Thursday, September 22, 2011

ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 14


"ബ്രിംഗ്‌ ദി ഡെവിള്‍ ഫ്രം ഹെല്‍ ഇഫ്‌ നെസസ്സറി... അതായിരുന്നു അദ്ദേഹം പറഞ്ഞ വാക്യം..." കാനറീസ്‌ പറഞ്ഞു.

"അത്‌ ശരി... എന്നിട്ട്‌ മറ്റുള്ളവരുടെ പ്രതികരണം എന്തായിരുന്നു...?" കേണല്‍ റാഡ്‌ല്‍ ചോദിച്ചു.

"ഗീബല്‍സ്‌ പതിവ്‌ പോലെ സൗഹൃദ ഭാവത്തിലായിരുന്നു. മുസ്സോളിനി തികച്ചും അസ്വസ്ഥനായി കാണപ്പെട്ടു. എന്നാല്‍ ഹിംലര്‍ ആയിരുന്നു പ്രശ്നക്കാരന്‍. ഫ്യൂററുടെ അഭിപ്രായങ്ങളെ ഉടനീളം പിന്താങ്ങിക്കൊണ്ടിരുന്നു. ചുരുങ്ങിയത്‌ ഇക്കാര്യത്തില്‍ നമുക്ക്‌ എന്ത്‌ ചെയ്യാന്‍ സാധിക്കുമെന്ന് നോക്കുകയെങ്കിലും ചെയ്യണം പോലും. ഒരു സാദ്ധ്യതാ പഠനം... അതാണ്‌ അങ്ങേര്‍ക്ക്‌ വേണ്ടത്‌..." കാനറീസ്‌ പറഞ്ഞു.

"അത്‌ ശരി.." റാഡ്‌ല്‍ ഒന്ന് സംശയിച്ചു. "ഫ്യൂറര്‍ ശരിക്കും സീരിയസ്‌ ആയിട്ടാണ്‌ പറഞ്ഞതെന്ന് തോന്നുന്നുണ്ടോ...?"

"അല്ലെന്നാണ്‌ തോന്നുന്നത്‌..." കാനറീസ്‌ കട്ടിലില്‍ ചെന്നിരുന്ന് ഷൂവിന്റെ ലെയ്‌സ്‌ അഴിച്ചു. "ഇതിനകം അദ്ദേഹം അത്‌ മറന്നിട്ടുണ്ടാകുമെന്നാണ്‌ തോന്നുന്നത്‌... അത്തരം മാനസികാവസ്ഥയില്‍ അദ്ദേഹം ഇതും ഇതിനപ്പുറവും പറയുമെന്നെനിക്കറിയാം... സകല വിഡ്ഢിത്തരങ്ങളും ഒന്നിച്ചെഴുന്നെള്ളിക്കും..." അദ്ദേഹം മെത്തയിലേക്ക്‌ ചാഞ്ഞ്‌ പുതപ്പിനടിയിലേക്ക്‌ കയറി. "സത്യം പറഞ്ഞാല്‍ ആ ഹിംലറിനെയാണ്‌ സൂക്ഷിക്കേണ്ടത്‌... അയാള്‍ എന്റെ ചോര കുടിച്ചേ അടങ്ങൂ... എനിക്കുറപ്പുണ്ട്‌, സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ എന്നെങ്കിലും അയാള്‍ ഇക്കാര്യം വീണ്ടും ഫ്യൂററെ ഓര്‍മ്മപ്പെടുത്തും... ഇക്കാര്യത്തില്‍ ഞാന്‍ ഒന്നും തന്നെ ചെയ്തില്ലെന്ന് അദ്ദേഹത്തെ ധരിപ്പിക്കാന്‍ വേണ്ടി മാത്രം..."

"അപ്പോള്‍ ... ഞാന്‍ എന്താണിക്കാര്യത്തില്‍ ചെയ്യേണ്ടത്‌ അഡ്‌മിറല്‍ ...?"

"എക്സാറ്റ്‌ലി വാട്ട്‌ ഹിംലര്‍ സജസ്റ്റഡ്‌... എ ഫീസിബിലിറ്റി സ്റ്റഡി... സുദീര്‍ഘമായ ഒരു റിപ്പോര്‍ട്ട്‌... നാം ഇക്കാര്യത്തില്‍ വെറുതെയിരിക്കുകയല്ല എന്ന് ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി മാത്രം... ഉദാഹരണത്തിന്‌, ചര്‍ച്ചില്‍ ഇപ്പോള്‍ കാനഡയിലാണല്ലോ... തിരിച്ച്‌ വരുന്നത്‌ ഒരു പക്ഷേ കടല്‍ മാര്‍ഗ്ഗമായിരിക്കും... ഒരു അന്തര്‍വാഹിനിയുമായി ആ കപ്പലിനെ വളഞ്ഞ്‌ അദ്ദേഹത്തെ തട്ടിക്കൊണ്ടു വരുവാനുള്ള പദ്ധതികള്‍ ... അത്‌ പോലുള്ള എന്തെങ്കിലും ദൗത്യങ്ങളേക്കുറിച്ചുള്ള ഒരു ഫീസിബിലിറ്റി സ്റ്റഡി തയ്യാറാക്കുക... ആഹ്‌... ഞാനൊന്ന് മയങ്ങട്ടെ... ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിയുമ്പോള്‍ എന്നെ വിളിക്കണമെന്ന് ക്രോജലിനോട്‌ പറഞ്ഞേക്കൂ..."

അദ്ദേഹം പുതപ്പെടുത്ത്‌ തലവഴി മൂടി. റാഡ്‌ല്‍ ലൈറ്റ്‌ അണച്ച്‌ പുറത്തേക്കിറങ്ങി. തിരികെ ഓഫീസിലേക്ക്‌ നടക്കുമ്പോള്‍ അദ്ദേഹം ഒട്ടും സന്തോഷവാനായിരുന്നില്ല. തന്നെ ഏല്‍പ്പിച്ച മണ്ടന്‍ ദൗത്യത്തെക്കുറിച്ചോര്‍ത്തായിരുന്നില്ല. ഇതൊക്കെ സാധാരണം. സത്യം പറഞ്ഞാല്‍ പലപ്പോഴും തന്റെ സെക്ഷന്‍-3 ഡിപ്പാര്‍ട്ട്‌മെന്റിനെ വിഡ്ഢിത്തരങ്ങളുടെ കൂടാരം എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്‌.

കാനറീസിന്റെ സംസാര രീതിയാണ്‌ അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്‌. തങ്ങളുടെ ജോലിയില്‍ തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുടെ കൂട്ടത്തില്‍ ഒരുവനാണ്‌ കേണല്‍ റാഡ്‌ല്‍ ‍. അതിനാല്‍ തന്നെ അഡ്‌മിറലിന്റെ കാര്യത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠ. തന്റെയും കുടുംബത്തിന്റെയും ഭാവി എന്താകുമെന്നതില്‍ അദ്ദേഹം ശരിക്കും ഉല്‍ക്കണ്ഠാകുലനായി.

നിയമപരമായി ഗെസ്റ്റപ്പോ*യ്ക്ക്‌ സൈനികരുടെ മേല്‍ അധികാരമൊന്നുമില്ല. (ഗെസ്റ്റപ്പോ* - നാസി ജര്‍മ്മനിയുടെ രഹസ്യ പോലീസ്‌ വിഭാഗം). പക്ഷേ, ചുരുങ്ങിയ കാലയളവില്‍ ഭൂമുഖത്ത്‌ നിന്ന് അപ്രത്യക്ഷരായ ഒട്ടനവധി ഉദ്യോഗസ്ഥരുടെ ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോള്‍ അക്കാര്യം അതേപടി വിശ്വസിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ നൈറ്റ്‌ ആന്റ്‌ ഫോഗ്‌ നിയമം പ്രാബല്യത്തില്‍ വന്നതിന്‌ ശേഷം എന്നെന്നേക്കുമായി കാണാതായവരുടെ എണ്ണം കുറച്ചൊന്നുമല്ല. ജര്‍മന്‍ അധിനിവേശ പ്രദേശങ്ങളിലുള്ളവരെ ഉദ്ദേശിച്ചുള്ളതായിരുന്നു ആ നിയമമെങ്കിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയുന്ന ജൂതന്മാരല്ലാത്ത ജര്‍മന്‍ പൗരന്മാരുടെ എണ്ണം അമ്പതിനായിരം കവിയുമെന്ന് റാഡ്‌ലിന്‌ അറിയാമായിരുന്നു. 1933 ന്‌ ശേഷം ഏതാണ്ട്‌ രണ്ട്‌ ലക്ഷത്തോളം പേരാണ്‌ വധിക്കപ്പെട്ടത്‌.

ഓഫീസിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌, സര്‍ജന്റ്‌ കാള്‍ ഹോഫര്‍ അപ്പോള്‍ കിട്ടിയ മെയിലുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശാന്ത സ്വഭാവിയായ ഒരു മദ്ധ്യവയസ്കന്‍. കേണല്‍ റാഡ്‌ലിനൊപ്പം റഷ്യന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌ അയാള്‍ .

റാഡ്‌ല്‍ തന്റെ കസേരയില്‍ ചെന്നിരുന്നു. മേശമേല്‍ വച്ചിരിക്കുന്ന ചിത്രത്തിലേക്ക്‌ അദ്ദേഹം മ്ലാനതയോടെ കണ്ണോടിച്ചു. ഭാര്യയുടെയും മൂന്ന് പെണ്‍മക്കളുടെയും ചിത്രമായിരുന്നു അത്‌. ബവേറിയയിലെ മലനിരകളിലെവിടെയോ സുരക്ഷിതമായി കഴിയുകയാണവര്‍ . അദ്ദേഹത്തിന്റെ വൈക്ലബ്യം ശ്രദ്ധിച്ച ഹോഫര്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന സിഗരറ്റും ചെറിയ ബോട്ട്‌ല്‍ ബ്രാണ്ടിയും എടുത്ത്‌ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നീട്ടി.

"അത്രയ്ക്കും മോശമായിരുന്നോ ഹേര്‍ ഓബര്‍സ്റ്റ്‌...?"

"ആയിരുന്നോ എന്ന് ചോദിക്കേണ്ട ആവശ്യമില്ലല്ലോ കാള്‍ ..." ഹോഫര്‍ നല്‍കിയ ബ്രാണ്ടി ഒറ്റ വലിക്ക്‌ അകത്താക്കിയിട്ട്‌ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു.


(തുടരും)

22 comments:

  1. ഏകാധിപതികളുടെ കീഴിൽ ജോലി ചെയ്യുക ദു:ഷ്കരം തന്നെ...

    ReplyDelete
  2. അബദ്ധവശാൽ ഞാൻ ഡിലീറ്റ് ചെയ്ത് പോയ ‘പഥികന്റെ’ കമന്റ്...
    പഥികൻ കൈയബദ്ധത്തിൽ ഖേദിക്കുന്നു...

    പഥികൻ has left a new comment on your post "ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 14":

    ഇത്തവണ ഉഷാറായി...കഥക്കും പിരിമുറക്കം കൂടി
    ഇവിടെ മാത്രം ഒരു സംശയം “പര്‍വതഗ്രാമമായ ബവേറിയയില്‍ സുരക്ഷിതമായി കഴിയുകയാണവര്‍” ... ജർമ്മനിയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ബയേൺ (ബയേൺ മ്യുണിക്കിന്റെ അതേ ബയേൺ) എന്ന ബവേരിയ...

    ReplyDelete
  3. പഥികൻ... തെറ്റ് ചൂണ്ടിക്കാണിച്ചതിൽ വളരെ സന്തോഷം... ആ ഭാഗം തിരുത്തിയിട്ടുണ്ട്... നന്ദി...

    ReplyDelete
  4. വായിക്കുന്നുണ്ട്...
    ആശംസകൾ...

    ReplyDelete
  5. കമന്റു കോപ്പി ചെയ്തു പേസ്റ്റാൻ വന്നപ്പോ ദേ കിടക്കുന്നു എന്റെ കമന്റ്.. :)

    ReplyDelete
  6. വായിച്ചുകൊണ്ട് ഒപ്പമുണ്ട്ട്ടോ... തുടരൂ...

    ReplyDelete
  7. ഒപ്പമില്ല കേട്ടാ...
    നുമ്മക്കീ ഏകാധിപതികളെ അത്രയ്കങ്ങ് ഇഷ്ടമില്ലാ..

    ഒപ്പ്

    ReplyDelete
  8. അണ്ണാ...
    രസച്ചരട് കൂടുതൽ മുറുകിത്തുടങ്ങുന്നു.
    ഒറ്റ ഭാഗം മാത്രം ഇഷ്ടമാകാതെ വരുന്നു..
    “തുടരും”!!!
    .
    .
    'നൈറ്റ്‌ ആന്റ്‌ ഫോഗ്‌' എന്ന പേരിൽ തന്നെ അലൈൻ റെസ്നൈസിന്റെ ഒരു ഡൊക്യുമെന്ററി ഫിലിം ഉണ്ട്.. നാസ്സിസത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന അതിലെ ദൃശ്യങ്ങൾ മനസ്സിനെ വല്ലാതെ നോവിക്കും.
    .
    .
    പരുന്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  9. ഹിംലര്‍ ആണ് ഫ്യുറരുടെ കലി കൂട്ടുന്നത് എന്ന് കേട്ടപ്പോള്‍.... അന്നും 'പാരകള്‍' സുലഭം അല്ലെ?

    ReplyDelete
  10. വായിക്കുന്നുണ്ട്...
    ആശംസകൾ...

    ReplyDelete
  11. @ വി.കെ... നന്ദി...

    @ പഥികൻ ... കുറച്ച് നേരം കാത്തിരുന്നിട്ടും കാണാതായപ്പോൾ കമന്റ് ഡിലീറ്റ് ചെയ്ത ദ്വേഷ്യത്തിൽ പോയതാണോ എന്ന് സംശയിച്ചു... അങ്ങനെയാണ് മെയിലിൽ നിന്നും കോപ്പി ചെയ്ത് ആ കമന്റ് ഇവിടെയിട്ടത്.. :)

    @ ശ്രീ... സ്റ്റോം വാണിങ്ങിന്റെയത്ര ഉഷാറാകുന്നില്ല എന്ന് തോന്നുന്നുണ്ടോ?...

    @ ലിപി ... വളരെ സന്തോഷം...

    @ ചാർളി... വിഷമിക്കണ്ട... പ്രണയമൊക്കെ ഉണ്ട് ഇതിലും...

    @ പാച്ചു... ശരിയാണ്... നാസി ഭീകരതയ്ക്ക് അതിരുകളില്ലായിരുന്നു...

    @ സുകന്യാജി... അതേ... എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ ഫ്യൂറർ എന്ന് വിളിക്കുന്ന ഹിറ്റ്‌ലറുടെ വലംകൈ ആയിരുന്നു ഹെൻ‌ട്രിച്ച് ഹിം‌ലർ...

    @ ലീല ടീച്ചർ... നന്ദി...

    ReplyDelete
  12. രംഗത്ത് ഒരിക്കലേ വന്നുള്ളൂവെങ്കിലും ഹിറ്റ്‌ലറുടെ സാന്നിധ്യം എപ്പോളും അനുഭവപ്പെടുന്നു.. അക്കാലത്ത് അങ്ങേരുടെ കീഴില്‍ ജോലി ചെയ്തിരുന്നവരെ സമ്മതിക്കണം..!

    കഥ തുടരട്ടെ..

    ReplyDelete
  13. ബിലാത്തി ഹാസ് ലാന്റഡ്‌ !!

    ReplyDelete
  14. മുരളിഭായ്... സ്വാഗതം... കേരളപര്യടനത്തിന്റെ വിശദവിവരങ്ങളുമായി ഒരു പോസ്റ്റ് ഉടൻ പ്രതീക്ഷിച്ചോട്ടെ?

    ReplyDelete
  15. വൈകിപ്പോയി, അലൈൻ റെസ്നൈസിന്റെ നൈറ്റ് ആൻഡ് ഫോഗ് കണ്ട് കരഞ്ഞു വിളിച്ചത് ഓർമ്മയുണ്ട്.... അധികാരത്തിന്റെ നൃശംസതകൾ എന്നും ഭയമുണ്ടാക്കുന്നവ തന്നെ......

    വിനുവേട്ടന്റെ വിവർത്തനം ഉഷാറായിട്ടുണ്ട് കേട്ടൊ.

    ReplyDelete
  16. വിനുവേട്ട ,,ഞാന്‍ വായിക്കുന്നുണ്ട്

    പഴയതില്‍ ഇനി കമന്റ്‌ ഇടുന്നില്ല...

    ReplyDelete
  17. സുപ്രസിദ്ധമായ ആ ഗീബത്സിയന്‍ നുണകളൊന്നും കേട്ടില്ലല്ലോ

    ReplyDelete
  18. വായിക്കുന്നുണ്ട്

    ReplyDelete
  19. പണി തുടങ്ങട്ടെന്നേ.

    ReplyDelete
  20. പണി തുടങ്ങട്ടെന്നേ.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...