Friday, July 20, 2012

ഈഗിൾ ഹാസ് ലാന്റഡ് – 47


തെളിഞ്ഞ ജലത്തിൽ ഇളംവെയിലേറ്റപ്പോൾ ഹാർബറിന്റെ ആഴം മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ഹാർബറിന്റെ പ്ലാറ്റ്ഫോമിൽ റാഡ്‌ലും ഡെവ്‌ലിനും അത് നോക്കി ചിന്താവിഷ്ടരായി നിന്നു. ജെട്ടിയുടെ അരികിലുള്ള അരമതിലിൽ ഇരുന്നുകൊണ്ട് റാഡ്‌ലിന്റെ ബ്രീഫ്‌കെയ്സിലെ റിപ്പോർട്ടുകൾ സസൂക്ഷ്മം വായിക്കുകയാണ് സ്റ്റെയ്നർ. ഉൾക്കടലിനപ്പുറത്ത് ദൂരെയായി ഫോർട്ട് ആൽബർട്ടിന്റെ അവ്യക്തമായ കാഴ്ച്ച.

“കേണൽ റാഡ്‌ൽ”  സ്റ്റെയ്നർ വിളിച്ചു.

റാഡ്‌ൽ അദ്ദേഹത്തിന് നേർക്ക് നീങ്ങി. തൊട്ടു പിന്നിൽ ഡെവ്‌ലിനും. അരമതിലിനരികിൽ ചെന്ന് റാഡ്‌ൽ ചോദിച്ചു. 

“വായിച്ചു കഴിഞ്ഞോ?”

“ഓ, യെസ്” സ്റ്റെയ്നർ പേപ്പറുകൾ തിരികെ ബ്രീഫ്‌കെയ്സിലേക്ക് വച്ചു.  “ഇക്കാര്യത്തിൽ താങ്കൾ സീരിയസ് ആണെന്ന് തോന്നുന്നു?”

“തീർച്ചയായും

സ്റ്റെയനർ രണ്ടടി മുന്നോട്ട് വന്ന് റാഡ്‌ലിന്റെ വിന്റർ വാർ റിബ്ബണിൽ വിരലോടിച്ചു. “എന്നാൽ ഒരു കാര്യം ഞാൻ പറയട്ടെ? ആ റഷ്യൻ ശൈത്യത്തിൽ കുറച്ച് താങ്കളുടെ തലച്ചോറിനെയും ബാധിച്ചിരിക്കുന്നു സുഹൃത്തേ

റാഡ്‌ൽ തന്റെ കോട്ടിന്റെ പോക്കറ്റിലെ എൻ‌വലപ്പ് തുറന്ന് ഹിറ്റ്‌ലർ നൽകിയ അധികാരപത്രം എടുത്ത് സ്റ്റെയ്നറുടെ നേർക്ക് നീട്ടി.
“ഇതൊന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും

സ്റ്റെയ്നർ അത് വാങ്ങി വായിച്ചു നോക്കി. പിന്നെ പ്രത്യേകിച്ചൊരു ഭാവമാറ്റവും കൂടാതെ തിരികെ കൊടുത്തിട്ട് ചോദിച്ചു.

“സോ വാട്ട്?”

“കേണൽ സ്റ്റെയ്നർ നിങ്ങളൊരു ജർമൻ സൈനികനാണ് ഒരേ പ്രതിജ്ഞയാണ് നമ്മൾ രണ്ട് പേരും എടുത്തിരിക്കുന്നത് ഫ്യൂറർ ഹിറ്റ്ലറുടെ നേരിട്ടുള്ള ഓർഡറാണിത്” റാഡ്‌ൽ പറഞ്ഞു.

“താങ്കൾ ഒരു കാര്യം മറക്കുന്നു കേണൽ റാഡ്‌ൽ ഞാൻ ഇപ്പോൾ പെനൽ യൂണിറ്റിലാണ് വധശിക്ഷയിൽ നിന്നും താൽക്കാലികമായ ഒരു സസ്പെൻഷൻ ഔദ്യോഗികമായി തരം താഴ്ത്തപ്പെട്ടവൻ സത്യം പറഞ്ഞാൽ ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുടെ പ്രാധാന്യം കൊണ്ട് മാത്രമായിരിക്കണം എന്റെ റാങ്ക് നിലനിർത്തിയിരിക്കുന്നത്...”  അദ്ദേഹം സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണം ചുണ്ടിൽ വച്ചു.  “എനി വേ ഐ ഡോണ്ട് ലൈക്ക് അഡോൾഫ് ഉറക്കെയുള്ള സംസാരവും ആ വായ് നാറ്റവും സഹിക്കാനേ പറ്റില്ല

ആ പരാമർശം റാഡ്‌ൽ കേട്ടില്ല എന്ന് നടിച്ചു. “നമുക്ക് പൊരുതിയേ പറ്റൂ അല്ലാതെ വേറൊരു പോം വഴിയില്ല സ്റ്റെയ്നർ

“അവസാനത്തെയാളും മരിച്ച് വീഴുന്നത് വരെ?”

“അല്ലാതെ നമുക്കെന്ത് ചെയ്യാൻ കഴിയും?”  റാഡ്‌ൽ ചോദിച്ചു.

“ഇല്ല എന്ത് ചെയ്താലും നമുക്ക് വിജയിക്കാൻ കഴിയില്ല

റാഡ്‌ൽ തന്റെ സ്വാധീനമുള്ള കൈയുടെ മുഷ്ടി ചുരുട്ടി. അദ്ദേഹത്തിന്റെയുള്ളിൽ ദ്വേഷ്യവും ഉത്ക്കണ്ഠയും എല്ലാം തിളച്ച് മറിയുകയായിരുന്നു.

“പക്ഷേ, യുദ്ധത്തെക്കുറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടുകൾ മാറ്റുവാൻ നമുക്ക് കഴിഞ്ഞേക്കും അന്തമില്ലാത്ത ഈ കൂട്ടക്കൊലയ്ക്ക് പകരം ഒരു സെറ്റ്‌ൽ‌മെന്റ്

“വിൻസ്റ്റൺ ചർച്ചിലിനെ തട്ടി താഴെയിടുന്നത് അതിന് സഹായകരമാകുമെന്നാണോ?” സ്റ്റെയനറുടെ സ്വരത്തിൽ പരിഹാസമുണ്ടായിരുന്നു.

“നമുക്ക് പല്ലും നഖവും ഇപ്പോഴും അവശേഷിച്ചിട്ടുണ്ടെന്ന് അവർക്ക് കാണിച്ചു കൊടുക്കുവാൻ അതുകൊണ്ട് കഴിയും നമ്മുടെ സ്കോർസെനി, ഗ്രാൻ സാസോയിൽ നിന്ന് മുസ്സോളിനിയെ രക്ഷിച്ചു കൊണ്ട് വന്നപ്പോൾ ഉണ്ടായ ആഘോഷത്തിമർപ്പ് നിങ്ങൾ കണ്ടതല്ലേ..? ലോകമെമ്പാടും ഒരു സെൻസേഷനായിരുന്നു അത്

“ഞാൻ കേട്ടത് ജനറൽ സ്റ്റൂഡന്റിനും അദ്ദേഹത്തിന്റെ പാരട്രൂപ്പേഴ്സിനും ആ ദൌത്യത്തിൽ പങ്കുണ്ടായിരുന്നുവെന്നാണ്” സ്റ്റെയ്നർ പറഞ്ഞു.

റാഡ്‌ൽ അത് ശ്രദ്ധിച്ചതായി തോന്നിയില്ല്ല. “ഈ ദൌത്യം എങ്ങനെയായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ ജർമ്മൻ ട്രൂപ്പ് ഇംഗ്ലണ്ടിൽ ഇറങ്ങുന്നു മഹത്തായ ഒരു ലക്ഷ്യത്തിനായി ഒരു പക്ഷേ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇത് നടക്കാൻ പോകുന്ന കാര്യമല്ല എന്ന്

“നടക്കാതിരിക്കാൻ തക്ക കാരണമൊന്നും ഞാൻ കാണുന്നില്ല” സ്റ്റെയ്നർ പറഞ്ഞു. “ഞാനിപ്പോൾ കണ്ട ആ പേപ്പറുകളിലെ വിവരങ്ങൾ എല്ലാം കൃത്യമാണെങ്കിൽ താങ്കൾ ഈ ഹോം വർക്ക് ശരിയായി ചെയ്തിട്ടുണ്ടെങ്കിൽ ദി ഹോൾ തിങ്ങ് വിൽ ഗോ ലൈക്ക് എ സ്വിസ് വാച്ച് അദ്ദേഹത്തെ കിടക്കയിൽ നിന്ന് തന്നെ പിടികൂടി ഇവിടെ എത്തിക്കാം എന്താണ് സംഭവിച്ചതെന്ന് അവരെല്ലാം അറിയുന്നതിന് മുമ്പ് അദ്ദേഹം ഇവിടെയെത്തിയിരിക്കും പക്ഷേ, അതല്ല അതിലെ പ്രശ്നം

“പിന്നെന്താണ്?” റാഡ്‌ലിന്റെ ക്ഷമ കെട്ടു കഴിഞ്ഞിരുന്നു. “കോർട്ട് മാർഷൽ നടപടികളെക്കാളും പ്രധാനം നിങ്ങൾക്ക് ഫ്യൂറർ ഹിറ്റ്ലറുടെ വായ്നാറ്റമാണോ ? സ്റ്റെയ്നർ ഒരു കാര്യം നിങ്ങൾ ഓർക്കണം ഇവിടെ തന്നെ കഴിയാനാണ് ഭാവമെങ്കിൽ നിങ്ങളും നിങ്ങളുടെ സംഘവും അധിക കാലം ഉണ്ടാകില്ല രണ്ട് മാസം മുമ്പ് നിങ്ങൾ മുപ്പത്തിയൊന്ന് പേരുണ്ടായിരുന്നു ഇന്നോ? പതിനഞ്ച്? നിങ്ങൾ നിങ്ങളുടെ സംഘാംഗങ്ങളോട് കടപ്പെട്ടിരിക്കുന്നു നിങ്ങളോട് തന്നെ കടപ്പെട്ടിരിക്കുന്നു ജീവിക്കുവാനുള്ള അവസാനത്തെ അവസരമാണ് കൈവന്നിരിക്കുന്നത്

“അല്ലെങ്കിൽ ഇംഗ്ലണ്ടിൽ വച്ച് കൊല്ലപ്പെടുവാനും” സ്റ്റെയ്നർ പറഞ്ഞു.

“സ്ട്രെയ്റ്റ് ഇൻ സ്ട്രെയ്റ്റ് ഔട്ട് അങ്ങനെയായിരിക്കണം നമ്മുടെ ദൌത്യം അൽപ്പം മുമ്പ് നിങ്ങൾ ഉപമിച്ച സ്വിസ് വാച്ച് പോലെ” റാഡ്‌ൽ മുഖമുയർത്തി.

“ഏറ്റവും ഭയാനകമായ മറ്റൊരു കാര്യവുമുണ്ട് വാച്ചിന്റെ ഏതെങ്കിലും ചെറിയ ഒരു ഭാഗം കേട് വന്നാൽ അത് മതി വാച്ച് ഒന്നാകെ ഓട്ടം നിർത്താൻ” ഡെവ്‌ലിൻ ഇടയിൽ കയറി പറഞ്ഞു.

“യൂ സെഡ് ഇറ്റ്, മിസ്റ്റർ ഡെവ്‌ലിൻ പറയൂ നിങ്ങൾ എന്തിനാണ് ഇംഗ്ലണ്ട്ലേക്ക് പോകാൻ തീരുമാനിച്ചത്?” സ്റ്റെയ്നർ ചോദിച്ചു.

“വളരെ ലളിതം കാരണം ഇംഗ്ലണ്ടിലേക്കാണ് പോകുന്നതെന്നത് തന്നെ ഏത് വീരസാ‍ഹസിക യജ്ഞത്തിന്റെയും അവസാന വ്യക്തി ഞാനായിരിക്കുകയാണ് പതിവ്

“എക്സലന്റ്” സ്റ്റെയ്നർ പൊട്ടിച്ചിരിച്ചു. “ആ പറഞ്ഞത് കാര്യം കളിക്കളത്തിലേക്ക് ഇറങ്ങുവാനുള്ള അവസരം റിസ്ക് നിറഞ്ഞ കളി പക്ഷേ, അത് യാതൊരു നേട്ടവും ഉണ്ടാക്കാൻ പോകുന്നില്ല നിങ്ങൾക്ക് കേണൽ റാഡ്‌ൽ ഇവിടെ പറഞ്ഞു, ഈ ദൌത്യത്തിന് ഞാൻ പോകേണ്ടത് എന്റെ സഹപ്രവർത്തകരോടുള്ള കടമയാണെന്ന് ഇവിടെ സുനിശ്ചിതമായ മരണത്തിൽ നിന്ന് രക്ഷപെടാൻ ആത്മാർത്ഥമായി ഞാൻ പറയട്ടെ എനിക്കിവിടെ ആരോടും ഒരു കടമയും നിറവേറ്റാനില്ല...”

“നിങ്ങളുടെ പിതാവിനോട് പോലും?” റാഡ്‌ൽ ചോദിച്ചു.

കടലിലെ ഓളങ്ങൾ താഴെ പാറക്കെട്ടുകളെ തഴുകുന്ന ശബ്ദം മാറ്റി നിർത്തിയാൽ അവിടെങ്ങും നിശ്ശബ്ദത നിറഞ്ഞു. സ്റ്റെയ്നറുടെ മുഖം വിളറിയിരുന്നു. മുഖത്തെ പേശികൾ വലിഞ്ഞ് മുറുകി. ഒരു നിമിഷം അദ്ദേഹം നിസ്സഹായനായത് പോലെ തോന്നി.

“ശരി പറയൂ കേണൽ

“നിങ്ങളുടെ പിതാവ് ഇപ്പോൾ ഗെസ്റ്റപ്പോയുടെ കസ്റ്റഡിയിലാണ് പ്രിൻസ് ആൽബ്രസ്ട്രേസിൽ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്” റാഡ്‌ൽ പറഞ്ഞു.

അല്പനാൾ മുമ്പ് താൻ അദ്ദേഹത്തെ സന്ദർശിച്ച കാര്യം സ്റ്റെയ്നർ ഓർത്തു. അന്ന് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങൾ വച്ച് നോക്കിയാൽ കേണൽ റാഡ്‌ൽ പറഞ്ഞ കാര്യം നുണയല്ല എന്ന് ഉറപ്പിക്കാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.

“ആഹ് ഇപ്പോൾ കാര്യങ്ങൾ പിടി കിട്ടി ഞാനൊരു നല്ല കുട്ടിയായി നിങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ എന്റെ പിതാവിന്റെ വിചാരണവേളയിൽ അത് സഹായിച്ചേക്കും എന്ന്

അദ്ദേഹത്തിന്റെ മുഖഭാവം മാറിയത് പെട്ടെന്നായിരുന്നു. സ്വാഭാവികമായും ഏതൊരു വ്യക്തിയും ആ അവസരത്തിൽ അത് ചെയ്ത് പോകുമായിരുന്നു. ഒരു സ്ലോമോഷൻ ചിത്രത്തിലെന്ന പോലെ അദ്ദേഹം റാഡ്‌ലിന് നേർക്ക് നീങ്ങി. “യൂ ബാസ്റ്റർഡ്. ഓൾ ഓഫ് യൂ ബാസ്റ്റർഡ്സ്.”

അദ്ദേഹം റാഡ്‌ലിന്റെ കഴുത്തിൽ പിടുത്തം മുറുക്കി കഴിഞ്ഞിരുന്നു. പെട്ടെന്ന് തന്നെ ഡെവ്‌ലിൻ ചാടി വീണെങ്കിലും അദ്ദേഹത്തെ പിടിച്ച് മാറ്റുവാൻ കിണഞ്ഞ് പരിശ്രമിക്കേണ്ടി വന്നു. “യൂ ഫൂൾ ഇദ്ദേഹത്തോടല്ല ദ്വേഷ്യം തീർക്കേണ്ടത് ഇദ്ദേഹവും നിങ്ങളെപ്പോലെ തന്നെ നിസ്സഹായനാണ് തട്ടണമെങ്കിൽ ആ ഹിം‌മ്‌ലറെ പോയി തട്ട് അയാളാണ് ഇതിന്റെയെല്ലാം പിന്നിൽ

റാഡ്‌ൽ ശ്വാസമെടുക്കുവാൻ വിഷമിക്കുന്നുണ്ടായിരുന്നു. അങ്ങേയറ്റം വിവശനായി അദ്ദേഹം മതിൽ ചാരി നിന്നു.

“അയാം സോറി ഞാനത് മനസ്സിലാക്കേണ്ടതായിയിരുന്നു”  സ്റ്റെയ്നർ അദ്ദേഹത്തിന്റെ ചുമലിൽ കൈ വച്ചു. തികച്ചും ആത്മാർത്ഥമായിട്ടായിരുന്നു അത്.

റാഡ്‌ൽ തന്റെ സ്വാധീനമില്ലാത്ത കൈ ഉയർത്തി. “നിങ്ങൾ ഇത് കണ്ടോ സ്റ്റെയ്നർ? പിന്നെ ഈ കണ്ണ്‌ പിന്നെ നിങ്ങൾക്ക് കാണാൻ കഴിയാത്ത മറ്റ് അവശതകൾ ഭാഗ്യമുണ്ടെങ്കിൽ രണ്ട് വർഷം കൂടി അതാണവർ എന്നോട് പറഞ്ഞത് ഞാൻ ഇതിന് ഇറങ്ങി പുറപ്പെട്ടത് എനിക്ക് വേണ്ടിയാണെന്നാണോ വിചാരിച്ചത്? അല്ല എന്റെ ഭാര്യയ്ക്കും പെൺ‌മക്കൾക്കും വേണ്ടി ഓരോ രാത്രിയിലും ഞാൻ ഞെട്ടിയുണർന്ന് വിയർത്ത് കുളിച്ച് ഇരുട്ടിലേക്ക് തുറിച്ച് നോക്കിയിരിക്കും അവർക്ക് എന്താണ് സംഭവിക്കുക എന്നോർത്ത് അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ഈ ദൌത്യവുമായി ഇറങ്ങിത്തിരിച്ചത്

സ്റ്റെയ്നർ പതുക്കെ തലകുലുക്കി. “മനസ്സിലാവുന്നു കേണൽ ഈ ഇരുണ്ട ഗർത്തത്തിൽ നിന്നും പുറത്തേക്കുള്ള വഴി തേടുകയാണ് നാമെല്ലാം”  അദ്ദേഹം ഒരു നീണ്ട നെടുവീർപ്പിട്ടു. “ഓൾ റൈറ്റ് ഞാൻ പോകാം ഇക്കാര്യം ഞാനെന്റെ സുഹൃത്തുക്കളുടെ മുന്നിൽ അവതരിപ്പിക്കാം

“പക്ഷേ, എന്താണ് ദൌത്യം എന്ന് ഇപ്പോൾ പറയരുത് അത് പറയാൻ സമയമായിട്ടില്ല” റാഡ്‌ൽ പറഞ്ഞു.

“ശരിഎങ്ങോട്ടാണ് പോകുന്നതെന്ന് എങ്കിലും അവർ അറിയണം അതിനുള്ള അവകാശം അവർക്കുണ്ട് മറ്റ് കാര്യങ്ങൾ അത് തൽക്കാലം ഞാൻ ന്യുമാനോട് മാത്രമേ ചർച്ച ചെയ്യുന്നുള്ളൂ

അദ്ദേഹം തിരിഞ്ഞ് നടക്കുവാനാരംഭിച്ചപ്പോൾ റാഡ്‌ൽ വിളിച്ചു. “സ്റ്റെയ്നർ ഐ മസ്റ്റ് ബീ ഓണസ്റ്റ് വിത്ത് യൂ

സ്റ്റെയ്നർ തിരിഞ്ഞു.

“ഞാൻ പലതും പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ ഒന്ന് പരിശ്രമിക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം ഡെവ്‌ലിൻ പറഞ്ഞത് പോലെ ചർച്ചിലിനെ ജീവനോടെയോ അല്ലാതെയോ തട്ടിക്കൊണ്ട് വരുന്നത് കൊണ്ട് നാം യുദ്ധത്തിൽ വിജയിക്കാനൊന്നും പോകുന്നില്ല പക്ഷേ, അത് അവരിൽ ഒരു ഭീതി ജനിപ്പിക്കാൻ സഹായകരമാകും ഒരു സമാധാന ഉടമ്പടിയെക്കുറിച്ച് ചിന്തിക്കുവാനെങ്കിലും വഴിമരുന്നിടും

“മൈ ഡിയർ റാഡ്‌ൽ താങ്കൾ എന്തും തന്നെ വിശ്വസിക്കുന്നവനായി പോയല്ലോ ഞാൻ ഒന്ന് പറയട്ടെ അഥവാ ഈ ദൌത്യം വിജയിച്ചു എന്ന് തന്നെ കരുതുക എങ്കിൽ പോലും ജർമ്മനിയ്ക്ക് ഇനി അധികം കാലം ഇല്ല ഡാം‌‌മ്‌ൻ ഓൾ!“

അദ്ദേഹം വെട്ടിത്തിരിഞ്ഞ് ജെട്ടിയിലൂടെ ദൂരേയ്ക്ക് നടന്നു.

(തുടരും)

13 comments:

  1. ഒരു നീണ്ട ഇടവേളക്ക് ശേഷം ഈഗിൾ വീണ്ടും ചിറകടിച്ചുയരുന്നു... എന്റെ അഭാവത്തിൽ ഇവിടെ വന്ന് രംഗം കൊഴുപ്പിച്ച ചാർളിയ്ക്കും ജിമ്മിയ്ക്കും മറ്റ് സുഹൃത്തുക്കൾക്കും ഹൃദയംഗമമായ നന്ദി... അപ്പോൾ തുടങ്ങുകയല്ലേ...?

    ReplyDelete
  2. അങ്ങനെ വീണ്ടും ഈഗിള്‍ ചിറകടിച്ചു തുടങ്ങി.
    എനിക്കിവിടെ പെട്ടെന്ന് വരാന്‍ കഴിയില്ല
    എന്നാണു കരുതിയത്‌. എല്ലാം ദൈവകൃപ.

    “നമുക്ക് പൊരുതിയേ പറ്റൂ… അല്ലാതെ വേറൊരു പോം വഴിയില്ല സ്റ്റെയ്നർ…”

    ReplyDelete
  3. കുറേനാളിനു ശേഷം വന്ന അദ്ധ്യായമല്ലേ... ഒറ്റയടിയ്ക്ക് ശ്വാസം പിടിച്ച് വായിച്ചു തീര്‍ത്തു...

    ReplyDelete
  4. ചിറകടിക്കട്ടെ..
    ചിറകടിച്ചുയരട്ടെ..
    എല്ലാവിധ ആശംസകളും..

    ReplyDelete
  5. തുടരൂ
    ആശംസകള്‍

    ReplyDelete
  6. അന്നേ ചിലരൊക്കെ അറിഞ്ഞിരിക്കാം ജർമ്മനിയുടെ ഭാവി അല്ലേ?....

    ReplyDelete
  7. ആഹാ, കൊള്ളാം.. ഈഗിൾ വീണ്ടും പറന്നുതുടങ്ങിയല്ലേ.. അടുത്ത ഒരുമാസത്തേയ്ക്ക് ആഴ്ചയിൽ രണ്ട് അദ്ധ്യായങ്ങൾ വീതം പറത്തിക്കൂടേ? :)

    ReplyDelete
  8. ഞാൻ നാട്ടിലായിരുന്നതുകൊണ്ട് വായിക്കാൻ വിട്ടു പോയിട്ടുണ്ടാകുമെന്നു കരുതി.
    ആശംസകൾ...

    ReplyDelete
  9. ഈഗിൾ ചിറകടിച്ച് ഉയർന്നു പറക്കട്ടെ.

    ReplyDelete
  10. വിനുവേട്ട, തിരിച്ചു വന്നു അല്ലെ,
    അടുത്ത ഒരുമാസത്തേയ്ക്ക് ആഴ്ചയിൽ രണ്ട് അദ്ധ്യായങ്ങൾ വീതം പറത്തിക്കൂടേ? എന്നാ ജിമ്മിയുടെ റിക്വസ്റ്റ് തന്നെയാണ് എനിക്കും ഉള്ളത്.

    ReplyDelete
  11. ഇന്ന് വെള്ളിയാഴ്ച അല്ലെ..? ഒരു സംശയം...:)

    ReplyDelete
  12. “എനി വേ… ഐ ഡോണ്ട് ലൈക്ക് അഡോൾഫ്… ഉറക്കെയുള്ള സംസാരവും ആ വായ് നാറ്റവും… സഹിക്കാനേ പറ്റില്ല…”





    ഹാ ഹാ ഹാ.ഈ അധ്യായത്തിൽ നിന്നും വരാൻ പോകുന്നത്‌ മനസ്സിലാക്കാമല്ലോ.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...