Friday, February 8, 2013

ഈഗിൾ ഹാസ് ലാന്റഡ് – 71



കുറേ നാൾ മുമ്പ് ഒരു പരസ്യ കമ്പനിക്ക് വേണ്ടി ജോലി നോക്കിയിരുന്ന കാര്യം ഓർക്കുകയായിരുന്നു പ്രെസ്റ്റൺ. അതിനോടനുബന്ധിച്ച് ഒരു ലഘുനാടകത്തിൽ അഭിനയിച്ചിരുന്നു അന്ന്. ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധമുന്നണിയിലെ ട്രെഞ്ചിനുള്ളിൽ വച്ച് വീര ചരമം ഏറ്റ് വാങ്ങുന്ന ധീരനായ സൈനിക ഉദ്യോഗസ്ഥനായിട്ട്. ബോംബിങ്ങിൽ പരിക്കേറ്റ് മരണത്തിലേക്ക് നീങ്ങുമ്പോഴും വിജയത്തിന്റെ അടയാളമായി വിരൽ ഉയർത്തിപ്പിടിച്ച് പുഞ്ചിരിച്ച് കിടക്കുന്നതിനിടയിൽ ട്രെഞ്ചിന്റെ മേൽക്കൂര തകർന്ന് താഴോട്ട് പതിക്കുന്നതോടെ കർട്ടൻ വീഴുന്നു. പക്ഷേ, അത് അഭിനയമായിരുന്നു. അടുത്ത നിമിഷം തന്നെ ഗ്രീൻ റൂമിൽ ചെന്ന് ദേഹത്തെ ചുവപ്പ് ചായം കഴുകി കളയുന്നതോടെ അവസാനിക്കുന്നു ആ ജോലി.

പക്ഷേ, ഇപ്പോൾ ഇനി അഭിമുഖീകരിക്കുവാൻ പോകുന്നത് പച്ചയായ യാഥാർത്ഥ്യമാണ് അതിനെക്കുറിച്ചുള്ള ചിന്ത പോലും അയാളുടെ സിരകളിൽ ഭീതി പടർത്തി. യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന കാര്യം ഏതാണ്ടുറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. ഗതികേട് കൊണ്ടാണ് ഇവരോടൊപ്പം ഇപ്പോൾ നിൽക്കുന്നത് ജർമ്മനി പൂർണ്ണമായും അടിയറവ് പറയുന്ന ആ ദിനം കാണുവാൻ താൻ ജീവനോടെയുണ്ടാകുമോ എന്നോർത്തായിരുന്നു അയാളുടെ വ്യാകുലത മുഴുവനും.

ഫാം ഹൌസിൽ നിന്നും ആരെങ്കിലും പുറത്ത് വരുന്നുണ്ടോ എന്ന് നോക്കി അക്ഷമനായി സിഗരറ്റ് പുകച്ചുകൊണ്ട് അയാൾ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.   അസഹ്യമാ‍യ തണുപ്പ്. സിരകൾക്കുള്ളിൽ രക്തം തണുത്തുറയുന്നത് പോലെ.

പെട്ടെന്നാണ് ഫാം ഹൌസിന്റെ കിച്ചൺ ഡോർ തുറന്ന് സ്റ്റെയ്നർ പ്രത്യക്ഷപ്പെട്ടത്.

“പ്രെസ്റ്റൺ !  ഗെറ്റ് ഇൻ ഹിയർ” അദ്ദേഹം ഇംഗ്ലീഷിൽ ആജ്ഞാപിച്ചു. ശേഷം മറ്റൊന്നും ഉരിയാടാതെ തിരികെ പോയി.

പ്രെസ്റ്റൺ ലിവിങ്ങ് റൂമിലേക്ക് ചെല്ലുമ്പോൾ സ്റ്റെയ്നർ, റാഡ്‌ൽ, റിട്ടർ ന്യുമാൻ എന്നിവർ മാപ്പ് ടേബിളിന്‌ ചുറ്റും കൂടി നിൽക്കുകയായിരുന്നു.

“ഹെർ ഓബർസ്റ്റ്  പ്രെസ്റ്റൺ വായ് തുറന്നു.

“ഷട്ടപ്പ്  സ്റ്റെയ്നർ അയാളെ നോക്കി അവജ്ഞയോടെ പറഞ്ഞു.  പിന്നെ റാഡ്‌ലിന് നേർക്ക് തലയാട്ടി.   “ഗിവ് ഹിം ഹിസ് ഓർഡേഴ്സ്

റാഡ്‌ൽ ഔപചാരികമായി ആ കൃത്യം ഇംഗ്ലീഷിൽ തന്നെ നിർവ്വഹിച്ചു.

“അണ്ടർസ്റ്റെംഫ്യൂറർ ഹാർവി പ്രെസ്റ്റൺ ഓഫ് ദി ബ്രിട്ടീഷ് ഫ്രീ കോർപ്സ്, ഫ്രം ദിസ് മൊമന്റ് യൂ ആർ റ്റു കൺസിഡർ യുവേഴ്സെൽഫ് അണ്ടർ ദി ടോട്ടൽ ആന്റ് അബ്സൊല്യൂട്ട് കമാൻഡ് ഓഫ് ലെഫ്റ്റനന്റ് കേണൽ സ്റ്റെയനർ ഓഫ് ദി പാരച്യൂട്ട് റെജിമെന്റ് ദിസ് ബൈ ഡയറക്റ്റ് ഓർഡർ ഓഫ് റൈഫ്യൂറർ ഹെൻ‌ട്രിച്ച് ഹി‌മ്‌ലർ ഹിംസെൽഫ് മനസ്സിലായോ?”

പ്രെസ്റ്റണെ സംബന്ധിച്ചിടത്തോളം കേണൽ റാഡ്‌ലിന്റെ വാക്കുകൾ ഒരു വധശിക്ഷയുടെ വിധി വായിച്ച് കേൾക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. അയാളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു. അയാൾ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞ് വിക്കി വിക്കി പറഞ്ഞു.  “പക്ഷേ, ഹെർ ഓബർസ്റ്റ് ഞാൻ ഞാൻ ഒരിക്കൽ പോലും പാരച്യൂട്ട് ജമ്പിങ്ങ് നടത്തിയിട്ടില്ല

“നിങ്ങൾക്കുള്ള പല ന്യൂനതകളിലും വച്ച് ഏറ്റവും അവസാനത്തേതാണ് അത് പക്ഷേ, വിഷമിക്കണ്ട അതെല്ലാം ഞങ്ങൾ ശരിയാക്കിക്കൊള്ളാം” സ്റ്റെയ്നർ പരുഷസ്വരത്തിൽ പറഞ്ഞു.

“ഹെർ ഓബർസ്റ്റ് ഞാനിതിൽ പ്രതിഷേധിക്കുന്നു  പ്രെസ്റ്റൺ വായ് തുറന്നു.

“ഷട്ട് യുവർ മൌത്ത് ആന്റ് ഗെറ്റ് യുവർ ഫീറ്റ് റ്റുഗെദർ ഇനി മുതൽ, അവസരം തരുമ്പോൾ മാത്രമേ നിങ്ങൾ വായ് തുറക്കൂ നോട്ട് ബിഫോർ  സ്റ്റെയ്നറുടെ വാക്കുകൾ കോടാലി പോലെ പ്രെസ്റ്റണ് മേൽ പതിച്ചു.

ഞൊടിയിടയിൽ പ്രെസ്റ്റൺ കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്നു. സ്റ്റെയ്നർ പ്രെസ്റ്റണെ പിന്നിലൂടെ ഒന്ന് വലം വച്ചിട്ട് അയാൾക്ക് അഭിമുഖമായി നിന്നു.

“നിങ്ങൾ ഇപ്പോൾ വെറും ഒരു എക്സസ് ലഗേജ് മാത്രമാണ് യൂ ആർ നോട്ട് ഈവൺ എ സോൾജിയർ അഴകുള്ള ഒരു യൂണിഫോം മാത്രം ആ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്താൻ പറ്റുമോ എന്ന് നമുക്ക് നോക്കണം എന്താ പറ്റില്ലേ?”

അതിന് മറുപടി ഉണ്ടായില്ല. കനത്ത നിശ്ശബ്ദത മാത്രം സ്റ്റെയ്നർ പ്രെസ്റ്റൺ‌‌ന്റെ അരികിൽ ചെന്ന് ഇടത് ചെവിയിൽ തന്റെ ചോദ്യം ആവർത്തിച്ചു.  “എന്താ, പറ്റില്ലെന്നുണ്ടോ?”

പ്രെസ്റ്റണിലേക്ക് എന്ത് സന്ദേശമാണോ പകരേണ്ടത്, അക്കാര്യത്തിൽ സ്റ്റെയ്നർ വിജയിച്ചു കഴിഞ്ഞിരുന്നു.

“യെസ്, ഹെർ ഓബർസ്റ്റ്” പ്രെസ്റ്റൺ തിടുക്കത്തിൽ പറഞ്ഞു.

“ഗുഡ് സോ, നൌ വീ അണ്ടർസ്റ്റാന്റ് ഈച്ച് അദർ” സ്റ്റെയ്നർ ഒന്നു കൂടി അയാളെ വലം വച്ച് മുന്നിൽ വന്നു.

“പോയിന്റ് നമ്പർ വൺ ഇപ്പോൾ ഇവിടെ ലാന്റ്സ്‌വൂർട്ടിൽ നമ്മുടെ ദൌത്യത്തെക്കുറിച്ച് അറിവുള്ളത് ഈ റൂമിൽ സന്നിഹിതരായിരിക്കുന്ന നമ്മൾ നാലേ നാല് പേർക്ക് മാത്രമാണ് സമയമാകുമ്പോൾ ഇക്കാര്യം നമ്മുടെ ടീമിലെ മറ്റ് അംഗങ്ങളെ ഞാൻ അറിയിക്കുന്നതായിരിക്കും അതിന് മുമ്പ് നിങ്ങളുടെ നാക്കിലൂടെ എങ്ങാനും ഇക്കാര്യം പുറത്ത് പോയാൽ ഐ വിൽ ഷൂട്ട് യൂ മൈസെൽഫ് മനസ്സിലായോ?”

“യെസ്, ഹെർ ഓബർസ്റ്റ്

“ഇനി നിങ്ങളുടെ റാങ്കും സ്ഥാനമാനങ്ങളും തൽക്കാലത്തേക്ക് അവയെല്ലാം മരവിപ്പിച്ചിരിക്കുന്നു പാരച്യൂട്ട് ജമ്പിങ്ങിനുള്ള ഓവറോളും അനുബന്ധ വസ്ത്രങ്ങളും ലെഫ്റ്റനന്റ് ന്യുമാൻ നിങ്ങൾക്ക് തരുന്നതായിരിക്കും അതുകൊണ്ട് പരിശീലനസമയത്ത് സംഘാംഗങ്ങളിലൊരാളായി തന്നെ നിങ്ങളും പ്രവർത്തിക്കേണ്ടതുണ്ട് ഒരു പ്രത്യേക പരിഗണനയും കൂടാതെ തന്നെ സ്വാഭാവികമായും നിങ്ങളുടെ കാര്യത്തിൽ അൽപ്പം കഠിനാദ്ധ്വാനം വേണ്ടി വരും അക്കാര്യം നമുക്ക് വഴിയേ നോക്കാം എനി ക്വസ്റ്റ്യൻസ്?”

പ്രെസ്റ്റൺ‌ന്റെ കണ്ണുകൾ പുകയുന്നുണ്ടായിരുന്നു. ഉള്ളിലെ രോഷം പുറത്ത് കാണിക്കാനാവാത്തതിന്റെ ബദ്ധപ്പാടിൽ ശ്വാസമെടുക്കുവാൻ പോലും അയാൾ വിഷമിക്കുന്നതായി തോന്നി.

അത് കണ്ട റാഡ്‌ൽ മൃദുസ്വരത്തിൽ പറഞ്ഞു. “പ്രെസ്റ്റൺ ഇദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ എന്നോടൊപ്പം ബെർലിനിലേക്ക് തിരികെ വരുവാൻ തീർച്ചയായും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും നിങ്ങളുടെ അഭിപ്രായഭിന്നത റൈഫ്യൂറർ ഹി‌മ്‌ലറോട് നേരിട്ട് തന്നെ പറയാവുന്നതാണ്

അത് കേട്ടതും പെട്ടെന്നാണ് പ്രെസ്റ്റൺ‌ന്റെ തൊണ്ടയിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നത്.  “നോ ക്വസ്റ്റ്യൻസ്

“ഗുഡ് സ്റ്റെയ്നർ ന്യുമാന്റെ നേർക്ക് തിരിഞ്ഞു. “ഇയാൾക്ക് ആവശ്യമായ ഉപകരണങ്ങളും വസ്ത്രങ്ങളും കൊടുത്ത് ബ്രാൺ‌ഡ്ടിനടുത്തേക്ക് പറഞ്ഞ് വിടൂ ഇയാളുടെ ട്രെയ്നിങ്ങ് ഷെഡ്യൂളിനെക്കുറിച്ച് ഞാൻ പിന്നീട് അറിയിക്കാം

“ഓൾ റൈറ്റ് നിങ്ങൾക്ക് പോകാം” സ്റ്റെയ്നർ പ്രെസ്റ്റണോട് പറഞ്ഞു.

പ്രെസ്റ്റൺ തന്റെ പതിവുള്ള നാസി സല്യൂട്ട് നൽകാൻ തുനിഞ്ഞില്ല. അത് ഒരു പക്ഷേ ഈ അവസരത്തിൽ വിപരീതഫലം ചെയ്താലോ എന്നൊരു സംശയം ന്യായമായും അയാളെ ഗ്രസിച്ചിരുന്നു. പകരം ഒരു സാധാരണ സല്യൂട്ട് നൽകി അയാൾ പുറത്തേക്ക് നടന്നു. ഗൂഢമായ പുഞ്ചിരിയോടെ റിട്ടർ ന്യുമാൻ അയാളെ അനുഗമിച്ചു.

“ഇനി അൽപ്പം ഹോട്ട്ഡ്രിങ്ക്സ് കഴിച്ചേ തീരൂ  അവർക്ക് പിന്നിൽ വാതിൽ അടഞ്ഞതും സ്റ്റെയ്നർ പറഞ്ഞു. ചുവരലമാരയിൽ നിന്നും കോഞ്ഞ്യാക്ക് ബോട്ട്‌ൽ എടുത്ത് അദ്ദേഹം ഗ്ലാസിലേക്ക് പകർന്നു.

“അയാൾ ശരിയാവുമോ കുർട്ട്?” റാഡ്‌ൽ സംശയത്തോടെ ചോദിച്ചു.

“ആർക്കറിയാം  സ്റ്റെയ്നർ കൌശലഭാവത്തിൽ മന്ദഹസിച്ചു. “നമുക്ക് ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ പരിശീലനത്തിനിടയിൽ അയാൾ തകർക്കും  അദ്ദേഹം അല്പം ബ്രാണ്ടി നുകർന്നു. “അത് പോട്ടെ നമുക്ക് അതിലും ഗൌരവമാർന്ന എത്രയോ വിഷയങ്ങളുണ്ട് ഡെവ്‌ലിൻ ഇപ്പോൾ എന്തെടുക്കുന്നു? അദ്ദേഹത്തിന്റെ എന്തെങ്കിലും വിവരമുണ്ടോ?”


(തുടരും)


അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...

 

40 comments:

  1. പാഠം ഒന്ന്... പ്രെസ്റ്റണ് പണികിട്ടുന്നു...

    ReplyDelete
  2. നിങ്ങളുടെ അഭിപ്രായഭിന്നത റൈഫ്യൂറർ ഹി‌മ്‌ലറോട് നേരിട്ട് തന്നെ പറയാവുന്നതാണ്…”


    പറഞ്ഞത് തന്നെ

    ReplyDelete
    Replies
    1. അതല്ലേ അജിത്‌ഭായ്, ‘നോ ക്വസ്റ്റ്യൻസ്’ എന്ന മറുപടി അതേ നിമിഷത്തിൽ തന്നെ വന്നത്...

      Delete
  3. വിനുവേട്ടാ , മുടങ്ങാതെ വായിക്കുന്നുണ്ട് പക്ഷെ കമന്റാറില്ല എന്ന് മാത്രം............

    ലക്കങ്ങള്‍ പെട്ടന്ന് വായിച്ചു തീരുന്നു ........... തുടരട്ടെ

    ആശംസകളോടെ

    പ്രകാശ്‌

    ReplyDelete
    Replies
    1. ഞാൻ വിചാരിച്ചു പ്രകാശ് വെക്കേഷനിലായിരിക്കുമെന്ന്... വന്നതിൽ സന്തോഷംട്ടോ...

      Delete

  4. പ്രിയപ്പെട്ട വിനുവേട്ടന്‍,

    സുപ്രഭാതം !

    വളരെ നന്നായി വിവര്‍ത്തനം ചെയ്യുന്ന്ട്.

    ചിന്തനീയം, സംഭാഷണം !

    ജീവിതത്തിന്റെ നേരുകള്‍.

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  5. പ്രെസ്റ്റന് പാരകള്‍ വന്ന് തുടങ്ങിയല്ലോ...

    (പാവം തോന്നുന്നു, ആ അവസ്ഥയില്‍ എങ്ങനെ ജോലി ചെയ്യും)

    ReplyDelete
  6. “നമുക്ക് ഭാഗ്യമുണ്ടെങ്കിൽ പരിശീലനത്തിനിടയിൽ അയാളുടെ കാൽ ഒടിഞ്ഞിരിക്കും…”
    എവിടെയും ഇങ്ങിനെ ഒക്കെ തന്നെ അല്ലേ?
    തുടരട്ടെ.

    ReplyDelete
    Replies
    1. അതെ റാംജി... സ്റ്റെയ്നർക്കും റാഡ്‌ലിനും ഇയാളെ കൊണ്ടുപോകുന്നതിനോട് ഒട്ടും യോജിപ്പില്ല... പക്ഷേ, മുകളിൽ നിന്നുള്ള ഓർഡറല്ലേ...

      Delete
  7. "ഡെവ്‌ലിൻ ഇപ്പോൾ എന്തെടുക്കുന്നു…?
    അദ്ദേഹത്തിന്റെ എന്തെങ്കിലും വിവരമുണ്ടോ…?”
    ആശംസകൾ...

    ReplyDelete
    Replies
    1. എല്ലാവർക്കും അതാണറിയേണ്ടതല്ലേ? :)

      ഡെവ്‌ലിൻ അടുത്ത ലക്കത്തിൽ എത്തുന്നു... ഒപ്പം... ???

      Delete
    2. ഞങ്ങള്‍ ചിലപ്പോ ഇച്ചിരി വൈകിയേക്കും എന്നു പറയാന്‍ ഡെവ്ലിന്‍ ചേട്ടന്‍ പറഞ്ഞു.

      Delete
  8. വീണ്ടും അടുത്ത ലക്കത്തിന്നായ്‌ കാത്തിരിക്കുന്നു ,ആശംസകള്‍ നേരുന്നു ..

    ReplyDelete
  9. അപ്പോഴേക്കും പണി കിട്ടിത്തുടങ്ങിയോ? അത് നന്നായി...

    ReplyDelete
  10. പശുക്കുട്ടിയെ കുഞ്ഞാട് എന്ന് വിളിച്ചതില്‍ വലിയ സന്തോഷമുണ്ട് കേട്ടൊ വിനുവേട്ടാ........

    ReplyDelete
    Replies
    1. അതിൽ പിടിച്ചുവല്ലേ?

      Delete
    2. പശുവെവിടെ മക്കളേ..
      ആടെവിടെ മക്കളേ..
      കുഞ്ഞാടും പശുക്കുട്ടീം
      എവിടെയന്‍ മക്കളേ..

      പോസ്റ്റു മുയുമനും മുങ്ങിത്തപ്പീട്ടം ഇതെന്തിനേക്കുറിച്ചാണെന്ന് മനസ്സിലായില്ലല്ലോ.

      Delete
    3. അതിന് കഴിഞ്ഞ ലക്കത്തിലെ കമന്റുകൾ വായിക്കണം എന്റെ ഉണ്ടാപ്രീ...

      Delete
  11. ഐ വിൽ ഷൂട്ട് യൂ വിത് ...(ഇത്രപ്പെട്ടെന്ന് ഇന്നലത്തെ ആ റോഡിന്റെ പേർ മറന്നുവോ.?)


    ഇവിടത്തെ ഒരു പ്രയോഗമാണിത് കേട്ടോ വിനുവേട്ടാ

    ReplyDelete
    Replies
    1. നിങ്ങളുടെ നാട്ടുകാർ വേന്ദ്രന്മാർ തന്നെ... :)

      Delete
  12. Adutha turning point nu vendi kathirikkunnu......thudaratte........

    ReplyDelete
    Replies
    1. അനിൽഭായ് ... രസം പിടിച്ചു അല്ലേ?

      Delete
  13. പിന്നാലെ ഉണ്ട്, കാല് ഒടിയുമോ
    ആശംസകൾ

    ReplyDelete
  14. ഡെവ്‌ലിൻ ഇപ്പോൾ എന്തെടുക്കുന്നു…? അദ്ദേഹത്തിന്റെ എന്തെങ്കിലും വിവരമുണ്ടോ…?

    അദ്ദേഹം അവിടെ പ്രേമിച്ചു നടക്കുന്നു. ഇനി ഇവന്മാര്‍ അവിടെ ചെല്ലുന്നതിനു മുന്‍പ് ഒളിചോടുമോ എന്തോ?

    ReplyDelete
    Replies
    1. ഡെവ്‌ലിന്റെ കാര്യം അറിയാൻ എന്താ ആകാംക്ഷ... :)

      Delete
  15.  പാരകള്‍ പല വിധം. ഇതൊരു ജര്മ്മന്‍ പാര.

    ReplyDelete
    Replies
    1. ഇത്തരമൊരു പാര പ്രെസ്റ്റൺ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ജെഫ്...

      Delete
  16. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായ്‌..

    ReplyDelete
  17. പ്രെസ്റ്റണ് പണികിട്ടി. പേടിച്ചു വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന പ്രെസ്റ്റൺ.
    നിസ്സഹായ ജന്മങ്ങള്‍.

    ReplyDelete
  18. Any questions?


    എന്റെ അമ്മേ !!!

    ഇവിടെ എനിക്ക് ഉണ്ട് ഒരു മുതലാളി ...

    അത് പോലും ചോദിക്കില്ല..

    മുഖത്തേക്ക് നോക്കിയാല്‍ ഇപ്പൊ തോക്ക് എടുക്കും

    എന്ന് തോന്നും..ഇതിലും വലിയ റാങ്ക് കാരന്‍ ആണ്..

    ലെവന്മാര്‍ക്ക് എല്ലാം ഒരേ സ്വാഭാവം ആണല്ലോ.

    ReplyDelete
    Replies
    1. അതേ വിൻസന്റ് മാഷേ... ഇനി നാമെങ്ങാനും വല്ല ചോദ്യവും ചോദിച്ചുപോയാലോ... ബോസ് ഈസ് ഓൾവേയ്സ് റൈറ്റ് എന്നതായിരിക്കും പ്രമാണം...

      Delete
  19. ഡെവ്ലിച്ചായൻ ഈ ലക്കത്തിൽ വരത്തില്ലെന്ന് എനിക്കറിയാമായിരുന്നു.. അതുകൊണ്ടാണ് ഞാനും വകി വന്നത്..

    എന്നാലും പ്രെസ്റ്റണ് എട്ടിന്റെ പണിയാണല്ലോ കിട്ടിയത്..

    ഇനി ഡെവ്ലിച്ചായനെ തേടിപ്പോകട്ടെ.. :)

    ReplyDelete
  20. വായിക്കുന്നു

    ReplyDelete
  21. പ്രെസ്റ്റണ്‌ കിട്ടിയത്‌ അർഹിക്കുന്ന പണി തന്നെയാണല്ലോ.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...