കോസ്റ്റൽ റോഡിൽ നിന്ന്
ആദ്യം കണ്ട ടാറിട്ട റോഡിലൂടെ ഡെവ്‌ലിൻ തിരിഞ്ഞു.
ഹോബ്സ് എന്റ് ചതുപ്പിന്റെ വടക്കേ അറ്റത്താണ് ആ പാതയിലൂടെ അദ്ദേഹം എത്തിച്ചേർന്നത്.
അവിടെ നിന്നങ്ങോട്ട് ആ ഇടുങ്ങിയ പാതയുടെ ഇരുവശങ്ങളിലും പൈൻ മരങ്ങൾ വരിവരിയായി നിന്നിരുന്നു.
പാതയിലെമ്പാടും കൊഴിഞ്ഞ് വീണ് കിടക്കുന്ന ഇലകൾ. വസന്തം കഴിഞ്ഞതോടെ ശൈത്യത്തിന്റെ വരവിനെ
അറിയിച്ചുകൊണ്ട് വീശുന്ന ശീതക്കാറ്റ്. നീലാകാശത്തിൽ
പരസ്പരം മത്സരിച്ച് നീങ്ങിക്കൊണ്ടിരിക്കുന്ന മേഘക്കൂട്ടങ്ങൾ.
ഡെവ്‌ലിൻ ത്രോട്ട്‌ൽ റെയ്സ്
ചെയ്തതോടെ മോട്ടോർ സൈക്കിൾ വീതി കുറഞ്ഞ ആ പാതയിലൂടെ മുന്നോട്ട് കുതിച്ചു. ഒരു ചെറിയ
അശ്രദ്ധ മതി മോട്ടോർ സൈക്കിളും താനും കൂടി ചതുപ്പിനുള്ളിലേക്ക് തെറിച്ച് വീഴാൻ… അക്കാര്യം അറിയാമായിരുന്നുവെങ്കിലും അപ്പോഴത്തെ മാനസിക നിലയിൽ അദ്ദേഹം
അത് കാര്യമാക്കിയില്ല. അതിരുകളില്ലാത്ത സ്വാതന്ത്ര്യം… അത് അദ്ദേഹത്തെ ഉന്മത്തനാക്കിക്കഴിഞ്ഞിരുന്നു.
കടൽതീരത്തേക്ക് തിരിയുന്ന
പാത കണ്ടതും അദ്ദേഹം വേഗത കുറച്ച് അങ്ങോട്ട് തിരിഞ്ഞു. ആ വഴിയിലൂടെ അല്പം മുന്നോട്ട്
നീങ്ങിയപ്പോഴാണ് നാൽപ്പതോ അമ്പതോ വാര അകലെയായി വലത് വശത്തെ ഈറ്റക്കാടുകൾക്കിടയിൽ നിന്നും
അശ്വാരൂഢയായ ഒരു പെൺകിടാവ് റോഡിലേക്ക് കയറിയത്. അത് അവൾ തന്നെയായിരുന്നു. ഇതിന് മുമ്പ്
ഗ്രാമത്തിൽ വച്ച് കുതിരപ്പുറത്ത് കണ്ട അതേ പെൺകുട്ടി… മോളി പ്രിയോർ… ബൈക്കിന്റെ വേഗത വീണ്ടും കുറച്ച് ഡെവ്‌ലിൻ അവൾക്ക്
സമാന്തരമായി നീങ്ങുവാൻ തുടങ്ങിയതും അവൾ മുന്നോട്ടാഞ്ഞ് വേഗത കൂട്ടുവാൻ കുതിരയ്ക്ക്
നിർദ്ദേശം നൽകി.
ഡെവ്‌ലിനും വിട്ടു കൊടുത്തില്ല.
അദ്ദേഹം ത്രോട്ട്‌ൽ റെയ്സ് ചെയ്തു. മോട്ടോർ സൈക്കിൾ മുന്നോട്ട് കുതിച്ചു. അത് കണ്ടതും
അവൾ കുതിരയെ പാതയോരത്തെ പൈൻ മരങ്ങൾക്കിടയിലേക്ക് നയിച്ചു. മോട്ടോർ സൈക്കിളുമായി അവളെ
പിന്തുടരുവാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. അവൾ പോകുന്ന ദിശയിലേക്കുള്ള പാതകൾ
തേടി അദ്ദേഹം ശരിക്കും കഷ്ടപ്പെടുക തന്നെ ചെയ്തു. അവൾ തന്റെ കുതിരയെ ഈറ്റക്കാടുകൾക്കിടയിലൂടെ
കടൽത്തീരത്തിനടുത്തേക്ക് അതിവേഗം പായിച്ചു. പൈൻ മരങ്ങൾക്കപ്പുറം അവൾ ദൃഷ്ടിയിൽ നിന്നും
മറയുന്നത് നോക്കി അദ്ദേഹം ബൈക്കിന്റെ വേഗത വീണ്ടും കൂട്ടി.
ടാറിട്ട റോഡിൽ നിന്ന്
വഴുതിമാറി അരികിലെ മണൽക്കൂനയിലേക്ക് ബൈക്ക് ഓടിക്കയറിയത് പെട്ടെന്നായിരുന്നു. നിയന്ത്രണം
വിട്ട അദ്ദേഹം വണ്ടിയിൽ നിന്ന് തെറിച്ച് അന്തരീക്ഷത്തിലൂടെ ചെറിയ ഒരു ഡൈവിങ്ങ് നടത്തി
ചൊരിമണലിലേക്ക് മുട്ടുകുത്തി വീണു.
തൊട്ടരികിലുള്ള പൈൻ മരത്തിന്റെ
ചുവട്ടിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. മുകളിലേക്ക് മടക്കിയ കാൽമുട്ടുകളിൽ താടിയമർത്തി
കടലിലേക്ക് നോക്കിക്കൊണ്ട്. ഗ്രാമത്തിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ധരിച്ചിരുന്ന അതേ വേഷം.
അന്ന് ധരിച്ചിരുന്ന നീലത്തൊപ്പി മാത്രം കാണുവാനില്ല. നീളം കുറച്ച് ക്രോപ്പ് ചെയ്ത സ്വർണ്ണനിറമാർന്ന
മുടി. അധികം ദൂരെയല്ലാതെ അല്പം ഇളംപുല്ല് കണ്ടതിന്റെ സന്തോഷത്തിൽ മേഞ്ഞുകൊണ്ടിരിക്കുകയാണ്
അവളുടെ കുതിര.
വീണുകിടക്കുന്ന മോട്ടോർ
സൈക്കിൾ ഉയർത്തി സ്റ്റാൻഡിൽ വച്ചിട്ട് ഡെവ്‌ലിൻ അവൾക്കരികിൽ വന്ന് ചേർന്നിരുന്നു.
“എന്തു നല്ല ദിവസം, അല്ലേ… ദൈവത്തിന് നന്ദി…”
“എന്ത് കണ്ടിട്ടാണ് നിങ്ങൾ
എന്റെ പിന്നാലെ കൂടിയിരിക്കുന്നത്…?” അവൾ പതുക്കെ ചോദിച്ചു.
ഡെവ്‌ലിൻ തന്റെ ക്യാപ്പ്
തലയിൽ നിന്നും എടുത്തിട്ട് നെറ്റിയിലെ വിയർപ്പ് തുടച്ചു കളഞ്ഞു. പിന്നെ അത്ഭുതത്തോടെ
അവളെ നോക്കി.
“എന്ത് കണ്ടിട്ടാണെന്നോ… കൊച്ചു കള്ളീ...”
അത് കേട്ട് അവൾ പുഞ്ചിരിച്ചു.
പിന്നെ ആ പുഞ്ചിരി ഒരു പൊട്ടിച്ചിരിയായി. കാൽമുട്ടിൽ നിന്നും തലയുയർത്തി പൊട്ടിപ്പൊട്ടി
അവൾ ചിരിച്ചു. അതുകണ്ട ഡെവ്‌ലിനും ചിരിക്കാതിരിക്കാൻ
കഴിഞ്ഞില്ല.
“ദൈവമാണ് നിന്നെ എന്റെ
മുന്നിൽ കൊണ്ടുവന്നത്… ഇനി ലോകാവസാനം വരെ നീ എന്റെ മുന്നിൽ തന്നെയുണ്ടാവും… തീർച്ച…”
“എന്ന് വച്ചാൽ…? എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്…?” അവളുടെ
സംസാരത്തിന് തികച്ചും നോർഫോക്ക് ചുവയുണ്ടായിരുന്നു. ആ ശൈലി അദ്ദേഹത്തിന് പരിചിതമായി വരുന്നതേയുണ്ടായിരുന്നുള്ളൂ.
“ഓഹ്… എന്റെ നാട്ടിൽ പൊതുവേയുള്ള ഒരു പ്രയോഗമാണ്…” അദ്ദേഹം പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് തുറന്ന് ഒന്നെടുത്ത്
ചുണ്ടിൽ വച്ചു. “അതു പോട്ടെ… നീ സിഗരറ്റ് ഉപയോഗിക്കുമോ…?”
“ഇല്ല…”
“നല്ലത്… ആരോഗ്യത്തോടെ വളരൂ… ഹരിതാഭമായ എത്രയോ വർഷങ്ങൾ ഇനിയും കിടക്കുന്നു നിനക്ക്
മുന്നിൽ…”
“എനിക്ക് പതിനേഴ് കഴിഞ്ഞിട്ടേയുള്ളൂ… ഈ വരുന്ന ഫെബ്രുവരിയിൽ പതിനെട്ടാകും…” അവൾ പറഞ്ഞു.
ഡെവ്‌ലിൻ സിഗരിറ്റിന്
തീ കൊളുത്തിയിട്ട് കൈകൾ തലയിണയാക്കി പിറകോട്ട് മലർന്ന് കിടന്നു. ക്യാപ്പിന്റെ നീണ്ട്
നിൽക്കുന്ന മുൻഭാഗം കണ്ണുകളെ പാതി മറച്ചിരുന്നു. “ഫെബ്രുവരിയിൽ ഏത് ദിവസം…?”
“ഇരുപത്തിരണ്ടാം തിയ്യതി…”
“ഓഹ്… അപ്പോൾ മീനരാശിയിലാണല്ലേ… നമ്മൾ രണ്ട് പേരും അപ്പോൾ ചേരും… ഞാൻ വൃശ്ചിക രാശിയാണ്… പിന്നെ ഒരു കാര്യം… കന്നിരാശിയിലുള്ളവനെ വിവാഹം കഴിക്കാനേ പാടില്ല നീ… മീനവും കന്നിയും ഒരിക്കലും ചേരില്ല… ആ ആർതറിനെ
നോക്ക്… എനിക്ക് ബലമായ സംശയമുണ്ട് അയാൾ കന്നിരാശിക്കാരനാണെന്ന്…”
“ആർതർ…? ഏത്… ആ ആർതർ സെയ്‌മൂറോ…? നിങ്ങൾക്കെന്താ വട്ടുണ്ടോ…”
“തീർച്ചയായും ഇല്ല… പക്ഷേ, എനിക്കുറപ്പുണ്ട് അയാൾ കന്നിരാശിക്കാരൻ തന്നെ... പിന്നെ എന്റെ
കാര്യം… ഈ മണ്ണിലിങ്ങനെ കിടക്കുന്നതൊന്നും കാര്യമാക്കണ്ട… സൽസ്വഭാവിയും ശാന്തനുമാണ് ഞാൻ… ”
അവൾ തിരിഞ്ഞ് അദ്ദേഹത്തിന്റെ
മുഖത്തേക്ക് നോക്കി. അല്പം മുന്നോട്ട് കുനിഞ്ഞ് അദ്ദേഹത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്ന
അവളുടെ പഴഞ്ചൻ കോട്ടിന്റെ മുൻഭാഗം തുറന്ന് പോയത് പെട്ടെന്നായിരുന്നു. അവൾ ധരിച്ചിരുന്ന
കോട്ടൺ ബ്ലൌസിന്റെ പരിധിയും ലംഘിച്ച് നിൽക്കുന്ന വടിവൊത്ത സമൃദ്ധമായ മാറിടത്തിലേക്ക്
അദ്ദേഹത്തിന്റെ കണ്ണുകൾ പാഞ്ഞു.
“ഓഹ്… മൈ ഡിയർ ഗേൾ…
ഭക്ഷണം നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്നമാണ്… ഒന്നോ രണ്ടോ വർഷം കഴിയുമ്പോഴേക്കും ഭാരം ഇനിയും കൂടും…”
കാര്യം മനസ്സിലായ അവൾ
കണ്ണുകൾ താഴോട്ട് പായിച്ചു. തുറന്ന് പോയ കോട്ടിന്റെ അറ്റങ്ങൾ ചേർത്തുപിടിച്ച് ഒരു നിമിഷം
കണ്ണടച്ചു.
“യൂ, ബാസ്റ്റർഡ്…” അവളുടെ വായിൽ നിന്ന് പെട്ടെന്ന്
പുറത്തേക്ക് വന്നത് അതായിരുന്നു.
കണ്ണിന് മീതെ വച്ചിരിക്കുന്ന
തൊപ്പിയുടെ ഇടയിലൂടെ തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഡെവ്‌ലിന്റെ ചുണ്ടുകൾ വിറയ്ക്കുന്നത്
അവൾ കണ്ടു.
“എന്തിനാണ് നിങ്ങളെന്നെ
ഇങ്ങനെ കളിയാക്കുന്നത്…?” അദ്ദേഹത്തിന്റെ മുഖത്ത് നിന്നും തൊപ്പി എടുത്ത്
അവൾ ദൂരേക്കെറിഞ്ഞു.
“പിന്നെ ഞാൻ നിന്നെ എന്താണ്
ചെയ്യേണ്ടത് മോളി പ്രിയോർ…?” അദ്ദേഹം ചിരിച്ചു കൊണ്ട് അവളുടെ അടി തടയാനെന്ന
മട്ടിൽ കൈകൾ മുന്നിൽ പിണച്ചു വച്ചു. “മറുപടി
വേണമെന്നില്ല കേട്ടോ…”
അവൾ പിന്നോട്ട് ചാഞ്ഞ്
മരത്തിൽ ചാരി ഇരുന്നു. ഇരു കൈകളും പോക്കറ്റിൽ തിരുകിയിട്ട് അവൾ ചോദിച്ചു. “എന്റെ പേര്
എങ്ങനെ അറിഞ്ഞു…?”
“സത്രത്തിൽ വച്ച് ജോർജ്ജ്
വൈൽഡ് പറഞ്ഞു…”
“അതു ശരി… അപ്പോൾ ആ ആർതറും ഉണ്ടായിരുന്നോ അവിടെ…?”
“ഉണ്ടായിരുന്നു… എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, നിന്നെ ഒരു സ്വകാര്യ സ്വത്തായിട്ടാണ്
അയാൾ കാണുന്നതെന്നാണ്…”
“ദെൻ ഹീ ക്യാൻ ഗോ റ്റു ഹെൽ… ഞാൻ ആരുടെയും സ്വന്തമല്ല…” ദ്വേഷ്യത്തോടെ അവൾ പറഞ്ഞു.
കിടന്ന കിടപ്പിൽ അദ്ദേഹം
അവളെ നോക്കി. അദേഹത്തിന്റെ ചുണ്ടിൽ അപ്പോഴും സിഗരറ്റ് എരിയുന്നുണ്ടായിരുന്നു.
“നിന്റെ മൂക്ക് മുകളിലേക്ക്
വളഞ്ഞിട്ടാണല്ലോ… ആരും പറഞ്ഞില്ലേ ഇതുവരെ അത്…? പിന്നെ, ദേഷ്യം വരുമ്പോൾ നിന്റെ വായ് ഇരുവശങ്ങളിലേക്കും വല്ലാതെ വലിഞ്ഞ്
കയറുന്നു…” അദ്ദേഹം പുഞ്ചിരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ
തീർച്ചയായും അൽപ്പം കടന്നു പോയിരുന്നു. അവളുടെ ഹൃദയത്തിനുള്ളിൽ എവിടെയോ അത് മുറിവേൽപ്പിച്ചത്
പോലെ തോന്നി. അവളുടെ മുഖത്ത് വിഷാദം പടർന്നു.
“എനിക്കത്രയൊന്നും സൌന്ദര്യമില്ലെന്ന
കാര്യം സത്യം തന്നെ, മിസ്റ്റർ ഡെവ്‌ലിൻ…
ഹോൾട്ടിൽ പാർട്ടിക്ക് പോകുമ്പോൾ എന്നോടൊപ്പം
ചുവട് വയ്ക്കുവാൻ ആരും തന്നെ താല്പര്യം പ്രകടിപ്പിക്കാറില്ല… എത്രയോ ദിവസങ്ങൾ ഞാനവിടെ ഒറ്റയ്ക്ക് ഇരുന്നിട്ടുണ്ട്… ” അവളുടെ സ്വരത്തിൽ നിരാശ കലർന്നിരുന്നു. “പക്ഷേ, എനിക്കറിയാം… കുളിരു കോരുന്ന ശനിയാഴ്ച രാത്രികളിൽ നിങ്ങൾ എന്നെ കണ്ടില്ലെന്ന് നടിക്കില്ല
എന്ന്… കാരണം, നിങ്ങളെ സംബന്ധിച്ചിടത്തോളം എനി തിങ്ങ്
ഐസ് ബെറ്റർ ദാൻ നത്തിങ്ങ്…”
അവൾ എഴുന്നേൽക്കുവാനായി
ആഞ്ഞു. എന്നാൽ അതിന് അനുവദിക്കാതെ അദ്ദേഹം അവളുടെ കണങ്കാലിൽ പിടിച്ച് താഴോട്ട് വലിച്ച് മറു കൈയാൽ അവളെ തന്നോട് ചേർത്തുപിടിച്ചു.
“നീയെങ്ങനെ എന്റെ പേര് മനസ്സിലാക്കി…?”
“നീയെങ്ങനെ എന്റെ പേര് മനസ്സിലാക്കി…?”
“നിങ്ങളെന്താ വിചാരിച്ചത്
പിന്നെ…? നിങ്ങളെക്കുറിച്ച് ഇവിടെ എല്ലാവർക്കും അറിയാം… അറിയേണ്ടത് എല്ലാം തന്നെ…”
“എന്നാൽ ഞാനൊന്ന് പറയട്ടെ…?” ഒരു കൈ കുത്തി ചരിഞ്ഞ് അദ്ദേഹം അവളോട് ചേർന്ന് കിടന്നു. “നിനക്ക്
എന്നെക്കുറിച്ച് ഒന്നും തന്നെ അറിയില്ല… അറിയുമായിരുന്നെങ്കിൽ കുളിര് കോരുന്ന ശനിയാഴ്ച്ച
രാത്രികളെക്കുറിച്ച് നീ പറയുമായിരുന്നില്ല… രാത്രികളേക്കാൾ എനിക്കിഷ്ടം പൈൻ മരങ്ങൾക്കിടയിലെ
വസന്തകാല സായാഹ്നങ്ങളാണ്… മരച്ചുവട്ടിലെ മണൽപ്പരപ്പൊരുക്കുന്ന മെത്ത… അതൊരനുഭവം തന്നെയായിരിക്കും…”
എല്ലാം കേട്ടു കൊണ്ട്
നിശ്ശബ്ദയായി അവൾ കിടന്നു. പെട്ടെന്ന് ഒരു ഉൾപ്രേരണയാലെന്ന പോലെ അദ്ദേഹം അവളുടെ അധരങ്ങളിൽ
ഊഷ്മളമായ ഒരു ചുംബനം നൽകിയിട്ട് ദൂരേയ്ക്ക് ഉരുണ്ട് മാറി.
“എന്റെ നിയന്ത്രണം വിടുന്നതിന്
മുമ്പ് എഴുന്നേറ്റ് പോകൂ പെൺകിടാവേ…”
തന്റെ നീലത്തൊപ്പി കൈയെത്തി
എടുത്തിട്ട് അവൾ ചാടിയെഴുന്നേറ്റു. കുതിരയുടെ അടുത്തേക്ക് നടന്നിട്ട് അദ്ദേഹത്തെ തിരിഞ്ഞ്
നോക്കുമ്പോൾ അവളുടെ മുഖത്ത് ഗൌരവം നിറഞ്ഞിരുന്നു. പിന്നെ അനായാസം കുതിരപ്പുറത്ത് കയറിയിട്ട്
അതിനെയും കൊണ്ട് അദ്ദേഹത്തിനരികിലേക്ക് വരുമ്പോൾ അവളുടെ മുഖത്ത് നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു.
“ഈ ഐറിഷ്‌കാരെല്ലാം വട്ടന്മാരാണെന്ന്
പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ… എന്നാൽ ഇപ്പോൾ കാണുകയും ചെയ്തിരിക്കുന്നു… ഞായറാഴ്ച്ച വൈകുന്നേരത്തെ കുർബാനയ്ക്ക് ഞാൻ പള്ളിയിൽ വരുന്നുണ്ട്… നിങ്ങളുമുണ്ടാവില്ലേ…?”
“എന്നെ കണ്ടിട്ട് വരുമെന്ന്
തോന്നുന്നുണ്ടോ…?”
കുതിര അക്ഷമ പ്രകടിപ്പിച്ചു
തുടങ്ങിയിരുന്നു. എന്നാൽ ഒരു വിദഗ്ദ്ധയെപ്പോലെ അവൾ അതിനെ നിയന്ത്രിച്ചു നിർത്തി.
“തീർച്ചയായും… എനിക്കുറപ്പുണ്ട്… നിങ്ങൾ വന്നിരിക്കും…” ആത്മവിശ്വാസത്തോടെ അവൾ പറഞ്ഞു. അടുത്ത നിമിഷം അവളെയും വഹിച്ചു കൊണ്ട്
കുതിര കുളമ്പടിയോടെ ഓടിയകന്നു.
“ഓ, ലിയാം… വിഡ്ഢി… നീ ഒരിക്കലും പഠിക്കില്ല അല്ലേ…?” സ്റ്റാന്റിൽ നിന്ന് മോട്ടോർ സൈക്കിൾ ഇറക്കി മണലിലൂടെ റോഡിലേക്ക്
തള്ളിക്കൊണ്ട് പോകുമ്പോൾ ഡെവ്‌ലിൻ തന്നോട് തന്നെ ആരാഞ്ഞു.
റോഡിൽ എത്തിയതും അദ്ദേഹം
ബൈക്ക് സ്റ്റാർട്ട് ചെയ്ത് തിരികെ കോട്ടേജിലേക്കുള്ള പാതയിലൂടെ സാവധാനം നീങ്ങി. മോളിയോടൊപ്പം
ചെലവഴിച്ച അൽപ്പനേരത്തിന്റെ ഓർമ്മകളുടെ ലഹരിയിൽ ആയിരുന്നു അദ്ദേഹം. മുൻവാതിലിനരികിലെ
കല്ലിന് താഴെ ഒളിപ്പിച്ചിരിക്കുന്ന താക്കോലെടുത്ത് കതക് തുറന്ന് ഉള്ളിൽ കയറി തന്റെ
തോക്ക് ആണിയിൽ കൊളുത്തിയിട്ടു. പിന്നെ റെയിൻകോട്ടിന്റെ ബട്ടണുകൾ അഴിച്ചുകൊണ്ട് അടുക്കളയിലേക്ക്
നടന്നു. അവിടെയുള്ള മേശപ്പുറത്തെ കാഴ്ച്ച കണ്ട് അദ്ദേഹം ഒരു നിമിഷം അത്ഭുതപരതന്ത്രനായി
നിന്നു. ഒരു മൺപാത്രം നിറയെ പാൽ… അരികിലുള്ള മറ്റൊരു പാത്രത്തിൽ ഒരു ഡസനോളം കോഴിമുട്ടകൾ…
“എന്റെ കന്യാമറിയമേ… അവൾ കാര്യമായിട്ടാണോ…?”
അദ്ദേഹം ആ പാത്രങ്ങളിൽ
പതുക്കെ വിരലോടിച്ചു. പിന്നെ തിരിഞ്ഞ് റെയിൻകോട്ട് ഊരിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ
മുഖം വിവർണ്ണമായിരുന്നു.
ഒരു പ്രണയത്തിന്റെ ആരംഭം...
ReplyDeleteപ്രണയം ആരംഭിക്കുന്നതും നിലനില്‍ക്കുന്നതും അപൂര്‍വ സുന്ദരം..........ബാക്കി വരട്ടെ.....
ReplyDeleteപക്ഷേ, ഈ ബ്രിട്ടീഷുകാർക്ക് അതിന് അധികം സമയമൊന്നും വേണ്ട എന്ന് തോന്നുന്നു...
Deleteപ്രണയത്തിന്റെ തുടക്കമായപ്പോഴേയ്ക്കും ഇവിടം വരെയെത്തി കാര്യങ്ങള്‍...
ReplyDeleteഅല്ലാ, അവര്‍ക്കും ഈ രാശികളിലൊക്കെ വിശ്വാസമുണ്ടല്ലേ... (രാഹു കാലം നോക്കി യുദ്ധം ചെയ്യാനിറങ്ങുമോ എന്തോ ) ;)
ചിലപ്പോൾ ബ്രിട്ടനിലൊക്കെ പ്രണയകാര്യങ്ങൾ അങ്ങനെയൊക്കെയായിരിക്കും ശ്രീ... നമ്മുടെ ബിലാത്തിപ്പട്ടണം മുരളിഭായ് വന്നിരുന്നെങ്കിൽ നിജസ്ഥിതി അറിയാമായിരുന്നു... (ആളിപ്പോൾ തൃശൂരിലുണ്ട്...)
Deleteശ്രീക്കുട്ടാ... നിന്റെ ചോദ്യം കലക്കീട്ടാ.. ;)
Deleteബിലാത്തിച്ചേട്ടന്റെ അനുഭവം വച്ചിട്ട്, അവിടെയൊക്കെ ആദ്യം ‘യുദ്ധ‘മാണ് നടക്കുന്നതെന്ന് തോന്നുന്നു.. രാശി നോട്ടമൊക്കെ പിന്നീട്.. ;)
:)
Deleteബിലാത്തി ഇപ്പോൾ നാട്ടിൽ യുദ്ധം ചെയ്യുകയല്ലേ... ഇതൊന്നും കാണാൻ വഴിയില്ല...
Deleteഅതു ശരി മുരളി മാഷ് നാട്ടിലുണ്ടല്ലേ...
Deleteവിനുവേട്ടാ...ഡോണ്‍ഡൂ ഡോണ്ഡൂ..
ReplyDeleteവെറുതേ പ്രകോപനം ഉണ്ടാക്കല്ലേ..
സത്യം പറ മാഷേ..ഈയ്യിടെയായി ഇത്തിരി അധികം റോമാന്റിക്കായി അല്ലേ ..(വസന്തം കഴിഞ്ഞ പ്രണയത്തെക്കുറിച്ചള്ള കമന്റ് കണ്ടപ്പോഴേ വിചാരിച്ചു).
പാലും മുട്ടേം...ശ്ശോ..ലോകത്തെല്ലാടത്തും കാമുകിമാര്‍ ഇതു പോലെ തന്നെയോ..(ഹും..ഒരു മനസ്സ് ഒരു പത്തു കൊല്ലം പുറകോട്ടൂ പോയി...)
അയ്യോ... ഡെവ്‌ലിന്റെ അത്രയെങ്കിലും നിയന്ത്രണം കൈവരിക്കൂ ചാർളീ... :)
Deleteഈഗിളിൽ റൊമാൻസ് ഇല്ല എന്നൊരു പരാതി നമ്മുടെ കൊല്ലേരി തറവാടി പറയുമായിരുന്നു... സ്റ്റോം വാണിങ്ങിലെ റൊമാൻസാണ് റൊമാൻസ് എന്നൊക്കെ... ഈ ലക്കത്തോടെ ആ പരാതി തീർന്ന് കിട്ടുമെന്ന് തോന്നുന്നു...
പത്ത് കൊല്ലം മുമ്പുള്ള ആ ഫ്ലാഷ് ബാക്ക് ഒരു പോസ്റ്റാക്കിക്കൂടേ...?
ചാർളിച്ചാ.. പാലും മുട്ടയും കുറെ ഇമ്മിണി കഴിച്ച ലക്ഷണമുണ്ടല്ലോ..
Deleteഅക്കാര്യം പറഞ്ഞ് പോയ ആളെ പിന്നെ കാണാനേയില്ല ജിം..
Deleteപൈൻ മരങ്ങൾക്കിടയിലെ വസന്തകാല സായാഹ്നങ്ങളിലൂടെ പ്രണയും പൂത്തു തുങ്ങിയപ്പോഴേക്കും തല്ലു പിടിയും ഒപ്പം അല്ലെ. രാശികള്‍ ശരിയല്ലാത്തതിനാലായിരിക്കും.
ReplyDeleteഅതൊക്കെ ഡെവ്‌ലിന്റെ ഒരു നമ്പരല്ലേ റാംജി... മോളിയെ വളയ്ക്കാനായിട്ട്...
Deleteപൈന്‍ മരചുവട്ടിലെ പ്രണയം നല്ല സുഖമുള്ള വായനയാന്യിരിക്കുന്നു. കഴിഞ്ഞ ലക്കത്തില്‍നിന്നും ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചില്ല.. നടക്കട്ടെ കാര്യങ്ങള്‍..
ReplyDeleteജെഫ്... അപ്പോൾ സ്ഥിരമായി വായിക്കുന്നണ്ടല്ലേ? സന്തോഷം...
Deleteപ്രണയം പൂവണിഞ്ഞുതുടങ്ങി. ഇനി വായനക്കാര്‍ കൂടും.
ReplyDeleteവിനുവേട്ടന്റെ രാശി തെളിഞ്ഞു.
എന്തായാലും കഴിഞ്ഞ് രണ്ടു മൂന്ന് ലക്കങ്ങളിലായി പുതിയ വായനക്കാർ വന്നു പോകുന്നുണ്ട്... സന്തോഷമുള്ള കാര്യം തന്നെ...
Deleteവിനുവേട്ടാ,
ReplyDeleteആശംസകള്‍, ഗംഭീരമായി മുന്നോട്ടു പോകുന്നു. അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു.
സന്തോഷം പ്രകാശ്...
Deleteറൊമാന്റിക് മൂഡിലാണല്ലോ....ഓകെ ..ഓകേ...ആശംസകളോടെ കാത്തിരിക്കുന്നു അടുത്തഭാഗങ്ങൾക്കായി..
ReplyDeleteഎന്നാലും പറയാതെ വയ്യ...മെഗാസീരിയൽ പോലെ നീണ്ടു നീണ്ടു പോകുന്നു....
നോവലിസ്റ്റ് എഴുതിയതിൽ കത്രിക വയ്ക്കാൻ മനസ്സ് വന്നില്ല ടീച്ചർ...
Deleteനോവൽ അടുത്തൊന്നും തീരുമെന്ന പേടി വേണ്ട കേട്ടോ... പകുതി ആയതേയുള്ളൂ...
This comment has been removed by the author.
ReplyDeleteഎന്നാൽ ഞാനൊന്ന് പറയട്ടെ…?” ഒരു കൈ കുത്തി ചരിഞ്ഞ് അദ്ദേഹം അവളോട് ചേർന്ന് കിടന്നു. “നിനക്ക് എന്നെക്കുറിച്ച് ഒന്നും തന്നെ അറിയില്ല… അറിയുമായിരുന്നെങ്കിൽ കുളിര് കോരുന്ന ശനിയാഴ്ച്ച രാത്രികളെക്കുറിച്ച് നീ പറയുമായിരുന്നില്ല… രാത്രികളേക്കാൾ എനിക്കിഷ്ടം പൈൻ മരങ്ങൾക്കിടയിലെ വസന്തകാല സായാഹ്നങ്ങളാണ്… മരച്ചുവട്ടിലെ മണൽപ്പരപ്പൊരുക്കുന്ന മെത്ത… അതൊരനുഭവം തന്നെയായിരിക്കും…”
ReplyDeleteപ്രണയം പൂവണിഞ്ഞുതുടങ്ങി ആശംസകള്‍ ലക്കത്തിനായ് കാത്തിരിക്കുന്നു.
വളരെ സന്തോഷം... നന്ദി...
Deleteരണ്ടധ്യായം ഒന്നിച്ച് തീര്‍ത്തു. ഞങ്ങക്ക് തോന്നുമ്പൊ ബാര്‍ അടയ്ക്കും എന്ന് പറഞ്ഞ ടീമല്ലേ ഇവടേ പിന്നെയും വന്നത് ! ഇവരുടെ ഇടയിലേയ്ക്ക് ആ സൈനികരും കൂടി എത്തുന്നത് കാത്തിരിക്കുന്നു.
ReplyDeleteഅതെ അരുൺ... ആ ടീം തന്നെ ഈ ടീം...
Deleteഅപ്പൊ... അവൾ വീണുവല്ലെ...?
ReplyDeleteഎപ്പോ വീണെന്ന് ചോദിച്ചാൽ മതി അശോകൻ മാഷേ...
Deleteഅങ്ങിനെ പ്രണയം തുടങ്ങി.. വായനക്കാരും കൂടിയല്ലോ..
ReplyDeleteഅടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പ്രണയം ഒരു വശത്ത് കൂടി അങ്ങനെ പോകട്ടെ... നമ്മുടെ ദൌത്യം മറക്കാൻ പാടില്ലല്ലോ...
Deleteവിനുവേട്ടന്റെ കഥ കിടിലം...ഇനിയും കാത്തിരിക്കുന്നു ...
ReplyDeleteഷിനു, സ്വാഗതം... ഇത് എന്റെ കഥയല്ല കേട്ടോ... ജാക്ക് ഹിഗ്ഗിൻൻസ് എഴുതിയ നോവലിന്റെ വിവർത്തനമാണേ...
Deleteപൈൻ മരങൾക്കിടയിലുള്ള പ്രണയത്തി ന്റെ വായന നല്ലൊരു സുഖകരമായ അനുഭവമായിരുന്നു. നല്ല രസകരവും കൗതുകകരവുമായി പ്രണയം വിവരിച്ചിരിക്കുന്നു. നല്ല തുടർച്ചയുണ്ടാകും എന്ന പ്രതീക്ഷയിൽ നിർത്തട്ടെ.
ReplyDeleteപിന്നെ അദ്ദേഹം വീട്ടിലെത്തിയപ്പോൾ അവിടെ ഡൈനിംഗ് ടേബിളിൽ കണ്ട് സംഭവം പ്രതീക്ഷിക്കാത്തതായിരുന്നു.
ആശംസകൾ.
പെൺകിടാങ്ങൾക്ക് പ്രണയം തലയ്ക്ക് പിടിച്ചാൽ പിന്നെ ഇങ്ങനെയൊക്കെയാണെന്ന് ചാർളി പറഞ്ഞത് കേട്ടില്ലേ മണ്ടൂസാ...? ഇതിലും വലിയ സാക്ഷ്യപത്രം ഇനി വേണോ...? :)
Deleteഈ അധ്യായം വായിച്ചപ്പോൾ മനസ്സിലോടിയെത്തിയത്, ‘വിയറ്റ്നാം കോളനി’യിലെ ഇന്നസെന്റ് ചേട്ടന്റെ ഡയലോഗ്..
ReplyDelete“വന്നിട്ട് പത്ത് മിനിറ്റായിട്ടില്ല.. അതിനുമുന്നെ ഈ സാമി എന്തക്രമമാണീ കാണിക്കുന്നത്!! ആരേലും കണ്ടിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി? ഞാനായത് കൊണ്ട് ഓക്കേ..”
പൈൻമരക്കാട്ടിലെ ഇണക്കുരുവികൾ.. ജാക്ക് ഹിഗ്ഗിൻസിനും വിനുവേട്ടനും വീണ്ടും നമോവാകം..
ഏതാണ്ട് അതുപോലെ തന്നെയാണ് കേട്ടോ ജിം... പെണ്ണ് സീരിയസ് ആയിട്ടാണ്...
Deleteവിയറ്റ്നാം കോളനിയുടെ ആ താരതമ്യം അടിപൊളി ആയി ജിമ്മിച്ചാ...
ReplyDeleteഅതെ... ശരിക്കും ചിരിപ്പിച്ചു... (ചാർളീസ്... ഞാൻ വീണ്ടും ചിരിച്ചൂട്ടോ...)
Deleteയുദ്ധവും പ്രണയവും സമാ സമം...
ReplyDeleteവായനക്കാര്‍ കൂടുന്നുണ്ട് അല്ലെ വിനുവേട്ടാ.നല്ല കാര്യം..
ഞങ്ങള്‍ കൂടെത്തന്നെ ഉണ്ട്...
ആശംസകൾ
ReplyDeleteയുദ്ധകാലത്ത് രാശിയും ഗ്രഹനിലയും.എന്റമ്മോ!!!!!!
ReplyDelete