Thursday, September 1, 2011

ഈഗിൾ ഹാസ് ലാന്റഡ് - 11


എന്നാൽ അവിടെയുണ്ടായിരുന്ന ആർക്കും തന്നെ അങ്ങനെയായിരുന്നില്ല അനുഭവപ്പെട്ടത്. ഇറ്റാലിയൻ സ്വേച്ഛാധിപതി തികച്ചും ക്ഷീണിതനും അവശനുമായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ പഴയ ശൌര്യം ഒട്ടും ദൃശ്യമായിരുന്നില്ല അപ്പോൾ. മുസ്സോളിനി പ്രയാസപ്പെട്ട് മുഖത്ത് പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു.

അഭിനന്ദനസൂചകമായി കരഘോഷം നടത്തിയതിന് ശേഷം ഹിറ്റ്ലർ സംഭാഷണം ആരംഭിച്ചു.

വെൽ ജെന്റിൽമെൻ ഇറ്റലിയിൽ നമ്മുടെ അടുത്ത നീക്കം എന്തായിരിക്കണം...? ഇറ്റലിയുടെ ഭാവി എന്താണ്? താങ്കളുടെ അഭിപ്രായം എന്താണ് റെയ്ഫ്യൂറർ*?”  (റെയ്ഫ്യൂറർ* - നാസി ജർമ്മനിയുടെ രഹസ്യപോലീസ് മേധാവി ഹെൻട്രിച്ച് ഹിംലർ)

ഹിംലർ മുഖത്ത് നിന്ന് തന്റെ കണ്ണാടി എടുത്ത് ചില്ലുകൾ ശ്രദ്ധാപൂർവ്വം തുടച്ചിട്ട് പ്രതിവചിച്ചു.

സമ്പൂർണ്ണ വിജയം, ഫ്യൂറർ* അല്ലാതെന്ത്? (ഫ്യൂറർ* - നാസി ജർമ്മനിയുടെ നായകൻ - അഡോൾഫ് ഹിറ്റ്ലർ).

അദ്ദേഹം തുടർന്നു. “മിസ്റ്റർ മുസ്സോളിനിയുടെ സാന്നിദ്ധ്യം തന്നെ അതിന്റെ തെളിവാണ് രാജ്യദ്രോഹി ബഡോഗ്ലിയോ സഖ്യസേനയുമയി ചേർന്നുണ്ടാക്കിയ കെണിയിൽ നിന്നും ഇദ്ദേഹത്തെ രക്ഷിച്ച് കൊണ്ടുവന്നത് തന്നെ നമ്മുടെ സാമർത്ഥ്യത്തിന്റെ ഉദാഹരണമല്ലേ?”

ഹിറ്റ്ലർ തല കുലുക്കി. ഗൌരവഭാവത്തോടെ അദ്ദേഹം ഗീബൽസിന് നേർക്ക് തിരിഞ്ഞു.  “എന്താണ് നിങ്ങളുടെ അഭിപ്രായം ജോസഫ്…?

ഗീബൽസിന്റെ കണ്ണുകളിൽ ഉത്സാഹത്തിളക്കം പ്രകടമായി.

ഞാൻ പിന്തുണക്കുന്നു ഫ്യൂറർ മുസ്സോളിനിയുടെ മോചനം രാജ്യത്തിനകത്തും പുറത്തും വലിയൊരു സെൻസേഷനാണ് സൃഷ്ടിച്ചിരിക്കുന്നത്. ശത്രുമിത്ര ഭേദമെന്യേ മിക്കവരും പ്രകീർത്തിച്ചിരിക്കുന്നു ദൌത്യത്തെ. ധാർമ്മിക വിജയം ആഘോഷിക്കുവാൻ എന്തുകൊണ്ടും നമുക്ക് അവകാശമുണ്ട്. താങ്കളുടെ ധിഷണാപരമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് ഞങ്ങൾ എന്നും കടപ്പെട്ടവരായിരിക്കും

അപ്പോൾ എന്റെ ജനറൽമാർക്ക് നന്ദി പറയുന്നില്ല?” ഹിറ്റ്ലർ, അഡ്മിറൽ കാനറിസിന് നേർക്ക് തിരിഞ്ഞു. മേശമേൽ വിരിച്ചിരിക്കുന്ന ഭൂപടത്തിൽ നോക്കിക്കൊണ്ട് നിന്നിരുന്ന കാനറിസിന്റെ മുഖത്ത് വിപരീതാർത്ഥത്തിലുള്ള ഒരു പുഞ്ചിരിയുണ്ടായിരുന്നു.

ഹെർ അഡ്മിറൽ നിങ്ങളുടെ അഭിപ്രായവും ഇത് തന്നെയാണോ? ഇതൊരു ഉത്തമ ധാർമ്മിക വിജയമാണോ?”

ചില സന്ദർഭങ്ങളിൽ സത്യം പറയുന്നതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. മറ്റ് ചിലപ്പോൾ സത്യം പറയാത്തതിന്റെയും. ഹിറ്റ്ലറുടെ മുന്നിലാകുമ്പോൾ അത് ഏത് തരത്തിലുള്ള അവസരമാണെന്ന് ഗ്രഹിക്കുവാൻ തികച്ചും ബുദ്ധിമുട്ടായിരുന്നു.

ഫ്യൂറർ ഇറ്റാലിയൻ നാവിക വ്യൂഹം ഇപ്പോൾ മാൾട്ട തുറമുഖത്ത് ശത്രുക്കളുടെ തോക്കിൻ മുനയ്ക്ക് കീഴിൽ നങ്കൂരമിട്ടിരിക്കുകയാണ് കോർസിക്കയും സർദീനിയയും ഉപേക്ഷിക്കാൻ നാം നിർബന്ധിതരായി പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ പ്രകാരം നമ്മുടെ പഴയ കൂട്ടുകക്ഷി ഇപ്പോൾ മറുഭാഗത്ത് യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്

ഹിറ്റലറുടെ മുഖം വിളറി വെളുത്തു. കണ്ണുകളിൽ ശൌര്യം നിറഞ്ഞു. ഇഷ്ടപ്പെടാത്ത വാർത്ത കേട്ടതിലുള്ള ഈർഷ്യയിൽ പുരികം വരിഞ്ഞു മുറുകി. പക്ഷേ, കാനറിസ് തുടർന്നു.

മിസ്റ്റർ മുസ്സോളിനി പറയുന്ന പുതിയ ഇറ്റാലിയൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഒരു നിഷ്പക്ഷ രാഷ്ട്രം പോലും ഇതുവരെ എന്തിന് സ്പെയിൻ പോലും അവരുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ കൂട്ടാക്കിയിട്ടില്ല പറയേണ്ടി വന്നതിൽ ഖേദിക്കുന്നു പക്ഷേ, ഇതാണ് എന്റെ അഭിപ്രായം ഫ്യൂറർ

നിങ്ങളുടെ അഭിപ്രായം?” ഹിറ്റ്ലർ പൊട്ടിത്തെറിച്ചു. “നിങ്ങളുടെ അഭിപ്രായം? എന്റെ മറ്റെല്ലാ ജനറലുകളേയും പോലെ തന്നെ പറയുന്നു നിങ്ങളും എന്നിട്ടെന്താണ് സാധാരണ സംഭവിക്കുന്നത്? ഞാൻ എപ്പോഴൊക്കെ അവർക്ക് ചെവി കൊടുത്തിട്ടുണ്ടോ അപ്പോഴെല്ലാം പരാജയം രുചിച്ചിട്ടുമുണ്ട്

അദ്ദേഹം മുസ്സോളിനിയുടെ അരികിൽ ചെന്നു. അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹത്തിന്റെ ചുമലിൽ കൈ ചുറ്റിയിട്ട് അവരോട് ചോദിച്ചു.

ഹൈക്കമാന്റിന്റെ കഴിവു കൊണ്ടാണോ ഇദ്ദേഹം ഇപ്പോൾ ഇവിടെ നിൽക്കുന്നത്? അല്ലേയല്ല ഞാൻ രൂപീകരിച്ച കമാന്റോ യൂണിറ്റിന്റെ കഴിവ് കൊണ്ട് മാത്രമാണ് ഇദ്ദേഹമിപ്പോൾ നമ്മോടൊപ്പം നിൽക്കുന്നത്. എന്റെ മനസ് പറഞ്ഞിരുന്നു ഇങ്ങനെയൊരു കമാന്റോ യൂണിറ്റിന്റെ ആവശ്യകതയെക്കുറിച്ച്. അത് ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിയുകയും ചെയ്തു

ഗീബൽസ് ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി. ഹിംലർ പതിവ് പോലെ സംശയാലുവും ശാന്തനുമായി കാണപ്പെട്ടു.

എന്നാൽ കാനറിസ്  ചാടിയെഴുന്നേറ്റു. “താങ്കളെ വ്യക്തിപരമായി വിമർശിക്കുകയെന്ന യാതൊരു ഉദ്ദേശ്യവും എനിക്കില്ല ഫ്യൂറർ”  

ഹിറ്റ്ലർ ജാലകത്തിനരികിലേക്ക് നീങ്ങി കൈകൾ പിറകിൽ കെട്ടി പുറത്തേക്ക് നോക്കി നിന്നു. “ഇത്തരം കാര്യങ്ങളെക്കുറിച്ച് സ്വതവേ തന്നെ എനിക്കൊരു ധാരണയുണ്ട് പണ്ട് മുതലേ ഇത് വിജയകരമാകുമെന്ന് തുടക്കം മുതലേ എനിക്കറിയാമായിരുന്നു. എന്തിനേയും നേരിടാൻ തയ്യാറുള്ള  ധീരരായ കുറച്ച് ചുണക്കുട്ടികൾഅദ്ദേഹം അവർക്ക് നേരെ വെട്ടിത്തിരിഞ്ഞു. “ഞാനില്ലായിരുന്നുവെങ്കിൽ ഗ്രാൻ സാസോ ഉണ്ടാകുമായിരുന്നില്ല കാരണം ഞാനില്ലായിരുന്നുവെങ്കിൽ സ്കോർസെനി ഉണ്ടാകുമായിരുന്നില്ല എന്നത് തന്നെഒരു ബൈബിൾ വചനം വായിക്കുന്നത് പോലെ അദ്ദേഹം പറഞ്ഞു. “നിങ്ങളെ അധികം ബുദ്ധിമുട്ടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല അഡ്മിറൽ പക്ഷേ, ഒരു കാര്യം നിങ്ങളും നിങ്ങളുടെ അബ്വെറിന്* കീഴിലുള്ള ഉദ്യോഗസ്ഥരും  കൂടി അടുത്ത കാലത്തായി എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടോ ജർമ്മനിക്ക്? ആകെക്കൂടിയുണ്ടാക്കിയ നേട്ടം ഇത്ര മാത്രം ദോഹ്നാനിയെ പോലെ കുറേ രാജ്യദ്രോഹികളെ സൃഷ്ടിച്ചു” (അബ്ഫെർ* - ജർമ്മൻ മിലിട്ടറി ഇന്റലിജൻസ്).

അബ്ഫെറിന് വേണ്ടി പ്രവർത്തിച്ചിരുന്ന ഹാൻസ് വോൺ ദോഹ്നാനിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തത് ഏപ്രിലിലാണ്.

കാനറിസ് വിളറി വെളുത്തു. അദ്ദേഹത്തിന്റെ നില വളരെ പരുങ്ങലിലായെന്ന് വ്യക്തമായിരുന്നു.  “ഫ്യൂറർ താങ്കളെ അപകീർത്തിപ്പെടുത്തണമെന്ന ഒരുദ്ദേശ്യവും ”  വിഷമത്തോടെ അദ്ദേഹം പറയാൻ ശ്രമിച്ചു.

അഡ്മിറൽ കാനറീസിനെ അവഗണിച്ച് അദ്ദേഹം ഹിംലറുടെ നേർക്ക് തിരിഞ്ഞു. “താങ്കളോ ഹെർ റെയ്ഫ്യൂറർ? എന്താണ് താങ്കളുടെ അഭിപ്രായം?”

താങ്കളുടെ ആശയങ്ങളെ ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു ഫ്യൂറർ പൂർണ്ണമായും പക്ഷേ, ചെറിയ ഒരു ഭിന്നാഭിപ്രായമുണ്ട് സ്കോർസെനി എന്ന് പറയുന്നയാൾ ഒരു വെറുമൊരു SS ഓഫീസർ മാത്രമാണ്. ഗ്രാൻ സാസോ പോലുള്ള മിഷനുകൾ ഏറ്റെടുക്കേണ്ടിയിരുന്നത് ബ്രാൻഡൻബർഗേഴ്സ് ആയിരുന്നു

യുദ്ധം തുടങ്ങിയ കാലഘട്ടത്തിൽ ഇതുപോലുള്ള ദൌത്യങ്ങൾക്കായി രൂപീകരിച്ച പ്രത്യേക യൂണിറ്റായ ബ്രാൻഡൻബർഗ് ഡിവിഷനെയാണ് ഹിംലർ ഉദ്ദേശിച്ചത്. അബ്വെറിന് കീഴിൽ അട്ടിമറികൾക്കായി പരിശീലനം സിദ്ധിച്ച ഡിപ്പാർട്ട്മെന്റ്-2 ആയിരുന്നു ഇത്തരം ദൌത്യങ്ങൾ ഏറ്റെടുക്കാറുള്ളത്. കാനറിസിന്റെ ചുമതലയിലുള്ള സംഘത്തിന് റഷ്യൻ നിരയെ ആക്രമിക്കാനുള്ള പല ദൌത്യങ്ങളും ലഭിച്ചെങ്കിലും വളരെയൊന്നും നേടുവാനായില്ലെന്നതായിരുന്നു വാസ്തവം.

തീർച്ചയായുംഹിറ്റ്ലർ പറഞ്ഞു. “പക്ഷേ, മഹത്തായ ബ്രാൻഡൻബർഗേഴ്സ് എന്തൊക്കെ നേട്ടങ്ങളാണ് ഇത്രയും കാലമായി ഉണ്ടാക്കിയത്? ഒരു നിമിഷത്തെ ചർച്ചക്കുള്ള വക പോലുമുണ്ടോ അതിൽ?”

അദ്ദേഹം ദ്വേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ ഓർമ്മശക്തി അപാരമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നവർക്ക് ഒരു പേടിസ്വപ്നമായിരുന്നു.

ആദ്യമായി ബ്രാൻഡൻബർഗ് എന്ന യൂണിറ്റ് രൂപീകരിച്ചപ്പോൾ എന്തൊക്കെയായിരുന്നു വീമ്പിളക്കിയത് പ്രത്യേക ദൌത്യങ്ങൾക്കായുള്ള ഒരു കമ്പനി അതിന്റെ പ്രഥമ കമാൻഡർ പറഞ്ഞതെന്തായിരുന്നു? വേണമെങ്കിൽ നരകത്തിൽ ചെന്ന് ചെകുത്താനെ വരെ പിടിച്ച് കൊണ്ട് വരാമെന്ന് എന്നിട്ടെന്തായി? മുസ്സോളിനിയെ കൊണ്ടുവരുവാൻ അവർക്ക് കഴിഞ്ഞോ?... അവസാനം ഞാൻ തന്നെ അറേഞ്ച് ചെയ്യേണ്ടി വന്നു

അദ്ദേഹത്തിന്റെ സ്വരം ഉച്ചസ്ഥായിയിലെത്തിയിരുന്നു. കണ്ണുകളിൽ നിന്ന് തീ പാറി. “ഒന്നും ചെയ്തില്ല നിങ്ങളുടെ ആൾക്കാർക്ക് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല നിങ്ങളുടെ പക്കലുള്ള സൌകര്യങ്ങളും ആൾക്കാരും വച്ച് നോക്കുമ്പോൾ ഇംഗ്ലണ്ടിൽ നിന്ന് വിൻസ്റ്റൺ ചർച്ചിലിനെ വരെ തട്ടിക്കൊണ്ടു വരേണ്ടതായിരുന്നു

ഒരു നിമിഷം അവിടെങ്ങും പൂർണ്ണ നിശ്ശബ്ദത നിറഞ്ഞു. ഹിറ്റ്ലർ ഓരോരുത്തരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. “എന്താ ശരിയല്ലേ ?”

മുസ്സോളിനി അസ്വസ്ഥനായി കാണപ്പെട്ടു. ഗീബൽസ് ആകാംക്ഷയോടെ തല കുലുക്കി. ഹിംലർ ആകട്ടെ, എരി തീയിൽ എണ്ണയൊഴിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു.

തീർച്ചയായും ഫ്യൂറർ അസാദ്ധ്യമായി ഒന്നും തന്നെയില്ലഅത് എങ്ങനെ സാധിക്കാം എന്നുള്ളത് ഒരു പ്രശ്നമല്ല ഗ്രാൻ സാസോയിൽ നിന്ന് ഇദ്ദേഹത്തെ ഇവിടെയെത്തിച്ചത് തന്നെ അതിന് ഉദാഹരണമല്ലേ

അതേഹിറ്റ്ലർ അൽപ്പം ശാന്തനായി.

അബ്ഫെറിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ച് കൊടുക്കാൻ പറ്റിയ അവസരം ശരിയല്ലേ അഡ്മിറൽ?”

ഫ്യൂറർ താങ്കൾ പറയുന്നത്.?” കാനറിസ് അമ്പരന്ന് പോയി.

ഒന്നുമില്ലെങ്കിൽ, ഇംഗ്ലീഷ് കമാന്റോ യൂണിറ്റ് ആഫ്രിക്കയിൽ പോയി റോമലിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ചത് കണ്ടില്ലേ? അത് പോലുള്ള യൂണിറ്റുകൾ ഫ്രഞ്ച് തീരത്ത് പല തവണ നടത്തിയ ഓപ്പറേഷനുകൾ ഓർമ്മയില്ലേ? ജർമ്മൻ കുട്ടികൾക്ക് അത്രപോലും ചെയ്യാനുള്ള കഴിവില്ലെന്നാണോ ഞാൻ മനസ്സിലാക്കേണ്ടത്?” അദ്ദേഹം കാനറിസിന്റെ ചുമലിൽ തട്ടി. “ഇതേക്കുറിച്ച് ചിന്തിക്കൂ അഡ്മിറൽ എവിടെയെങ്കിലും ഒരു തുടക്കമിടൂ എന്തെങ്കിലും ഒരു പോംവഴി നിങ്ങൾ കണ്ടെത്തുമെന്ന് എനിക്കുറപ്പുണ്ട്

അദ്ദേഹം ഹിംലറുടെ നേർക്ക് തിരിഞ്ഞു. “ എന്നോട് യോജിക്കുന്നുവോ ഹേർ റെയ്ഫ്യൂറർ?”

തീർച്ചയായും സംശയലേശമെന്യേ ഹിംലർ പറഞ്ഞു.

കുറഞ്ഞത് ഒരു സാദ്ധ്യതാ പഠനമെങ്കിലും നടത്താൻ അബ്ഫെറിന് സാധിക്കില്ലേ?” ഇടിവെട്ട് കൊണ്ടവനെ പോലെ നിന്നിരുന്ന അഡ്മിറൽ കാനറിസിന് നേർക്ക് നോക്കി ഹിംലർ പുഞ്ചിരിച്ചു.

താങ്കളുടെ കൽപ്പന പോലെ ഫ്യൂറവരണ്ട് പോയ ചുണ്ടുകൾ നനച്ച് കൊണ്ട് കാനറിസ് പറഞ്ഞു.

ഹിറ്റ്ലർ അദ്ദേഹത്തിന്റെ ചുമലിൽ കൈ ചുറ്റി. “ഗുഡ് ന്യൂ  കുഡ് റിലൈ ഓൺ യൂ ആസ് ഓൾവേയ്സ്അദ്ദേഹം കൈകൾ വിടർത്തി മുന്നോട്ട് ചെന്ന് മേശപ്പുറത്തെ മാപ്പിലേക്ക് നോക്കി.

ആന്റ് നൌ, ജെന്റിൽ മെൻ ഇറ്റലിയുടെ ഭാവി

(തുടരും)

26 comments:

  1. നമ്മൾക്ക് കേട്ടുപരിചയം മാത്രമുള്ള ഹിറ്റ്ലറുടെ രൌദ്രഭാവം...

    ReplyDelete
  2. കഥ തുടരട്ടെ...എനിക്കറിയാവുന്ന അറിയാവുന്ന ചില കുഞ്ഞു കാര്യങ്ങൾ

    രണ്ടാം ലോകമഹായുദ്ധകാലത്ത് പരിതാപകരമായിരുന്നു ഇറ്റലിയൻ സൈന്യത്തിന്റെ സ്ഥിതി.എല്ലാ സമരമുഖങ്ങളിലും ദയനീയമായി പരാജയപ്പെട്ടു.ഇറ്റലിയെ കൂടെ കൂട്ടിയതു കൊണ്ട് ഒരുപകാരവും ജർമ്മനിക്കുണ്ടായില്ല. രണ്ടാം തരം പൗരന്മാരായാണ്‌ ജർമൻ സൈന്യം അവരെ കണ്ടിരുന്നത്.ഇന്നും ആ മനോഭാവം പല ജർമ്മൻകാർക്കും ഉണ്ട്.

    ReplyDelete
  3. പഥികൻ... ആദ്യ കമന്റിന് നന്ദി... താങ്കളുടെ പ്രൌഢസാന്നിദ്ധ്യം എന്നും പ്രതീക്ഷിക്കുന്നു... അതുപോലെ, ജർമ്മൻ പദങ്ങളുടെ ഉച്ചാരണത്തിൽ പിഴവുണ്ടെങ്കിൽ തിരുത്തുമല്ലോ...

    ReplyDelete
  4. തുടരൂ ...കൂടെയുണ്ട്.

    ReplyDelete
  5. തുടരട്ടെ...ഭാവുകങ്ങള്‍

    ReplyDelete
  6. ശരിയാ, കേട്ടുപരിചയം മാത്രമുള്ള ഹിറ്റ്ലറുടെ രൌദ്രഭാവം ഇതിലൂടെ കൂടുതലറിയുന്നു...

    ReplyDelete
  7. ലീല ടീച്ചർ, ശാന്ത ടീച്ചർ, സിദ്ധീക്ക, ലിപി... നന്ദി...

    സാബു... ഇത് തീർത്തും ഒരു ഫിക്ഷൻ എന്ന് പറയാൻ പറ്റില്ല... പകുതിയിലേറെയും ചരിത്രസത്യങ്ങളാണ്...

    ReplyDelete
  8. ഗൌരവമായ കഥ പറച്ചില്‍ തുടങ്ങി.

    ReplyDelete
  9. കഥ വരട്ടെ.... ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു.

    ReplyDelete
  10. മുമ്പത്തേക്കാൾ സുദീർഘമായ ഒരധ്യായം...
    പരുന്തിനു ചൂടുപിടിക്കുന്നു, ഈ അധ്യായത്തിലെ രംഗങ്ങൾ പൊലെ..
    കഥാപാത്രങ്ങളെക്കുറിച്ച് , ചരിത്ര സംഭവങ്ങളെ കുറിച്ച് ഓർമ്മ പുതുക്കേണ്ടിയിരിക്കുന്നു.. ഒരൊ കഥാപത്രങ്ങൾക്കുമൊപ്പം നൽകുന്ന സൂചനകൾ ഗുണകരമാകുന്നുണ്ട്. വീണ്ടും മുന്നോട്ട്!!!

    ReplyDelete
  11. വിനുവേട്ടാ,,പ്രൗഢസാന്നിധ്യം എന്നൊന്നും പറയല്ലേ..ഇനി വരാൻ തന്നെ പേടിയാകും ....

    ഇംഗ്ലീഷിൽ നിന്നും ഫ്രെഞ്ചിൽ നിന്നും വിപരീതമായി എഴുതുന്ന പോലെ വായിക്കുന്ന ഭാഷയാണ്‌ ജർമ്മൻ.ചില അക്ഷരങ്ങളുടെ ഉച്ചാരണം അല്പം വേറെ ആണെന്നു മാത്രം..V..ഫാ എന്നാണ്‌ വാ​‍ീക്കുന്നെ..Abver അബ്ഫെർ..Volkswagon..ഫോൾക്സ് വാഗൺ എന്നിങ്ങനെ..

    സസ്നേഹം

    ReplyDelete
  12. സുകന്യാജി, എച്ചുമുക്കുട്ടി ... നന്ദി...

    പാച്ചു... എന്തായാലും പഴയ് ഓർമ്മകൾ പൊടിതട്ടി കച്ച മുറുക്കി തയ്യാറായി ഇരിക്കൂ...

    പഥികൻ... ഒരു പേടിയും വേണ്ട... ധൈര്യമായി വന്നോളൂ ... ഇതുപോലുള്ള തിരുത്തലുകൾ വീണ്ടും അറിയിക്കുമല്ലോ... സന്തോഷമേയുള്ളൂ...

    ReplyDelete
  13. അങ്ങിനെ കഥ കനക്കാന്‍ തുടങ്ങി അല്ലെ വിനുവേട്ടാ.അതും ചില്ലറക്കാര്‍ വല്ലവരുമാണോ കഥാപാത്രങ്ങള്‍..! ഈശ്വരന്മാരെ, ഡിവിഷന്‍ ബെഞ്ചുകളുടെ ഇടപ്പെടലുകളൊന്നുമില്ലാതെ വിഘ്നങ്ങളകറ്റി,വിനുവേട്ടനെ കാത്തോളണേ...

    ReplyDelete
  14. കഥ തുടരട്ടെ.
    ഈ പേരുകൾ ഓർമ്മയിൽ വയ്ക്കാനാണ് പാട്.
    ആശംസകൾ...

    ReplyDelete
  15. തുടരട്ടെ, വിനുവേട്ടാ

    ReplyDelete
  16. ഹിറ്റ്ലറുടെ ഹിറ്റ് പരിപാടികളുടെ തുടക്കം ആരംഭിച്ചു അല്ലേ..


    പിന്നെ രണ്ടിസ്സത്തിനുള്ളിൾ
    ഞാൻ നാട്ട്ലേക്ക് വിടും ട്ടാ‍ാ..

    ReplyDelete
  17. മെയിന്‍ കാഫിന്റെ ഒരു ഓടിച്ചുള്ള വായനയില്‍ മാത്രമാണ് ഹിറ്റ്ലറെ അറിയാവുന്നത്. ഇത് വായിച്ചപ്പോള്‍ മെയിന്‍ കാഫ് ഒരിക്കല്‍ കൂടെ വിശദമായി വായിക്കണം എന്ന് തോന്നുന്നു..

    ഇടക്ക് ഒന്ന് മിസ്സായി മാഷേ.. അതിന്റെ ഒരു ചെറിയ വശപ്പിശക് എന്റെ വായനയില്‍ ഉണ്ട്. സാരമില്ല ഞാന്‍ ഒപ്പമെത്തിക്കോളാം.

    ReplyDelete
  18. കൊല്ലേരി, വി.കെ, ശ്രീ ... നന്ദി...

    മുരളിഭായ്... അപ്പോൾ ഓണം നാട്ടിൽ ... കണ്ണൂർ മീറ്റിനും ഈറ്റിനും പോകുമല്ലോ അല്ലേ? എന്ന് തിരിച്ചെത്തും?

    മനോരാജ്... വീണ്ടും വന്നതിൽ സന്തോഷംട്ടോ..

    ReplyDelete
  19. ഇപ്പൊ ഉഷാര്‍ ആയി വരുന്നു..
    ഹിടലരെ പറ്റി വായിക്കുമ്പോള്‍ തന്നെ...
    ഒരു ....
    ഇയാളുടെ കൂടെ ജോലി ചെയ്തവരുടെ കാര്യംകഷ്ടം തന്നെ....

    ReplyDelete
  20. “ചില സന്ദർഭങ്ങളിൽ സത്യം പറയുന്നതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. മറ്റ് ചിലപ്പോൾ സത്യം പറയാത്തതിന്റെയും.“

    ആ പറഞ്ഞത് പരമസത്യം!

    ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും ‘ഈഗിളിൽ’ കയറിക്കൂടി.. അടുത്ത ലക്കം വായിക്കട്ടെ..

    ReplyDelete
  21. ഹിറ്റ്ലറിന്റെ കൂടെയുള്ള നിമിഷങ്ങള്‍ക്ക് എന്തൊരു പിരിമുറുക്കം (എന്റെ ചരിത്രജ്ഞാനം വളരെ കുറവ്; മുസ്സോളിനിയെ രക്ഷിക്കാന്‍ ഇങ്ങിനെയൊരു ഓപ്പറേഷന്‍ നടന്നിട്ടുണ്ടോ, അതോ വെറും കഥയാണോ?)

    ReplyDelete
  22. ഹിറ്റ്‌ ലർ ഒരു യഥാർത്ഥ നേതാവ്‌ തന്നെ.

    വളരെ അപൂർവ്വമായി മാത്രം സംഭവിയ്ക്കുന്ന ഒന്ന്.ലോകം ഇപ്പോൾ ഇന്ത്യയിലേക്ക്‌ നോക്കുന്നത്‌ പോലെ.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...