യം അയാൾക്കറിയുമോ എന്ന് അദ്ദേഹം സംശയിച്ചു.
“ആന്റ്… ദിസ് ജെന്റ്ൽമാൻ… ആരാണിദ്ദേഹം…?” കൌണ്ടറിന് മുകളിൽ നിന്നും താഴോട്ട് ചാടിയിറങ്ങിയ ഡെവ്‌ലിനെ ചൂണ്ടി സ്റ്റെയ്നർ ചോദിച്ചു.
“ഇവിടെയുള്ളവരെല്ലാം വിചാരിച്ചിരിക്കുന്നത് ഞാൻ ഗെസ്റ്റപ്പോ ചാരനാണെന്നാണ്… പക്ഷേ, അല്ല… അത് കുറച്ച് കൂടിയ ബഹുമതിയല്ലേ കേണൽ …? ഞാൻ ഡെവ്‌ലിൻ… ലിയാം ഡെവ്‌ലിൻ…” ഹസ്തദാനത്തിനായി കൈ നീട്ടിക്കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.
“ഹെർ ഡെവ്‌ലിൻ എന്റെ ഒരു സഹപ്രവർത്തകനാണ്…” റാഡ്‌ൽ പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു. ഡെവ്‌ലിനെക്കുറിച്ച് കൂടുതലൊന്നും പുറത്ത് പോകരുതെന്ന് നിർബന്ധമായിരുന്നു റാഡ്‌ലിന്.
“ശരി… അപ്പോൾ താങ്കൾ എവിടെനിന്നാണ്…?” സ്റ്റെയ്നർ ബഹുമാനപുരസരം ചോദിച്ചു.
“അബ്‌ഫെർ ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന്… സൌകര്യപ്പെടുമെങ്കിൽ, വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുമായി സംസാരിക്കാനുണ്ട്…”
വീണ്ടും അവിടെങ്ങും നിശ്ശബ്ദത നിറഞ്ഞു. സ്റ്റെയ്നർ, ഇൽസിന് നേർക്ക് തിരിഞ്ഞു. “റിട്ടറുടെ കൂടെ പൊയ്ക്കോളൂ… വീട്ടിൽ കൊണ്ടുപോയി വിടും…”
“ഇല്ല… കേണൽ റാഡ്‌ലുമായുള്ള ചർച്ച തീരുന്നത് വരെ ഞാൻ കാത്തുനിൽക്കാം…”
അവളുടെ കണ്ണുകളിൽ പരിഭ്രമം കാണാമായിരുന്നു. “ഇൽസ്… ചിലപ്പോൾ വൈകിയേക്കാം… ഇവളെ വീട്ടിൽ കൊണ്ടുപോയി വിടൂ റിട്ടർ…” അദ്ദേഹം റാഡ്‌ലിന് നേർക്ക് തിരിഞ്ഞു. “വരൂ, ഹെർ ഓബർസ്റ്റ്…”
ഒപ്പം വരുവാൻ ഡെവ്‌ലിന് നേർക്ക് റാഡ്‌ൽ ആംഗ്യം കാണിച്ചു. അവർ സ്റ്റെയ്നറുടെ പിന്നാലെ പുറത്തേക്ക് നടന്നു.
“ഓൾ റൈറ്റ്… സ്റ്റാൻ അറ്റ് ഈസ്, യൂ ഡാംൻഡ് ഫൂൾസ്…” റിട്ടർ ന്യുമാൻ ആജ്ഞാപിച്ചു.
അവിടുത്തെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതുപോലെ തോന്നി. ആൾട്ട്മാൻ പോയി പിയാനൊ എടുത്ത് പ്രശസ്തമായ ഒരു ഗാനം വായിക്കുവാൻ തുടങ്ങി. അധികം വൈകാതെ എല്ലാം ശുഭമായി ഭവിയ്ക്കും എന്ന് അർത്ഥം വരുന്ന ഗാനമായിരുന്നു അത്.
“മിസ്സിസ് ന്യുഹോഫ്… ഒരു പാട്ട് പാടാമോ…?” ന്യുമാൻ ചോദിച്ചു.
“എനിക്കിന്നൊരു മൂഡില്ല റിട്ടർ…” അവിടെ കണ്ട ഒരു സ്റ്റൂളിൽ ഇരുന്നിട്ട് അവൾ പറഞ്ഞു. “ഈ യുദ്ധം കൊണ്ട് ഞാൻ മടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ… ഒരു സിഗരറ്റും ഒരു സ്മോളുമാണ് എനിക്കിപ്പോൾ ആവശ്യം… പക്ഷേ, ഇന്നത്തെ പരിതഃസ്ഥിതിയിൽ അതൊക്കെ കിട്ടുക എന്ന് പറഞ്ഞാൽ അത്ഭുതമായിരിക്കും…”
“നോക്കട്ടെ മിസ്സിസ് ന്യുഹോഫ്…” ബ്രാൻഡ്‌ട് കൌണ്ടറിനു മുകളിലൂടെ ചാടി അപ്പുറത്ത് കടന്ന് അവളുടെ മുഖത്തേക്ക് നോക്കി. “നിങ്ങൾക്ക് വേണ്ടി അസാദ്ധ്യമായി ഒന്നും തന്നെയില്ല… സിഗരറ്റ്… എന്തിന് ലണ്ടൻ ജിൻ വരെ…”
അയാൾ കൌണ്ടറിന് താഴെയുള്ള ഷെൽഫുകളിൽ പരതുവാൻ തുടങ്ങി. പിന്നെ പൊങ്ങി വന്നത് ഒരു കാർട്ടൺ ഗോൾഡ് ഫ്ലെയ്ക്കും ഒരു ബോട്ട്‌ൽ ബീഫ്ഈറ്ററുമായിട്ടായിരുന്നു.
“ഇനി ഞങ്ങൾക്ക് വേണ്ടി പാടുമോ മിസ്സിസ് ന്യുഹോഫ്…?” ഹാൻസ് ആൾട്ട്മാൻ വിളിച്ചുചോദിച്ചു.
(തുടരും)
കേണൽ റാഡ്‌ലും കേണൽ സ്റ്റെയ്നറും അവരുടെ ചർച്ച നടത്തട്ടെ... ആ ചർച്ചയുടെ ഫലം എന്താണെന്നറിയുന്നതിന് മുമ്പ് നമുക്ക് വേണം ഒരു ഷോർട്ട് ബ്രേക്ക്... ദേ പോയി... ദാ വന്നു...
ReplyDeleteഅപ്പോൾ, ഞങ്ങൾ ഒഴിവുകാലത്തിനായി നാട്ടിലേക്ക് വരികയാണ്... ഇനി ഈഗിളിന്റെ അടുത്ത ലക്കം ഒന്നര മാസങ്ങൾക്ക് ശേഷം... എല്ലാ ബൂലോഗർക്കും ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം...
റാഡ്ലറെയും സ്റ്റെയ്നറെയും ചർച്ചയ്ക്കായി വിട്ടിട്ട് വിനുവേട്ടൻ നാട്ടിൽ പോകുവാണല്ലേ.. അപ്പോ ഇനി ഒന്നര മാസം പരുന്തിന് വിശ്രമം!
ReplyDeleteവിനുവേട്ടനും കുടുംബത്തിനും നല്ലൊരു അവധിക്കാലവും പുതിയ വീട്ടിലെ താമസത്തിന് ശുഭാരംഭവും ആശംസിക്കുന്നു..
അതേ...ഒന്ന് നാട്ടിൽ പോയി വരട്ടെ... ആശംസകൾക്ക് നന്ദി ജിം...
Deleteവായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഇങ്ങിനെ ബ്രേക്ക് എടുക്കുന്നത് ഒട്ടും ശരിയായില്ല...:(
ReplyDeleteഎന്തായാലും അവധിക്കാലം ആസ്വദിക്കൂ... ആശംസകള്‍ നേരുന്നു...
വായനക്കാരെ മുൾമുനയിൽ നിർത്താൻ വേണ്ടി ആരെങ്കിലും പഠിപ്പിക്കണോ ഇനി നമ്മളെ...? നന്ദി കുഞ്ഞൂസ്...
Deleteഹെര്‍ വിനു , താങ്കള്‍ ഏറ്റെടുത്തിരിക്കുന്ന ഗൗരവമേറിയ ജോലിയില്‍ നിന്നും ആറാഴ്ചയിലധികം വിട്ടുനില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരും പറയേണ്ടതില്ല. ഇത്ര നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിന് താങ്കളെ പട്ടാളക്കോടതിയില്‍ വിചാരണ നടത്തി ശിക്ഷിക്കാനുള്ള അധികാരം വായനക്കാര്‍ക്കുണ്ടേന്ന് മറക്കരുത്
ReplyDeleteഹെർ അരുൺ... മനുഷ്യനെ ചിരിപ്പിക്കാനായിട്ട് വന്നോളും... :)
Deleteഹ..ഹ..അരുണ്‍ പറഞ്ഞത് കേട്ടല്ലോ..
ReplyDeleteഞാന്‍ ഒരു ഇളവ് തന്നിരിക്കുന്നു..എല്ലാവര്ക്കും
(ഞങ്ങള്‍ ഓഫീസെഴ്സിനു മാത്രം) എവിടെ നിന്ന്
എങ്കിലും കുറച്ചു നല്ല കോനിയാക് കൊണ്ട് വരണം..
അല്ലെങ്കില്‍ വിചാരണക്ക് റെഡി ആയി വന്നേച്ചാല്‍
മതി...
നല്ല അവധിക്കാലം ആശംസിക്കുന്നു..ഞങ്ങള്‍ ജൂലൈ
ആദ്യ വാരം എത്തും നാട്ടില്‍...
പറ്റിയെങ്കിൽ ജുലൈയിൽ കാണാം വിൻസന്റ് മാഷേ...
Deleteഈ അദ്ധ്യായവും ആസ്വദിച്ച് വായിച്ചു. ഇടവേളയ്ക്ക് ശേഷം കാണാം
ReplyDeleteപോയി വരൂ. അതുവരെ ഞങ്ങള്‍ ആ ന്യൂഹോഫിന്റെ പാട്ട് കേട്ടുകൊണ്ടിരിക്കാം.
ReplyDeleteഅത് ശരിയാ... പാട്ട് കേട്ടുകൊണ്ട് തൽക്കാലം ഒന്നര മാസം ഇരിക്ക്... :)
Deleteഞാൻ പാട്ട് കേട്ട് ഇരിക്കുന്നില്ല.......ഞാനും യാത്ര പോവാണ്...വന്നിട്ടു കാണാം.
ReplyDeleteഇത്തിരി നീളമുള്ള അധ്യായമായതുകൊണ്ട് അധിക നേരം വായിച്ചു രസിച്ചു. അപ്പോൾ വിനുവേട്ടൻ നാട്ടിൽ പോയി വരു. യാത്രാമംഗളങ്ങൾ.
വായനക്കാര്‍ക്ക് ആവേശം പകരുന്ന ഒരദ്ധ്യായം. ഇനി ആ ചര്‍ച്ചകളുടെ ബാക്കിയ്ക്ക് ഒന്നര മാസം അവധി അല്ലേ?
ReplyDeleteഎന്തായാലും നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നു, വിനുവേട്ടാ...
മിസ്സിസ് ന്യുഹോഫ് ഇപ്പൊ പാട്ട് തുടങ്ങിക്കാണും ല്ലേ ..??
ReplyDeleteഞങ്ങളെ പാട്ടുകേള്‍ക്കാന്‍ ഇരുത്തിയിട്ട് വിനുവേട്ടന്‍ പോകുകയാണ് ല്ലേ ??
നല്ല അവധിക്കാലം ആശംസിക്കുന്നു..പോയി വരൂ ട്ടോ ...!!
നാട്ടിലെ നമ്പര്‍ തന്നിട്ട് പോയാല്‍ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചറിഞ്ഞ് വരാമായിരുന്നു.
ReplyDeleteനമ്പർ കിട്ടിയാലുടൻ അറിയിക്കാം ടീച്ചറേ.. (എന്നെക്കൊണ്ട് ഇതൊക്കയല്ലേ ചെയ്യാൻ പറ്റൂ.. :) )
Deleteബ്രേക്ക്, ദേ പോയി ദാ വന്നു. വിനുവേട്ടന്‍ മാത്രം പോകുന്നു. ഞങ്ങള്‍ ബ്രേക്ക് സമയത്തും ഇവിടെ ഉണ്ടാകും. പുതിയ വീട്ടില്‍ താമസം തുടങ്ങുമോ, ഒരു നല്ല സദ്ധ്യ ഉണ്ടോ, ദാ വന്നു.
ReplyDeleteചില “പെറ്റികേസുകൾ” കാരണം എഴുതും വായനയും നടക്കുന്നില്ല...എപ്പൊഴെങ്കിലും ഞാൻ തിരിച്ചുവന്ന് എല്ലാം ഒരുമിച്ചു വായിച്ചോളാം....അപ്പൊൾ അവധിക്കാലാശംസകൾ
ReplyDeleteവിനുവേട്ടാ,
ReplyDeleteഒരു അടിപൊളീ അവധിക്കാലം ആശംസിക്കുന്നു.
നാട്ടില്‍ മഴ തുടങ്ങി. തകര്‍ത്ത് തണുത്ത് വാ..
പരുന്തിന്റെ തീ കെടാതെ ദിനവും ഹാജര്‍ വച്ചു കൊള്ളാം.
ജിമ്മിച്ചന്‍ ഫോണ്‍ നമ്പര്‍ പോസ്റ്റ് ചെയ്യുവാണേല്‍ വിളിക്കാം ( @ പാതിരാത്രി -ക്ക് )
@ SUKANYAMMA -
താഴെപ്പറയുന്നവയുടെ അര്‍ത്ഥവ്യത്യാസം എഴുതിയിട്ട് ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി കേട്ടാ.
സദ്യ, സന്ധ്യ, സദ്ധ്യ (എന്താണോ എന്തോ)
@ഉണ്ടാപ്രി - സദ്യ, സദ്യ, സദ്യ ഇമ്പോസിഷന്‍ എഴുതി മതിയായി. സുകന്യാമ്മ ക്ലാസ്സില്‍ കയറി.
ReplyDelete@ജിമ്മി - എനിക്കെന്തോ ഈയിടെയായി അക്ഷരപിശാച് കൂടിന്ന്
ഒരു ....
ചെമ്പരത്തി ചൂടെണ്ടിവരുമോ?
ഇമ്പോസിഷൻ എഴുതുന്ന കാര്യം ഞാൻ പറയാൻ വരികയായിരുന്നു... അതിനു മുൻപ് തന്നെ നൂറു വട്ടം എഴുതിയത് നന്നായി...
ReplyDeleteപിന്നെ, എന്റെ നമ്പർ ഇതാ... 8129000271
ആഹാ..മാഷ് നാട്ടില്‍ പോയാലും കുട്ടികള്‍ ക്ലാസ്സില്‍ വരുമോ ?
ReplyDeleteമാഷ് നാട്ടില്‍ സദ്യ ഉണ്ടു രസിക്കുന്നു...വീടു പണി തീര്‍ന്നെങ്കില്‍ കുറേ ഫോട്ടംസ് ഇടൂ സാറേ..സദ്യയൊന്നും വേണ്ട..
അങ്ങനെ ഒരു ഫോണ്‍ നമ്പര്‍ കിട്ടി..ദിദെങ്ങനെ ദുരുപയോഗം ചെയ്യാന്ന് നോക്കട്ടേ.
ദങ്ങനെ ഒരു മാസം പോയിക്കിട്ടി..
ReplyDeleteഇനീമുണ്ടല്ലോ രണ്ടാഴ്ച...ഒത്താല്‍ ഇന്ന് പാത്രിരാത്രി വിനുവേട്ടനെ വിളീച്ച് പേടിപ്പിക്കണം.
അതങ്ങ് സാന്തോം പള്ളീൽ പോയി പറഞ്ഞാൽ മതി ചാർളീ... ഭൂത-പ്രേത പിശാചുക്കളിലൊന്നും യാതൊരു വിശ്വാസവുമില്ലാത്തയാളാണ് കേട്ടോ ഞാൻ... :)
Deleteസാന്തോം പള്ളി ഇങ്കൈ കിട്ടൈ സാര്‍.
Deleteഭൂതപ്രേതാദികളിലൊന്നും വിശ്വസിക്കേണ്ട..
അവരൊക്കെ എന്നേ നാടുവിട്ടു..(ചെന്നൈ, ജിദ്ദ..).
വല്ലപ്പോഴും നാടൂകാണാന്‍ തിരിച്ചെത്തുന്നവര്‍ക്ക് പഴയ ശക്തിയുമില്ല.
നുമ്മ പറഞ്ഞത് പുതിയ അവതാരങ്ങളെപ്പറ്റി..
ക്വട്ടേഷന്‍കാര്‍ക്ക് നമ്പര്‍ കൊടുത്തിട്ടുണ്ട് കേട്ടാ..
ഒരു വിളി വന്നാല്‍ പേടിക്കല്ലേ...
പിരിവിനു വന്നാല്‍ ഗള്‍ഫ്-കാരന്റെ ക്വോട്ടാ എത്രയാന്നറിയാല്ലോ അല്ലേ...
(ഹാ..ഹാ..പേടിച്ചൂ..വിനുവേട്ടന്‍ ശരിക്കും പേടിച്ചൂ)
വായിക്കുന്നുണ്ട്
ReplyDeleteആ സീനിൽ ഞാനുണ്ടായിരുന്നെങ്കിൽ രോമാഞ്ചം കൊണ്ടെന്റെ കാറ്റ് പോയേനേ!!!
ReplyDeleteഒട്ടും താമസിച്ചില്ല, റാഡ്‌ൽ തന്റെ ആക്രമണം അഴിച്ചുവിട്ടു.
ReplyDeleteഒരു ചേർച്ചയുമില്ലാത്ത പൊട്ട വാചകം.അല്ല ഇങ്ങനെയെഴുതാൻ അന്ന് വിനുവേട്ടൻ കോളാമ്പി വായിക്കുന്നുണ്ടായിരുന്നില്ലല്ലോ??