Friday, November 25, 2011

ഈഗിൾ ഹാസ് ലാന്റഡ് – 21


അദ്ധ്യായം മൂന്ന്

അന്നൊരു ചൊവ്വാഴ്ചയായിരുന്നു. ജോവന്ന ഗ്രേയുടെ റിപ്പോർട്ട്, ടിർപിറ്റ്സ് യൂഫറിൽ എത്തിയതേയുള്ളൂ. ഒരു ചുവന്ന അടയാളം പതിച്ച് കാൾ ഹോഫർ പെട്ടെന്ന് തന്നെ അത് കേണൽ റാഡ്‌ലിന്റെ മുന്നിൽ എത്തിച്ചു.

നോർഫോക്ക് തീരത്തെ ചതുപ്പ് നിലങ്ങളുടെയും ഹോബ്സ് എൻഡ് എന്ന ചിറയുടെയും വിശാലമായ ബീച്ചിന്റെയും ഒക്കെ ചിത്രങ്ങൾ ആ റിപ്പോർട്ടിനൊപ്പം ഉണ്ടായിരുന്നു. ഓരോന്നിന്റെയും സ്ഥാനം കോഡ് ഭാഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒന്ന് ഓടിച്ച് നോക്കിയിട്ട് അദ്ദേഹം അത് ഹോഫറിനെ തിരിച്ചേൽപ്പിച്ചു.

“ടോപ് പ്രിയോറിറ്റി ഇത് ഡീ കോഡ് ചെയ്യാൻ ഏൽപ്പിക്കൂ പെട്ടെന്ന്” റാഡ്‌ൽ പറഞ്ഞു.

അടുത്തിടെയാണ് അബ്‌ഫെർ സോൺലാർ കോഡിങ്ങ് യൂണിറ്റ് ഉപയോഗിച്ച് തുടങ്ങിയത്. സന്ദേശങ്ങൾ ഡീ കോഡ് ചെയ്യുവാൻ മുൻ‌കാലങ്ങളിൽ മണിക്കൂറുകളോളം വേണ്ടി വന്നിരുന്നു. എന്നാൽ പുതിയ യൂണിറ്റ് വന്നതിന് ശേഷം മിനിറ്റുകൾക്കകം ഡീ കോഡിങ്ങ് പൂർത്തിയാവുന്നു. ഒരു സാധാരണ ടൈപ്പ് റൈറ്ററിന്റേത് പോലുള്ള കീബോർഡിലൂടെ കോഡ് ഭാഷയിലുള്ള സന്ദേശം ഓപ്പറേറ്റർ ടൈപ്പ് ചെയ്യുന്നു. ഡീ കോഡ് ചെയ്യപ്പെട്ട സന്ദേശം ഒരു പേപ്പർ ചുരുളിലൂടെ സ്വയം സീൽ ചെയ്ത് പുറത്തേക്ക് വരുന്നു. സന്ദേശത്തിന്റെ ഉള്ളടക്കം അത് ടൈപ്പ് ചെയ്യുന്ന ഓപ്പറേറ്റർക്ക് പോലും കാണുവാൻ കഴിയില്ല എന്നതാണ് ആ സംവിധാനത്തിന്റെ പ്രത്യേകത.

ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഡീ കോഡ് ചെയ്ത റിപ്പോർട്ടുമായി ഹോഫർ ഓഫീസിൽ തിരിച്ചെത്തി. കേണൽ റാഡ്‌ൽ അത് വായിച്ചുകൊണ്ടിരിക്കെ ഹോഫർ ക്ഷമാപൂർവം കാത്തുനിന്നു. മന്ദഹാസത്തോടെ കേണൽ റാഡ്‌ൽ തലയുയർത്തി ആ റിപ്പോർട്ട് ഹോഫറിന് നേർക്ക് നീട്ടി.

“വായിച്ച് നോക്കൂ കാൾ ഒന്ന് വായിച്ച് നോക്കൂ എക്‌സലന്റ് റിയലി എക്‌സലന്റ് വാട്ട് എ വുമൺ

റാഡ്‌ൽ ഒരു സിഗരറ്റിന് തീ കൊളുത്തി ഹോഫർ വായിച്ച് കഴിയുന്നത് വരെ കാത്തിരുന്നു.

കാൾ ഹോഫർ റിപ്പോർട്ടിൽ നിന്ന് മുഖം ഉയർത്തി.   “പ്രതീക്ഷയ്ക്ക് വകയുള്ള റിപ്പോർട്ട്

“അത്ര മാത്രമേ നിങ്ങൾക്ക് പറയാനുള്ളോ? ഗുഡ് ഗോഡ്!! ഇറ്റ് ഈസ് എ ഡെഫെനിറ്റ് പോസിബിലിറ്റി എ വെരി റിയൽ പോസിബിലിറ്റി

അദ്ദേഹം എന്നത്തേക്കാളുമേറെ ആവേശം കൊണ്ടു. ഒരു ഹൃദ്രോഗിയായ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പെട്ടെന്നുള്ള  വികാര വിക്ഷോഭങ്ങൾ അത്ര നല്ലതായിരുന്നില്ല. കറുത്ത പാച്ചിനടിയിലെ ഒഴിഞ്ഞ് കിടക്കുന്ന കൺ‌തടം തുടിച്ചു. അലുമിനിയം കൊണ്ടുള്ള കൃത്രിമ കൈ ജീവൻ വയ്ക്കുന്നത് പോലെ തോന്നി. ശ്വാസമെടുക്കുവാൻ വിഷമിച്ച് അദ്ദേഹം കസേരയിലേക്ക് ചാഞ്ഞിരുന്നു.

പെട്ടെന്ന് തന്നെ ഹോഫർ തന്റെ മേശയുടെ വലിപ്പ് തുറന്ന് മദ്യക്കുപ്പിയെടുത്ത് ഒരു ഗ്ലാസിൽ പകുതി പകർന്ന് അദ്ദേഹത്തിന്റെ ചുണ്ടോട് ചേർത്ത് കൊടുത്തു. ഒറ്റ നിമിഷം കൊണ്ട് തന്നെ ഏതാണ്ട് മുഴുവനും അകത്താക്കിയതിന്റെ പരാക്രമത്തിൽ അദ്ദേഹം ഉച്ചത്തിൽ ചുമച്ചു.  പിന്നെ സാവധാനം സാധാരണ നിലയിലേക്ക് തിരിച്ച് വന്നു.

“ഞാൻ ഇങ്ങനെ ഇടക്കിടെ ആവേശം കൊള്ളാൻ പാടില്ല അല്ലേ കാൾ?“  അദ്ദേഹം പുഞ്ചിരിച്ചു. “ഇനി വെറും രണ്ട് കുപ്പി കൂടിയേ ബാക്കിയുള്ളൂ സ്വർണ്ണം പോലെ അമൂല്യമാണത്

“അതേ ഹെർ ഓബർസ്റ്റ് ഇങ്ങനെ ആവേശം കൊണ്ടാൽ അപകടമാണ് ചിലപ്പോൾ താങ്ങാൻ കഴിഞ്ഞെന്ന് വരില്ല” ഹോഫർ പറഞ്ഞു.

റാഡ്‌ൽ അൽപ്പം കൂടി ബ്രാൻഡി അകത്താക്കി.

“അറിയാം കാൾ എനിക്കതറിയാം പക്ഷേ, ഒന്നോർത്ത് നോക്കൂ ഇറ്റ് വാസ് എ ജോക്ക് ബിഫോർ ക്രൂദ്ധനായ ഫ്യൂറർ ഒരു ബുധനാഴ്ച മുൻ‌ പിൻ നോക്കാതെ ആവശ്യപ്പെട്ട ഒരു സംഗതി മിക്കവാറും വെള്ളിയാഴ്ചയായപ്പോഴേക്കും അത് മറന്നും കാണും അദ്ദേഹം ഒരു സാദ്ധ്യതാ പഠനം അതാണ് ഹിം‌ലർ ആവശ്യപ്പെട്ടത് അത് തന്നെ ആ അ‌ഡ്മിറൽ കാനറീസിന് ഒരു പണി കൊടുക്കാൻ വേണ്ടി അഡ്‌മിറൽ എന്നോട് ആവശ്യപ്പെട്ടത് എന്തെങ്കിലും ഒരു  റിപ്പോർട്ട് തട്ടിക്കൂട്ടുവാനാണ് നാം അക്കാര്യത്തിൽ നിസ്സംഗത കാണിക്കുന്നില്ല എന്ന് ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടി മാത്രം...”

അദ്ദേഹം എഴുന്നേറ്റ് ജാലകത്തിന് നേർക്ക് നടന്നു.  “എന്നാൽ ഇപ്പോൾ ചിത്രം ആകെ മാറിയിരിക്കുന്നു കാൾ ഇറ്റ് ഈസിന്റ് എ ജോക്ക് എനി ലോംങ്ങർ ഈ ദൌത്യം തീർച്ചയായും സാദ്ധ്യമാണ്

പ്രത്യേകിച്ചൊരു വികാരവും പ്രകടിപ്പിക്കാതെ ഹോഫർ മേശയുടെ മറുവശത്ത് നിന്നു.  “യെസ് ഹെർ ഓബർസ്റ്റ് ശരിയാണെന്ന് തോന്നുന്നു

“എന്നിട്ട് ഇതുമായി മുന്നോട്ട് പോകണമെന്ന് തോന്നുന്നില്ലേ നിങ്ങൾക്ക്?” റാഡ്‌ൽ വീണ്ടും ആവേശം കൊണ്ടു. “ഇത് എന്നെ ത്രസിപ്പിക്കുന്നു ആ അഡ്‌മിറാലിറ്റി ചാർട്ടുകളും ഓർഡ്‌നൻസ് മാപ്പും കൊണ്ടു വരൂ

ഹോഫർ അവ മേശമേൽ നിവർത്തിയിട്ടു. ഹോബ്സ് എൻഡിന്റെ സ്ഥാനം കണ്ടു പിടിച്ചിട്ട് ജോവന്ന അയച്ചു കൊടുത്ത ചിത്രങ്ങളുമായി കേണൽ റാഡ്‌ൽ ഒത്തുനോക്കി.

“ഇതിൽ കൂടുതൽ എന്താണിനി നമുക്ക് വേണ്ടത്? ട്രൂപ്പിനെ പാരച്യൂട്ടിൽ ഇറക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം. നമ്മുടെ ട്രൂപ്പ് അവിടെ ഇറങ്ങിയതിന്റെ എല്ലാ അടയാളങ്ങളും  പുലർച്ചെയുള്ള വേലിയേറ്റത്തിൽ അപ്രത്യക്ഷമാകും

“പക്ഷേ, ചെറുതാണെങ്കിലും ഒരു സംഘത്തെ അവിടെയെത്തിക്കണമെങ്കിൽ ഒരു യാത്രാവിമാനമോ അല്ലെങ്കിൽ ഒരു യുദ്ധവിമാനമോ വേണ്ടി വരും” ഹോഫർ അഭിപ്രായപ്പെട്ടു. “നോർഫോക്കിന്റെ തീരദേശത്ത് ഒരു ഡോർണിയറോ ജം‌ഗേഴ്സോ അധികനേരം വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നത് ഊഹിക്കാൻ കഴിയുമോ താങ്കൾക്ക്? ആ പ്രദേശത്ത് നിരവധി ബോംബർ സ്റ്റേഷനുകൾ ഉള്ളതാണ്. രാത്രി കാലങ്ങളിൽ പതിവായി അവരുടെ യുദ്ധവിമാനങ്ങൾ ജാഗ്രതയോടെ നിരീക്ഷണ പറക്കൽ നടത്തുന്ന കാര്യം മറക്കരുത്” 

ഡോർണിയർ വിമാനം

ജംഗേഴ്സ് യുദ്ധവിമാനം

“അതൊരു പ്രശ്നം തന്നെയാണ്” റാഡ്‌ൽ പറഞ്ഞു. “പക്ഷേ, മറികടക്കാൻ സാധിക്കാത്ത അത്ര പ്രശ്നമല്ല നമ്മുടെ ലുഫ്ത്‌വെയ്ഫ് ടാർഗറ്റ് ചാർട്ടുകൾ പ്രകാരം ആ തീരപ്രദേശത്ത് ലോ ലെവൽ റഡാർ കവറേജ് ഇല്ല. എന്ന് വച്ചാൽ 600 അടി ഉയരത്തിന് താഴെ പറക്കുകയാണെങ്കിൽ റഡാർ ദൃഷ്ടിയിൽ പെടുകയില്ല എന്നർത്ഥം...  അതിനേക്കുറിച്ച് നമുക്ക് പിന്നീടാലോചിക്കാം ഒരു ഫീസിബിലിറ്റി സ്റ്റഡി അതാണ് ഈ അവസരത്തിൽ നമുക്കാവശ്യം ഒരു റെയ്ഡിങ്ങ് പാർട്ടിയെ ആ ബീച്ചിൽ ഡ്രോപ്പ് ചെയ്യുന്നതിനോട് തത്വത്തിൽ നിങ്ങൾ യോജിക്കുന്നുണ്ടോ കാൾ?”

“ഈ ആശയത്തോട് ഞാൻ യോജിക്കുന്നു പക്ഷേ, ദൌത്യത്തിന് ശേഷം അവരെ എങ്ങനെ തിരിച്ചു കൊണ്ടു വരും? സബ്മറൈൻ മാർഗ്ഗം?” ഹോഫർ ചോദിച്ചു.

(തുടരും)

19 comments:

 1. ഇറ്റ് ഈസ് എ ഡെഫെനിറ്റ് പോസിബിലിറ്റി… എ വെരി റിയൽ പോസിബിലിറ്റി…”

  ReplyDelete
 2. ഇനി എന്താകുമെന്ന് നോക്കാം

  ReplyDelete
 3. റിയല്‍ പോസിബിലിറ്റി പോസിബിള്‍ ആവുമോ? പെട്ടെന്നുതന്നെ അടുത്തലക്കം പോരട്ടെ.

  ReplyDelete
 4. അന്നും സ്വർണ്ണം അമൂല്യം തന്നെ ആയിരുന്നൂല്ലെ...?!
  ബാക്കിക്കായി കാത്തിരിക്കുന്നു...
  ആശംസകൾ...

  ReplyDelete
 5. Thrasippikkunna ramgangngal varaaraayi ennu thonnunnu.

  ReplyDelete
 6. വൈകിക്കാ‍ാതെ പെട്ടെന്ന് അടുത്ത ഭാഗം പോരട്ടെ..

  ReplyDelete
 7. ഇറ്റീസെ വെരി വെരി റിയൽ പോസിബിലിറ്റി…!
  എങ്കിലും ചിലപ്പോൾ ചക്ക വേരിലും കായ്ച്ചാലൊ അല്ലേ വിനുവേട്ടാ..

  ReplyDelete
 8. നോട്ട് ഒൺലി... ബട്ട് ഓൾസോ... നത്തിംഗ് ഈസ് ഇമ്പോസിബിൾ..

  കഥ വീണ്ടും ചൂടുപിടിക്കുകയാണല്ലോ.. ചിത്രങ്ങളൊക്കെ ഉൾപ്പെടുത്തിയുള്ള പുതിയ പരീക്ഷണം നന്നായിട്ടുണ്ട് വിനുവേട്ടാ..

  പക്ഷേ, ദൌത്യത്തിന് ശേഷം അവരെ എങ്ങനെ തിരിച്ചു കൊണ്ടു വരും…?

  ReplyDelete
 9. തുടരട്ടെ ... പെട്ടെന്ന് തന്നെ അടുത്ത ഭാഗം കാണുമെന്ന് പ്രതീക്ഷിക്കുന്നു .......

  ReplyDelete
 10. ബാക്കി കൂടി വരട്ടെ... കാത്തിരിക്കുന്നു...

  ReplyDelete
 11. ithu daily aakiyal nannayirunnu.. 1 week weit cheyyan pattunnilla :D

  ReplyDelete
 12. കഴിഞ്ഞതും ഇതും ഒന്നിച്ചാ വായിച്ചതു്. ഇനി എന്താവും? പടമൊക്കെയായിട്ട് പുതിയ സെറ്റപ്പിലാണല്ലോ!

  ReplyDelete
 13. @ ശ്രീ ... നോക്കാനെന്തിരിക്കുന്നു... നമുക്ക് അവരുടെയൊപ്പം പാരച്യൂട്ടിൽ ഇറങ്ങുക തന്നെ...

  @ കുസുമം... അടുത്ത ലക്കം ഇറങ്ങാറായി...

  @ സുകന്യാജി... കഥ ക്ലച്ച് പിടിച്ച് തുടങ്ങിയെന്ന് തോന്നുന്നു...?

  @ കേരളേട്ടൻ... ത്രസിപ്പിക്കുന്ന രംഗങ്ങൾ ആരംഭിക്കുകയായി...

  @ പഥികൻ... നമുക്ക് ശരിയാക്കാം...

  @ മുരളിഭായ്... കിഴക്കൻ തീരമല്ലേ... ചിലപ്പോൾ സംഭവം നടന്നാലോ...?

  @ ജിമ്മി... എങ്ങനെ തിരിച്ച് കൊണ്ടുവരും...? അത് നമുക്ക് അടുത്ത ലക്കത്തിൽ കാണാം...

  @ കുങ്കുമം & ലിപി... വാരാന്ത്യം ആവട്ടെ...

  @ സച്ചിൻ... അതൊരു അതിമോഹമല്ലേ ...?

  @ എഴുത്തുകാരി... ഇനിയങ്ങോട്ട് ചിത്രസഹിതം ഓരോ ലക്കവും ഇറക്കാമെന്ന് തീരുമാനിച്ചു... റേറ്റിങ്ങ് കൂട്ടാൻ എന്തെല്ലാം ചെയ്താലാ...

  ReplyDelete
 14. @ ചാർളി... ഇവിടെയൊക്കെ കറങ്ങി നടക്കുന്നത് കാണുന്നില്ലെന്ന് വിചാരിക്കണ്ട... പേനയിലെ മഷി തീർന്ന് പോയിക്കാണുമല്ലേ... ? :)

  ReplyDelete
 15. എച്മുകുട്ടിയുടെ കമന്റ് (ഇ.മെയിൽ വഴി വന്നത്)

  വിമാനങ്ങളുടെ പടമൊക്കെ ചേർത്ത് ശേലായിട്ടുണ്ട് 21st അധ്യായം.
  അടുത്തത് ഉടൻ വരുമല്ലോ അല്ലേ?
  അഭിനന്ദനങ്ങൾ.

  ReplyDelete
 16. ഹോ ഹോ ഹോ.ആകെ ത്രസിപ്പിക്കുന്നു.

  ReplyDelete
  Replies
  1. ഇപ്പോൾ മനസ്സിലായില്ലേ ത്രില്ലിങ്ങാണെന്ന്...?

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...