ആംസ്റ്റർഡാം നഗരത്തിൽ
നിന്നും വടക്ക് ഏകദേശം ഇരുപത് മൈൽ അകലെ കടൽത്തീരത്തുള്ള വിജനമായ സ്ഥലമാണ് ലാൻഡ്സ്‌വൂർട്ട്.
അങ്ങോട്ടുള്ള കാർ യാത്രയിൽ ഉടനീളം ഗെറിക്ക് ഗാഢനിദ്രയിലായിരുന്നു. റാഡ്‌ൽ കുലുക്കി
വിളിച്ചപ്പോഴാണ് അദ്ദേഹം ഉണർന്നത്.
ഒരു ഫാം ഹൌസും വെയർ ഹൌസും
പിന്നെ തുരുമ്പിച്ച മേൽക്കൂരയുള്ള രണ്ട് ഹാങ്കറുകളുമായിരുന്നു അവിടെയുണ്ടായിരുന്നത്.
ദ്രവിച്ചു തുടങ്ങിയ കോൺക്രീറ്റ് റൺവേയുടെ വിടവുകളിൽ പുൽനാമ്പുകൾ തലയുയർത്തി നിൽക്കുന്നത്
കാണാമായിരുന്നു. റൺവേക്ക് ചുറ്റും പണ്ടെന്നോ സ്ഥാപിച്ച കമ്പിവേലിയുടെ ഗെയ്റ്റ് പക്ഷേ
പുതിയതാണ്. ഒരു കൈയിൽ മെഷീൻ ഗണ്ണും മറുകൈയിലെ ചങ്ങലയിൽ രൌദ്രഭാവമുള്ള ഒരു അൾസേഷൻ നായയുമായി
ഒരു മിലിട്ടറി പോലീസുകാരൻ കാവൽ നിൽക്കുന്നുണ്ട് ഗെയ്റ്റിന് സമീപം.
അവരുടെ പേപ്പറുകൾ അയാൾ
വിശദമായി പരിശോധിക്കവേ അൾസേഷൻ ഈർഷ്യയോടെ അവരെ നോക്കി മുരണ്ടു. കാർ ഗെയ്റ്റ് കടന്ന്
വിമാനം നിർത്തിയിട്ടിരിക്കുന്ന ഹാങ്കറിന് മുന്നിൽ ചെന്ന് നിന്നു.
“ഇതാണ് സ്ഥലം…” റാഡ്‌ൽ പറഞ്ഞു.
റൺവേ അവസാനിക്കുന്നതിനപ്പുറം
മണൽപ്പരപ്പായിരുന്നു. അതിനുമപ്പുറം ചക്രവാളത്തോളം പരന്നുകിടക്കുന്ന നോർത്ത് സീ. കാറിൽ
നിന്നും പുറത്തിറങ്ങിയ ഗെറിക്കിന്റെ മുഖത്തേക്ക് ചാറ്റൽ മഴ ആക്രമണമഴിച്ചു വിട്ടു. കടൽക്കാറ്റിന്റെ
ചിറകിലേറി വന്ന മഴത്തുള്ളികൾക്ക് ഉപ്പുരസമുള്ളതായി ഗെറിക്കിന് തോന്നി. റൺവേയിലൂടെ
നടക്കുമ്പോൾ മുഴച്ച് നിന്നിരുന്ന ഒരു ചെറിയ കോൺക്രീറ്റ് കഷണം അദ്ദേഹം തന്റെ സേഫ്റ്റി
ഷൂ കൊണ്ട് തട്ടിയടർത്തി ദൂരേയ്ക്ക് തെറിപ്പിച്ചു.
“റോട്ടർഡാമിലെ ഏതോ ഒരു
വലിയ കപ്പൽ മുതലാളി സ്വന്തം ആവശ്യത്തിന് വേണ്ടി നിർമ്മിച്ചതാണീ റൺവേ… പത്തോ പന്ത്രണ്ടോ വർഷമായിക്കാണും… കണ്ടിട്ടെന്ത്
തോന്നുന്നു…?” കാറിൽ നിന്നിറങ്ങി ഒപ്പമെത്തിയ റാഡ്‌ൽ ചോദിച്ചു.
“ഇനി നമുക്ക് ആവശ്യം റൈറ്റ്
ബ്രദേഴ്സിനെയാണ്…” ദൂരെ കടലിലേക്ക് വീക്ഷിച്ചുകൊണ്ട് ഗെറിക്ക് പറഞ്ഞു.
അദ്ദേഹം കൊടുംതണുപ്പിൽ വിറച്ച് തുടങ്ങിയിരുന്നു. ഇരുകൈകളും ലെതർകോട്ടിന്റെ പോക്കറ്റുകളിലേക്ക്
തിരുകി. “ഹൊ… എന്തൊരു തണുപ്പ്… ദൈവത്തിന്റെ പട്ടികയിൽ അവസാനത്തേതായിരിക്കും ഈ സ്ഥലമെന്ന് തോന്നുന്നു…”
“അതുകൊണ്ട് തന്നെ നമ്മുടെ
ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം… അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം…” റാഡ്‌ൽ പറഞ്ഞു.
മറ്റൊരു മിലിട്ടറി പോലീസുകാരനും
അൾസേഷൻ നായയും കാവൽ നിൽക്കുന്ന ഒന്നാമത്തെ ഹാങ്കറിന് നേർക്ക് അവർ നടന്നു. റാഡ്‌ലിന്റെ
നിർദ്ദേശപ്രകാരം അയാൾ അതിന്റെ സ്ലൈഡിങ്ങ് ഡോർ തുറന്നു.
പുറത്തേതിനെക്കാൾ തണുപ്പായിരുന്നു
അതിനകത്ത്. മേൽക്കൂരയിലെ ദ്വാരത്തിലൂടെ മഴവെള്ളം ഉള്ളിലേക്കൊഴുക്കൊണ്ടിരിക്കുന്നു.
ആരോ ഉപേക്ഷിച്ചത് പോലെ തോന്നുമാറ് ഒരു ഇരട്ട എൻജിൻ വിമാനം കിടക്കുന്നുണ്ടായിരുന്നു
അവിടെ.
ഡക്കോട്ടയുടെ ഡഗ്ലസ്
DC-3 വിമാനമായിരുന്നു അത്. ഒരു പക്ഷേ, നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും മികച്ച ചരക്ക്
വിമാനം. ജർമ്മൻ ആർമിയുടെ ജങ്കേഴ്സ്-52 നോട് തത്തുല്യമായി ബ്രിട്ടീഷ്-അമേരിക്കൻ സൈന്യം
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിമാനം. എന്നാൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് അതിന്റെ
വാലിലെ സ്വസ്ത്ക ചിഹ്നവും ചിറകുകളിലെ ലുഫ്ത്‌വെയ്ഫ് അടയാളവുമാണ്.
പീറ്റർ ഗെറിക്കിന് വിമാനങ്ങൾ
എന്നും ഒരു ഹരമായിരുന്നു. മുന്നോട്ട് ചെന്ന് അതിന്റെ ചിറകിൽ വാത്സല്യത്തോടെ അദ്ദേഹം
തഴുകി. “യൂ ഓൾഡ് ബ്യൂട്ടി…”
“അപ്പോൾ ഈ വിമാനം പരിചിതമാണോ
നിങ്ങൾക്ക്…?” റാഡ്‌ൽ ചോദിച്ചു.
“ബെറ്റർ ദാൻ എനി വുമൺ…”
“1938 ജൂൺ മുതൽ നവംബർ
വരെയുള്ള ആറു മാസക്കാലം ബ്രസീലിലെ ലാന്റ്‌റോസ് എയർ ഫ്രെയ്‌റ്റ് കമ്പനിയിൽ… 948 ഫ്ലൈയിങ്ങ് അവേഴ്സ്… അന്ന് നിങ്ങൾക്ക് വെറും പത്തൊമ്പത് വയസ്സ്… തീർച്ചയായും കുറച്ച് കടുപ്പം തന്നെ ആയിരുന്നിരിക്കണം…” റാഡ്‌ൽ പറഞ്ഞു.
“അതുകൊണ്ടാണോ എന്നെത്തന്നെ
താങ്കൾ തെരഞ്ഞെടുത്തത്…?”
“എല്ലാം നിങ്ങളുടെ ഫയലിൽ
നിന്ന് അറിഞ്ഞതാണ്…”
“അത് പോട്ടെ… ഈ വിമാനം എങ്ങനെ നമ്മുടെ കൈവശം എത്തി…?”
“ഡച്ച് പ്രതിരോധ നിരകളിൽ
ആയുധവും ഭക്ഷണവും വിതരണം ചെയ്യുവാനായി റോയൽ എയർഫോഴ്സ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു
ഈ വിമാനം… നാല് മാസങ്ങൾ മുമ്പ് വരെ… നിങ്ങളുടെ നൈറ്റ് ഫൈറ്റേഴ്സ് ആണ് ഇതിനെ വളഞ്ഞത്. എൻജിന് എന്തോ നിസ്സാര
തകരാറ് മാത്രമേ സംഭവിച്ചിട്ടുള്ളൂ… ഫ്യൂവൽ പമ്പിനാണ് പ്രശ്നമെന്ന് തോന്നുന്നു… ഒപ്പമുണ്ടായിരുന്ന ഒബ്സർവർക്ക് കാര്യമായ പരിക്കേറ്റതിനാൽ പാരച്യൂട്ടിൽ
ചാടുവാൻ കഴിയുമായിരുന്നില്ല… അതിനാൽ ഉഴുതുമറിച്ചിട്ടിരുന്ന ഒരു വയലിൽ പൈലറ്റ്
വിമാനം ഇറക്കി… എന്നാൽ അയാളുടെ ഭാഗ്യദോഷമെന്ന് പറയട്ടെ, നമ്മുടെ
സൈന്യത്തിന്റെ ബാരക്കിന് തൊട്ടുമുന്നിലായിരുന്നു ആ വയൽ… മുറിവേറ്റ തന്റെ സഹപ്രവർത്തകനെയും കൊണ്ട് പുറത്ത് വരുമ്പോഴേക്കും വൈകിപ്പോയിരുന്നു… വിമാനം തകർക്കുവാനുള്ള സമയം അയാൾക്ക് ലഭിച്ചില്ല…”
അതിന്റെ ഡോർ തുറന്ന് ഗെറിക്ക്
ഉള്ളിലേക്ക് കയറി. കോക്ക്പിറ്റിൽ കൺട്രോൾ പാനലിന് മുന്നിൽ ഇരിക്കുമ്പോൾ ഒരു നിമിഷം
താൻ തിരികെ ബ്രസീലിൽ എത്തിയത് പോലെ തോന്നി അദ്ദേഹത്തിന്. താഴെ പച്ചപുതച്ച ഘോരവനം … ഭീമാകാരനായ ഒരു വെള്ളിനാഗത്തെപ്പോലെ വനത്തിനിടയിലൂടെ ഒഴുകി കടലിൽ ചെന്ന്
ചേരുന്ന ആമസോൺ നദി...
അരികിലെ സീറ്റിൽ കയറിയിരുന്ന
റാഡ്‌ൽ തന്റെ സിഗരറ്റ് പാക്ക് അദ്ദേഹത്തിന് നീട്ടി. “അപ്പോൾ ഈ വിമാനം പറപ്പിക്കുവാൻ
നിങ്ങൾക്ക് ബുദ്ധിമുട്ടില്ലല്ലോ അല്ലേ…?”
“എങ്ങോട്ട്…?”
“അധികം ദൂരെയൊന്നും പോകണ്ട… നോർത്ത് സീയുടെ അപ്പുറത്ത്… നോർഫോക്കിലേക്ക്… സ്ട്രെയ്റ്റ് ഇൻ… സ്ട്രെയ്റ്റ് ഔട്ട്…”
“എന്തിന് വേണ്ടി…?”
“പതിനാറ് പാരാട്രൂപ്പേഴ്സിനെ
ഡ്രോപ്പ് ചെയ്യുന്നതിന്…”
പെട്ടെന്നുണ്ടായ ആശ്ചര്യത്തിൽ
അദ്ദേഹം സിഗരറ്റ് ആഞ്ഞുവലിച്ചുപോയി. കടുപ്പമേറിയ റഷ്യൻ പുകയിലയുടെ പുക ശ്വാസകോശത്തിലെങ്ങും
നിറഞ്ഞു. ഒരു നിമിഷം തന്റെ ശ്വാസം നിലച്ചത് പോലെ തോന്നി അദ്ദേഹത്തിന്.
“അവസാനം ഓപ്പറേഷൻ സീ-ലയൺ…? ഇംഗ്ലീഷ് അധിനിവേശത്തിനായി തിരഞ്ഞെടുത്ത സമയം വളരെ വൈകിപ്പോയി എന്ന്
തോന്നുന്നില്ലേ താങ്കൾക്ക്…?”
“ഈ പറയുന്ന നോർഫോക്ക്
തീരത്തിന്റെ വ്യോമമേഖലയിൽ ലോ-ലെവൽ റഡാർ കവറേജ് ഇല്ല എന്ന് തന്നെ പറയാം… 600 അടിയിലും താഴെ പറക്കുകയാണെങ്കിൽ നിങ്ങൾക്ക് യാതൊരു പ്രതിരോധവും
നേരിടേണ്ടി വരില്ല എന്നത് തീർച്ച… മാത്രമല്ല, ഈ വിമാനം റീ-പെയ്ന്റ് ചെയ്ത് ചിറകുകളിൽ
റോയൽ എയർഫോഴ്സിന്റെ ചിഹ്നം പതിക്കുന്നതുമായിരിക്കും… ഇനി
അഥവാ ആരെങ്കിലും നിങ്ങളെ കണ്ടാൽ തന്നെ, ഒരു ബ്രിട്ടീഷ് എയർഫോഴ്സ് വിമാനമെന്ന നിലയിൽ
ആർക്കും ഒരു അസ്വാഭാവികതയും തോന്നുകയുമില്ല…” റാഡ്‌ൽ പറഞ്ഞു.
“പക്ഷേ, എന്തിന്…? അവിടെ ഇറങ്ങിയിട്ട് അവർ എന്ത്
ചെയ്യാനാണ് പോകുന്നത്…?”
“അത് നിങ്ങളറിയേണ്ട കാര്യമില്ല…” റാഡ്‌ൽ പരുഷസ്വരത്തിൽ പറഞ്ഞു. “നിങ്ങൾ വെറുമൊരു ബസ് ഡ്രൈവർ മാത്രം,
സ്നേഹിതാ…”
റാഡ്‌ൽ എഴുന്നേറ്റ് പുറത്ത്
കടന്നു. പിന്നാലെ ഗെറിക്കും. “നോക്കൂ, ഹെർ ഓബർസ്റ്റ്… ഇതിലും എത്രയോ നല്ല മാർഗ്ഗങ്ങളുണ്ടായിരുന്നു...”
അതിന് മറുപടി പറയാതെ റാഡ്‌ൽ
കാറിനടുത്തേക്ക് നടന്നു. പിന്നെ റൺവേയുടെ അപ്പുറത്തെ കടലിലേക്ക് വീക്ഷിച്ചു. “എന്താ,
ഈ വിമാനം പറപ്പിക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ…?”
“വിഡ്ഢിത്തരം പറയാതിരിക്കൂ…” നീരസത്തോടെ ഗെറിക്ക് പറഞ്ഞു. “എന്താണ് ഈ ദൌത്യം എന്നറിയുവാൻ എനിക്കാഗ്രഹമുണ്ട്… അത്ര മാത്രം…”
റാഡ്‌ൽ തന്റെ കോട്ടിന്റെ
ബട്ടൺസ് അഴിച്ച് ഉള്ളിലെ പോക്കറ്റിൽ നിന്നും അമൂല്യമായ ആ എൻവലപ്പ് എടുത്തു. എന്നിട്ട്
അത് തുറന്ന് ഹിറ്റ്ലറുടെ അധികാരപത്രം ഗെറിക്കിന് നേർക്ക് നീട്ടി. “വായിച്ച് നോക്കൂ…” അദ്ദേഹത്തിന്റെ സ്വരത്തിൽ ഗൌരവം നിറഞ്ഞിരുന്നു.
ഗെറിക്കിന്റെ മുഖം ആശ്ചര്യത്താൽ
വിടർന്നിരുന്നു. “ഓഹ്… ഇത്ര മാത്രം പ്രാധാന്യമോ…? വെറുതെയല്ല പ്രേയ്ഗർ അസ്വസ്ഥനായി കാണപ്പെട്ടത്…”
“എക്സാക്റ്റ്ലി…”
“ഓൾ റൈറ്റ്… എന്നത്തേക്കാണ് ഞാൻ തയ്യാറാകേണ്ടത്…?”
“ഏകദേശം നാല് ആഴ്ച്ച…”
“ശരി… എന്റെയൊപ്പം ബോമ്‌ലറും ഉണ്ടായിരിക്കണം… ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നാവിഗേറ്ററാണ് അയാൾ…”
“നിങ്ങൾക്ക് വേണ്ടത് എന്തൊക്കെയാണെങ്കിലും
ചോദിക്കാൻ മടിക്കരുത്… പക്ഷേ, ഒരു കാര്യം… ഇത് വളരെ രഹസ്യമായിരിക്കണം… വേണമെങ്കിൽ നിങ്ങൾക്ക് ഒരാഴ്ച്ചത്തെ അവധി ഞാൻ തരപ്പെടുത്താം… പക്ഷേ, അതിന് ശേഷം നിങ്ങൾ ഇവിടെത്തന്നെയുണ്ടായിരിക്കണം… സുരക്ഷാഭടന്മാരുടെ കർശന നിരീക്ഷണത്തിന് കീഴിൽ…”
“ഒരു ടെസ്റ്റ് ഫ്ലൈറ്റ്
നടത്തുവാൻ സാധിക്കുമോ എപ്പോഴെങ്കിലും…?”
“നിർബന്ധമാണെങ്കിൽ… പക്ഷേ, രാത്രയിൽ ആയിരിക്കുവാൻ ശ്രദ്ധിക്കുക… അതും ഒരു തവണ മാത്രം… ലുഫ്ത്‌വെയ്ഫിലെ ഏറ്റവും സമർത്ഥരായ മെക്കാനിക്കുകളെ
ഞാൻ ഇങ്ങോട്ട് അയയ്ക്കുന്നതായിരിക്കും… വിമാനത്തിന് എന്ത് തന്നെ ആവശ്യമുണ്ടെങ്കിലും ചെയ്യിക്കാൻ
മറക്കരുത്… അതിനുള്ള പൂർണ്ണ അധികാരം നിങ്ങൾക്കുണ്ട്… നോർഫോക്കിലെ ചതുപ്പ് നിലത്തിന് മുകളിൽ പറക്കുമ്പോൾ വിമാനത്തിന്റെ എൻജിന്
തകരാറ് എന്ന് പറയാനിട വരരുത്… അപ്പോൾ ശരി… നാം
ഇപ്പോൾ ആംസ്റ്റർഡാമിലേക്ക് തിരികെ പോകുന്നു…”
(തുടരും)
ഹിറ്റ്ലറുടെ അധികാരപത്രം കാണിച്ച് ഗെറിക്കിനെയും റാഡ്‌ൽ തന്റെ വരുതിയിലാക്കുന്നു...
ReplyDeleteഇങ്ങിനേയും വീമാനങ്ങള്‍ കിട്ടും അല്ലെ.
ReplyDeleteഅടുത്ത അദ്ധ്യായത്തില്‍ കാണാം.
യുദ്ധരംഗങ്ങളിൽ ഇങ്ങനെ എത്ര ചതിപ്രയോഗങ്ങൾ...
Deleteഅങ്ങിനെ ചുളുവില്‍ കിട്ടിയ വിമാനവുമായി നമ്മുടെ ദൌത്യം ഉടനെ ആരംഭിക്കും എന്ന് കരുതുന്നു.
ReplyDeleteവീണ്ടും കാത്തിരിപ്പ്.. :)::)
അതേ ശ്രീജിത്ത്... ഈ ഡക്കോട്ടയിലാണ് നമ്മുടെ സംഘം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്...
Deleteഎത്രയെത്ര മുന്നൊരുക്കങ്ങള്‍ :)
ReplyDeleteനിസ്സാര കളിയാന്നാ വിചാരിച്ചത്? :)
Deleteഅങ്ങനെ ഓടി ഒപ്പത്തിനൊപ്പമായി ഞാന്‍
ReplyDeleteഇനി സമാധാനമായി പിന്തുടരാം
അജിത്‌ഭായ് ഒപ്പമില്ലാത്തതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു... ഇനി അത് മാറിക്കിട്ടി... (സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചത് നോവൽ രസകരമല്ലെന്ന് തോന്നി അജിത്‌ഭായ് പിന്മാറിയതാണെന്നായിരുന്നു...)
Deleteയുദ്ധതന്ത്രങ്ങളുടെ മുന്നൊരുക്കങ്ങളും പടപ്പുറപ്പാടും മറ്റും സാധാരണക്കാരന് ചിന്തിക്കാൻ പോലുമാവാത്തത്...!!
ReplyDeleteതുടരട്ടെ...
പുറമേ ചിരിച്ച് കാണിക്കുമ്പോഴും യുദ്ധതന്ത്രങ്ങൾ മെനയുകയായിരിക്കും രാഷ്ട്രത്തലവന്മാർ...
Deletevimanavum kappalum okke kittunna ororo vazhikal... kollamalle :)
ReplyDeleteയുദ്ധത്തിലും ഇങ്ങനെ ലോട്ടറി അടിക്കാറുണ്ട് ശ്രീ...
Deleteഅന്നെങ്ങാനും നമ്മളൊക്കെ ഉണ്ടായിരുന്നേല്‍ രണ്ടെണ്ണം പെറുക്കിയെടുത്ത് വീട്ടില്‍ വയ്ക്കാമായിരുന്നു ല്ലേ? ;)
Deleteആദ്യമായാണ് ഇവിടെ. The Eagle has Landed വായിച്ചിട്ടുണ്ട്. ഹാരി പാറ്റേര്‍സണ്‍ എന്ന നോവലിസ്റ്റിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായ നോവല്‍ . മലയാള പരിഭാഷാ ശ്രമം അഭിനന്ദനീയം. വായിക്കട്ടെ ട്ടോ
ReplyDeleteഹാരി പാറ്റേഴ്സൺ എന്ന ജാക്ക് ഹിഗ്ഗിൻസ് മറ്റ് പല തൂലികാനാമങ്ങളിലും രചനകൾ നടത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്... അറുപതിന് മേൽ നോവലുകൾ... ത്രില്ലറുകൾ എഴുതുവാനായിരുന്നു ജാക്ക് ഹിഗ്ഗിൻസ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്...
Deleteപ്രഥമസന്ദർശനത്തിനും അഭിപ്രായത്തിനും നന്ദിയും സന്തോഷവും...
ജാക്ക് ഹിഗ്ഗിൻസിന് അങ്ങനെയും ഒരു ചരിത്രമോ??
Deleteഅതെ ജിം... സമയമുള്ളപ്പോൾ ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു നോക്കൂ...
Deleteറാഡ്ലിനെ സമ്മതിക്കണം, എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹത്തിന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നത്!
ReplyDeleteഅങ്ങനെ ആനയും പാപ്പാനും റെഡി.. ഇനി?
ഇനി ഉത്സവം തുടങ്ങണം...
Delete948 ഫ്ലയിംഗ് അവേഴ്സ് @19. ദൈവമേ! ഗെറിക്ക് ഗെറിക്ക് തന്നെ.
ReplyDeleteസുകന്യാജി, ഗെറിക്കിന് 23 വയസ്സായി... ലക്കം-56 ൽ വായിച്ചത് ഓർമ്മയില്ലേ?
Delete"ഇരുപത്തിമൂന്ന് വയസ്സ് മാത്രമേ ആയിട്ടുള്ളൂ ഗെറിക്കിന്. സുമുഖനായ ആ യുവാവിന്റെ കണ്ണുകളിൽ എപ്പോഴും അക്ഷമ നിറഞ്ഞ് നിൽക്കുന്നത് കാണാമായിരുന്നു. അദ്ദേഹത്തിന് മുന്നിൽ ജീവിതത്തിന് വേഗത തീരെ കുറവ് പോലെ. ഒരു മൂളിപ്പാട്ടുമായി മേഘങ്ങൾക്കിടയിലൂടെ അദ്ദേഹം വിമാനം പറത്തി."
പത്തൊമ്പതാമത്തെ വയസ്സിൽ മേലധികാരികളുടെ മുമ്പിൽ ഒരു യാഥാർത്ഥ്യം ചൂണ്ടിക്കാണിച്ചത് കൊണ്ട് പ്രൊമോഷനുകൾ നഷ്ടമായി എന്നാണ് സൂചിപ്പിച്ചിരുന്നത്...
വിനുവേട്ടന്‍ മുഖ്യമന്ത്രിക്ക് പഠിക്കുവാണോ..
Deleteദേ ദിങ്ങനെ വിനുവേട്ടന്‍ തന്നെയല്ലേ എഴുതിയത്..
"948 ഫ്ലൈയിങ്ങ് അവേഴ്സ്… അന്ന് നിങ്ങൾക്ക് വെറും പത്തൊമ്പത് വയസ്സ്"
സുകന്യാമ്മേ..നുമ്മ കൂടെയുണ്ട്ട്ടാ..
കമന്റീലേലും ദിനോം പത്തു പ്രാവശ്യം വന്ന് പരുന്തിന്റെ ഹിറ്റ് കൂട്ടണത് വെറുതേ അല്ല കേട്ടോ വിനുവേട്ടാ...
ശരിയാണല്ലോ ചാർളീ... പത്തൊമ്പത് വയസ്സിൽ തന്നെയാണ് 948 ഫ്ലയിങ്ങ് അവേഴ്സ്... തെറ്റുദ്ധാരണ സംഭവിച്ചത് എനിക്ക് തന്നെയാണ്... എല്ലാവരോടും ലേലു അല്ലു... ലേലു അല്ലു... ലേലു അല്ലു...
Delete“അങ്ങനെയൊന്നും പറഞ്ഞിട്ടേയില്ല” എന്ന് പറഞ്ഞ് കൈ കഴുകാൻ ഞാൻ മന്ത്രിയല്ല്ല കേട്ടോ ചാർളീ ... :)
പിന്നെ ഗെറിക്കിന് ഇപ്പോൾ വയസ്സ് 23 തന്നെയാണ് കേട്ടോ...
ഉവ്വ...വരവു വെച്ചു.
Deleteകേരളപ്പിറവി ദിനാശംസകള്‍....
ഹും! 19 വയസ്സില്‍ ഞാന്‍ കഷ്ടിച്ച് ബൈക്ക് ഓടിയ്ക്കാന്‍ പഠിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ...
Deleteസംഭവം ഉഷാര്‍ ആയി അല്ലെ?
ReplyDeleteഅടുത്ത അധ്യായം അല്പം നീട്ടി ക്കോളു വിനുവേട്ട.
(സസ്പെന്‍സു തന്നു നിര്ത്താതെ ഇരിക്കാനാ കേട്ടോ.)
അടുത്ത ലക്കത്തിൽ പുതിയൊരു സ്ഥലത്തേക്ക് പോകുവാൻ തയ്യാറായി ഇരുന്നുകൊള്ളൂ വിൻസന്റ് മാഷേ...
Deleteഅപ്പോള്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി! ഉഷാറായി നീങ്ങുന്നു കഥ.
ReplyDeleteയുദ്ധത്തിനല്ല കേട്ടോ... കിഡ്നാപ്പിങ്ങിന്...
Deleteചാർളീ... കൊടുങ്കാറ്റ് “നീലം” വരുന്നുണ്ട്... ഓടി സെന്റ് തോമസ് മൌണ്ടിന് മുകളിൽ കയറിക്കോ... 1985 ലെ കൊടുങ്കാറ്റും വെള്ളപ്പൊക്കവും ആദമ്പാക്കത്തും വേളാച്ചേരിയിലും ഒക്കെയുണ്ടാക്കിയ ദുരിതം കുറച്ചൊന്നുമായിരുന്നില്ല... ഹൊ... എന്തൊരു കാറ്റും മഴയുമായിരുന്നു അന്ന്... !!!
ReplyDeleteരണ്ടു ദിവസമായി വീട്ടീല്‍ തന്നെയിരുന്നു വിനുവേട്ടാ..
Deleteമഴ അത്ര കനത്തതായിരുന്നില്ല..അതോണ്ട് വെള്ളപ്പൊക്കം ഉണ്ടായില്ല.
വീടിനു മുകളില്‍ കേറീ നിന്ന് നീലം നന്നായി കണ്ടു..കൊണ്ടു..
തകര്‍പ്പന്‍ കാറ്റായിരുന്നു..എങ്കിലും പ്രവചിച്ച അത്രേം ശക്തി ഉണ്ടായിരുന്നില്ല
തകര്‍പ്പന്‍ കാറ്റായിരുന്നു..എങ്കിലും പ്രവചിച്ച അത്രേം ശക്തി ഉണ്ടായിരുന്നില്ല
Deleteഅതെന്താ ചാര്‍ളിച്ചാ... ഒരു വിഷമം പോലെ???
വായിക്കുന്നു
ReplyDeleteഗെറിക്കിനേം അധികാരപത്രം കാണിച്ച് കീഴ്പ്പെടുത്തി.ഹിറ്റ്‌ലർ ഒരു സംഭവം തന്നെ..
ReplyDeleteഗെറിക്കിനേം അധികാരപത്രം കാണിച്ച് കീഴ്പ്പെടുത്തി.ഹിറ്റ്‌ലർ ഒരു സംഭവം തന്നെ..
ReplyDeleteഎന്താ സംശയം..?
Delete