Wednesday, March 28, 2012

ഈഗിൾ ഹാസ് ലാന്റഡ് – 36


തടവറയുടെ ഭീകരത ദർശിച്ച് തിരികെയെത്തിയപ്പോൾ തിരക്കിട്ട് എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ഹിംലറെയാണ് റാഡ്‌ൽ കണ്ടത്.

തലയുയർത്തി നോക്കിയിട്ട് അദ്ദേഹം പറഞ്ഞു.  “ചെയ്ത് തീർക്കുവാനായി കുറച്ചൊന്നുമല്ല ജോലികൾ അതെന്നെ അലോസരപ്പെടുത്തുന്നു എങ്കിലും അതിലൊന്ന് പോലും ഒഴിവാക്കാനാവില്ല എന്ത് ചെയ്യാം ആത്മാർത്ഥത എന്റെ ഒരു ശാപമായിപ്പോയി, ഹെർ ഓബർസ്റ്റ് പുതുജീവിതം കെട്ടിപ്പടുക്കണമെങ്കിൽ നിരവധി മൃതശരീരങ്ങളെ ചവിട്ടി മുന്നോട്ട് പോയേ തീരൂ

“ഞാൻ എന്ത് ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്, ഹെർ റെയ്ഫ്യൂറർ?”

ഹിംലര്‍ ഒന്ന് മന്ദഹസിച്ചു. എങ്കിലും അടുത്ത നിമിഷം അദ്ദേഹത്തിന്റെ മുഖത്ത് കൌശലം നിറയുന്നത് റാഡ്‌‌ൽ ശ്രദ്ധിച്ചു.

“വളരെ ലളിതം നമ്മുടെ ചർച്ചിലിന്റെ കാര്യം അത് നടപ്പായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു

“പക്ഷേ, അഡ്മിറൽ കാനറീസ് അതാഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം

“നിങ്ങളുടെ പ്രവർത്തന മേഖല ഒരു പരിധി വരെ സ്വതന്ത്രമാണല്ലോ സ്വന്തമായ ഓഫീസ് നിരന്തര യാത്രകൾ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ മ്യൂണിക്ക്, പാരിസ്, ആന്റ്‌വെർപ്പ് എന്നിവിടങ്ങളിലൊക്കെ സന്ദർശനം  അഡ്മിറൽ കാനറീസിനെ ഒഴിവാക്കി ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകാൻ യാതൊരു ബുദ്ധിമുട്ടും ഞാൻ കാണുന്നില്ല  മറ്റ് കാര്യങ്ങൾ നിർവ്വഹിക്കുന്നതിനൊപ്പം അദ്ദേഹം അറിയാതെ ഇതും കൂടി സാധിച്ചെടുക്കുക അതാണ് വേണ്ടത്

“പക്ഷേ, എന്തുകൊണ്ട് ഹെർ റെയ്ഫ്യൂറർ അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് ഈ ദൌത്യം നിർവഹിക്കണമെന്ന് എന്താണിത്ര നിർബന്ധം?”  റാഡ്‌ൽ ആരാഞ്ഞു.

“ കാരണം ഇക്കാര്യത്തിൽ അഡ്‌മിറലിന്റെ നിലപാട് തെറ്റാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു വേണ്ട രീതിയിൽ എല്ലാം നടക്കുകയാണെങ്കിൽ നിങ്ങളുടെ ഈ പദ്ധതി നൂറ് ശതമാനവും വിജയം കൈവരിക്കുമെന്ന് ഉറപ്പാണ് സ്കോർസെനി, ഗ്രാന്റ് സാസോയിൽ നടത്തിയത് പോലെ വിജയം കൈവരിച്ചാൽ അതായത് ചർച്ചിലിനെ ജീവനോടെയോ അല്ലാതെയോ പിടികൂടിയാൽ വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹം കൊല്ലപ്പെട്ട് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് അതൊരു വേൾഡ് സെൻസേഷൻ ആയിരിക്കും അവിശ്വസനീയമായ ഒരു ജർമ്മൻ മിഷൻ

“ശരിയാണ് അഡ്മിറൽ അദ്ദേഹത്തിന്റെ രീതിയിൽ കൈകാര്യം ചെയ്താൽ ഒരിക്കലും വിജയം കൈവരിക്കാൻ സാദ്ധ്യതയില്ലാത്ത ദൌത്യം എനിക്ക് മനസ്സിലാവുന്നു അദ്ദേഹത്തിന്റെ ശവപ്പെട്ടിയിൽ ഒരു ആണി കൂടി”  റാഡ്‌ൽ പറഞ്ഞു.

“അങ്ങനെയല്ലെന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ?”

“ഞാനിപ്പോൾ എന്താ പറയുക…?

“ഇനി അദ്ദേഹത്തെ ഇതിൽ ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങൾ ഈ ദൌത്യം വിജയിപ്പിച്ചു എന്ന് കരുതുക ഇതിന്റെ മുഴുവൻ ക്രെഡിറ്റും ആരാണ് കൊണ്ടുപോകുക? അതാണോ കൂറുള്ള ഒരു ജർമ്മൻ ഓഫീസറായ നിങ്ങൾക്ക് വേണ്ടത് റാഡ്‌ൽ?“

 “പക്ഷേ, ഹെർ റെയ്ഫ്യൂറർ, ഒരു കാര്യം ഓർക്കണം എത്രമാത്രം ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിലാണ് താങ്കൾ എന്ന് കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് അഡ്മിറലുമായുള്ള എന്റെ ബന്ധം നാളിത് വരെ നല്ല നിലയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്”  റാഡ്‌ൽ പറഞ്ഞു.  എന്നാൽ അത് പറഞ്ഞുകഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്‌ തോന്നിയത്. പെട്ടെന്ന് തന്നെ അദ്ദേഹം കൂട്ടിച്ചേർത്തു.   “ഞാൻ പറഞ്ഞ് വരുന്നത്, എന്റെ വ്യക്തിപരമായ കൂറ് രാഷ്ട്രത്തിനോട് തന്നെയാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല പക്ഷേ, ഇത്തരമൊരു ദൌത്യം ഏറ്റെടുത്ത് നടത്തുവാൻ എന്ത് അധികാരമാണ് എനിക്കുള്ളത്?”

ഹിംലര്‍ തന്റെ മേശവലിപ്പ് തുറന്ന് കനം കൂടിയ ഒരു എൻ‌വലപ്പ് പുറത്തെടുത്തു. പിന്നെ ഒന്നും ഉരിയാടാതെ അത് തുറന്ന് അതിനുള്ളിലെ കത്ത് അദ്ദേഹം റാഡ്‌ലിന് നേർക്ക് നീട്ടി. ജർമ്മൻ ഈഗിളും സുവർണ്ണ കുരിശും അടയാളമേന്തിയ ലെറ്റർ ഹെഡ് ആയിരുന്നു അത്.

                  
                        FROM THE LEADER AND CHANCELLOR OF THE STATE
                                   
                                                    MOST SECRET

Colonel Radl is acting under my direct and personal orders in a matter of the utmost importance to the Reich. He is answerable only to me. All personnel, military and civil, without distinction of rank, will assist him in any way he sees fit.

                                                                                                          ADOLF HITLER

റാഡ്‌ലിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സ്തബ്ധനായി ഇരുന്നുപോയി അദ്ദേഹം. തന്റെ കൈവശം ഇതുവരെ വന്ന് ചേർന്ന രേഖകളിൽ ഏറ്റവും അവിശ്വസനീയമായത് ഈ ഒരു താക്കോലുമായി ജർമ്മൻ മണ്ണിൽ തുറക്കാൻ സാധിക്കാത്ത വാതിലുകൾ ഇല്ല തന്നെ. ‘നോ’ എന്ന വാക്ക് പറയുവാൻ ഒരാളും തന്നെ ധൈര്യപ്പെടില്ല. തന്റെ ദേഹത്ത് കൂടി അവാച്യമായ ഒരു ആവേശം വ്യാപിക്കുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു.

(തുടരും)

29 comments:

 1. വീണ്ടും അവസാനമില്ലാത്ത ജോലിത്തിരക്ക് ... അതിനിടയിൽ കഴിഞ്ഞയാഴ്ച്ചത്തെ ലക്കം മുടങ്ങി. പ്രിയവായനക്കാർ ക്ഷമിക്കുമല്ലോ...

  കേണൽ റാഡ്‌ൽ തന്റെ ദൌത്യവുമായി മുന്നോട്ട്...

  ReplyDelete
 2. ഹിറ്റ്ലറെ തന്നെ തട്ടിയാലും ഒരാളും ചോദിക്കില്ലല്ലൊ...!
  തുടരട്ടെ...
  ആശംസകൾ...

  ReplyDelete
  Replies
  1. ഭസ്മാസുരന് വരം കൊടുത്തപോലെ അല്ലേ...?

   Delete
 3. പ്രിയപ്പെട്ട വിനുവേട്ടന്‍,
  സുപ്രഭാതം!
  മുന്‍പ് എഴുതിയ ഭാഗങ്ങള്‍ വായിച്ചിട്ടില്ല...! വായനക്കാരില്‍ ആകാക്ഷയുയര്‍ത്തുന്ന വരികള്‍...! ഈ പോസ്റ്റ്‌ രസകരം! അഭിനന്ദനനങ്ങള്‍ !
  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. ആദ്യമായിട്ട് ഈ വഴി വന്നതിൽ വളരെ സന്തോഷം... വീണ്ടും വരുമല്ലോ...

   Delete
 4. പ്രിയപ്പെട്ട വിനുവേട്ടന്‍,
  വീണ്ടും സുപ്രഭാതം.
  മുന്‍പ് എഴുതിയ ഭാഗങ്ങളും വായിച്ചിട്ടൂണ്ട്..
  എല്ലാ പോസ്റ്റും രസകരം.
  അഭിനന്ദനനനനനനങ്ങള്‍ !!!
  വല്യ സ്നേഹോന്നൂല്ല്യ്യ.
  മനു.

  ReplyDelete
  Replies
  1. ചാർളീ... ജോലിയുടെ ടെൻഷനെല്ലാം ചാർളിയുടെ കമന്റ് കണ്ട് ഓടിയൊളിച്ചു... ഇങ്ങനെ ചിരിപ്പിക്കല്ലേ മനുഷ്യനെ... :)

   Delete
  2. ഹഹഹ.. ചാർളിച്ചാ, കൊട് കൈ..

   Delete
 5. തുടരട്ടെ...
  ആശംസകൾ....
  സസ്നേഹം,

  ReplyDelete
  Replies
  1. ഇടയ്ക്ക് വായന മുടങ്ങിയല്ലേ ടീച്ചറേ...?

   Delete
 6. തുടരട്ടെ വിനുവേട്ടാ കൂടെ ഓടി എത്തണ്‌ുണ്ട് ...!!

  ReplyDelete
 7. കഴിഞ്ഞാഴ്ച ഞാനും തിരക്കില്‍ ആയിരുന്നു. ചില ആസ്പത്രി കാര്യങ്ങള്‍.
  ഹിറ്റ്‌ലറുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ റാഡ്‌ലിന്റെ മാനസികാവസ്ഥ എന്തായിരിക്കും? ഇതാണ് ത്രില്‍.

  ReplyDelete
  Replies
  1. എല്ലാം നോർമലായി എന്ന് കരുതട്ടെ...

   റാഡ്‌ൽ ഇനി നിലത്തൊന്നുമല്ല നിൽക്കുക...

   Delete
  2. കിലുക്കം സിനിമയി, ഇന്നസെന്റിനു ലോട്ടറി അടിച്ചതുപോലെ.. അല്ലെ ചേച്ചീ.. :)

   Delete
 8. ഹിറ്റലറിന്റെ കത്ത് കൊള്ളാം. ഇങ്ങനാണ് ഒരുത്തനെ പൊക്കിപ്പൊക്കി നിലത്തേയ്ക്കിടുന്നത്.

  ReplyDelete
  Replies
  1. കാത്തിരുന്നു കാണാം അരുൺ...

   Delete
 9. അയ്യോ ഇത് ബോംബ്‌ ആണല്ലോ
  വിനുവേട്ട കയ്യില്‍ കൊടുത്തത്...
  വേഗം അടുത്ത ഭാഗം വരട്ടെ..

  ReplyDelete
 10. ഞാന്‍ വീണ്ടും വന്നു. ഇനി പഴയ ഭാഗങ്ങളൊക്കെ ഒന്ന് വായിച്ചുനോക്കട്ടെ

  ReplyDelete
 11. റാഡ്ല്‍ മുന്നോട്ടു പോകട്ടെ.

  എന്താകുമെന്ന് നോക്കാം

  ReplyDelete
 12. ഒരു ലെറ്റർ പാഡിലൂടെയാണല്ലോ
  ഈഗിളിന്റെ ആദ്യവരവ് അല്ലേ...

  പിന്നെ എത്രതിരക്കുണ്ടെങ്കിലും ചക്ക വേണമെങ്കിൽ
  വേരിലും കൊണ്ട് വന്ന് ക്ലാമ്പ് ചെയ്യാംട്ടാ..വിനുവേട്ടാ

  ReplyDelete
 13. ഇനി റാഡ്ലിനു് എന്തും ആവാമല്ലോ, കത്തല്ലേ കിട്ടിയിരിക്കുന്നതു്.

  (ശ്രീയുടെ പോസ്റ്റിലെ കമെന്റിലൂടെ പോയി, ഏപ്രിൽ മാഹാത്മ്യം വായിച്ചൂട്ടോ. ഉം കൊള്ളാം, ഇതൊക്കെയായിരുന്നല്ലേ കയ്യിലിരിപ്പ്. വിനുച്ചേട്ടൻ വിനുവേട്ടനായതും ഞാൻ കണ്ടുപിടിച്ചേ!).

  ഒരു പഴയ വായനക്കാരി, എഴുത്തുകാരി.

  ReplyDelete
 14. ഇന്ന് ഞാൻ നാസി ക്രിമിനൽ അഡോൾഫ് ഐഹ്‌മാന്റെ ചരിത്രം വായിക്കുകയായിരുന്നു. ഹിറ്റ്ലറെയും എസ്‌എസ്സിനെയുമൊക്കെ ഓർത്തു :)

  കഥ തുടരട്ടെ...

  ReplyDelete
 15. വൈകിപ്പോയി, എന്നാലും വായിയ്ക്കുന്നുണ്ട്.

  ReplyDelete
 16. “ചെയ്ത് തീർക്കുവാനായി കുറച്ചൊന്നുമല്ല ജോലികൾ… അതെന്നെ അലോസരപ്പെടുത്തുന്നു… എങ്കിലും അതിലൊന്ന് പോലും ഒഴിവാക്കാനാവില്ല… എന്ത് ചെയ്യാം… ആത്മാർത്ഥത എന്റെ ഒരു ശാപമായിപ്പോയി, ഹെർ ഓബർസ്റ്റ്… “

  - ഇതല്ലേ വിനുവേട്ടനും ഉദ്ദേശിച്ചത്? :)

  അപ്പോ, റാഡ്ലിന്റെ കാര്യത്തിൽ തീരുമാനമായി അല്ലേ..

  ReplyDelete
 17. വായിക്കുന്നു

  ReplyDelete
 18. ദൈവമേ!!!!!

  വായിച്ച്‌ രോമാഞ്ചം കൊണ്ട്‌ പോയല്ലോ.ആവേശം കൊണ്ടെനിയ്ക്കിരിയ്ക്കാൻ വയ്യാതായി.

  ReplyDelete
  Replies
  1. എങ്ങനെ രോമാഞ്ചം വരാതിരിക്കും...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...