Sunday, April 20, 2014

ഈഗിൾ ഹാസ് ലാന്റഡ് – 125



റിട്ടറും ആൾട്ട്മാനും വെർണറും കൂടി സെമിത്തേരിയിലെ സ്മാരകശിലകൾക്കിടയിലൂടെ ദേവാലയത്തിന്റെ പോർച്ച് ലക്ഷ്യമാക്കി ഓടവേ ഗേറ്റിനരികിൽ എത്തിയ ഡെവ്‌ലിൻ മോ‍ട്ടോർ സൈക്കിൾ ബ്രേക്ക് ചെയ്തു. തിടുക്കത്തിൽ അവർ അദ്ദേഹത്തിനരികിലേക്ക് ഓടിച്ചെന്നു.

“ഇറ്റ് ഈസ് എ മെസ്സ്. കേണൽ ഇപ്പോഴും അവിടെ ആ പാലത്തിനടുത്ത് തന്നെയാണ്” റിട്ടർ ന്യുമാൻ പറഞ്ഞു.

ഡെവ്‌ലിൻ താഴെ കുന്നിൻ‌ചെരുവിലേക്ക് നോക്കി. വെടിയേറ്റ് പ്രവർത്തനരഹിതമായ ജീപ്പിന്റെ മറ പറ്റി അതിലെ ബ്രൌണിങ്ങ് മെഷീൻ ഗൺ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ് സ്റ്റെയ്നർ. പെട്ടെന്ന് ഡെവ്‌ലിന്റെ കൈകളിൽ പിടിച്ച് റിട്ടർ ന്യുമാൻ മറുവശത്തേക്ക് വിരൽ ചൂണ്ടി.

“മൈ ഗോഡ് ! അത് കണ്ടോ… !

ന്യുമാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ഡെവ്‌ലിൻ തിരിഞ്ഞു നോക്കി. ജോവന്ന ഗ്രേയുടെ കോട്ടേജിന് അൽപ്പം അകലെയുള്ള വളവിൽ നിന്നും പാഞ്ഞ് വരുന്ന ഒരു വെള്ള സ്കൌട്ട് കാറും മൂന്ന് ജീപ്പുകളും ഡെവ്‌ലിൻ തന്റെ മോട്ടോർ സൈക്കിൾ തിരിച്ചു.

“ഇപ്പോൾ ഞാൻ അങ്ങോട്ട് ചെന്നില്ലെങ്കിൽ പിന്നെ ഒരിക്കലും അങ്ങോട്ട് ചെന്നിട്ട് കാര്യമില്ല

അദ്ദേഹം മോട്ടോർ സൈക്കിൾ റെയ്സ് ചെയ്ത് താഴോട്ട് കുതിച്ചു. അല്പം മുന്നോട്ട് ചെന്നതിന് ശേഷം റോഡിൽ നിന്നും വശത്തേക്ക് വെട്ടിച്ചെടുത്ത് പുൽക്കാടുകൾക്കിടയിലൂടെ ദൂരെ അരുവിയുടെ കുറുകെയുള്ള നടപ്പാലം ലക്ഷ്യമാക്കി നീങ്ങി. കുണ്ടും കുഴിയും നിറഞ്ഞ നിരപ്പല്ലാത്ത പ്രതലത്തിലൂടെ സാമാന്യം വേഗതയിൽ കുതിക്കുമ്പോൾ മോട്ടോർസൈക്കിൾ പലപ്പോഴും ഉയർന്ന് ചാടുന്നുണ്ടായിരുന്നു. എന്നിട്ടും സീറ്റിൽ നിന്നും തെറിച്ച് പോകാതെ ബൈക്ക് നിയന്ത്രിച്ചുകൊണ്ട് പോകുന്ന ഡെവ്‌ലിനെ സാകൂതം വീക്ഷിച്ച് കൊണ്ട് ന്യുമാൻ നിന്നു.

പെട്ടെന്നാണത് സംഭവിച്ചത്... ന്യുമാന്റെ തലയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞ് വന്ന ഒരു വെടിയുണ്ട തൊട്ടു പിറകിലെ ചുമരിൽ തറച്ചു. തക്ക സമയത്ത് തന്നെ തലതാഴ്ത്തിയത്കൊണ്ട് മാത്രമായിരുന്നു അദ്ദേഹം രക്ഷപെട്ടത്. ഹ്യൂസ്റ്റ്‌ലറുടെ സെക്ഷനിൽ അവശേഷിച്ചിരുന്നവർ ഒത്ത് ചേർന്ന് ദേവാലയത്തിനടുത്തുള്ള മരങ്ങൾക്കിടയിൽ എത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. സുരക്ഷിതസ്ഥാനത്ത് നിലയുറപ്പിച്ച് വെർണറും ആൾട്ട്മാനും അവർക്ക് നേരെ ഫയറിങ്ങ് ആരംഭിച്ചു.


                            * * * * * * * * * * * * * * * * * * * * * * * * * * * * *

മോട്ടോർ സൈക്കിളിൽ ഉയർന്ന് പൊങ്ങി നടപ്പാലത്തിൽ കയറി അപ്പുറം കടന്ന ഡെവ്‌ലിൻ മരങ്ങൾക്കിടയിലൂടെ അതിവേഗം റോഡ് ലക്ഷ്യമാക്കി നീങ്ങി. റോഡിൽ അമേരിക്കൻ സൈനികർ ഉണ്ടായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഒരു കൈയാൽ കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ഗ്രനേഡ് എടുത്ത് അതിന്റെ പിൻ കടിച്ചൂരി. മരങ്ങൾക്കിടയിൽ നിന്നും റോഡിലേക്ക് കയറി ചെന്നത് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു സൈനിക ജീപ്പിന്റെ മുന്നിലേക്കായിരുന്നു. അപ്രതീക്ഷിതമായി ആ മോട്ടോർസൈക്കിൾ മുന്നിൽ കണ്ട് പകച്ചുപോയ അവരുടെ നേർക്ക് തന്റെ കൈയിലിരുന്ന ഗ്രനേഡ് വലിച്ചെറിഞ്ഞിട്ട് മുന്നോട്ട് കുതിച്ചു. തന്റെ ഇടത് ഭാഗത്തുള്ള കുറ്റിക്കാടിന്റെ മറവിൽ കൂടുതൽ റെയ്ഞ്ചേഴ്സ് ഉണ്ടെന്ന് ബോദ്ധ്യമായ ഡെവ്‌ലിൻ രണ്ടാമത്തെ ഗ്രനേഡ് അങ്ങോട്ട് വലിച്ചെറിഞ്ഞു. ആ സമയത്താണ് ആദ്യത്തെ ഗ്രനേഡ് ഉഗ്രശബ്ദത്തോടെ പൊട്ടിയത്. അതിന്റെ അനന്തരഫലം ശ്രദ്ധിക്കാൻ നിൽക്കാതെ അദ്ദേഹം യാത്ര തുടർന്നു. മിൽ ഹൌസിന് അരികിലെ വളവ് തിരിഞ്ഞ് പാലത്തിനരികിൽ ചെന്ന് ഡെവ്‌‌ലിൻ സഡൻ ബ്രേക്കിട്ടു. റോഡിലൂടെ തെന്നി നീങ്ങിയ മോട്ടോർ സൈക്കിൾ മെഷീൻ ഗണ്ണിൽ നിന്നും വെടിയുതിർത്തുകൊണ്ടിരുന്ന സ്റ്റെയനറുടെ അരികിൽ ചെന്ന് നിന്നു.

സ്റ്റെയ്നർ ഒരക്ഷരം പോലും ഉരിയാടിയില്ല. അദ്ദേഹത്തെ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റ് ബ്രൌണിങ്ങ് മെഷിൻ ഗൺ ഇരുകൈകളാലും ചേർത്ത് പിടിച്ച് തന്റെ ലക്ഷ്യത്തിലേക്ക് തുരുതുരെ നിറയൊഴിച്ചുകൊണ്ടിരുന്നു. തനിക്ക് നേരെ ഫയർ ചെയ്തുകൊണ്ടിരുന്ന കോർപ്പറൽ ബ്‌‌ളീക്കർ നിവൃത്തിയില്ലാതെ ഷെൽട്ടറിന്റെ മറവിലേക്ക് ഓടിക്കയറുന്നത് കണ്ട സ്റ്റെയ്നർ തോക്ക് ഉപേക്ഷിച്ച് ഡെവ്‌ലിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലേക്ക് കയറി ഇരുന്നു. ഡെവ്‌ലിൻ അവിശ്വസനീയ വേഗതയിൽ മോട്ടോർസൈക്കിൾ വെട്ടിത്തിരിച്ച് പാലത്തിൽ കയറി നേരെ കുന്നിൻ‌മുകളിലേക്ക് കുതിച്ചു. അപ്പോഴേക്കും ആ വെള്ള സ്കൌട്ട് കാർ ജോവന്നയുടെ കോട്ടേജിന് മുന്നിൽ എത്തിക്കഴിഞ്ഞിരുന്നു. ജീപ്പിൽ ഇരുന്നു കൊണ്ട് ഹാരി കെയ്ൻ കുന്നിൻ‌മുകളിലേക്ക് പാഞ്ഞ് പോകുന്ന ഡെവ്‌ലിനെയും സ്റ്റെയ്നറെയും വീക്ഷിച്ചു.

“ആന്റ് വാട്ട് ഇൻ ദി ഹെൽ വാസ് ദാറ്റ്?” ഗാർവി ചോദിച്ചു.

കോർപ്പറൽ ബ്‌‌ളീക്കർ ഷെൽട്ടറിൽ നിന്നും പുറത്തേക്കിറങ്ങി വേച്ച് വേച്ച് അവരുടെയടുത്ത് എത്തി. അവന്റെ മുഖത്ത് നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നു.

“അടുത്തെവിടെയെങ്കിലും ഡോക്ടർ ഉണ്ടോ സർ? എന്റെ വലത് കണ്ണ് നഷ്ടപ്പെട്ടുവെന്നാണ് തോന്നുന്നത് ഒന്നും കാണാൻ സാധിക്കുന്നില്ല

ആരോ പാഞ്ഞെത്തി അവനെ താങ്ങി നിർത്തി. കെയ്ൻ ചുറ്റിനുമുള്ള നാശനഷ്ടങ്ങൾ വിശദമായി വീക്ഷിച്ചു.

“ദി ക്രേസി, സ്റ്റുപിഡ് ബാസ്റ്റർഡ്” കെയ്ൻ മന്ത്രിച്ചു.

ജോവന്നയുടെ കോട്ടേജിന്റെ ഫ്രണ്ട് ഗേറ്റ് കടന്ന് പുറത്തെത്തിയ ക്രൂക്കോവ്സ്കി അദ്ദേഹത്തെ സല്യൂട്ട് ചെയ്തു.

“കേണൽ എവിടെ?” കെയ്ൻ ചോദിച്ചു.

“കൊല്ലപ്പെട്ടു സർ ഈ വീട്ടിനകത്ത് വച്ച് ആ സ്ത്രീ ഷീ ഷോട്ട് ഹിം

ഹാരി കെയ്ൻ ജീപ്പിൽ നിന്നും ചാടിയിറങ്ങി. “വേർ ഈസ് ഷീ?”

“ഞാൻ ഞാൻ അവരെ കൊന്നു, മേജർ  അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

എന്താണ് അവനോട് പറയേണ്ടതെന്ന ചിന്താക്കുഴപ്പത്തിലായിരുന്നു കെയ്ൻ. അവന്റെ ചുമലിൽ അഭിനന്ദന രൂപേണ പതുക്കെ തട്ടിയിട്ട് അദ്ദേഹം കോട്ടേജിനുള്ളിലേക്ക് കയറിപ്പോയി.


                            * * * * * * * * * * * * * * * * * * * * * * * * * * * * *

കുന്നിൻ‌മുകളിൽ ദേവാലയത്തിന്റെ മതിലിന്റെ മറ പറ്റി നിന്നുകൊണ്ട്  മരക്കൂട്ടങ്ങൾക്കിടയിൽ നിലയുറപ്പിച്ചിരിക്കുന്ന റെയ്ഞ്ചേഴ്സിന് നേർക്ക് ഫയറിങ്ങ് നടത്തുകയാണ് റിട്ടർ ന്യുമാനും രണ്ട് സഹപ്രവർത്തകരും. അപ്പോഴാണ് ഡെവ്‌ലിനും സ്റ്റെയ്നറും കൂടി അവിടെയെത്തുന്നത്. മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ വച്ചിട്ട് അവർ ഇരുവരും ശ്രദ്ധയോടെ കവാടം കടന്ന് ദേവാലയത്തിന്റെ പോർച്ചിലേക്ക് ഓടിക്കയറി. റിട്ടറും ആൾട്ട്മാനും വെർണറും സ്മാരകശിലകളുടെ മറ പറ്റി അപകടമൊന്നും കൂടാതെ അവർക്ക് പിന്നാലെ പോർച്ചിലെ സുരക്ഷിത്വത്തിൽ എത്തിച്ചേർന്നു.

കോർപ്പറൽ ബെക്കർ തുറന്നു കൊടുത്ത വാതിലിലൂടെ അവർ ഉള്ളിൽ കടന്നതും അവൻ കതക് വലിച്ചടച്ച് ബോൾട്ട് ഇട്ടു. പുറമെ പൂർവ്വാധികം ശക്തിയോടെ വെടിയൊച്ച മുഴങ്ങുവാൻ തുടങ്ങി. ദേവാലയത്തിനുള്ളിൽ ഉണ്ടായിരുന്ന ഗ്രാമീണർ ഭയന്ന് വിറച്ച് ഉദ്വേഗത്തോടെ പരസ്പരം നോക്കി. ഡെവ്‌ലിനെ കണ്ടതും ഫാദർ വെറേക്കർ മുടന്തി മുടന്തി അടുത്തേക്ക് വന്നു. അദ്ദേഹത്തിന്റെ മുഖം രോഷത്താൽ ചുവന്നിരുന്നു.

“ഇതാ വന്നിരിക്കുന്നു മറ്റൊരു രാജ്യദ്രോഹി” ഫാദർ വെറേക്കറിന് ദ്വേഷ്യം അടക്കാനായില്ല.

ഡെവ്‌ലിൻ പുഞ്ചിരിച്ചു. “വീണ്ടും എന്റെ സ്നേഹിതരുടെ ഇടയിലേക്കെത്തിയതിൽ സന്തോഷം


                            * * * * * * * * * * * * * * * * * * * * * * * * * * * * *

മിൽഹൌസിൽ ഇപ്പോൾ തികഞ്ഞ ശാന്തതയാണ്.

“ഈ ശാന്തത എന്തോ എനിക്കതത്ര പിടിക്കുന്നില്ല” വാൾട്ടർ അഭിപ്രായപ്പെട്ടു.

“നിനക്കല്ലെങ്കിലും പണ്ടേ അങ്ങനെയാണല്ലോ” ബ്രാൺ‌ഡ്റ്റ് പറഞ്ഞു. പിന്നെ പുരികം ചുളിച്ച് സംശയഭാവത്തിൽ ചോദിച്ചു. “എന്താണാ ശബ്ദം?”

അടുത്തുകൊണ്ടിരിക്കുന്ന ഏതോ വാഹനത്തിന്റെ ശബ്ദം കേൾക്കാനുണ്ടായിരുന്നു. തട്ടിൻ‌പുറത്തെ വാതിലിനരികിൽ ചെന്ന് പതുക്കെ പുറത്തേക്ക് എത്തിനോക്കുവാൻ അയാൾ ശ്രമിച്ചു. അടുത്ത നിമിഷം തന്നെ വെടി മുഴങ്ങിയതും അയാൾ തല ഉള്ളിലേക്ക് വലിച്ചു.

“മെയറിന് എങ്ങനെയുണ്ട്?”  ബ്രാൺ‌ഡ്റ്റ് ചോദിച്ചു.

“മരണത്തിന് കീഴടങ്ങി

ആ വാഹനം അടുത്തുകൊണ്ടിരിക്കെ ബ്രാൺ‌ഡ്റ്റ് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു.

“ഒന്നാലോചിച്ച് നോക്കൂ ആൽബർട്ട് കനാൽ, ഗ്രീസ്, സ്റ്റാലിൻ‌ഗ്രാഡ്എവിടെയൊക്കെ പോയി നാം പൊരുതി ഒടുവിൽ നമ്മുടെ പ്രയാണം അവസാനിക്കുന്നത്  എവിടെ വച്ചാണെന്ന് നോക്കൂ സ്റ്റഡ്‌ലി കോൺസ്റ്റബിൾ...”  ബ്രാൺ‌ഡ്റ്റ് സിഗരറ്റിന് തീ കൊളുത്തി.

വെള്ള സ്കൌട്ട് കാർ ഏതാണ്ട് നാൽപ്പത് മൈൽ വേഗതയിലാണ് വന്നുകൊണ്ടിരുന്നത്. മിൽ ഹൌസിന് സമീപം എത്തിയതും ഗാർവി വാഹനം വീശിയെടുത്ത് അതിന്റെ കവാടം തകർത്ത് ഉള്ളിലേക്ക് കയറ്റി. അതിൽ ഘടിപ്പിച്ചിരുന്ന ബ്രൌണിങ്ങ് ആന്റി എയർക്രാഫ്റ്റ് ഗൺ ഉപയോഗിച്ച്  പലകയാൽ നിർമ്മിതമായ മുകൾത്തട്ടിലേക്ക് ഹാരി കെയ്ൻ വെടിയുതിർത്തുകൊണ്ടിരുന്നു. 0.5 കാലിബറിലുള്ള വെടിയുണ്ടകൾക്ക് ആ യജ്ഞം അനായാസകരമായിരുന്നു. പലകകൾ എമ്പാടും ചിതറിത്തെറിച്ചു. മരണവേദനയാൽ ഉള്ള ആർത്തനാദങ്ങൾ അവഗണിച്ച് അദ്ദേഹം തലങ്ങും വിലങ്ങും ഫയറിങ്ങ് തുടർന്നു. മിൽഹൌസിന്റെ മച്ചിൻപുറം ഒരു അരിപ്പ കണക്കെ ആകുന്നത് വരെയും അദ്ദേഹം തന്റെ പ്രവൃത്തി നിർത്തിയില്ല.

ഇപ്പോൾ തികച്ചും ശാന്തമാണ് അവിടം. രക്തം പുരണ്ട ഒരു കൈ പലകകൾക്കിടയിലെ വിടവിലൂടെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഒരു തോം‌പ്‌സൺ ഗൺ എടുത്ത് കാറിൽ നിന്നും ചാടിയിറങ്ങിയ ഗാർവി കോണിപ്പടിയിലൂടെ മുകളിലേക്കോടിക്കയറി. അവിടമാകം ഒന്ന് എത്തിനോക്കിയിട്ട് പെട്ടെന്ന് തന്നെ അയാൾ തിരികെ ഇറങ്ങി വന്നു.

“ദാറ്റ്സ് ഇറ്റ്, മേജർ

ഹാരി കെയ്നിന്റെ മുഖം വിളറിയിരുന്നു. എങ്കിലും തന്റെ ചുമതലയെക്കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്.

“ഓൾ റൈറ്റ് ഇനി നേരെ ദേവാലയത്തിലേക്ക്” അദ്ദേഹം പറഞ്ഞു.


 (തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

36 comments:

  1. Vinuvettan....climaxileykku kadannu vallo....alle..aake thrillingil thanne....all the best.

    ReplyDelete
    Replies
    1. അതെ ടീച്ചർ... നോവൽ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു...

      Delete
  2. ശരിയാ... ഇവിടെ ഈ അദ്ധ്യായത്തില്‍ ആര്‍ക്കും പ്രത്യേകിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല, പ്രവര്‍ത്തിയ്ക്കാന്‍ മാത്രം!

    എന്തായാലും ഡെവ്‌ലിന്‍ ഇങ്ങൈത്തിയല്ലോ... അപ്പുറത്തു നിന്ന് ഹാരിയും

    ReplyDelete
    Replies
    1. പക്ഷേ, ഓരോരുത്തരായി കൊഴിഞ്ഞുകൊണ്ടിരിക്കുന്നു ശ്രീ... സ്റ്റേം, റീഡൽ, ക്‌‌ളൂഗൽ, ഡിന്റർ, ബെർഗ്, ജോവന്ന, മെയർ, വാൾട്ടർ, ബ്രാൺ‌ഡ്റ്റ്...

      Delete
  3. ഇക്കണക്കാണേല്‍ വൈകിട്ട് ബോട്ടെത്തുമ്പോ പോകാന്‍ ആരും കാണില്ലല്ലോ..
    വമ്പന്‍ പൊട്ടിക്കല്‍സ് തന്നെ രണ്ടു പക്ഷത്തും.

    ReplyDelete
    Replies
    1. ബോട്ട് എത്തുമ്പോൾ... നമുക്ക് കാത്തിരിക്കാം ഉണ്ടാപ്രീ...

      Delete
    2. ബോട്ടെത്തുമ്പോള്‍ ഞാനും മോളിക്കുട്ടിം മാത്രം ബാക്കിയാവുമോ..(ജിമ്മിച്ചനെ ബീമാനത്തില്‍ വിട്ടാലേ കാര്യം നടക്കൂ..)

      Delete
    3. നടന്നതു തന്നെ!!!

      Delete
    4. ഇത്തിരി ദൂരമൊന്നും പ്രശ്നമില്ല ശ്രീ..നടക്കണേ നടക്കാം..
      ങ്ങനേലും ബോട്ടൊലുന്ന് കേറിക്കിട്ടിയാല്‍ മതി..

      Delete
    5. കഥയുടെ ആദ്യ ഭാഗങ്ങള്‍ മറന്നിട്ടില്ലാത്തതു കൊണ്ട് ഇനിയെന്താണുണ്ടാവുക എന്നൊരൂഹമുണ്ട്. അതെങ്ങനെ ആണുണ്ടാകുക എന്നേ അറിയാനുള്ളൂ...

      Delete
    6. @ ഉണ്ടാപ്രിച്ചാ... വിടമാട്ടേൻ !!

      Delete
  4. ജോവന്നയുടെ റോള്‍ കഴിഞ്ഞു? രക്തചൊരിച്ചില്‍ തുടങ്ങി.

    ReplyDelete
  5. ഉണ്ടാപ്രി പറഞ്ഞു കഴിഞ്ഞു..
    ഇനിയിപ്പോ ആരൊക്കെ എന്തൊക്കെ
    എന്ന് കണ്ടറിയാം അല്ലെ ??

    ReplyDelete
    Replies
    1. ഉണ്ടാപ്രി ഇതിന്റെ സിനിമയൊക്കെ കണ്ട് നമ്മളെ ജഡ്ജ് ചെയ്യാനിരിക്കുകയ്ല്ലേ വിൻസന്റ് മാഷേ...

      Delete
    2. ദതു മാത്രം പറയല്ല് വിനുവേട്ടാ...
      സിനിമയൊക്കെ എന്ത്.....
      ഇതല്ലെ എഴുത്ത്....നുമ്മ മനസ്സില്‍ കണ്ട് പ്ലോട്ടിന്റെ ഏഴയലത്ത് വരില്ല സിനിമ!!

      നന്ദീണ്ട്ട്ടാ

      Delete
  6. ഇനിയാരെന്നുമെന്തെന്നും ......

    ReplyDelete
  7. Replies
    1. ഇത്രയും ദുരന്തം നടന്നിട്ട് ചിരിക്കുന്നോ അഭി?

      Delete
  8. “ഒന്നാലോചിച്ച് നോക്കൂ… ആൽബർട്ട് കനാൽ, ഗ്രീസ്, സ്റ്റാലിൻ‌ഗ്രാഡ്… എവിടെയൊക്കെ പോയി നാം പൊരുതി… ഒടുവിൽ നമ്മുടെ പ്രയാണം അവസാനിക്കുന്നത് എവിടെ വച്ചാണെന്ന് നോക്കൂ… സ്റ്റഡ്‌ലി കോൺസ്റ്റബിൾ...”

    അങ്ങനെ ബ്രാൺഡറ്റും!!

    ReplyDelete
    Replies
    1. അതെ ജിം... മരണം സുനിശ്ചിതം എന്ന് തീർച്ചയായ നിമിഷങ്ങൾ... ആ മാനസികാവസ്ഥ ഒന്നാലോചിച്ച് നോക്കൂ...

      Delete
  9. അങ്ങനെ ജോവന്നച്ചേച്ചി തീർന്നു. എന്തിനാ അവരെ ഇത്ര പെട്ടെന്ന് തീർത്തെ...? കുറച്ചു കൂടി എന്തൊക്കെയോ അവർക്ക് ചെയ്യാനുണ്ടായിരുന്നു.. എന്തായാലും ഡെവ്‌ലിൻ എത്തിയല്ലൊ. എന്നാലും ഇതിനിടയിൽ വീരപരാക്രമി പാവം ഡെവ്‌ലിന് എത്രനേരം പിടിച്ചു നിൽക്കാനാകുമെന്നാ എന്റെ സങ്കടം...?!

    ReplyDelete
    Replies
    1. ഡെവ്‌ലിൻ എത്തി... ഡെവ്‌ലിന്റെ നീക്കം എന്താണെന്ന് നമുക്ക് നോക്കാം അശോകൻ മാഷേ...

      Delete
  10. ഇനിയാണ്‍ കഥയിലെ പ്രധാന ഭാഗം. അതിനായി കാത്തിരിക്കുന്നു.

    ReplyDelete
  11. എന്താണാവോ എന്റെ ഡാഷ്
    ബോർഡീന്ന് എല്ലാവരു ചാടി പോയിരിക്കുകയാ ...? !

    അങ്ങിനെ ജോവാനയും പോയി
    ഇനി ഡെവ്‌ലിൻ v/s ഹാരി പ്രകടനങ്ങൾ കാണാം അല്ലേ

    ReplyDelete
    Replies
    1. എന്ത്... ഡാഷ് ബോർഡീന്ന് ചാടിപ്പോയെന്നോ...? എന്തൊക്കെയാ ഈ മുരളിഭായ് പറയുന്നത്...?

      Delete
  12. അങ്ങിനെ അവസാനം അടുത്തല്ലേ..
    വരട്ടെ എന്താകുമെന്നു നോക്കാം

    ReplyDelete
    Replies
    1. ആഹാ... വന്നല്ലോ ലംബൻ... പഴയ പ്രസരിപ്പൊന്നും കാണാനില്ലല്ലോ ശ്രീജിത്തേ...

      Delete
    2. എവിടാരുന്നു, ശ്രീജിത്തേ

      Delete
  13. ഞാന്‍ വായന തുടരാന്‍ എത്തി. ഇന്ന് പുതിയ അദ്ധ്യായം റിലീസ് ആകുമായിരിയ്ക്കുമല്ലോ അല്ലേ?

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...