ബെർലിനിലെ ടിർപിറ്റ്സ് യൂഫറിലുള്ള അബ്ഫെറിന്റെ ഓഫീസിൽ കാനറീസ് എത്തുമ്പോൾ ഏതാണ്ട് പുലർച്ചെയായിരുന്നു. ടെംപൽഹോഫ് എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കുവാൻ ഡ്രൈവറുടെയൊപ്പം അഡ്മിറൽ കാനറീസിന്റെ ഇഷ്ടപ്പെട്ട രണ്ട് വളർത്തുമൃഗങ്ങളുമുണ്ടായിരുന്നു. ഡാഷ്ഹണ്ട് ഇനത്തിൽ പെട്ട രണ്ട് ശുനകന്മാർ. കാറിൽ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോൾ അവ രണ്ടും അദ്ദേഹത്തിന്റെ ചുറ്റും സ്നേഹം പ്രകടിപ്പിച്ച് തുള്ളിച്ചാടി നടന്നു.
“ഒരു കോഫി…” ഓവർക്കോട്ട് അഴിച്ച് ഓഫീസ് കാവൽക്കാരന്റെ കൈയിൽ കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു. “കുറച്ചധികം തന്നെ ആയിക്കോട്ടെ…”
കാവൽക്കാരൻ കതക് ചാരാൻ തുടങ്ങിയപ്പോൾ അദ്ദേഹം ചോദിച്ചു. “കേണൽ റാഡ്‌ൽ സ്ഥലത്തുണ്ടോ…?”
“ഇന്നലെ രാത്രി അദ്ദേഹം തന്റെ ഓഫീസിൽ തന്നെ കിടന്നുറങ്ങിയെന്നാണ് തോന്നുന്നത് ഹേർ അഡ്മിറൽ…”
“ഗുഡ്… ഞാൻ അന്വേഷിച്ചുവെന്ന് പറയൂ …”
വാതിൽ അടഞ്ഞു. അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. ആടിയാടി അദ്ദേഹം തന്റെ കസേരയിൽ ചെന്ന് ഇരുന്നു. പൊതുവേ ശാന്തശീലനാണ് അഡ്മിറൽ കാനറീസ്. പഴയ രീതിയിലുള്ള ഒരു ഓഫീസ് ആയിരുന്നുവത്. കാര്യമായി ഫർണീച്ചറുകളൊന്നും തന്നെയില്ല. തേഞ്ഞ് തുടങ്ങിയ ഒരു കാർപെറ്റ് തറയിൽ വിരിച്ചിരിക്കുന്നു. ചുവരിൽ ഫ്രാങ്കോയുടെ ഒരു രേഖാചിത്രം തൂക്കിയിട്ടിരിക്കുന്നു.
കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലേക്ക് വീണ്ടുമെത്തി. അറിയാതെ തന്നെ അദ്ദേഹത്തിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു. ദുഃശ്ശാഠ്യക്കാരനായ ഹിറ്റ്ലറുടെ ഭ്രാന്തൻ ആശയങ്ങൾ… ഒരു വിധത്തിലാണ് അവിടെ നിന്ന് രക്ഷപെട്ടതെന്ന് പറഞ്ഞാൽ മതിയല്ലോ… വെറുതെയല്ല കുറച്ച് നാൾ മുമ്പ് രണ്ട് സീനിയർ ഓഫീസർമാർ ഹിറ്റ്ലറുടെ വിമാനം തകർക്കുവാനുള്ള പദ്ധതി തയ്യാറാക്കിയത്… അവസാന നിമിഷത്തിലല്ലേ ദോഹ്‌നാനിയെയും കൂട്ടരെയും പിടികൂടിയത്…
ഒരു ട്രേയിൽ കാപ്പി പാത്രവും രണ്ട് കപ്പുകളുമായി പരിചാരകൻ എത്തി. ഒരു ചെറിയ ടിൻ പാൽപ്പൊടിയും ഉണ്ടായിരുന്നു ട്രേയിൽ. അക്കാലത്ത് ബെർലിനിൽ വളരെ വിരളമായി മാത്രം കാണാൻ സാധിക്കുന്ന വസ്തുവായിരുന്നു പാൽപ്പൊടി.
“അവിടെ വച്ചിട്ട് പൊയ്ക്കോളൂ… ഞാൻ തന്നെ തയ്യാറാക്കിക്കോളാം…”
കാനറീസ് കാപ്പിയും പാൽപ്പൊടിയും യോജിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടു. പരേഡ് ഗ്രൌണ്ടിൽ നിന്ന് നേരിട്ട് കയറിവരുന്നത് പോലെ ഉലഞ്ഞ യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥൻ അകത്തേക്ക് കടന്നു. മൌണ്ടൻ ട്രൂപ്‌സിൽ പെട്ട ഒരു ലെഫ്റ്റ്നന്റ് കേണൽ. റഷ്യയുമായുണ്ടായ ശൈത്യകാല യുദ്ധത്തിൽ പങ്കെടുത്തതിന്റെ അടയാളാമായ റിബൺ, സിൽവർ വൂണ്ട് ബാഡ്ജ്, നൈറ്റ്സ് ക്രോസ് ബാഡ്ജ് എന്നിവയാൽ അലംകൃതമായ യുണിഫോം. അദ്ദേഹത്തിന്റെ വലത് കണ്ണ് ഒരു പാച്ച് വച്ച് മറച്ചിരിക്കുന്നു. ഇടത് കൈയിൽ ഒരു കറുത്ത ഗ്ലൌസും ധരിച്ചിട്ടുണ്ട്.
“ഓ, ഇതാര്… വരൂ മാക്സ്…” കാനറീസ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. “വരൂ… എന്നോടൊപ്പം അൽപ്പം കാപ്പി കഴിക്കൂ… എന്നിട്ട് ആ ഭ്രാന്തൻ ചിന്തകളിൽ നിന്ന് എന്നെ തിരികെ കൊണ്ടുവരൂ… ഓരോ തവണയും ഞാൻ റാസ്റ്റൻബർഗിൽ നിന്ന് തിരിച്ചെത്തുമ്പോൾ ഇത് പോലെ ആരെങ്കിലും വേണം എന്നെ നോർമൽ ആക്കാൻ… ”
മാക്സ് റാഡ്‌ലിന് ഏകദേശം മുപ്പത് വയസ്സുണ്ട്. പക്ഷേ, കണ്ടാൽ ഒരു നാൽപ്പതോ നാൽപ്പത്തിയഞ്ചോ തോന്നും. 1941ലെ ശൈത്യകാല യുദ്ധത്തിൽ വച്ചാണ് അദ്ദേഹത്തിന് തന്റെ വലത് കണ്ണും ഇടത് കൈയും നഷ്ടമായത്. അതിന് ശേഷം ഇന്ന് വരെ അദ്ദേഹം അഡ്മിറൽ കാനറീസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. അബ്ഫെറിന്റെ സെൻട്രൽ വിഭാഗമായ Department-Z ന് കീഴിലെ സെക്ഷൻ-3 യുടെ മേധാവി. അഡ്മിറൽ കാനറീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു സെക്ഷൻ-3. ദുഷ്കരമായ ദൌത്യങ്ങൾ ഏറ്റെടുത്ത് നടത്തുക എന്നതായിരുന്നു ആ വിഭാഗത്തിന്റെ ചുമതല എന്നതിനാൽ അബ്ഫെറിന്റെ മറ്റ് ഏത് സെക്ഷനുകളിലും തലയിടുവാനുള്ള അധികാരം കേണൽ റാഡ്‌ലിനുണ്ടായിരുന്നു. അതിനാൽ തന്നെ സഹപ്രവർത്തകർക്ക് അദ്ദേഹത്തോട് അൽപ്പം നീരസവും ഇല്ലാതിരുന്നില്ല.
“അത്രയ്ക്കും മോശമായിരുന്നോ അവിടുത്തെ അവസ്ഥ…?”
“മോശം ആയിരുന്നോ എന്നോ?... അതിനേക്കാൾ കൂടിയ എന്തെങ്കിലും വാക്കുണ്ടെങ്കിൽ അതായിരുന്നു എന്ന് പറയാം…” അദ്ദേഹം പറഞ്ഞു. “മുസ്സോളിനി ഒരു പാവ കണക്കെ നടക്കുന്നുണ്ടായിരുന്നു. ഗീബൽസ് ആണെങ്കിൽ പതിവ് രീതിയിൽ മൂത്രശങ്കയോടെ തുള്ളിത്തുള്ളി നടക്കുന്ന സ്കൂൾകുട്ടിയെ പോലെ ബുദ്ധിമുട്ടുന്നു…”
കേണൽ റാഡ്ൽ നെറ്റി ചുളിച്ചു. അത്രയും ശക്തരായ വ്യക്തികളെക്കുറിച്ച് അഡ്മിറൽ ഇങ്ങനെ സംസാരിക്കുമ്പോഴൊക്കെ അദ്ദേഹത്തിന് അസ്വസ്ഥത തോന്നാറുണ്ട്. എന്നും രാവിലെ ഓഫീസിൽ എത്തുമ്പോൾ ഒളിപ്പിച്ച് വച്ച മൈക്രോഫോണുകൾ എവിടെയെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെങ്കിൽക്കൂടി ആരെയും വിശ്വസിക്കാൻ പറ്റാത്ത സമയമാണ്.
കാനറീസ് തുടർന്നു. “ഹിംമ്‌ലർ പതിവ് പോലെ പ്രസന്നവാനായിരുന്നു. ഫ്യൂറർ ആണെങ്കിൽ…”
“കുറച്ച് കൂടി കാപ്പി ഒഴിക്കട്ടേ അഡ്മിറൽ…?” റാഡ്‌ൽ വിഷയം മാറ്റാൻ ശ്രമിച്ചു.
കാനറീസ് വീണ്ടും കസേരയിലേക്ക് ചാഞ്ഞു. “അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത് ഗ്രാൻ സാസോയെ കുറിച്ച് മാത്രമായിരുന്നു. ആ ദൌത്യത്തെ പുകഴ്ത്തിയതിന് കൈയും കണക്കുമില്ല. എന്ത് കൊണ്ട് അബ്ഫെറിന് അത്തരമൊരു ദൌത്യം നിർവഹിക്കാനായില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ വിഷയം…”
കാനറീസ് എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. കർട്ടനിടയിലൂടെ പുറത്തെ നരച്ച പ്രഭാതത്തിലേക്ക് സൂക്ഷിച്ച് നോക്കി. “നിങ്ങൾക്കറിയുമോ, അദ്ദേഹം നമ്മളോട് എന്താണാവശ്യപ്പെട്ടതെന്ന്…? ഗെറ്റ് ചർച്ചിൽ ഫോർ ഹിം…”
“മൈ ഗോഡ്… അദ്ദേഹം കാര്യമായിട്ടാണോ പറഞ്ഞത്…?” റാഡ്‌ലിന് വിശ്വസിക്കാനായില്ല.
“ആർക്കറിയാം…? വൺ ഡേ, യെസ്… അനദർ ഡേ, നോ… ചർച്ച്ലിനെ ജീവനോടെയാണോ അല്ലാതെയാണോ വേണ്ടതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞതുമില്ല. ആ മുസ്സോളിനി സംഭവം അദ്ദേഹത്തിന്റെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്… ഇനിയിപ്പോൾ അസാദ്ധ്യമായി ഒന്നും തന്നെയില്ല എന്നാണ് അദ്ദേഹം വിചാരിച്ചിരിക്കുന്നത്. ബ്രിംഗ് ദി ഡെവിൾ ഫ്രം ഹെൽ, ഇഫ് നെസസ്സറി… അതായിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞ വാക്യം…”
(തുടരും)
അഡ്മിറൽ കാനറീസിന്റെ ധർമ്മ സങ്കടം...
ReplyDeleteകഥ മുറുകുന്നു.പക്ഷേ ചില പ്രയോഗങ്ങളിൽ ഒരു പദാനുപദ തർജ്ജിമയുടെ കല്ലു കടിക്കുന്നോ എന്ന് ഒരു ചെറിയ സംശയം...
ReplyDeleteആവശ്യമായി വന്നാൽ നരകത്തിൽ ചെന്ന് ചെകുത്താനെ വരെ പിടിച്ചുകൊണ്ട് വരണം…
ReplyDeleteശരിക്കും അഹങ്കാരം തലക്കു പിടിച്ച മനുഷ്യൻ..
ഞാന്‍ എന്തേ ഇത് വായിക്കാന്‍ വൈകി...? നഷ്ടം എനിക്ക് മാത്രമെന്ന തിരിച്ചറിവില്‍... മുന്‍പത്തെതൊക്കെ വായിക്കട്ടെ ട്ടോ...
ReplyDeleteദുഃശ്ശാഠ്യക്കാരനായ ഹിറ്റ്ലര്‍ ... അദ്ദേഹത്തിന്‍റെ കൂടെ നിന്നവരെ സമ്മതിക്കണം !
ReplyDeleteReading..Interesting.
ReplyDeleteപാവങ്ങള്‍... എന്തു ചെയ്യാനാ അല്ലേ?
ReplyDeleteഇനി എന്താകുമെന്ന് നോക്കാം
ഇതാണ് ധര്‍മ്മസങ്കടം. അനുസരിക്കാനും വയ്യ, അനുസരിക്കാതിരിക്കാനും വയ്യ.
ReplyDeleteപഥികൻ... താങ്കളുടെ വീക്ഷണം ശരിയാണ്... രണ്ടാമതൊന്ന് വായിച്ചു നോക്കിയപ്പോൾ എനിക്കും തോന്നി അത്... അടുത്ത ലക്കം മുതൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്... ഇക്കാര്യം തുറന്ന് പറഞ്ഞതിൽ വളരെ സന്തോഷം കേട്ടോ...
ReplyDeleteവി.കെ... സത്യം ....
കുഞ്ഞൂസ്... അവസാനം ഇവിടെ എത്തിയല്ലേ? വളരെ സന്തോഷം... ഇതിന് മുമ്പ് വിവർത്തനം ചെയ്ത സ്റ്റോം വാണിംഗ് കൂടി വായിക്കുമല്ലോ...
ലിപി, സാബു, ശ്രീ ... നന്ദി...
സുകന്യാജി... വളരെ കൃത്യമായ നിരീക്ഷണം...
വായിച്ചു വരുന്നുണ്ട്. വിനുവേട്ടന്റെ പേനയ്ക്കിത്തിരിം കൂടി ഒഴുക്കുണ്ടായിരുന്നോ മുൻപ്? ഒരു ബലം പിടുത്തം പോലെ....ഒരു സ്വാതന്ത്ര്യക്കുറവ്......
ReplyDeleteഎനിയ്ക്ക് ചുമ്മാ തോന്നുന്നതാണോ?
എച്ച്മുക്കുട്ടി... സത്യം പറഞ്ഞാൽ ഇന്നലെ തിരക്കിട്ട് എഴുതുകയായിരുന്നു... അൽപ്പം യാന്ത്രികമായിപ്പോയി തർജ്ജമ എന്ന് എനിക്കും തോന്നുന്നു... സാധാരണ മൂന്ന് നാല് ദിവസങ്ങളെടുത്താണ് ഒരു ലക്കം എഴുതി തീർക്കാറുള്ളത്... തീർച്ചയായും ഇക്കാര്യം ഇനി ശ്രദ്ധിക്കാം... കല്ലുകടി ചൂണ്ടിക്കാണിച്ചതിന് നന്ദി ട്ടോ...
ReplyDeleteചെറിയ എഡിറ്റിങ്ങ് നടത്തി വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നു... പഥികനും എച്ച്മുവും വീണ്ടും ഈ വഴി വന്നാൽ ശ്രദ്ധിക്കുമല്ലോ... ഇതു പോലുള്ള പോരായ്മകൾ ഭാവിയിലും അറിയിക്കുമല്ലോ...
ReplyDeleteവായിച്ചൂട്ടോ വിനുവേട്ടാ..
ReplyDeleteവെക്കേഷന്‍ ഒരുക്കത്തിന്റെ തിരക്കില്‍ വരാന്‍ വൈകി എന്നു മാത്രം.. നാട്ടില്‍ വെച്ചും തീര്ച്ച്യായും വായിയ്ക്കാന്‍ ശ്രമിയ്ക്കും...
മൂട്ടിൽ തീ പിടിച്ചതുപോലെയായി, പാവം കാനറീസിന്റെ അവസ്ഥ.. അല്ലേ?
ReplyDeleteനരകത്തിലെ ചെകുത്താനെ പിടിക്കാൻ പോവാനും വയ്യ, പോവാതിരിക്കാനും വയ്യ!
ഹോയ്, കൂയ്..
ReplyDeleteഞമ്മളെത്തീട്ടോ..
ഇത്തിരി നീണ്ട അവധിയായിരുന്നു.
നുമ്മക്കീ കത ഇപ്പൊഴൊന്നും രസിക്കില്ല...
ഹീറോയിന്‍സ് വരട്ടെ..
സുന്തരിമാരും പ്രണയോം വന്നോട്ടേ..
എന്നിട്ടു പറയാം അബിപ്രായങ്ങള്...
കൊല്ലേരി... നാട്ടിൽ പോയി ആഘോഷിച്ച് വാ... എല്ലാ മാസവും ആദ്യ ശനിയാഴ്ച തൃശൂരിൽ ബ്ലോഗ് മീറ്റ് നടക്കുന്നുണ്ട്... പോയി തല കാണിക്കാൻ മറക്കണ്ട...
ReplyDeleteജിമ്മി... സ്വാഗതം... അടുത്ത ബ്ലോഗ് മീറ്റ് കൂടണ്ടേ?
ചാർളി... എന്തായാലും വായിക്കാതിരിക്കണ്ട... പ്രണയം ഉണ്ട്... പക്ഷേ കുറച്ച് കാത്തിരിക്കണം...
ഹാജര്‍
ReplyDeleteReading
ReplyDeleteചർച്ചിലിനെ പിടിയ്ക്കാൻ കൂടെ പോയാലോ വിനുവേട്ടാ!?!?!??!?!
ReplyDeleteചെല്ല് ചെല്ല്...
Delete