Thursday, September 26, 2013

ഈഗിൾ ഹാസ് ലാന്റഡ് – 100തലേന്ന് രാത്രിയിലെ പാരച്യൂട്ട് ലാന്റിങ്ങിന്റെ അടയാളങ്ങൾ വേലിയേറ്റം മായ്ച്ച് കളഞ്ഞു എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി പുലർച്ചെ തന്നെ ഡെവ്‌ലിൻ ബീച്ചിലെത്തി നിരീക്ഷിച്ചിട്ട് പോയിരുന്നു. പിന്നീട് ബ്രേക്ക് ഫാസ്റ്റിന് ശേഷം സ്റ്റെയ്നറെയും കൂട്ടി വീണ്ടും ഒരു വട്ടം കൂടി അദ്ദേഹം അവിടെയെത്തി. രാത്രിയിൽ ചർച്ചിലിനെ കിഡ്നാപ്പ് ചെയ്തതിന് ശേഷം E-ബോട്ടിൽ കൊണ്ടുപോകാനുള്ള പിക്ക് അപ്പ് ഏരിയയും പോയിന്റും മൂടൽ മഞ്ഞിനുള്ളിലൂടെ അവ്യക്തമായിട്ടാണെങ്കിലും അവർ കണ്ട് വിലയിരുത്തി. എല്ലാം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി മടങ്ങുന്ന വഴിയിൽ കോട്ടേജിന് ഏതാണ്ട് മുപ്പത് വാര അടുത്ത് എത്തിയപ്പോഴാണ് ചുമലിൽ ഒരു പെൺകുട്ടിയെയും വഹിച്ചുകൊണ്ട് പ്രെസ്റ്റൺ ഈറ്റക്കാടുകൾക്കുള്ളിൽ നിന്നും പുറത്തേക്ക് വരുന്നത് കണ്ടത്.

“ഇതെന്താ സംഭവം? ആരാണവൾ?”  സ്റ്റെയ്നർ ആരാഞ്ഞു.

“ഇത് മോളി പ്രിയോർ ആണല്ലോ…! ഞാൻ നേരത്തെ സൂചിപ്പിച്ച പെൺകുട്ടി

ഡെവ്‌ലിൻ അയാളുടെ അടുത്തേക്ക് പാഞ്ഞു. കോട്ടേജിന്റെ മുറ്റത്ത് ഇരുവരും എത്തിയത് ഒരുമിച്ചായിരുന്നു.

“ഡാം‌ൻ യൂ…! അവളെ താഴെയിറക്കാനാണ് പറഞ്ഞത്…”  ഡെവ്‌ലിൻ അലറി.

പ്രെസ്റ്റൺ തിരിഞ്ഞ് അദ്ദേഹത്തെ ഒന്ന് നോക്കി. “ഐ ഡോണ്ട് ടേക്ക് ഓർഡേഴ്സ് ഫ്രം യൂ

ഡെവ്‌ലിന് തൊട്ട് പിന്നിൽ ഓടിയെത്തിയ സ്റ്റെയ്നർ പക്ഷേ, കാര്യം ഏറ്റെടുത്തു.

“ലെഫ്റ്റനന്റ് പ്രെസ്റ്റൺ…!” അദ്ദേഹത്തിന്റെ സ്വരത്തിന് ഉരുക്കിന്റെ ഗാംഭീര്യമുണ്ടായിരുന്നു. “യൂ വിൽ റിലീസ് ദി ലേഡി നൌ…!

ഒന്ന് സംശയിച്ചിട്ട് മനസ്സില്ലാ മനസോടെ അയാൾ മോളിയെ താഴെയിറക്കി. നിലത്ത് കാൽ കുത്തിയതും മോളി കൈ വീശി പ്രെസ്റ്റൺ‌ന്റെ മുഖത്ത് ആഞ്ഞൊരടി കൊടുത്തു.

“ഇനി നീ ആരെയും കയറിപ്പിടിക്കാൻ പാടില്ലയൂ ബഗ്ഗർ” അവൾ ഒച്ചയെടുത്തു.

പെട്ടെന്ന് ധാന്യപ്പുരയുടെ ഉള്ളിൽ നിന്നും ഉത്ഭവിച്ച പൊട്ടിച്ചിരി കേട്ട് അവൾ തിരിഞ്ഞു നോക്കി. ആകാംക്ഷയോടെ അവളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന കുറേ ചെറുപ്പക്കാരെയാണ് അവൾ കണ്ടത്. അവർക്ക് പിന്നിൽ നിർത്തിയിട്ടിരിക്കുന്ന ആർമി ട്രക്കും മെഷീൺ ഗൺ മൌണ്ട് ചെയ്ത ജീപ്പും തുറന്ന് കിടക്കുന്ന വാതിലിലൂടെ അവൾ കണ്ടു.

പ്രെസ്റ്റണെ തള്ളി മാറ്റി ഡെവ്‌ലിൻ മോളിയുടെ അരികിലെത്തി.

“ആർ യൂ ഓൾ റൈറ്റ് മോളീ?”

“ലിയാം എന്തൊക്കെയാണിത്? എന്താണിവിടെ സംഭവിക്കുന്നത്?” ആശ്ചര്യത്തോടെ അവൾ ചോദിച്ചു.

എന്നാൽ സ്റ്റെയ്നർ അതിവിദഗ്ദ്ധമായി ആ സന്ദർഭം കൈകാര്യം ചെയ്തു.

“ലെഫ്റ്റനന്റ് പ്രെസ്റ്റൺ നിങ്ങൾ ഈ യുവതിയോട് മാപ്പ് പറയുന്നു ഈ നിമിഷം” സ്റ്റെയ്നർ കടുത്ത സ്വരത്തിൽ പറഞ്ഞു.

അത് കാര്യമാക്കാതെ നിസ്സംഗനായി നിന്ന പ്രെസ്റ്റണെ നോക്കി അദ്ദേഹം അലറി. “ഈ നിമിഷം, ലെഫ്റ്റനന്റ്…!

“ചെയ്ത തെറ്റിന് മാപ്പ്, മാഡം” ഞൊടിയിടയിൽ അറ്റൻഷനായി നിന്നിട്ട് പ്രെസ്റ്റൺ മൊഴിഞ്ഞു. അല്പമൊരു പരിഹാസ ധ്വനി അതിൽ അടങ്ങിയിരുന്നുവെങ്കിലും പിന്നെയൊന്നും ഉരിയാടാതെ അയാൾ ധാന്യപ്പുരയുടെ ഉള്ളിലേക്ക് കയറിപ്പോയി.

“ഈ ദൌർഭാഗ്യ സംഭവത്തിൽ ഞാൻ വളരെയധികം ഖേദിക്കുന്നു മിസ്” അവളെ അഭിവാദ്യം ചെയ്ത് സ്റ്റെയ്നർ പറഞ്ഞു.

മോളീ ദിസ് ഈസ് കേണൽ കാർട്ടർ” ഡെവ്‌ലിൻ സ്റ്റെയ്നറെ അവൾക്ക് പരിചയപ്പെടുത്തി.

“ഓഫ് ദി പോളിഷ് ഇൻഡിപെൻഡന്റ് പാരച്യൂട്ട് സ്ക്വാഡ്രൺ” സ്റ്റെയ്നർ പൂരിപ്പിച്ചു.  “തന്ത്രപ്രധാനമായ ഫീൽഡ് ട്രെയ്‌നിങ്ങിനായി എത്തിയതാണ് ഞങ്ങൾ ഈ പ്രദേശത്ത് സുരക്ഷയുടെ കാര്യത്തിൽ പലപ്പോഴും ഇത് പോലെ ആരാണെന്ന് ഒന്നും നോക്കാതെ പെരുമാറുന്നത് പ്രെസ്റ്റൺ‌ന്റെ ഒരു രീതിയാണ്

“പക്ഷേ, ലിയാം  അവളുടെ ആശ്ചര്യം അങ്ങേയറ്റം എത്തിക്കഴിഞ്ഞിരുന്നു.

ഡെവ്‌ലിൻ അവളുടെ കരം കവർന്നു. “ഇപ്പോൾ നീ എന്റെ കൂടെ വരൂ കുതിരപ്പുറത്ത് കയറാൻ ഞാൻ സഹായിക്കാം” അല്പമകലെ പുല്ല് മേഞ്ഞ് കൊണ്ടിരുന്ന കുതിരയുടെ അടുത്തേക്ക് അവളെ നയിച്ചു.

“നീ എന്താണ് ചെയ്തതെന്ന് അറിയുമോ നിനക്ക്?” അദ്ദേഹം അവളെ പതിഞ്ഞ സ്വരത്തിൽ ശകാരിച്ചു. “ഉച്ച കഴിഞ്ഞിട്ട് ഞാൻ വിളിക്കാമെന്ന് പറഞ്ഞിരുന്നതല്ലേ നിന്നോട്? നിന്നെ സംബന്ധിക്കാത്ത കാര്യങ്ങളിൽ തലയിടുന്ന ഈ സ്വഭാവം എന്നാണ് നീ മാറ്റുക?”

“പക്ഷേ എനിക്ക് മനസ്സിലാവുന്നില്ല ലിയാം  പാരാട്രൂപ്പേഴ്സ് ഇവിടെ പിന്നെ നിങ്ങൾ പെയ്ന്റ് ചെയ്ത ആ ട്രക്കും ജീപ്പും ഒക്കെക്കൂടി

അദ്ദേഹം അവളുടെ കൈകളിൽ മുറുകെ പിടിച്ചു.  “അതീവ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മോളീ കേണൽ പറഞ്ഞത് നീ ശ്രദ്ധിച്ചില്ലേ? ആ ലെഫ്റ്റനന്റ് അങ്ങനെ പെരുമാറിയത് എന്ത് കൊണ്ടാണെന്നാണ് നീ വിചാരിച്ചത്? അവരുടെ ഈ വരവിന് ഒരു പ്രത്യേക കാരണമുണ്ട് അവർ പോയിക്കഴിയുമ്പോൾ നിനക്കത് മനസ്സിലാകും പക്ഷേ, തൽക്കാലം അത് അതീവ രഹസ്യമാണെന്ന് മാത്രം അറിയുക അവരെ ഇവിടെ കണ്ട കാര്യം ഒരൊറ്റ ജീവിയോട് പോലും മിണ്ടിപ്പോകരുത് എന്നോട് സ്നേഹമുണ്ടെങ്കിൽ നീയെനിക്ക് വാക്ക് തരണം

അവൾ അദ്ദേഹത്തെ നിർന്നിമേഷയായി നോക്കി. അവൾക്ക് ഏതാണ്ട് എല്ലാം പിടി കിട്ടി കഴിഞ്ഞത് പോലെ തോന്നിച്ചു.

“എനിക്കെല്ലാം മനസ്സിലാവുന്നു ഇപ്പോ‍ൾ നിങ്ങൾ ഇക്കാലമത്രയും ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ രാത്രിയിലെ യാത്രകൾ ഞാൻ വിചാരിച്ചിരുന്നത് ബ്ലാക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നുവെന്നാണ് അങ്ങനെ ചിന്തിക്കുവാൻ നിങ്ങളെന്നെ അനുവദിക്കുകയും ചെയ്തു പക്ഷേ, എനിക്ക് തെറ്റിപ്പോയി നിങ്ങൾ ഇപ്പോഴും ആർമിയിലാണ് അല്ലേ? അതല്ലേ സത്യം?”

“ശരിയാണ് അല്ലെന്ന് പറയാൻ എനിക്ക് കഴിയില്ല” ഡെവ്‌ലിൻ പറഞ്ഞതിൽ അല്പം വാസ്തവം ഇല്ലാതിരുന്നില്ല.

അവളുടെ കണ്ണുകൾ തിളങ്ങി. “ഓ, ലിയാം എന്നോട് ക്ഷമിക്കണം സിൽക്ക് സ്റ്റോക്കിങ്ങ്സും വിലകൂടിയ മദ്യവും കരിഞ്ചന്തയിൽ നിന്നും സംഘടിപ്പിക്കുന്ന ഒരു കള്ളക്കടത്തുകാ‍രനാണ് നിങ്ങളെന്ന് വിചാരിച്ചു പോയി ഞാൻ

ഡെവ്‌ലിൻ ആശ്വാസത്തോടെ ഒരു ദീർഘശ്വാസം എടുത്തിട്ട് ബുദ്ധിമുട്ടി പുഞ്ചിരി മുഖത്ത് വരുത്തി. “ക്ഷമിക്കുന്ന കാര്യം തീർച്ചയായും പരിഗണിക്കാം ഇപ്പോൾ നല്ല കുട്ടിയായി വീട്ടിൽ പോയി ഞാൻ വിളിക്കുന്നത് വരെ കാത്തിരിക്കൂ എത്ര വൈകിയാലും ശരി

“തീർച്ചയായും ലിയാം തീർച്ചയായും ഞാൻ കാത്തിരിക്കും

അവൾ അദ്ദേഹത്തിന്റെ പിൻ‌കഴുത്തിൽ കൈ ചുറ്റി തന്നോടടുപ്പിച്ച് ഗാഢമായി ഒരു ചുംബനം നൽകിയിട്ട് കുതിരയുടെ പുറത്ത് കയറി.

“ഓർമ്മയുണ്ടല്ലോ ഇക്കാര്യത്തെക്കുറിച്ച് ആരോടും ഒരക്ഷരവും മിണ്ടിപ്പോകരുത്” ഡെവ്‌ലിൻ ഓർമ്മിപ്പിച്ചു.

“തീർച്ചയായും നിങ്ങൾക്കെന്നെ വിശ്വസിക്കാം അക്കാര്യത്തിൽ” കുതിരയുടെ അടിവയറ്റിൽ തന്റെ ഷൂവിന്റെ മുന കൊണ്ട് പതുക്കെ തട്ടി ഈറ്റക്കാടുകൾക്കിടയിലൂടെ മോളി അതിവേഗം ഓടിച്ചു പോയി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

106 comments:

 1. നൂറാം ലക്കം... നാട്ടിൽ നിന്നും... നെറ്റ് കിട്ടുവാൻ താമസിച്ചതുകൊണ്ട് ഈ ലക്കം ഇത്തിരി വൈകിപ്പോയി...

  ReplyDelete
  Replies
  1. വിനുവേട്ടാ നാട്ടിലെന്തു വിശേഷം...
   മഴയൊക്കെ ആസ്വദിക്കുമായിരിക്കും അല്ലേ...

   Delete
  2. മിക്കവാറും എന്നും ചെറിയ തോതിൽ മഴ കിട്ടുന്നുണ്ട് ഉണ്ടാപ്രീ... അതുകൊണ്ട് ചൂടിന്റെ കാഠിന്യം അറിയാതെ കഴിഞ്ഞുപോകുന്നു...

   Delete
  3. കൊള്ളാം പാടത്തും പറമ്പിലും കറങ്ങി നടപ്പാണല്ലേ.
   നാടിന്റെ തനിമയും കുളിര്‍മ്മയും ആവോളം ആസ്വദിച്ചോളൂ..(രണ്ടാഴ്ച പോസ്റ്റിയില്ലേലും കുഴപ്പമില്ല..)

   Delete
  4. ഇന്നലെ പാടത്ത് പോയി... ഇനി വിലങ്ങൻ കുന്നിന്റെ മുകളിലും ഒന്ന് പോകണം...

   Delete
 2. ആദ്യം ഹാജർ വെക്കട്ടെ, വായിച്ചു കഴിഞ്ഞു വിശദമായി കമന്റാം.

  ReplyDelete
 3. പ്രെസ്റ്റൺ വലിയ കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല അല്ലെ? പക്ഷെ ഡെവ്‌ലിനോടുള്ള അദ്ധേഹത്തിന്റെ ചൊരുക്ക് പ്ലാൻ ചെയ്തിരിക്കുന്ന കാര്യങ്ങൾ അവതാളത്തിൽ ആക്കുമോ വിനുവേട്ടാ?
  വിനുവേട്ടാ എത്ര നാള് കാണും നാട്ടിൽ, ഉടനെ തന്നെ കുറച്ചു തൃശ്ശൂർ വിശേഷങ്ങൾ പ്രതീക്ഷിക്കാമോ?

  ReplyDelete
  Replies
  1. നാട്ടിൽ ഒക്ടോബർ മുഴുവനും ഉണ്ടായിരിക്കും പ്രകാശ്... തൃശൂർ വിശേഷങ്ങൾ... നോക്കട്ടെ...

   Delete
  2. മദിരാശി വിശേഷങ്ങളുടെ ബാക്കി കണ്ടില്ലല്ലോ..?
   കത്തിപ്പാറെന്റെ പോട്ടം പിന്നെ തരാട്ടോ

   Delete
  3. നാട്ടിൽ വന്നപ്പോഴാ മനസ്സിലായത് ഉണ്ടാപ്രീ, എഴുതുവാൻ പറ്റിയ മണ്ണ് മരുഭൂമിയിൽ തന്നെയാണെന്ന്... മിക്കവാറും തിരിച്ച് ചെന്നിട്ടേ ബാക്കി എഴുതാൻ പറ്റൂ എന്ന് തോന്നുന്നു...

   Delete
  4. ശ്ശോ.. ഇതറിഞ്ഞിരുന്നെങ്കില്‍ കുറച്ചു മണ്ണു കൂടീ പായ്ക്കു ചെയ്തു കൊടുക്കണം-ന്ന് ജിമ്മിച്ചന്റെ അടുത്തു പറയാമായിരുന്നു... അടുത്ത തവണ ആവട്ടെ...

   Delete
  5. മണ്ണ് കൊടുത്ത് വിടണോ അണ്ണാ.. നമ്മുടെ അച്ചായൻ ഈയാഴ്ച നാട്ടിലേയ്ക്ക് വരുന്നുണ്ട്.. :)

   Delete
  6. വേണ്ട വേണ്ട ... മണ്ണ് കൊടുത്തു വിടണ്ട... മരുഭൂമിയിലെ പോലെ ഇവിടെ സമയം കിട്ടുന്നില്ല എന്നതാണ് പ്രശ്നം...

   Delete
 4. കൊഴപ്പായോ.... ഇത്രേം വല്യ രഹസ്യോക്കെ സൂക്ഷിക്കാൻ ഓൾക്ക് പറ്റ്വോ...?!!

  ReplyDelete
  Replies
  1. അതിപ്പോ അത്ര വലിയ രഹസ്യമൊന്നുമല്ല്ലല്ലോ അശോകൻ മാഷേ... ഡെവ്‌ലിൻ ബ്രിട്ടീഷ് ആർമിയിലാണെന്നല്ലേ മോളി ധരിച്ചു വച്ചിരിക്കുന്നത്...

   Delete
 5. സ്റ്റെയ്‌നർ ആളൊരു പുലിതന്നെ !

  ReplyDelete
 6. ഞായറാഴ്ച്ച ഈഗിളിനെ കണ്ടില്ലല്ലോന്ന് വിചാരിച്ചിരുന്നു
  ലേറ്റായാലും എത്തിയല്ലോ!

  ReplyDelete
  Replies
  1. ലേറ്റ് ആയാലും ലേറ്റസ്റ്റ് തന്നെ ആയി എത്തി... :)

   Delete
  2. അജിത്തേട്ടനെ പറ്റിക്കാനല്ലേ വിനുവേട്ടാ മനപൂര്വ്വ്വം പോസ്റ്റ് വൈകിപ്പിച്ചത്..
   എല്ലാരും തേങ്ങയിടണ കൊണ്ട് അജിത്തേട്ടന്റെ താല്പര്യം ഒക്കെ കുറഞ്ഞെന്നാ തോന്നുന്നത്.

   Delete
  3. അയ്യോ, മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം പറയല്ലേ ഉണ്ടാപ്രീ...

   Delete
  4. ഇനിപ്പറഞ്ഞിട്ട് ഒരു കാര്യോമില്ല.. അജിത്തേട്ടന്‍ ശരിക്കും പിണങ്ങി

   Delete
  5. നമ്മുടെ അജിത്‌ഭായ് അല്ലേ..? അങ്ങനെ പിണങ്ങുകയൊന്നുമില്ലെന്നേയ്...

   Delete
 7. *** അങ്ങനെ നൂറാം ലക്കം എത്തി. ആശംസകള്‍, വിനുവേട്ടാ. ഒപ്പം എല്ലാ സഹയാത്രികര്‍ക്കും :) ***

  പ്രെസ്റ്റണ്‍ അധികം പ്രശ്നമുണ്ടാക്കാതിരുന്നതു ഭാഗ്യമായി. മോളി തല്ക്കാലം രക്ഷപ്പെട്ടല്ലോ...

  ReplyDelete
  Replies
  1. വളരെ സന്തോഷം ശ്രീ... എല്ലാ സഹയാത്രികർക്കും ആശംസകൾ...

   Delete
  2. ശ്ശോ.. ഇതൊരു തണുപ്പന്‍ ആഘോഷമായിപ്പോയി..
   വെറും ആശംസകള്‍ മാത്രം..!!
   ശ്രീ മിക്കവ്വാറും അടുത്ത ശനിയാഴ്ച നോം ബങ്കളൂരില്‍ എത്തുന്നുണ്ട്.. പറ്റിയാല്‍ കാണാം ..
   നൂറടിച്ച് നൂറാം പതിപ്പ് ആഘോഷിക്കാന്‍ കൂടുന്നോ..?

   Delete
  3. ബംഗലൂരുവിൽ പോയിട്ട് നമ്മുടെ ശ്രീക്കുട്ടനെയെങ്ങാനും കാണാതെ വന്നാ... പറഞ്ഞില്ലെന്ന് വേണ്ട...

   Delete
  4. ശ്രീ പേടിച്ചു പോയി വിനുവേട്ടാ..
   വല്ല മുഴുക്കുടിയനുമാണെന്നോര്‍ത്തു കാണും.. .

   Delete
  5. അത് ശരി... അപ്പോൾ ശ്രീക്കുട്ടനെ കാണാതെ തിരിച്ചു പോന്നു അല്ലേ? ശരിയായില്ലാട്ടോ...

   Delete
  6. ഇതു വരെ പോയില്ല വിനുവേട്ടാ..മിക്കവാറും ഈ ഞായറാഴ്ചയേ പോകൂ

   Delete
  7. ഇന്നലെപ്പോയി , ഇന്നു വന്നു.. ( ശ്രീയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍...)
   ഇനി അടുത്ത ആഴ്ച നോക്കാം.

   Delete
  8. ശ്രീക്കുട്ടന്റെ നമ്പർ വേണോ?

   Delete
 8. ഹോം വർക്ക്‌ പോലെ ഇത് ആദ്യം തൊട്ടു വായിച്ചു തീർക്കാം
  അതിനു മുമ്പ് 100 അദ്ധ്യായത്തിനു ആശംസകൾ

  ReplyDelete
  Replies
  1. പെട്ടെന്ന് വായിച്ച് തീർത്തിട്ട് വരൂ ബൈജു...

   Delete
  2. ഹിഹി..... ഇമ്പോസിഷന്‍ വേണോ..?

   Delete
  3. ഉണ്ടാപ്രീ കഥ പറഞ്ഞു തന്നാൽ മതി ഇമ്പോസിഷൻ വേണ്ട 101 ചാപ്റ്റർ വായിക്കാനും പറ്റിയില്ല വീട്ടില് നിന്ന് എഴുത്ത് വെടിചോണ്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് പറയല്ലേ
   101 ഇപ്പൊ വായിച്ചു തീർത്തു
   താങ്ക്സ് ഉണ്ടാപ്രീ

   Delete
 9. നൂറ് ലക്കം അല്ലേ..വിനുവേട്ടന്‍ മിടുക്കനായ വിവര്‍ത്തകന്‍ തന്നെ...

  മോളി രക്ഷപ്പെട്ടുവോ.. ഉവ്വെന്നു വിചാരിക്കാം..

  ReplyDelete
  Replies
  1. വിനുവേട്ടന്‍ മിടുക്കനായ വിവര്‍ത്തകന്‍ തന്നെ......
   തന്നെ..തന്നെ...ശ്ശോ..

   Delete
  2. അതെന്താ ഉണ്ടാപ്രീ... ഒരു ശ്ശോ...?

   Delete
  3. എനീക്കീ ബുദ്ധി എന്താ നേരത്തേ തോന്നാഞ്ഞേ..
   "യേശുദാസ് നല്ലൊരു ഗായകനാണു"

   Delete
 10. അഭിനന്ദനങ്ങൾ വിനുവേട്ട
  അങ്ങനെ നൂറാം ലക്കം നാട്ടിൽ നിന്നും.
  നമുക്ക് ഇത് ബുക്ക്‌ ആക്കണം.അതിൽ
  പല അധ്യായങ്ങളും പല രാജ്യത്തു നിന്നും
  കൂട്ടിചേർത്ത കഥ കൂടി എഴുതാമല്ലോ..

  പ്രേസ്ടിൻ ഇരയെത്തേടി വീണ്ടും ഇറങ്ങില്ല
  എന്ന് കരുതാം അല്ലെ ?

  ReplyDelete
  Replies
  1. വിവർത്തനം പുസ്തകമാക്കാൻ എളുപ്പമല്ല വിൻസന്റ് മാഷേ... കുറേ ശ്രമിച്ചതാണ്... നിയമവശങ്ങൾ കുറേയേറെയുണ്ട്... അതുകൊണ്ട് തൽക്കാലം ഇതെല്ലാം ബ്ലോഗിൽ തന്നെ കിടക്കട്ടെ...

   Delete
 11. നാട്ടിലെത്തിയ വിവരം അറിഞ്ഞു. അദ്ധ്യായം വൈകും എന്ന് വിചാരിച്ചു. സെന്റിനറി ആഘോഷക്കമ്മിറ്റി മെമ്പഴ്സ് വക പയിനായിരം രൂപ വിനുവേട്ടന് കൈമാറിയിട്ടുണ്ട്. ;)

  നൂറാം അധ്യായത്തില്‍ ഒരു വില്ലന്‍, നായികാനായകന്മാര്‍ , മാന്യതയുടെ ആള്‍രൂപം സ്റേറയ്നര്‍
  സിനിമയിലെ പോലെ നിര്‍ണായക നിമിഷങ്ങളും. മോളി രക്ഷപ്പെട്ടൂ. ഹാവൂ.


  ReplyDelete
  Replies
  1. അത് ശരി... തായ്‌ലണ്ടുകാരൻ വിവരങ്ങളൊക്കെ അപ്പോഴപ്പോൾ എത്തിച്ചു അല്ലേ...? :) ആ പയിനായിരം രൂപ നമ്മുടെ ഉണ്ടാപ്രിയെ അപ്പോൾ തന്നെ ഞാൻ ഏൽപ്പിച്ചിട്ടുണ്ട് കേട്ടോ... :)

   Delete
  2. വിനുവേട്ടാ.. ഈഗിളു നൂറടിച്ച സന്തോഷത്തില്‍ നുമ്മളും ഒരു നൂറടിച്ചു ആഘോഷിക്കണമെന്നാ എനിക്കു പറയാനുള്ളത്...
   എത്ര എത്ര ബുധനാഴ്ചകള്‍..പിന്നെപിന്നെ വെള്ളിയാഴ്ചകള്‍..
   ഇപ്പോ ഞായറാഴ്ചകളും..
   കാത്തിരുന്ന് കാത്തിരുന്ന് ഈഗ്ഗിള്‍ നൂറ് തികച്ചു ..
   ഇതിനി തീരാന്‍ അധികമില്ല എന്നോര്‍ക്കുമ്പോഴാ ഒരു വിഷമം. ( സ്റ്റോം വാണിങ്ങ്..തീര്‍ന്നപ്പോ എന്തൊരു നഷ്ടബോധമായിരുന്നെന്നോ..?)..

   തീര്‍ക്കല്ലേ വിനുവേട്ടാ വേഗ്ഗം.. ല്ലേ അടുത്ത പുസ്തകം വേഗ്ഗം തിരഞ്ഞെടുത്തോ..
   എന്താണേലും നഷ്ടപ്പെടാന്‍ വയ്യ ഈ കൂട്ടായ്മ...

   ( ജിമ്മിച്ചാ.. താങ്ക്സ് ... വിനുവേട്ടനു ഈഗ്ഗിള്‍ വേഗ്ഗമെത്തിച്ചതിനു.. അടുത്ത പുസ്തകത്തിന്റ്റെ അവകാശമെങ്കിലും നുമ്മക്കു താ...:- ഒരു പയിനായിരം കൈയ്യില്‍ ഇരിക്കുന്നു..)

   Delete
  3. തിരക്കൊക്കെ കഴിഞ്ഞിട്ട് കറന്റ് ബുക്ക്സിലും മിനർവ്വയിലും ഒക്കെ ഒന്ന് അരിച്ച് പെറുക്കട്ടെ.. “ഈഗിൾ ഹാസ് ഫ്ലോൺ” ലഭ്യമാണോ എന്ന്... ഇല്ലെങ്കിൽ പണി തരാംട്ടോ... :)

   Delete
  4. പ്രിന്റഡ് കോപ്പി തന്നെ വേണോ..?
   കിന്‍ഡല്‍/ഇ-ബുക്ക് വെര്‍ഷനുകള്‍ സ്വീകരിക്കുമോ..?- എന്നാല്‍ ഇപ്പോ തന്നെ ഓര്‍ഡര്‍ കൊടുക്കാനാ... amazon/flipkart എന്നിവിടങ്ങളില്‍ സാധനം ഉണ്ട്..

   Delete
  5. ഇ-ബുക്ക് ആകുമ്പോൾ വിവർത്തനം ഇത്തിരി ആയാസകരമാകുമെന്ന് തോന്നുന്നു... രണ്ട് വിൻഡോയും മാറി മാറി നോക്കിക്കൊണ്ടുള്ള എഴുത്ത് ഇത്തിരി ബുദ്ധിമുട്ട് തന്നെയായിരിക്കും ഉണ്ടാപ്രീ... ഞാൻ ഇവിടെ കിട്ടുമോ എന്ന് നോക്കട്ടെ...

   Delete
  6. അക്കാര്യം കമ്മറ്റിക്ക് വിട്..നമുക്ക് ശരിയാക്കാമെന്നേ

   Delete
 12. ഈ സെഞ്ചുറിയടിക്കുന്നതിനിടയിൽ
  ലിയാമിനേയും ,ഡെവ്ലിനേയും ,മോളിയേയുമൊന്നും
  ആരും ഗൌനിക്കുന്നില്ലാ..അല്ലേ

  അപ്പോൾ നാട്ടിലിപ്പോ അടിച്ചു പൊളിക്ക്യാ അല്ലേ ചുള്ളാ..

  ReplyDelete
 13. മറക്ക്വേ...? അതെങ്ങനെയാ മുരളിഭായ്...? മോളി രക്ഷപെട്ടതിലുള്ള ആശ്വാസം ഇവിടെ പലരും പങ്ക് വച്ചല്ലോ... :)

  അതേ, മുരളിഭായ്... ഇവിടുത്തെ മഴ ആസ്വദിക്കുകയാണിപ്പോൾ...

  ReplyDelete
 14. തല്ലുകൾ ഏറ്റുവാങ്ങാൻ പ്രെസ്റ്റൺ-ന്റെ ജീവിതം പിന്നെയും ബാക്കി !!

  മോളിക്കുട്ടി തട്ടുകേടൊന്നും കൂടാതെ രക്ഷപ്പെട്ടതിലും പ്രെസ്റ്റൺ മോളിക്കുട്ടിയുടെ തട്ടുമേടിച്ചതിലും ഡെവ്ലച്ചായന്റെ കള്ളത്തരങ്ങൾ പുറത്താവാതിരുന്നതിലും ഈഗിൾ മുടക്കമൊന്നും കൂടാതെ 100 വട്ടം പറന്നതിലും സന്തോഷം രേഖപ്പെടുത്തുന്നു..

  മിഠായി എടുക്കൂ.. ആഘോഷിക്കൂ... എല്ലാവർക്കും ആശംസകൾ..

  ReplyDelete
  Replies
  1. ഹും.. മനുഷ്യേനു വന്ന മാറ്റം.. മിഠായി. പോലും..

   Delete
  2. തായ്‌ലണ്ടിൽ പോയേപ്പിന്നെ നമ്മുടെ ജിമ്മി നന്നായിപ്പോയി ഉണ്ടാപ്രീ... :)

   Delete
  3. ഉവ്വ.. വിശ്വസിച്ചു...
   മറ്റേ കക്ഷിയുടെ വാല്‍ കുഴലില്‍ ഇടുന്നതിനു തുല്യമാ ഇതും.

   Delete
  4. ഇതൊക്കെ ആ ജിമ്മി കാണുന്നുണ്ടോ ആവോ... :)

   Delete
  5. ഇല്ല വിനുവേട്ടാ കടല്‍ത്തീരത്തു കൂടി ചുറ്റിത്തിരിയുകയാ പാവം ( ഒരു ഭ്രാന്തനെപ്പോലെ..?)

   Delete
  6. ‘മാനസ മൈനേ വരൂ.. മധു(രം) നുള്ളിത്തരൂ.. ‘

   Delete
 15. പ്രെസ്റ്റൺ തല്ല് വാങ്ങാൻ ഇരിക്കുന്നതേയുള്ളൂ ജിം...

  ReplyDelete
  Replies
  1. അപ്പോ അവനും എന്നെപ്പോലെ തന്നെ.. എത്ര കിട്ടിയാലും പഠിക്കില്ല അല്ലേ.. ;)

   Delete
 16. നൂറു ലക്കങ്ങള്‍..
  വിനുവേട്ടാ.. നൂറ് ആശംസകള്‍...
  ഏറണാകുളം ഭാഗത്തേക്ക്‌ വരുന്നെകില്‍ വിളിക്കണേ..

  ReplyDelete
  Replies
  1. ആഹാ.... നാട്ടിലാണോ ശ്രീജിത്ത്? നമ്പർ മെയിൽ ചെയ്യൂ...

   Delete
  2. ഒരിത്തിരി കപ്പ വേവിച്ചതും മീങ്കറിയും..
   പോത്തോ ആടോ നല്ല കുരുമുളകിട്ട് ഉലര്‍ത്തിയത്..
   പിന്നെ ചിക്കന്‍ , കരിമീന്‍, ചെമ്മീന്‍ -ല്ലാം താങ്കളുടെ ഇഷ്ടം പോലെ..


   എല്ലാം ഒരുക്കി വച്ചിട്ട് വിനുവേട്ടനെ വിളിക്കൂട്ടോ..
   ഫോറിന്‍ ദാഹശമിനി വിനുവ്വേട്ടന്‍ തന്നെ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചോണം.

   Delete
  3. ഫോറിൻ ദാഹശമനി... അതും ഈ ഞാൻ... !!! ഈ ദാഹശമനി എന്നൊക്കെ പറയുന്നത് വിനുവേട്ടന്റെ നിഘണ്ടുവിലില്ല ഉണ്ടാപ്രീ....

   Delete
  4. സാരമില്ല.. ഞങ്ങ അഡ്ജസ്റ്റ് ചെയ്തോളാം ബാക്കിയെല്ലാം ഓക്കേയല്ലേ..

   Delete
  5. എങ്കിൽ പിന്നെ ഓ.കെ...

   Delete
 17. ഉണ്ടാപ്രി എവിടെ? സുകന്യാജി തന്ന പയിനായിരവും കൊണ്ട് പോയിട്ട് പിന്നെ കാണാനില്ലല്ലോ...

  ReplyDelete
 18. എന്നൊക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ...പയിനായിരം പോലും..
  സുകന്യാമ്മയ്ക്ക് വീട്ടില്‍ നോട്ടടി ഉണ്ടോ.. ഉണ്ടേലും ഇത്തിരി വൃത്തിയായി ചെയ്തൂടേ..
  നോട്ടിലൊരെണ്ണം മാറാന്‍ നോക്കിയ വകയില്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നേ..

  ReplyDelete
  Replies
  1. അത് ശരി... അപ്പോൾ അതായിരുന്നു സംഭവം... അവസാനം നമ്മുടെ ബിലാത്തി ചാരപ്പോലീസിന്റെ കാര്യം പറഞ്ഞപ്പോഴായിരിക്കും വിട്ടത് അല്ലേ? :)

   Delete
  2. ഓ പിന്നേ..
   അതിയാന്റെ പേരു പറഞ്ഞതിനു വേറേ കിട്ടി..

   Delete
  3. ഹ ഹ ഹ... അത്ര വേന്ദ്രനാണല്ലേ നമ്മുടെ മുരളിഭായ്...

   Delete
  4. അതല്ല..മുഖ്യന്റെ ഓഫീസില്‍ പിടിയുള്ളോര്‍ക്കു മാത്രെ രക്ഷയുള്ളൂ.
   ചാരക്കേസ് എന്ന് കേള്‍ക്കുന്നതേ നമ്മ പോലീസിനു പിടിക്കത്തില്ല..പിന്നല്ലേ ചാരന്മാരെ..

   Delete
  5. എന്തായാലും സി.സി,ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ കൊടുത്തിട്ടുണ്ട്... റിസൽട്ട് വരട്ടെ... :)

   Delete
 19. അത് വിനുവേട്ടന്‍ ഉണ്ടാപ്രിയുടെ കൈയ്യില്‍ തന്നെ ഏല്‍പ്പിക്കും എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു. കൊച്ചുണ്ടാപ്രിയെ പറ്റിച്ചേ. :D.

  ReplyDelete
  Replies
  1. ഇതിനു മറുപണി എന്റെ ചാത്തന്മാരെ കൊണ്ടു തരുന്നുണ്ട്ട്ടാ.. സൂക്ഷിച്ചോ..

   Delete
  2. വിവരാവകാശ നിയമം വച്ച് ഉണ്ടാപ്രിയുടെ സകല ചാത്തന്മാരെയും വെളിച്ചത്ത് കൊണ്ടുവരും സുകന്യാജി... പറഞ്ഞില്ലെന്ന് വേണ്ട... :)

   Delete
  3. ഹിഹി...ഇതു തീര്‍ത്തും "വിവര"മില്ലാത്ത ചാത്തന്മാരാണ് (ല്ലേല്‍ പിന്നെ എന്റെ കൂടെ നില്‍ക്കുമോ...). ഒരവകാശവും കിട്ടില്ല കേട്ടോ..

   Delete
  4. കരിമ്പിൻ ജ്യൂസിൽ വീഴാത്ത ചാത്തന്മാരുണ്ടോ ഈ ലോകത്ത്? :)

   Delete
 20. മോളിക്ക് ഇനി എന്ത്....... എങ്ങനെ!!!

  100 ന്റെ നിറവിൽ, ഇത് കാണാൻ വൈകി ഞാൻ

  തുടരട്ടെ ഈ എഴുത്ത്

  ആശംസകൾ

  ReplyDelete
 21. അങ്ങിനെ നൂറാം എപ്പിസോഡ് കയിഞ്ഞു ..ഇത്രയുംമായ സ്ഥിതിക്ക് ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ആ രഹസ്യം അവള്‍ ആരോടും പറയാതെ നില്‍ക്കുമോ ?

  ReplyDelete
  Replies
  1. നമുക്ക് നോക്കാം എന്താവുമെന്ന്...

   Delete
 22. Centennial Jubilee Wishes!!!! ..Waiting for More Episodes!! :)

  ReplyDelete
  Replies
  1. കാട്ടുകുറിഞ്ഞി അപ്പോൾ ഇത് വായിക്കാറുണ്ടായിരുന്നോ? സന്തോഷം ട്ടോ...

   Delete
 23. വിനുവേട്ടൻ സെഞ്ച്വറി അടിച്ചേ..........ഒരു നൂറ് ലൈക്.............

  ReplyDelete
 24. നൂറു തികഞ്ഞ സന്തോഷത്തിൽ ഞാനും ചേരുന്നു...ആശംസകൾ

  ReplyDelete
 25. നൂറു തികഞ്ഞ പോസ്റ്റില്‍ ഒരു നൂറ് കമന്റെങ്കിലും ഇടാന്‍ ആരുമില്ലേ ഇവിടെ..

  ReplyDelete
  Replies
  1. അങ്ങനെ തന്നെ വേണം വിനുവേട്ടാ...100 കമന്റു കാണാതെ ഇനി പോസ്റ്റണ്ട..

   Delete
  2. അത് ശരിയാ ഉണ്ടാപ്രീ... :)

   Delete
 26. അഭിനന്ദനങ്ങള്‍ അണ്ണാ..

  യാദൃശ്ചികമായിട്ടാണെങ്കിലും സ്വന്തം മണ്ണില്‍, അതും പുതുമണം മാറാത്ത സ്വപ്നസൗധത്തിന്റെ മട്ടുപ്പാവിലിരുന്ന്‌ നൂറാം എപ്പിസോഡ്‌ പൂര്‍ത്തികരിയ്ക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യം തന്നെയായി ..ഒരു പ്രവാസിയ്ക്ക്‌ അപൂര്‍വ്വമായി കിട്ടാവുന്ന അസുലഭ സന്ദര്‍ഭം.

  സെഞ്ച്വറി തികച്ച നിമിഷം ഉയര്‍ത്തിപിടിച്ച മൗസുമായി ലാപ്പിനു മുമ്പില്‍നിന്നും ചാടിയെഴുന്നേറ്റ്‌ ദൂരെ പുഴയ്ക്കല്‍ പാടത്തെ വയലേലകളെ, അയ്യോ അതിന്‌ ഇപ്പോ അവിടെ വയലൊന്നും ഇല്ലല്ലൊ അല്ലെ..? പകരം ശോഭാസിറ്റിയെ പര്‍ദ്ദണിയിയ്ക്കുന്ന കറുത്തപക്ഷത്തിലെ കന്നിമാസരാവിനെ അഭിവാദ്യം ചെയ്യുന്ന അണ്ണന്റെ ചിത്രം മനസ്സില്‍ വ്യക്തമായി വരയ്ക്കാന്‍ കഴിയുന്നു എനിയ്ക്ക്‌...അപ്പോ പറഞ്ഞപോലെ നൂറാം പോസ്റ്റിന്റെ ചിലവെപ്പോഴാ..? എവിടെയാ...? പറഞ്ഞാല്‍ മതി. ഞാന്‍ ഓടിയെത്താം.

  പിന്നെ ഉണ്ടാപ്രി ഇതോടെ നൂറു തികഞ്ഞു....അതങ്ങിനെയാ, അബു അച്ചു ഒരു കമന്റ്‌ ഇട്ടാല്‍ അതിന്‌ നൂറിന്റെ കമന്റിന്റെ വിലയാ.....

  സ്നേഹത്തോടെ അബു അച്ചു

  ReplyDelete
  Replies
  1. ബ്ലോഗെഴുത്ത് നിർത്തി അബു അച്ചു (കൊ...... ......ടി) കമന്റെഴുത്ത് തുടങ്ങിയല്ലേ? ഒരു ദിവസം ഈ വഴി ഇറങ്ങൂ...

   Delete
  2. fill in the blanks മല്‍സരമാണോ ?
   സമ്മാനം വല്ലോം ഉണ്ടോ..
   ഉത്തരം കൊട്ടുവടി ആണോ ?

   Delete
  3. ചാർളിച്ചായൻ ‘100 അടി’ച്ചിട്ടേ അടങ്ങൂ അല്ലേ.. ;)

   ആ ഉത്തരം ഞാൻ പറയാം.. “കൊല്ലേരി തറവാടി” (സമ്മാനം തന്നോളൂ..)

   Delete
  4. ഇതെല്ലാം വായിച്ച് പതുങ്ങി ഇരിക്കുന്ന കൊല്ലേരി തറവാടി മാളത്തിന് പുറത്തിറങ്ങണം... :)

   Delete
 27. adutha lakkam ithuvare irangiyille?? manushyante shama nassikkunnu... :)

  ReplyDelete
  Replies
  1. ഇതാരാ പുതിയ ഒരു സ്ഥിരവായനക്കാ‍രൻ? ആദ്യമായിട്ടാണല്ലോ ഒരു കമന്റ് കാണുന്നത്...

   Delete
 28. അങ്ങനെ നൂറ് തികഞ്ഞു...(മണ്ണു വേണേല്‍ അതും എത്തിക്കാം).
  ഒരു പോസ്റ്റ്....

  ReplyDelete
 29. നൂറാമത്തെ പോസ്റ്റ്‌ ആയി അല്ലെ
  ആശംസകൾ

  ReplyDelete
 30. അങ്ങനെ ഞാൻ സെഞ്ചുറി അടിച്ചു.

  മോളി രക്ഷപ്പെടുകയും ചെയ്തു.

  ReplyDelete
 31. അങ്ങനെ ഞാൻ സെഞ്ചുറി അടിച്ചു.

  മോളി രക്ഷപ്പെടുകയും ചെയ്തു.

  ReplyDelete
 32. അങ്ങനെ ഞാൻ സെഞ്ചുറി അടിച്ചു.

  മോളി രക്ഷപ്പെടുകയും ചെയ്തു.

  ReplyDelete
  Replies
  1. സന്തോഷമായല്ലോ സുധിയ്ക്ക്....?

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...