Friday, December 14, 2012

ഈഗിൾ ഹാസ് ലാന്റഡ് – 65



ബ്രിമിങ്ങ്ഹാം നഗരത്തിൽ എമ്പാടും തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. കാറ്റിലേറി വന്ന മഴത്തുള്ളികൾ ഗ്യാരേജിന് മുകളിലുള്ള ബെൻ ഗാർവാൾഡിന്റെ മുറിയുടെ ചില്ല് ജാലകത്തിൽ ചരൽ വർഷം പോലെ ആഞ്ഞുപതിച്ചു.

ആരും ഒരു വട്ടം നോക്കിപ്പോകുന്ന രൂപമായിരുന്നു അയാളുടേത്. ഒരു സിൽക്ക് ഗൌൺ ആണ് വേഷം. കഴുത്തിൽ ഒരു സ്കാർഫ് ചുറ്റിയിട്ടുണ്ട്. കറുത്ത് ചുരുണ്ട മുടി ശ്രദ്ധാപൂർവ്വം ചീകിയൊതുക്കിയിരിക്കുന്നു. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അയാളുടെ മുഖത്ത് ഒരു രൌദ്രഭാവം കാണുവാൻ കഴിയുമായിരുന്നു. മുറിവിന്റെ കലയുള്ള മൂക്ക് അമിത മദ്യപാനം കൊണ്ട് ചീർത്ത കവിളുകൾ ദയ ലവലേശം തീണ്ടിയിട്ടില്ലാത്ത മുഖഭാവം.

അത്ര നല്ല വാർത്തയായിരുന്നില്ല പ്രഭാതത്തിൽ ബെൻ ഗാർവാൾഡിനെ തേടിയെത്തിയത്. നഗരത്തിൽ താൻ നടത്തിയിരുന്ന ചൂതാട്ട കേന്ദ്രത്തിൽ തലേന്ന് രാത്രി പോലീസ് റെയ്ഡ് നടന്നിരിക്കുന്നു. താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്ന ഭയമൊന്നുമായിരുന്നില്ല അയാളെ അലട്ടിയത്. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മാസപ്പടി അയാൾ അധികാരികൾക്ക് കൃത്യമായി എത്തിക്കുന്നുണ്ടായിരുന്നു. പ്രശ്നമതായിരുന്നില്ല. റെയ്‌ഡ് നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മുവ്വായിരത്തിയഞ്ഞൂറ് പൌണ്ട് പോലീസ് കണ്ടുകെട്ടിയിരിക്കുന്നു.

അടുക്കളവാതിൽ തുറന്ന് പതിനേഴോ പതിനെട്ടോ പ്രായം വരുന്ന ഒരു പെൺകുട്ടി മുറിയിലേക്ക് പ്രവേശിച്ചു. ലെയ്സുകൾ പിടിപ്പിച്ച പിങ്ക് വർണ്ണത്തിലുള്ള ഗൌൺ ആയിരുന്നു അവൾ ധരിച്ചിരുന്നത്. ചായം തേച്ച് സ്വർണ്ണ നിറം വരുത്തിയ തലമുടി. കരഞ്ഞ് കലങ്ങിയ കണ്ണുകൾ. ചുവന്ന് വിങ്ങിയ കവിളുകൾ.

“ഇനിയെന്തെങ്കിലും ഞാൻ ചെയ്യണോ മിസ്റ്റർ ഗാർവാൾഡ്?”  പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

“ഇനിയെന്തെങ്കിലും? അത് നല്ല ചോദ്യം നീ എനിക്ക് അതിനും മാത്രം ഒന്നും ചെയ്തു തന്നില്ലല്ലോ എന്നിട്ട് തന്നെ നിന്റെ കോലം ഇങ്ങനെയായി...”

അവജ്ഞയോടെയാണ് അയാൾ അത് പറഞ്ഞത്.   മോട്ടോർ സൈക്കിളിൽ വന്ന് താഴെ ഗ്യാരേജിന്റെ മുറ്റത്തെ ട്രക്കിനരികിൽ പാർക്ക് ചെയ്യുന്ന അപരിചിതനെ അപ്പോഴാണയാൾ ശ്രദ്ധിച്ചത്.

“അയാം സോറി മിസ്റ്റർ ഗാർവാൾഡ്” അവൾ വിതുമ്പിപ്പോയി.  തലേന്ന് രാത്രിയിലെ അയാളുടെ ലൈംഗിക അഭിനിവേശങ്ങളിൽ പലതും അവൾക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമായിരുന്നു.

ഗ്യാരേജിന്റെ മുറ്റത്ത് വന്ന അപരിചിതനെ അപ്പോൾ കാണുവാനുണ്ടായിരുന്നില്ല. ഗാർവാൾഡ് അവളുടെ നേർക്ക് തിരിഞ്ഞു. “നിന്റെ വസ്ത്രവുമെടുത്ത് പോകാൻ നോക്ക് പെണ്ണേ

ഭയന്ന് വിറയ്ക്കുകയായിരുന്നു അവൾ. അനങ്ങാനാവാതെ അയാളെ തന്നെ നോക്കിക്കൊണ്ട് അവളവിടെ നിന്നു. ഗാർവാൾഡിന്റെ സിരകളിലൂടെ കാമാവേശം വീണ്ടും ഇരച്ചു കയറി. അയാളവളുടെ തലമുടിയിൽ ചുറ്റിപ്പിടിച്ച് അടുപ്പിച്ചിട്ട് രൌദ്രനായി പറഞ്ഞു. “ഇനിയെങ്കിലും പറഞ്ഞത് പോലെയൊക്കെ ചെയ്യാൻ പഠിച്ചിട്ട് വാ മനസ്സിലായോ?” അയാൾ അവളെ ദൂരേയ്ക്ക് തള്ളി.

പേടിച്ചരണ്ട അവൾ ബെഡ്‌റൂമിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് മുൻ‌ഭാഗത്തെ വാതിൽ തുറന്ന് റൂബൻ ഗാർവാൾഡ് പ്രവേശിച്ചത്. അയാളുടെ ഇളയ സഹോദരനാണ് റൂബൻ. തോളിന്റെ ഒരു വശം മറ്റേതിനെക്കാൾ ചരിഞ്ഞിരിക്കുന്ന അവന്റെ മുഖത്തെ സ്ഥായിയായ ഭാവം അസംതൃപ്തിയാണ്. മുന്നിലുള്ള ഒന്നിനെയും വെറുതെ വിടാതെ ഉഴിഞ്ഞുകൊണ്ടിരിക്കുന്ന കണ്ണുകൾ.

 ബെഡ്‌റൂമിലേക്ക് വലിഞ്ഞ പെൺകുട്ടിയുടെ നേർക്ക് അവൻ അവജ്ഞയോടെ നോക്കി.  

“ഇത് വേണ്ടിയിരുന്നില്ല ബെൻ ഈ വൃത്തികെട്ടവളെയേ കിട്ടിയുള്ളൂ? എന്തെങ്കിലും അസുഖം പിടിപെടില്ല എന്ന് എന്താണുറപ്പ്?”

“അതിനാണവർ പെനിസിലിൻ കണ്ടുപിടിച്ചിരിക്കുന്നത് അത് പോട്ടെ നിനക്കിപ്പോൾ എന്ത് വേണം?”

“ഒരു കിറുക്കൻ കാണാൻ വന്നിട്ടുണ്ട് ഒരു ഐറിഷ്‌കാരൻ... ആ മോട്ടോർ സൈക്കിളിൽ വന്നയാൾ

“ഞാൻ കണ്ടിരുന്നു അയാളെ അയാൾക്കെന്താണ് വേണ്ടത്?”

“കാര്യമെന്താണെന്ന് പറഞ്ഞില്ല ശരിക്കും വട്ടൻ തന്നെ” ഒരു അഞ്ച് പൌണ്ട് നോട്ടിന്റെ കീറിയെടുത്ത പകുതി ഭാഗം ഉയർത്തിക്കാണിച്ചിട്ട് റൂബൻ പറഞ്ഞു. “ഇത് നിങ്ങൾക്ക് തരാൻ പറഞ്ഞു. ബാക്കി പകുതി നിങ്ങളെ നേരിൽ കാണുമ്പോൾ തരാമെന്നും

ഗാർവാൾഡിന് ചിരിയാണ് വന്നത്. പിന്നെ നോട്ടിന്റെ പാതി ഭാഗം അനുജന്റെ കൈയിൽ നിന്ന് വാങ്ങി ജാലകത്തിനരികിൽ പോയി പരിശോധിച്ചു.

“അയാൾ ആള് കൊള്ളാമല്ലോ നോട്ട് കണ്ടിട്ട് കുഴപ്പമൊന്നും തോന്നുന്നില്ല അയാളുടെ കൈയിൽ നിന്ന് കുറച്ച് പണം തട്ടാനുള്ള വകുപ്പുണ്ടോയെന്ന് നോക്കാം വരാൻ പറയൂ

റൂബൻ പുറത്തേക്ക് നടന്നു. ഗാർവാൾഡ് മന്ദഹസിച്ചു കൊണ്ട് അലമാരയിൽ നിന്ന് സ്കോച്ച് കുപ്പി എടുത്ത് ഒരു ഗ്ലാസിലേക്ക് പകർന്നു. നേരം പുലർന്നത് നല്ല വാർത്തയുമായിട്ടായിരുന്നില്ല. അതിന്റെ കേട് ഒരു പക്ഷേ ഇനി ഇയാളുടെ സന്ദർശനത്തിൽ നിന്നും നികത്താൻ പറ്റുമോ എന്ന് നോക്കാം. ജനാലയുടെ അരികിലുള്ള ചാരുകസേരയിൽ അയാൾ ഇരുന്നു.

വാതിൽ തുറന്ന് റൂബൻ, ഡെവ്‌ലിനെ ഉള്ളിലേക്ക് ആനയിച്ചു. ഡെവ്‌ലിൻ ആകെ നനഞ്ഞ് കുതിർന്നിരുന്നു. റെയിൻ‌കോട്ടിൽ നിന്ന് വെള്ളം തറയിൽ ഇറ്റിറ്റ് വീഴുന്നു. തലയിൽ നിന്ന് ക്യാപ്പ് ഊരി അദ്ദേഹം അതിലെ വെള്ളം മൂലയിൽ വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ചു.

“എന്ത് പറയുന്നു ആ നോട്ടിന്റെ ബാക്കി ഭാഗം വേണമെന്നുണ്ടോ?” ഡെവ്‌ലിൻ ചോദിച്ചു.

“ഓൾ റൈറ്റ് നിങ്ങൾ ഐറിഷ്‌കാർ അരക്കിറുക്കന്മാരാണെന്ന് പണ്ടേ എനിക്കറിയാം അത് പോട്ടെ എന്താണ് നിങ്ങളുടെ പേര്?”

“മർഫി, മിസ്റ്റർ ഗാർവാൾഡ്

“ശരി ദൈവത്തെയോർത്ത് ആ കോട്ട് ഒന്ന് അഴിച്ച് മാറ്റൂ  നിങ്ങളെന്റെ കാർപ്പെറ്റ് നശിപ്പിക്കും  വില കൂടിയ തരമാണ് ഇന്നത്തെ കാലത്ത് ഇത്പോലൊന്ന് ഇനി വാങ്ങുക എന്ന് പറഞ്ഞാൽ എളുപ്പമല്ല

ഡെവ്‌ലിന്റെ തന്റെ റെയിൻ‌കോട്ട് അഴിച്ച് റൂബന്റെ കൈയിൽ കൊടുത്തു. അൽപ്പം നീരസത്തോടെയാണെങ്കിലും അത് വാങ്ങി അവൻ ജാലകത്തിനരികിലുള്ള കസേരയുടെ കൈയിൽ വിരിച്ചിട്ടു.

“ഓൾ റൈറ്റ് നമുക്ക് കാര്യത്തിലേക്ക് കടക്കാം എനിക്ക് അൽപ്പം തിരക്കുണ്ട്” ഗാർവാൾഡ് പറഞ്ഞു.

ഡെവ്‌ലിൻ തന്റെ കോട്ടിന്മേൽ കൈപ്പത്തികൾ രണ്ടും ഉരച്ച് ചൂട് പിടിപ്പിച്ചു. പിന്നെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് പുറത്തെടുത്തു.

“അവർ പറഞ്ഞത് നിങ്ങൾക്ക് വാഹനങ്ങളുടെ ബിസിനസ് ഉണ്ടെന്നാണ് മറ്റു പലതിന്റെയും കൂട്ടത്തിൽ...”  ഡെവ്‌ലിൻ തുടക്കം കുറിച്ചു.

“ആര് പറഞ്ഞത്?”

“അല്ല അങ്ങനെയാണ് ഞാൻ കേട്ടത്

“അതുകൊണ്ട്?”

“എനിക്കൊരു ട്രക്ക് വേണം ബെഡ്ഫോഡ്, ത്രീ ടണ്ണർ ആർമി ടൈപ്പ്

“അതു മാത്രം മതിയോ?” ഗാർവാൾഡ് പുഞ്ചിരിക്കുന്നുണ്ടായിരുന്നുവെങ്കിലും കരുതലോടെയാണ് ചോദിച്ചത്.

“അല്ല ഒരു ജീപ്പും കൂടി വേണം പിന്നെ ഒരു കം‌പ്രസ്സറും സ്പ്രേ പെയ്ന്റ് ഉപകരണവും കുറച്ച് കാക്കിപ്പച്ച പെയ്ന്റും മാത്രമല്ല, ട്രക്കിനും ജീപ്പിനും സർവീസ് രജിസ്ട്രേഷനും വേണം

ഗാർവാൾഡ് ഉറക്കെ ചിരിച്ചു. “അല്ല ഇതെല്ലാം വാങ്ങിക്കൂട്ടി നിങ്ങൾ എന്തുചെയ്യാനാണ് പോകുന്നത്? സ്വന്തമായി ഒരു സൈന്യമുണ്ടാക്കാനോ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്

ഡെവ്‌ലിന്റെ തന്റെ പോക്കറ്റിനുള്ളിൽ നിന്ന് ഒരു വലിയ എൻ‌വലപ്പ് എടുത്ത് ഉയർത്തിക്കാണിച്ചു.

“ഇതിനകത്ത് അഞ്ഞൂറ് പൌണ്ട് ഉണ്ട് ഞാൻ നിങ്ങളുടെ സമയം മെനക്കെടുത്തുകയല്ല എന്ന് അറിയിക്കാൻ വേണ്ടി മാത്രം കാണിച്ചതാണ്” ഡെവ്‌ലിൻ പറഞ്ഞു.

ഗാർവാൾഡ് തന്റെ സഹോദരന് നേർക്ക് ആംഗ്യം കാണിച്ചു. റൂബൻ ആ എൻ‌വലപ്പ് വാങ്ങി തുറന്ന് പരിശോധിച്ചു.

“ഇയാൾ പറയുന്നത് ശരിയാണ്, ബെൻ എല്ലാം അഞ്ചിന്റെ പുത്തൻ നോട്ടുകൾ

റൂബൻ അത് തന്റെ ജ്യേഷ്ഠന് നേർക്ക് നീട്ടി. അയാളതെടുത്ത് കനം നോക്കിയിട്ട് മേശപ്പുറത്തേക്കിട്ടു. പിന്നെ പിന്നോട്ട് ചാഞ്ഞിരുന്നു.

“ഓൾ റൈറ്റ്. നമുക്ക് വൈകിക്കേണ്ട പറയൂ  ആർക്ക് വേണ്ടിയാണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നത്?”

“എനിക്ക് വേണ്ടി” ഡെവ്‌ലിൻ പറഞ്ഞു.

അത് അത്ര വിശ്വാസമായതായി ഗാർവാൾഡിന്റെ മുഖഭാവത്തിൽ നിന്നും തോന്നിയില്ല. എങ്കിലും അയാൾ തർക്കിക്കാൻ നിന്നില്ല.

“എന്തായാലും ശരി കാര്യമായ എന്തോ ഉദ്ദേശ്യം നിങ്ങൾക്കുണ്ടെന്നത് വ്യക്തം നിങ്ങൾ ഒറ്റയ്ക്കാണെന്ന് പറഞ്ഞത് വിശ്വസിക്കാനും പ്രയാസം

“മിസ്റ്റർ ഗാർവാൾഡ് എനിക്ക് വേണ്ടതെന്താണെന്ന് ഞാൻ പറഞ്ഞുകഴിഞ്ഞു മൂന്ന് ടണ്ണിന്റെ ഒരു ബെഡ്ഫോഡ് ട്രക്ക്, ഒരു ജീപ്പ്, ഒരു കം‌പ്രസ്സർ, പിന്നെ കുറച്ച് കാക്കി പെയ്ന്റ് പറ്റില്ലെങ്കിൽ നിങ്ങൾക്ക് പറയാം വേറെ സ്ഥലം അന്വേഷിക്കാൻ എനിക്കത്ര ബുദ്ധിമുട്ടൊന്നുമില്ല” ഡെവ്‌ലിൻ പറഞ്ഞു.

“നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? നിങ്ങൾ ഇങ്ങോട്ട് എത്തിയതൊക്കെ പെട്ടെന്നായിരിക്കും പക്ഷേ, അത്ര എളുപ്പത്തിൽ തിരിച്ച് പോകാമെന്ന് കരുതണ്ട” റൂബൻ സ്വരം കടുപ്പിച്ചു.

ഡെവ്‌ലിൻ തിരിഞ്ഞ് റൂബനെ ഒന്ന് നോക്കി. പിന്നെ നിർവികാരനായി ദൂരേയ്ക്ക് നോക്കി. “അപ്പോൾ അങ്ങനെയാണോ കാര്യങ്ങൾ?”

ഡെവ്‌ലിൻ മേശപ്പുറത്ത് കിടക്കുന്ന നോട്ടുകൾ എടുക്കുവാനായി നീങ്ങുമ്പോൾ ഇടത് കൈ പോക്കറ്റിൽ വിശ്രമിക്കുന്ന വാൾട്ടർ തോക്കിലായിരുന്നു. ഗാർവാൾഡ് മേശമേൽ ഉറക്കെ അടിച്ചിട്ട് പറഞ്ഞു.  “അതിന് വലിയ വില നൽകേണ്ടി വരും ഒരു റൌണ്ട് ഫിഗർ ഒരു രണ്ടായിരം പൌണ്ട്

ഡെവ്‌ലിന്റെ പ്രതികരണത്തിനായി അയാൾ ഉറ്റുനോക്കി. ഒരു നീണ്ട നിശബ്ദതയ്ക്ക് ശേഷം ഡെവ്‌ലിൻ പുഞ്ചിരിച്ചു.  “ഓൾ റൈറ്റ് പക്ഷേ, അമ്പത് ഗ്യാലൻ പെട്രോളും കൂടി വേണം ആർമി ജെറി ക്യാനുകളിൽ നിറച്ച്സമ്മതമെങ്കിൽ നമുക്ക് ഉറപ്പിക്കാം

(തുടരും) 

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക... 
 

53 comments:

  1. ഡെവ്‌ലിൻ ദൌത്യത്തിനുള്ള സന്നാഹങ്ങൾ തയ്യാറാക്കുന്നു...

    ReplyDelete
  2. തയാറാവട്ടെ ഡെവ് ലിന്‍...... കാത്തിരിക്കുന്നു അടുത്ത ലക്കത്തിനു...

    ReplyDelete
    Replies
    1. ആദ്യം തന്നെ ഓടിയെത്തിയല്ലേ? :)

      Delete
  3. ആഹാ... അപ്പൊ ഡെവ്‌ലിന്‍ വന്ന കാര്യം മറന്നിട്ടില്ലല്ലേ? :)

    "അയാളുടെ ഇളയ സഹോദരനാണ് റൂബൻ. തോളിന്റെ ഒരു വശം മറ്റേതിനെക്കാൾ ചരിഞ്ഞിരിക്കുന്ന അവന്റെ മുഖത്തെ സ്ഥായിയായ ഭാവം അസംതൃപ്തിയാണ്"

    ഈ ഭാഗം വായിച്ചപ്പോള്‍ എണ്‍പതുകളിലെ ആദ്യകാലസിനിമകളിലെ ലാലേട്ടന്റെ സെമി-വില്ലന്‍ കഥാപാത്രങ്ങളെ ഓര്‍ത്തു.

    ReplyDelete
    Replies
    1. ഒരു ലാലേട്ടൻ ടച്ച് എനിക്കും തോന്നി.. :)

      Delete
    2. ഇനി ഈ റൂബൻ ഗാർവാൾഡിനെ വായിച്ചിട്ടാണോ ലാലേട്ടൻ ചരിഞ്ഞത്...?

      Delete
  4. “നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം…? നിങ്ങൾ ഇങ്ങോട്ട് എത്തി പക്ഷേ, അത്ര എളുപ്പത്തിൽ തിരിച്ച് പോകാമെന്ന് കരുതണ്ട…”

    നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം…?എഴുത്ത് തുടങ്ങിയതൊക്കെ പെട്ടെന്നായിരിക്കും…ഇവിടെ വരെ എത്തി.പക്ഷേ, അത്ര പെട്ടെന്ന് അവസാനിപ്പിച്ചു പോകാമെന്ന് കരുതേണ്ട....
    തുടർന്നോളൂ....വായിക്കാൻ ഞങ്ങളിവിടെ കാത്തിരിപ്പുണ്ട്.ആൾ ദ ബസ്റ്റ്....!!

    ReplyDelete
    Replies
    1. പാവം വിനുവേട്ടൻ.. പേടിച്ചുപോയെന്ന് തോന്നുന്നു.. കമന്റുകൾക്ക് മറുപടി പറയാൻ ആളിന്റെ പൊടിപോലുമില്ല.. :)

      Delete
    2. സത്യം പറഞ്ഞാൽ ആദ്യമൊന്നു പേടിച്ചു പോയി... ടീച്ചർ വല്ല ക്വൊട്ടേഷൻ ടീമിനെയും ഏർപ്പെടുത്തിക്കാണുമോ എന്നുവരെ ശങ്കിച്ചു... പിന്നെയല്ലേ ഇതൊക്കെ ടീച്ചറുടെ ഒരു നമ്പരാണെന്ന് മനസ്സിലായത്... :)

      Delete
    3. പാവം വിനുവേട്ടന്‍ ! ഹിഗ്ഗിന്‍സ് പോലും ഇതിന്റെ ഒറിജിനല്‍ എഴുതുമ്പോള്‍ (എഴുതിക്കഴിഞ്ഞും) വായനക്കാരില്‍ നിന്ന് ഇത്ര ഭീഷണി നേരിട്ടിട്ടുണ്ടാവില്ല ;)

      Delete
  5. എല്ലാം സ്വരുക്കൂട്ടല്‍ ആണല്ലേ.
    നടക്കട്ടെ.

    ReplyDelete
    Replies
    1. എന്തെല്ലാം പ്ലാൻ ചെയ്താലാണ് റാംജി...

      Delete
  6. എന്തു ആത്മവിശ്വാസത്തോടെ ആണ് ഡെവ്ലിന്‍ സന്നാഹം ഒരുക്കുന്നത്!

    ReplyDelete
  7. കലാശക്കൊട്ടിനുള്ള തെയ്യാറെടുപ്പാണൊ...?
    ചുവടറപ്പിച്ച നീക്കങ്ങൾ...!!
    തുടരട്ടെ...

    ReplyDelete
    Replies
    1. തുടങ്ങിയിട്ടേയുള്ളൂ അശോകൻ മാഷേ...

      Delete
  8. ഇങ്ങിനെ പോയി പരസ്യമായി കാര്യങ്ങള്‍ ശേരിയക്കിയാല്‍ പണി ആകുമല്ലോ. ഒരു രഹസ്യസ്വഭാവം ഒക്കെ വേണ്ടേ..? എന്തായാലും പരുപാടി തുടങ്ങിയല്ലോ. യുദ്ധവും പ്രേമവും ഒക്കെയായി കാര്യങ്ങള്‍ വെടിപ്പായി നടക്കട്ടെ.

    ReplyDelete
    Replies
    1. പക്ഷേ, തന്റെ ഉദ്ദേശ്യം ഡെവ്‌ലിൻ വെളിപ്പെടുത്തിയിട്ടില്ലല്ലോ ശ്രീജിത്ത്...

      Delete
  9. ടെവലിന്റെ നിശ്ചയ ദാര്ട്യം ദൌത്യത്തിന്റെ
    ഗൌരവം എല്ലാം നല്ല വായനാ സുഖം തരുന്നു...

    ശ്രീ പറഞ്ഞത് അപ്പാടെ എനിക്കും തോന്നി.....

    ReplyDelete
    Replies
    1. വളരെ സന്തോഷം വിൻസന്റ് മാഷേ..

      Delete
  10. “അല്ല… ഒരു ജീപ്പും കൂടി വേണം… പിന്നെ ഒരു കം‌പ്രസ്സറും സ്പ്രേ പെയ്ന്റ് ഉപകരണവും കുറച്ച് കാക്കിപ്പച്ച പെയ്ന്റും… മാത്രമല്ല, ട്രക്കിനും ജീപ്പിനും സർവീസ് രജിസ്ട്രേഷനും വേണം…”

    ഇങ്ങേര് ആ‍ള് പുലി തന്നെ.. എന്തൊക്കെ സെറ്റപ്പുകളാണ് ഒരുക്കുന്നത്!!

    ReplyDelete
    Replies
    1. എല്ലാം പ്ലാനിങ്ങിന്റെ ഗുണമാണ് ജിം... :)

      Delete
    2. അതേയതെ.. ഇവിടെ ഇങ്ങനെ ഒരു ‘പ്രൊഡക്ഷൻ പ്ലാനർ’ ഉള്ളത് ഞങ്ങളുടെയും ഭാഗ്യം.. :)

      Delete
  11. മാസപ്പടി അവിടേയുമുണ്ടല്ലേ!

    ReplyDelete
    Replies
    1. അതൊരു ആഗോളപ്രതിഭാസമല്ലേ ... ? :)

      Delete
  12. --- കാണ്മാനില്ല ---


    ഉദ്ദേശം എത്രയോ പ്രായം വരുന്ന സുമുഖനും സുന്ദരനും സല്‍സ്വഭാവിയുമായ (ഒരു വഴിയ്ക്ക് പോകുന്നതല്ലേ? ചുമ്മാ ഇരിയ്ക്കട്ടേന്ന്) ചാര്‍ളി എന്ന ചെറുപ്പക്കാരനെ കഴിഞ്ഞ ലക്കത്തിനു ശേഷം കാണാനില്ല. കണ്ടു കിട്ടുന്നവര്‍ നേരെ ഈ ബ്ലോഗില്‍ കൊണ്ടിടുവാന്‍ താല്പര്യപ്പെടുന്നു.

    ടിയാനെ കണ്ടു കിട്ടാന്‍ സഹായിയ്ക്കുന്നവ‌ര്‍ക്ക് വിനുവേട്ടന്റെ വക 'കടലമിഠായി' ;)

    [എവിടെ പോയോ എന്തോ... ജിമ്മിച്ചന്‍ പറഞ്ഞതു കേട്ട് ആവേശം കേറി സെയ്മൂറിന് പണി കൊടുക്കാന്‍ പോയോ അതോ ക്രിസ്തുമസ്സ് ഒരുക്കാന്‍ പോയോ?]

    ReplyDelete
    Replies
    1. നന്നായി ശ്രീ...
      ഒളിച്ചു പോയതൊന്നുമല്ല....ഇത്തിരി ബിസിയായിരുന്നു..


      പിന്നെ വിനുവേട്ടന്‍ വല്ലാതങ്ങ് കൊതിപ്പിച്ചിരുന്നു കോഴിമുട്ടയുടേയും പാലിന്റേയും കാര്യം പറഞ്ഞ്....ഓര്‍മ്മകളില്‍ മുങ്ങിത്തപ്പിപ്പോയി..
      അറക്കപ്പൊടിപ്പാട്ടയില്‍ സൂക്ഷിച്ചു വച്ചിരുന്ന മുട്ടകളില്‍ ആറെണ്ണം കുറവു കണ്ട പെണ്ണിന്റെ തള്ള, അന്നമ്മച്ചേടത്തീടെ വായിലിരുന്നതു മൊത്തം കേട്ടതും നാട്ടില്‍ നാറിയും മിച്ചം...ഗണപതിക്കു വച്ചത് കാക്ക കൊണ്ട് പോയതു പോലെയായി കാര്യങ്ങള്‍...!!! പെണ്ണിന്റെ കല്യാണം അഞ്ചുമാസങ്ങള്‍ക്കുള്ളില്‍ ശടപടാന്ന് നടത്തിയപ്പോള്‍ മുത്തോലി ഷാപ്പിലെ ആടുന്ന് ബെഞ്ചിലിരുന്ന് ഒന്നൊരക്കുപ്പി തെങ്ങിന്‍ കള്ളില്‍ സങ്കടങ്ങള്‍ പറഞ്ഞു തീര്‍ത്തു...

      അഴകാന മീലിവരും...പരുപോലെ ഓടിവരും..
      എന്നാടി പോലെ വരും..മോളിക്കുട്ടീ...
      നിന്നെ കാണാതെ ഇന്ന് വരും..മോളിക്കുട്ടീ..
      ഇന്നെങ്കില്‍ നാളെ വരും..നാളെയെങ്കില്‍ മറ്റന്നാള്‍ വരും
      എന്നെങ്കിലും എപ്പളും വരും..മോളിക്കുട്ടീ...
      എന്നാലും എപ്പൊള്‍ വരും മോളിക്കുട്ടീ..



      ....ക്രിസ്തുമസ്സിനു നാട്ടില്‍ പോണൂ വിനുവേട്ടാ, ശ്രീ...

      Delete
    2. ഇവിടൊക്കെ ഉണ്ടല്ലേ... ഓര്‍മ്മകളും പാട്ടും കലക്കി. (സണ്ണിക്കുട്ടനെ മോളിക്കുട്ടി ആക്കിയല്ലേ)

      എന്തായാലും ക്രിസ്തുമസ് അടിപൊളി ആകട്ടെ ചാര്‍ളിച്ചായാ :)

      Delete
    3. എന്നാലും 6 മുട്ടകൾ!! അന്നാമ്മച്ചേടത്തി ചീത്ത വിളിച്ചതിൽ അത്ഭുതപ്പെടാനില്ല.. പക്ഷേ, പെണ്ണിന്റെ കല്യാണം ശടപടാന്ന് നടത്തിയത് ഇത്തിരി അക്രമമായിപ്പോയി.. (അല്ല, ആ പെണ്ണ് തന്നെയാണോ ഇപ്പോളും കൂടെയുള്ളത്? ഇനി അഥവാ ആണെങ്കിൽ, അത് അതിലും വല്ല്യ അക്രമമായിപ്പോയി..)

      പാട്ടിന് നന്ദി.. കുറെ നാളുകളായി ഈ വരികൾ പഠിച്ചെടുക്കാൻ ശ്രമിക്കുന്നു, ചാർളിക്കുട്ടാ.. :)

      ക്രിസ്തുമസ് കഴിഞ്ഞ് ഈയുള്ളവനും നാട്ടിലെത്തും കേട്ടോ.. അവിടെയെങ്ങാനും ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിൽ jjohn1490@gmail.com-ലേയ്ക്ക് ഒരു മെയിൽ ഇട്ടേക്കണെ..

      സുകന്യേച്ചിയുടെ ശ്രദ്ധയ്ക്ക്.. ഇത്തവണ കൊട്ടേഷൻ ടീമിനെ അയയ്ക്കരുത്, പ്ലീസ്..

      Delete
    4. അപ്പോ കഴിഞ്ഞ തവണത്തെ വരവില്‍ സുകന്യേച്ചിയുടെ കയ്യീന്ന് മേടിച്ചാരുന്നോ ജിമ്മിച്ചാ ;)

      Delete
    5. ചാർളിയുടെ കോഴിമുട്ട പുരാണം ദുഃഖപര്യവസായിയായി അല്ലേ? നടന്നതെല്ലാം നല്ലതിനായിരുന്നു എന്ന് കരുതി ആശ്വസിക്കൂ ചാർളീ... :)

      Delete
    6. ശ്രീ... അക്കാര്യം പറഞ്ഞ് എന്നെ വീണ്ടും ചിരിപ്പിക്കല്ലേ...

      Delete
    7. ശ്രീക്കുട്ടാ.. കഴിഞ്ഞതവണയല്ല, അതിനു മുന്നത്തെ തവണ ചേച്ചി ഒരു ഉഗ്രൻ കൊട്ടേഷൻ ഇറക്കി.. അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം ആ വഴി പോയില്ല.. :)

      Delete
    8. അതു ശരി. അപ്പോള്‍ ചേച്ചിയുടെ കമന്റുകള്‍ക്ക് മറുപടി പറയുമ്പോ പോലും സൂക്ഷിയ്ക്കണമല്ലേ!

      Delete
  13. ജിമ്മിച്ചാ,
    ലോ പെണ്ണിനെ പിന്നീട് കണ്ടത് അറേഴു കൊല്ലങ്ങള്‍ക്ക് ശേഷം ഒരു ഓശാനഞായറിനു പള്ളിനടയില്‍ വച്ചാ..എളിയിലും നിലത്തും നിന്ന തക്കിടിമുണ്ടന്മാരെ കൊഞ്ചിക്കുമ്പോ .ദേ..ദിതാണ് ചാര്‍ളിയങ്കിള്‍ എന്നവള്‍ പരിചയപ്പെടുത്തിയിരുന്നോ ആവോ.


    പാലായിലോ പരിസരപ്രദേശത്തോ വരാന്‍ പരിപാടിയുണ്ടോ..?
    (ചുമ്മാ ചോദിച്ചതാ....എങ്ങാനും വഴീല്‍ വച്ച് കണ്ടാല്‍ ലിതു നമ്മുടെ കുട്ടപ്പനല്ലേ ആല്‍മഗതിക്കാനാ...)

    ReplyDelete
    Replies
    1. പാലായിൽ വരുമോന്നോ.. അതെന്നാ ചോദ്യമാ.. പാലാ - കാഞ്ഞിരപ്പള്ളിയൊക്കെ നമ്മുടെ സ്വന്തം സ്ഥലങ്ങളല്ലിയോ.. :)
      (ജനുവരി അവസാന വാരത്തിൽ പാലാ വഴി ഒരു സന്ദർശനം പ്ലാൻ ചെയ്യുന്നുണ്ട്.. അവിടെയെങ്ങാനും ഉണ്ടെങ്കിൽ മുങ്ങിക്കളയല്ലേ.. ;))

      എന്നാലും.. അവൾ.. ഹോ, ഓർക്കുമ്പോൾ തന്നെ കണ്ണുനിറയുന്നു, ചാർളിച്ചാ..

      Delete
    2. കാര്യം പറഞ്ഞത് തമാശയുടെ മൂഡിലാണെങ്കിലും ആലോചിയ്ക്കുമ്പോള്‍ ചെറിയൊരു വിഷമം തോന്നാതില്ല, ചാര്‍ളിച്ചായാ...

      സാരമില്ല, ഇതൊക്കെയല്ലേ ലൈഫ് അല്ലേ?

      Delete
  14. പാലാ വഴീന്ന് പറേമ്പോ...
    മരിയാ, ബ്ലൂമൂണ്‍, മഹാറാണി, രാജധാനി...എവിടെ വെച്ചിതിയാനെ പിടിക്കും.
    റൂട്ട് പിടികിട്ടന്നില്ലല്ലോ കര്‍ത്താവേ..

    ReplyDelete
    Replies
    1. ഒരെണ്ണം പോലും വിടാതെ കയറിയിറങ്ങി നോക്ക് ചാര്‍ളിച്ചാ... ഏതേലും ബാറില്‍ വച്ച് ആരെങ്കിലും അടുത്തുള്ള കുന്നിന്‍ മുകളിലോട്ടും നോക്കി 'മോളിക്കുട്ടീ' എന്നും ഉരുവിട്ടോണ്ടിരിയ്ക്കുന്നതു കണ്ടാല്‍ പിന്നൊന്നും സംശയിയ്ക്കാനില്ല, പൊക്കിക്കോ.

      :)

      Delete
    2. ഹഹ.. ശ്രീക്കുട്ടാ, ആ മറുപടി കലക്കി.. :)

      ചാർളിച്ചാ.. മെയിൽ ഐഡി തരുവാണെങ്കിൽ റൂട്ട് ക്ലിയർ ആക്കി തരാം.. :)

      Delete
    3. എവിടെ.... ചാർളി ഈ ജന്മത്ത് ആർക്കും മെയിൽ ഐ.ഡി കൊടുക്കില്ല... ഞാൻ തന്നെ പഠിച്ച പണി പതിനെട്ടും നോക്കിയതാ... നോ രക്ഷ... ഇത്രയൊക്കെയേ ഉള്ളൂ സൌഹൃദം എന്ന് പറയുന്നത് അല്ലേ...?

      Delete
    4. ചങ്കില്‍ കൊണ്ടൂട്ടാ വിനുവേട്ടാ...
      please send me mails at charlikuttan@gmail.com

      Delete
    5. ദാ, മെയിൽ ഐഡി എത്തി.. ഇനി ആരും ചാർളിച്ചനെ കുറ്റം പറയല്ലേ.. :)

      Delete
    6. ചാർളിയുടെ സെന്റിമെന്റ്സിൽ കയറിപ്പിടിച്ചപ്പോൾ മെയിൽ ഐ.ഡി വന്നതു കണ്ടോ... (എന്നാലും ആ ഐ.ഡി. യിൽ ഒരു തരികിട ഇല്ലേ എന്നൊരു സംശയം ഇല്ലാതില്ല കേട്ടോ...)

      Delete
  15. ഡെവ്‌ലിൻ അല്ലല്ലോ ..ചാർലിയാണല്ലോ ഇവിടെ താരം..!

    ReplyDelete
    Replies
    1. ചാർളി മാത്രമല്ല മുരളിഭായ്... ജിമ്മിയും ശ്രീയും ഒപ്പത്തിനൊപ്പമുണ്ട്...

      Delete
  16. ഈയാഴ്ച എന്തേ ഈഗിൾ പറന്നില്ല?? ചോദിക്കാനും പറയാനും ആരുമില്ല എന്നൊന്നും കരുതേണ്ട..

    ReplyDelete
    Replies
    1. തിരക്ക് പിടിച്ച ഷെഡ്യൂളാണ് ജിം... :) സഹധർമ്മിണി നീലത്താമരയും മകനും ക്രിസ്മസ് അവധി പ്രമാണിച്ച് എത്തിയിരിക്കുന്നു... അതിനാൽ വണ്ടി വൈകി ഓടിക്കൊണ്ടിരിക്കുകയാണ്...

      Delete
    2. ജിമ്മിച്ചന്‍ പറഞ്ഞതിനോട് ഞാനും അനുകൂലിയ്ക്കുന്നു. ജിമ്മിച്ചന്റെയും ചാര്‍ളിയുടെയും കൂട്ടു പിടിച്ച് ഒരു ഹര്‍ത്താലോ മറ്റോ സംഘടിപ്പിച്ചാലോന്ന് ആലോചിയ്ക്കാമെന്ന് കരുതിയതായിരുന്നു. പിന്നെ, ചേച്ചിയും മോനുമെല്ലാം വന്നതു കൊണ്ടാണെന്ന് വിനുവേട്ടന്റെ വിശദീകരണം വായിച്ചതു കൊണ്ട് തല്ക്കാലം വെറുതേ വിട്ടിരിയ്ക്കുന്നു ;)

      (പാവം വിനുവേട്ടന്‍! പേടിച്ചു പോയിക്കാണും)

      വിനുവേട്ടാ... ക്രിസ്തുമസ്സ് ഭംഗിയായി ആഘോഷിച്ചു കാണുമെന്ന് കരുതുന്നു.

      Delete
  17. വായിക്കുന്നു

    ReplyDelete
  18. ഒരടി മണത്തതായിരുന്നു.അല്ലെങ്കിൽ തോക്കെങ്കിലും നീട്ടാമായിരുന്നു.

    ReplyDelete
  19. ഒരടി മണത്തതായിരുന്നു.അല്ലെങ്കിൽ തോക്കെങ്കിലും നീട്ടാമായിരുന്നു.

    ReplyDelete
    Replies
    1. അടി ഉടൻ തന്നെ ഉണ്ടാവും സുധീ..

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...