“ഓ.കെ… ഡൺ...” ഗാർവാൾഡ്
തന്റെ പെരുവിരൽ ഉയർത്തിക്കാണിച്ചിട്ട് പറഞ്ഞു. “ഇനി ഇതൊന്ന് ആഘോഷിക്കേണ്ടേ നമുക്ക്…? ഏത് ബ്രാന്റ് വേണം നിങ്ങൾക്ക്…?”
“ഏതെങ്കിലും ഐറിഷ് ബ്രാന്റ്… ബുഷ്‌മിൽസ് ഉണ്ടെങ്കിൽ വിശേഷമായി…”
“ഏത് വേണമെങ്കിലും എന്റെ
പക്കലുണ്ട്…” ഗാർവാൾഡ് തന്റെ അനുജന്റെ നേർക്ക് കൈ ഞൊടിച്ചു.
“റൂബൻ… നമ്മുടെ സുഹൃത്തിന് കുറച്ച് ബുഷ്മിൽസ് കൊണ്ടുവരൂ...”
റൂബൻ ഒന്ന് സംശയിച്ച്
നിന്നു. അവന്റെ മുഖത്ത് ദ്വേഷ്യം പ്രകടമായിരുന്നു. അത് ശ്രദ്ധിച്ച ഗാർവാൾഡ് കടുത്ത
സ്വരത്തിൽ പറഞ്ഞു. “റൂബൻ… ബുഷ്മിൽസ് കൊണ്ടുവരാനാണ് ഞാൻ പറഞ്ഞത്…”
റൂബൻ വിമുഖതയോടെ അലമാര
തുറന്നു. ഡസൻ കണക്കിന് മദ്യക്കുപ്പികൾ അതിനകത്തിരിക്കുന്നത് ഡെവ്‌ലിൻ വിസ്മയത്തോടെ
വീക്ഷിച്ചു.
“നിങ്ങൾക്കാവശ്യമുള്ളതെല്ലാം
എങ്ങനെയും സംഘടിപ്പിക്കും അല്ലേ…” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.
“അതാണ് എന്റെ രീതി…” ഗാർവാൾഡ് മേശപ്പുറത്തെ സിഗരറ്റ് പാക്കറ്റിൽ നിന്ന് ഒരെണ്ണമെടുത്തു.
“പിന്നെ… ഈ ട്രക്കും ജീപ്പുമെല്ലാം എവിടെയാണ് ഞാൻ എത്തിക്കേണ്ടത്…? ബ്രിമിങ്ങ്ഹാമിലോ അതോ മറ്റ് വല്ലയിടത്തുമോ…?”
“പീറ്റർബറോയിൽ എവിടെയെങ്കിലും… അവിടെ നിന്ന് ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം…”
“അവിടെത്തന്നെ വേണമെന്നെന്താണിത്ര
നിർബ്ബന്ധം…?” മദ്യചഷകം കൈമാറുമ്പോൾ റൂബൻ ചോദിച്ചു.
ഗാർവാൾഡ് ഉടൻ തന്നെ ഇടപെട്ടു.
“ദാറ്റ്സ് ഓൾറൈറ്റ്… നോർമൻ ക്രോസ് അറിയുമോ നിങ്ങൾക്ക്…? പീറ്റർബറോയിൽ നിന്നും ഏതാണ്ട് അഞ്ച് മൈൽ ദൂരെ… അതിനടുത്തായി ‘ഫൊഗാർട്ടിസ്’ എന്നൊരു ഗ്യാരേജുണ്ട്… താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ് അത്…”
“സാരമില്ല… ഞാൻ കണ്ടു പിടിച്ചോളാം…” ഡെവ്‌ലിൻ
പറഞ്ഞു.
“എന്നാണ് നിങ്ങൾക്ക് വാഹനങ്ങൾ
വേണ്ടത്…?”
“ഇരുപത്തിയെട്ടാം തീയ്യതി
വ്യാഴാഴ്ച്ചയും അതിനടുത്ത ദിവസവും… ട്രക്കും കംപ്രസ്സറും ജെറി ക്യാനുകളും ആദ്യ ദിവസം
തന്നെ വേണം… ജീപ്പ് പിറ്റേ ദിവസവും…”
ഗാർവാൾഡ് സംശയത്തോടെ പുരികം
ചുളിച്ചു. “എന്ന് വച്ചാൽ നിങ്ങൾ തനിയേയാണ് രണ്ട് വാഹനങ്ങളും കൊണ്ടുപോകാനുദ്ദേശിക്കുന്നത്
എന്നാണോ..?”
“അതെ…”
“ഓ.കെ… ഏത് സമയമാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്…?”
“നേരം ഇരുണ്ടതിന് ശേഷം… ഏതാണ്ട് ഒമ്പത് – ഒമ്പതരയോടെ…”
“പണത്തിന്റെ കാര്യം…?”
“ആ അഞ്ഞൂറ് പൌണ്ട് ഇപ്പോൾ
കൈയിലിരിക്കട്ടെ… ട്രക്ക് ഡെലിവർ ചെയ്യുമ്പോൾ എഴുനൂറ്റിയമ്പത് തരുന്നതായിരിക്കും… ബാക്കി എഴുനൂറ്റിയമ്പത് ജീപ്പ് കൊണ്ടുപോകുമ്പോൾ… രണ്ടിനും ഡെലിവറി ലൈസൻസും ഉണ്ടായിരിക്കണം…”
“അതിന് പ്രയാസമൊന്നുമില്ല… പക്ഷേ, വാഹനങ്ങൾ വാങ്ങുന്നതിന്റെ ഉദ്ദേശ്യവും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന
കാര്യവും അതിൽ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്…” ഗാർവാൾഡ് പറഞ്ഞു.
“അത് ഞാൻ വാഹനമെടുക്കാൻ
വരുന്ന സമയത്ത് പറയാം…”
അതേക്കുറിച്ച് ആലോചിച്ചുകൊണ്ട്
ഗാർവാൾഡ് പതുക്കെ തലകുലുക്കി. “ശരി… നമുക്ക് ഉറപ്പിക്കാമെന്ന് തോന്നുന്നു… അപ്പോൾ ശരി… പിന്നെ… അല്പം കൂടി കഴിക്കുന്നോ…?”
“നോ…താങ്ക്സ്… എനിക്ക് ഒന്ന് രണ്ടിടത്ത് കൂടി പോകാനുണ്ട്…” ഡെവ്‌ലിൻ പറഞ്ഞു.
ഡെവ്‌ലിൻ തന്റെ ട്രെഞ്ച്
കോട്ട് എടുത്തണിഞ്ഞിട്ട് അതിന്റെ ബട്ടൻസ് ഇടുവാൻ തുടങ്ങി. ഗാർവാൾഡ് എഴുന്നേറ്റ് അലമാരയുടെ
അടുത്ത് ചെന്ന് ഒരു പുതിയ ബോട്ട്‌ൽ ബുഷ്മിൽസ് എടുത്ത്കൊണ്ടു വന്നു.
“ഇതാ… ഇത് കൈയിൽ വച്ചോളൂ… എന്റെ ഒരു സന്തോഷത്തിന് ഇരിക്കട്ടെ… മാത്രമല്ല ഈ കച്ചവടത്തിൽ യാതൊരു തട്ടിപ്പുമില്ല എന്നതിന്റെ ഒരു അടയാളവും…”
“തട്ടിപ്പോ… നിങ്ങളെക്കുറിച്ച് അങ്ങനെയൊരു ചിന്തയേ എന്റെ മനസ്സിൽ കടന്നുകൂടിയിട്ടില്ല… താങ്ക്സ് എനി വേ… ങ്ഹാ… പിന്നെ ഇതിനൊരു ചെറിയ പാരിതോഷികം എന്റെ വകയായും… ഇത് നിങ്ങൾക്കുള്ളതാണ്…” കീറിയ അഞ്ച് പൌണ്ട് നോട്ടിന്റെ മറുപാതി പോക്കറ്റിൽ
നിന്ന് എടുത്ത് നീട്ടിയിട്ട് ഡെവ്‌ലിൻ പറഞ്ഞു.
ഗാർവാൾഡ് പരിഹാസത്തോടെ
ഡെവ്‌ലിനെ നോക്കി. “നിങ്ങളുടെ കവിളുകൾ കണ്ടാൽ ചെകുത്താന്റേത് പോലെയുണ്ട്…”
“പലരും ഇതിനു മുമ്പേ പറഞ്ഞിട്ടുണ്ടത്…”
“ഓൾ റൈറ്റ്… അപ്പോൾ നമുക്ക് ഇരുപത്തിയെട്ടാം തീയ്യതി നോർമൻ ക്രോസിൽ വച്ച് കാണാം… റൂബൻ… ഇദ്ദേഹത്തിന് പുറത്തേക്കുള്ള വഴി കാണിച്ച് കൊടുക്കൂ… പിന്നെ, ഇദ്ദേഹത്തോട് മാന്യമായിട്ട് വേണം പെരുമാറാൻ… മറക്കണ്ട…”
റൂബൻ വൈമനസ്യത്തോടെ കതക്
തുറന്ന് പുറത്തേക്ക് നടന്നു. ഡെവ്‌ലിൻ അയാളെ അനുഗമിച്ചു. ഗാർവാൾഡ് തന്റെ കസേരയിലേക്ക്
വീണ്ടും ചാഞ്ഞു.
അടുത്ത നിമിഷം ഡെവ്‌ലിൻ
തിരിഞ്ഞു. “ഒരു കാര്യം കൂടി മിസ്റ്റർ ഗാർവാൾഡ്…”
“ഇനിയെന്താണ്…?”
“ഞാൻ എന്റെ വാക്കിൽ നിന്ന്
പിന്മാറുന്ന പതിവില്ല…”
“അറിഞ്ഞതിൽ വളരെ സന്തോഷം…”
“അത് തന്നെ ഞാൻ നിങ്ങളിൽ
നിന്നും പ്രതീക്ഷിക്കുന്നു…” അത് പറയുമ്പോൾ ഡെവ്‌ലിന്റെ മുഖത്ത് മന്ദഹാസമുണ്ടായിരുന്നില്ല.
ഗാർവാൾഡിന്റെ പ്രതികരണം അറിയാൻ കാത്തുനിൽക്കാതെ അദ്ദേഹം പുറത്തേക്ക് നടന്നു.
ഗാർവാൾഡ് അസ്വസ്ഥതയോടെ
എഴുന്നേറ്റ് അലമാരയുടെ അടുത്ത് ചെന്ന് ഒരു ലാർജ്ജ് കൂടി ഗ്ലാസിലേക്ക് പകർന്നു. പിന്നെ
ജാലകത്തിനരിൽ ചെന്ന് താഴെ യാർഡിലേക്ക് നോക്കി. ഡെവ്‌ലിൻ തന്റെ മോട്ടോർബൈക്ക്, സ്റ്റാന്റിൽ
നിന്നും ഇറക്കി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു. കതക് തുറന്ന് റൂബൻ വീണ്ടും ഉള്ളിലേക്ക്
പ്രവേശിച്ചു.
റൂബൻ ദ്വേഷ്യം കൊണ്ട്
ജ്വലിക്കുകയായിരുന്നു. “നിങ്ങൾക്കെന്താണ് പറ്റിയത് ബെൻ…? എനിക്ക് മനസ്സിലാവുന്നില്ല… ഒരു പീറ ഐറിഷ്കാരനെ തലയിൽ കയറാൻ സമ്മതിച്ചു കൊടുത്തോ
നിങ്ങൾ...? ഇത് പോലെ ആരുടെ മുമ്പിലും തല താഴ്ത്തി നിന്നിട്ടില്ലല്ലോ നിങ്ങൾ ഇതിന് മുമ്പ്…?”
മെയിൻ റോഡിലേക്ക് കയറി
കനത്ത മഴയിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന ഡെവ്‌ലിനെ നോക്കി ഗാർവാൾഡ് നിന്നു.
“അയാൾ എന്തിനോ ഉള്ള പുറപ്പാടിലാണ്
റൂബൻ… കാര്യമായ എന്തിനോ…”
“പക്ഷേ, ആർമി വാഹനങ്ങൾ
എന്തിനാണ്…?”
“പല സാദ്ധ്യതകളുമുണ്ട്… എന്തും തന്നെ… കഴിഞ്ഞയാഴ്ച്ച ഷ്രോപ്ഷയറിൽ സംഭവിച്ചത് കണ്ടില്ലേ…? സൈനികവേഷമണിഞ്ഞ ഏതോ ഒരുത്തൻ ഒരു ആർമി ലോറിയുമായി NAAFI ഡിപ്പോയിൽ
കയറിച്ചെന്ന് മുപ്പതിനായിരം പൌണ്ട് വിലമതിക്കുന്ന മദ്യവുമായി ലാഘവത്തോടെ തിരികെപ്പോന്നു… ഒന്നാലോചിച്ച് നോക്ക്, കരിഞ്ചന്തയിൽ എത്ര വില മതിക്കും അതിനെന്ന്…”
“അതുപോലെ മറ്റൊരു ഓപ്പറേഷനാണ്
ഇയാളുടെ മനസ്സിൽ എന്നാണോ…?”
“ആയിരിക്കാം… എന്തായാലും വേണ്ടില്ല… ഞാൻ എന്തായാലും ഇതിന് ഇറങ്ങിത്തിരിച്ചു… അങ്ങേർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി...” ഗാർവാൾഡ് ആശ്ചര്യത്തോടെ തലയാട്ടി. “നീ അറിഞ്ഞോ റൂബൻ… പോകുന്നതിന് തൊട്ട് മുമ്പ് അയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു… ആരെ…? ഈ എന്നെ… ! അത്
അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ പാടുണ്ടോ റൂബൻ…?”
അങ്ങനെ ഡെവ്‌ലിൻ വാഹനങ്ങളുടെ കച്ചവടം ഉറപ്പിക്കുന്നു... ഇനി...?
ReplyDeleteനല്ലരീതിയില്‍ കച്ചവടം നടന്നു അല്ലെ?
ReplyDeleteഇനി എന്താ പരിപാടി?
പുതുവത്സരാശംസകള്‍
ഇനി അടുത്ത വ്യാഴാച്ച പോയി വണ്ടി എടുത്തുകൊണ്ടു വരണം റാംജി... :)
Deleteഡെവ്‌ലിന്റെ ആ അവസാനത്തെ ഓര്‍മ്മപ്പെടുത്തലിന്റെ രീതി എനിയ്ക്കിഷ്ടപ്പെട്ടു.
ReplyDeleteഅപ്പൊ ഇനി ബാക്കി ഭാഗങ്ങള്‍ പുതുവര്‍ഷത്തില്‍... അല്ലേ വിനുവേട്ടാ?
എല്ലാ സഹയാത്രികര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു.
അതേ ശ്രീ... അടുത്ത ലക്കം അടുത്ത വർഷത്തിൽ...
Deleteലേറ്റ് ആയാലും വിനുവേട്ടൻ ലേറ്റസ്റ്റ് ആയി വന്നു.. :)
ReplyDeleteഗാർവാൾഡിന്റെ അവസാനവാചകങ്ങളിൽ എന്തോ ഒരു പന്തികേട്.. ലവന്മാർ ഡെവ്‌ലിന് പാരയാകുമോ?
പരുന്തിന്റെ ചിറകിലേറിപ്പറക്കുന്ന എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..
(അടുത്തയാഴ്ച നാട്ടിലേയ്ക്ക് പറക്കുന്നതിനാൽ ഇനി ഈ വഴിയുള്ള എത്തിനോട്ടം അല്പം ഇടവേളയ്ക്ക് ശേഷമേ സാധിക്കൂ എന്ന് തോന്നുന്നു..)
ഗാർവാൾഡും അനുജനും ഒരു ക്വൊട്ടേഷൻ ടീം ആണെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നല്ലോ... നോക്കാം നമുക്ക്... ഒരു ഏറ്റുമുട്ടലിനുള്ള സകല സാദ്ധ്യതകളുമുണ്ട്...
Deleteജിമ്മി തിരികെയെത്തുന്നത് വരെ ഈഗിളിന് അവധി കൊടുക്കണോ...? ചാർളി പറയട്ടെ...
ഡിസംബറിലെ മൂന്ന് പോസ്റ്റുകളും ഇന്ന് ഒന്നിച്ചാണ് വായിക്കുന്നത്. കുറച്ചുദിവസം നാട്ടിലായിരുന്നു
ReplyDeleteഞാനും വിചാരിച്ചു എന്താണ് അജിത്‌ഭായിയെ കാണാനില്ലല്ലോ എന്ന്...
Deleteഗാർവാൾഡ് ഡെവ്‌ലിനെ ചതിക്കുമോ...?
ReplyDelete“പുതുവത്സരാശംസകൾ...”
കാത്തിരിക്കാം അശോകൻ മാഷേ...
DeleteThis comment has been removed by the author.
ReplyDeleteവിനുവേട്ടാ നന്നായിട്ടുണ്ട് പുതുവത്സരാശംസകള്‍
ReplyDeleteസന്തോഷം റിനു...
Deleteവിനുവേട്ടാ,
ReplyDeleteകുറച്ചു തിരക്കിലായിരുന്നു എന്നാലും വായന മുടക്കിയിട്ടില്ല, എല്ലാം നന്നായി ആസ്വദിക്കുന്നു.
പ്രകാശ്... വളരെ സന്തോഷം...
Deleteനല്ലരീതിയില്‍ കച്ചവടം നടന്നു അല്ലെ?നന്നായിട്ടുണ്ട് പുതുവത്സരാശംസകള്‍
ReplyDeleteനന്ദി...
Deleteഗാര്‍വാള്‍ഡ് എന്തിനോ ഉള്ള പുറപ്പാടിലാണ്. ജിമ്മി പറഞ്ഞപോലെ ഒരു പന്തികേട് ഉണ്ട്. പക്ഷെ ഡെവ്‌ലിന്‍ ആരാ മോന്‍.
ReplyDelete2013ല്‍ ആയുരാരോഗ്യസൌഖ്യം എല്ലാവര്‍ക്കും നേരുന്നു. കാരണം അത് മനസ്സിലാക്കിത്തന്ന വര്ഷം ആയിരുന്നു എനിക്ക് 2012.
ഗാർവാൾഡ് എന്ത് ചെയ്യുമെന്നറിയാൻ രണ്ട് മൂന്ന് ലക്കങ്ങൾ കൂടി കാത്തിരുന്നേ മതിയാവൂ സുകന്യാജി...
Deleteഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
ReplyDeleteഎങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് വിനുവേട്ടനടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
ഹഹ ..ഇനിയെന്താ??
ReplyDeleteഅടുത്ത ആഴ്ച വണ്ടി എടുക്കണം....
ഇതെല്ലാം എവിടെ എത്തുമോ?വണ്ടി അല്ലാ...
സംഭവങ്ങള്‍ ..
.കാത്തിരുന്നു കാണാം അല്ലെ?
പുതു വത്സര ആശംസകള്‍...
എത്താതെ എവിടെ പോകാനാ വിൻസന്റ് മാഷേ? കാത്തിരിക്കൂ...
ReplyDeleteഡെവ്‌ലിനു മാത്രം വണ്ടി എടുത്താല്‍ മതിയോ ഇവിടെ, ഹും, ഞാനും എടുക്കും വണ്ടി..
ReplyDeleteവണ്ടി വരട്ടെ, സംഭവങ്ങള്‍ എങ്ങോട്ട് പോകുന്നു എന്ന് നോക്കട്ടെ.
എല്ലാവര്ക്കും പുതു വത്സര ആശംസകള്‍...
നാട്ടിൽ പോയി വന്നതിന് ശേഷം ശ്രീജിത്തിന് ഒരു ക്ഷീണം പോലെ... ഇവിടെയെത്താൻ വൈകി അല്ലേ?
ReplyDeleteഈ ആഴ്ചയും വിനുവേട്ടൻ പറ്റിച്ചോ? വേഗമാവട്ടെ.. :)
ReplyDeleteവിനുവേട്ടന്‍ പുതുവത്സരം ആഘോഷിയ്ക്കുകയായിരിയ്ക്കും. :)
Deleteആഘോഷിക്കുകയല്ല ശ്രീ... അവധിയ്ക്ക് വന്ന മകന്റെ തിരിച്ചുപോക്കുമായുള്ള തിരക്കിലായിരുന്നു...
Deleteഓഫ് ടോപിക്:
ReplyDeleteഅല്ല ജിമ്മിച്ചായാ... നമ്മുടെ ചാര്‍ളിച്ചായനെ എവിടേലും വച്ച് കണ്ടു കിട്ടിയാരുന്നോ?
ചാർളിയുടെ ഒരു വിവരവുമില്ലല്ലോ ശ്രീ...
Deleteചാർളീ... ഞങ്ങളെയൊക്കെ മറന്നു അല്ലേ...? എന്തു പറ്റി?
ചാര്‍ളിച്ചായന്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിക്കാണില്ല :)
Deleteവായിക്കുന്നു
ReplyDeleteഒരു കുഞ്ഞ് ഭീഷണിയ്ക്ക് മറുപടിയായി ചേട്ടനുമനിയനും എന്താണാവോ ചെയ്യാൻ പോകുന്നത്???
ReplyDeleteവരും ലക്കങ്ങളിലേക്ക് പെട്ടെന്ന് ചെല്ല് സുധീ... :)
Delete