Tuesday, April 24, 2012

ഈഗിൾ ഹാസ് ലാന്റഡ് – 40


“അവർക്ക് ഒരു പുരുഷന്റെ സഹായം ആവശ്യമാണ്, കാൾ

“ഹെർ ഓബർസ്റ്റ്?” ഹോഫർ തലയുയർത്തി.

മേശമേൽ നിവർത്തിയിട്ടിരിക്കുന്ന റിപ്പോർട്ടുകളും ചാർട്ടുകളും വിശദമായി അപഗ്രഥിക്കുകയായിരുന്നു അവർ.

“മിസിസ് ഗ്രേയുടെ കാര്യമാണ് പറഞ്ഞത് അവർക്ക് ഒരു പുരുഷന്റെ സഹായം ഇക്കാര്യത്തിൽ കൂടിയേ തീരൂ” കേണൽ റാഡ്‌ൽ പറഞ്ഞു.

“മനസ്സിലാകുന്നു, ഹെർ ഓബർസ്റ്റ് മറ്റുള്ളവരിൽ നിന്ന് അവർക്കൊരു മറയായി ആജാനുബാഹുവായ ഒരാൾ

“അല്ല” റാഡ്‌ൽ നെറ്റി ചുളിച്ചു. പിന്നെ മേശപ്പുറത്ത് കിടന്ന പാക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു. “നല്ല തലച്ചോറും വേണം അത് അത്യാവശ്യമാണ്

“രണ്ടു ഗുണവും ഒത്ത് വരാൻ കുറച്ച് ബുദ്ധിമുട്ടാണ്  സിഗരറ്റിന് തീ കൊളുത്തിക്കൊടുത്തുകൊണ്ട് ഹോഫർ പറഞ്ഞു.

“അത് അങ്ങനെ തന്നെയാണ് ഇംഗ്ലണ്ടിൽ സെക്ഷൻ വണ്ണിന് വേണ്ടി ആരാണിപ്പോൾ പ്രവർത്തിക്കുന്നത്? ആർക്കാണിപ്പോൾ അവരെ സഹായിക്കാൻ കഴിയുക? നന്നായി വിശ്വസിക്കാൻ പറ്റിയ ഒരാൾ

“ഇതിനായി പരിഗണിക്കാൻ പറ്റിയ ഏഴോ എട്ടോ ഏജന്റുമാരുണ്ട് നമുക്കവിടെ ഉദാഹരണത്തിന് സ്നോ വൈറ്റിനെ പോലുള്ളവർ പോർട്ട്സ് മൌത്തിലെ നേവൽ ഡിപ്പാർട്ട്മെന്റിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണദ്ദേഹം നോർത്ത് അറ്റ്ലാന്റിക് കോൺ‌വോയികളെക്കുറിച്ചുള്ള വിലയേറിയ വിവരങ്ങൾ അദ്ദേഹത്തിൽ നിന്നും സ്ഥിരമായി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്  ഹോഫർ പറഞ്ഞു.

റാഡ്‌ൽ നിഷേധാർത്ഥത്തിൽ തലയാട്ടി. “അല്ല അല്ല അത്തരം ഒരാളെയല്ല നമുക്കാവശ്യം ഇക്കാര്യത്തിൽ ഒരു വിധത്തിലും റിസ്ക് എടുക്കുവാൻ പറ്റില്ല നമുക്ക് വേറെയാരുമില്ലേ?”

“പിന്നെ ധാരാളം പേരുണ്ട്” വിപരീതാർത്ഥത്തിൽ പറഞ്ഞിട്ട് ഹോഫർ ചിരിച്ചു. “നിർഭാഗ്യവശാൽ ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസിയുടെ മിലിട്ടറി ഇന്റലിജൻസ് സെക്ഷൻ-5 കഴിഞ്ഞ ഒന്നര വർഷമായി കാര്യക്ഷമമായി തന്നെ പ്രവർത്തിച്ചു വരികയാണ് വിചാരിക്കുന്നയത്ര എളുപ്പമല്ല കാര്യങ്ങൾ

റാഡ്‌ൽ എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. ഷൂ കൊണ്ട് ചുമരിൽ തട്ടി തട്ടി പുറത്തേക്ക് നോക്കി നിന്നു. കോപമായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സിൽ. മറിച്ച് വളരെ കലുഷമായിരുന്നു ആ മനസ്സ്. ജോവന്ന ഗ്രേയ്ക്ക് അറുപത്തിയെട്ട് വയസ്സുണ്ട് എത്രമാത്രം ആത്മാർത്ഥതയും വിശ്വസ്തതയും അവർക്ക് കൈമുതലായുണ്ടെങ്കിലും ഇക്കാര്യത്തിൽ അവർക്ക് ഒരു പുരുഷന്റെ സഹായം തീർച്ചയായും ആവശ്യമാണ് ഹോഫർ പറഞ്ഞത് പോലുള്ള ഒരാൾ അങ്ങനെയൊരാൾ ഇല്ലാതെ ഈ ദൌത്യം ചിലപ്പോൾ അമ്പേ പരാജയപ്പെടാനും മതി

സ്വാധീനമില്ലാത്ത തന്റെ ഇടത് കൈയുടെ ഉള്ളിൽ നിന്നും വേദന അരിച്ചുകയറുന്നു കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ അങ്ങനെയാണ്. തല പിളരുന്നത് പോലെ പരാജയം ദൌർബല്യത്തിന്റെ ലക്ഷണമാണ് കേണൽ ഹിമ്‌ലർ പറഞ്ഞ വാക്കുകളാണവ നിർവികാരമായ ആ ദൃഷ്ടികൾ അദ്ദേഹത്തിന്റെ മുന്നിൽ തെളിഞ്ഞു വന്നു. തന്റെ ശരീരത്തിലുടനീളം ഒരു വിറയൽ അനുഭവപ്പെടുന്നതായി അദ്ദേഹത്തിന് മനസ്സിലായി. പ്രിൻസ് ആൽബ്രസ്ട്രേയ്സിലെ തടവറയുടെ ദൃശ്യം അദ്ദേഹത്തിനുള്ളിൽ ഭീതി കോരിയിട്ടു.

“പിന്നെ ബാക്കിയുള്ളത് ഐറിഷ് സെക്ഷൻ ആണ്, ഹെർ ഓബർസ്റ്റ്” ഹോഫർ മൌനം ഭഞ്ജിച്ചു.

“എന്താണ് നിങ്ങൾ പറഞ്ഞത്?”

“ഐറിഷ് സെക്ഷൻ, സർ ഐറിഷ് റിപ്പബ്ലിക്കൻ ആർമി

“കം‌പ്ലീറ്റ്ലി യൂസ്‌ലെസ്” റാഡ്‌ൽ പറഞ്ഞു. “IRAയുമായിട്ടുള്ള നമ്മുടെ ബന്ധം വർഷങ്ങൾക്ക് മുമ്പേ അവസാനിപ്പിച്ചതല്ലേ നിങ്ങൾ മറന്നു പോയോ അത്? ആ ഗോർട്ട്സും മറ്റ് ഏജന്റുകളുമൊക്കെ ഉൾപ്പെട്ട നൂലാമാലകൾ ഓർമ്മയില്ലേ നിങ്ങൾക്ക്? സമ്പൂർണ്ണ പരാജയമായിരുന്നു അവരുടെ പ്രവർത്തനം

“അങ്ങനെയങ്ങ് എഴുതിത്തള്ളാൻ പറ്റില്ല, ഹെർ ഓബർസ്റ്റ്

അരികിലുള്ള ഫയലിങ്ങ് ക്യാബിനറ്റ് തുറന്ന് ഹോഫർ തിടുക്കത്തിൽ തിരയുവാൻ തുടങ്ങി. നിമിഷങ്ങളക്കകം അയാൾ ആ ഫയൽ വലിച്ചെടുത്ത് മേശപ്പുറത്ത് വച്ചു. റാഡ്‌ൽ തന്റെ കസേരയിൽ ഇരിപ്പുറപ്പിച്ചിട്ട് സംശയഭാവത്തിൽ ആ ഫയൽ തുറന്നു.

“എന്ത്?!!!... ഇയാൾ ഇപ്പോഴും ഇവിടെത്തന്നെയുണ്ടോ? യൂണിവേഴ്സിറ്റിയിൽ തന്നെയാണോ?” റാഡ്‌ലിന് ആകാംക്ഷ അടക്കാനായില്ല.

“അങ്ങനെയാണ് അറിയാൻ കഴിഞ്ഞത് അവശ്യഘട്ടങ്ങളിൽ ചില്ലറ തർജ്ജമ ജോലികളും ചെയ്യാറുണ്ടത്രെ

“എന്താണിയാളുടെ ഇപ്പോഴത്തെ പേര്?”

“ഡെവ്‌ലിൻ  ലിയാം ഡെവ്‌ലിൻ  ഹോഫർ പറഞ്ഞു.

“ഗെറ്റ് ഹിം” റാഡ്‌ലിന് ആവേശം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

“ഇപ്പോഴോ?”

“ഞാൻ പറഞ്ഞത് കേട്ടല്ലോ? ഒരു മണിക്കൂറിനുള്ളിൽ അയാൾ ഇവിടെ എത്തിയിരിക്കണം ഐ ഡോണ്ട് കെയർ ഇഫ് യൂ‍ ഹാവ് റ്റു ടേൺ ബെർലിൻ അപ്‌സൈഡ് ഡൌൺ ഐ ഡോണ്ട് കെയർ ഇഫ് യൂ ഹാവ് റ്റു കോൾ ഇൻ ദി ഗെസ്റ്റപ്പോ

നൊടിയിടയിൽ ഹോഫർ അറ്റൻഷനായി നിന്ന് അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. പിന്നെ തിരക്കിട്ട് പുറത്തേക്ക് നടന്നു.

റാഡ്‌ൽ വിറയ്ക്കുന്ന വിരലുമായി ഒരു സിഗരറ്റിന് തീ കൊളുത്തി. ശേഷം ആ ഫയലിലേക്ക് തന്റെ സകല ശ്രദ്ധയും കേന്ദ്രീകരിച്ചു.

(തുടരും)

25 comments:

 1. ഓ...ഞാനാണ് ആദ്യം അല്ലേ ?
  വായിക്കുന്തോറും ആകാംക്ഷ മുറ്റുകയാണ്.
  ആശംസകളോടെ

  ReplyDelete
  Replies
  1. ഇത്തവണ ടീച്ചറാണോ ആദ്യം എത്തിയത്? സന്തോഷം...

   Delete
 2. അതാരാണെന്നറിഞ്ഞിട്ട് ബാക്കി കാര്യം...


  :)

  ReplyDelete
  Replies
  1. ലിയാം ഡെവിലിൻ... ആളൊരു ജഗജില്ലിയാ...

   Delete
 3. അതെ, പുതിയ ആൾ വരട്ടെ......

  പിന്നെ ബ്രെയിനും ബ്യൂട്ടിയും ഒത്തു പോവില്ലെന്ന അതീവ പ്രചാരമുള്ള വാചകത്തിനു ഒപ്പം ശക്തിയും തലച്ചോറും ഒന്നിച്ചു കിട്ടാൻ പാടാണെന്ന വാചകം കണ്ട് ചിരി വന്നു, വിനുവേട്ടാ.......അടി കിട്ടുമെന്ന് പേടിച്ച് പലപ്പോഴും മനസ്സിൽ പറഞ്ഞ വാചകം വായിച്ചപ്പോൾ ചിരി വരാതെങ്ങനെയാ......

  ReplyDelete
  Replies
  1. അത് ശരി... ഇതൊക്കെ ഇങ്ങനെ പരസ്യമായി പറയാൻ പാടുണ്ടോ... ഇനിയിപ്പോൾ തടിയന്മാരുടെ കണ്ണിൽ പെടാതെ നടക്കുന്നതാണ് നല്ലത്... :)

   Delete
 4. കൊള്ളാം വീണ്ടും പ്രശ്നങ്ങള്‍...അത് അങ്ങനെ
  ആണല്ലോ..
  നിസ്സാരകാര്യം അല്ലല്ലോ നടത്തുന്നത്?

  ReplyDelete
  Replies
  1. വരട്ടെ... ഡെവ്‌ലിൻ വരട്ടെ... എന്നിട്ട് നോക്കം വിൻസന്റ് മാഷേ...

   Delete
 5. “മിസിസ് ഗ്രേയുടെ കാര്യമാണ് പറഞ്ഞത്… അവർക്ക് ഒരു പുരുഷന്റെ സഹായം ഇക്കാര്യത്തിൽ കൂടിയേ തീരൂ…” കേണൽ റാഡ്‌ൽ പറഞ്ഞു.

  ഈ കഥ ഇന്നാണ് നടക്കുന്നതെങ്കിൽ ഈ മിസ്സിസിനെ സഹായിക്കാൻ ഞാൺ പോയേനേ..
  അല്ലാ...പിന്നെ !

  ReplyDelete
  Replies
  1. ഇത്രയൊക്കെ ആയ നിലയ്ക്ക് ആ സ്റ്റഡ്ലി കോൺസ്റ്റബിൾ വരെ ഒന്ന് പോയി നോക്ക് മുരളിഭായ്... മിസ്സിസ് ഗ്രേയുടെ ആരെങ്കിലും ഈ നാട്ടിലുണ്ടോ എന്ന് ചോദിച്ച്...

   Delete
  2. അത് മനസ്സിലാക്കിയിട്ടാവണം “തടിയും തലച്ചോറും ഒന്നിച്ച് കിട്ടില്ല” എന്ന് ഹോഫർ അന്നേ പറഞ്ഞുവച്ചത്.. ഹോ, എന്തൊരു ദീർഘദൃഷ്ടി..!! ഹിഹി..

   Delete
 6. ദേ പിന്നേം സസ്പെന്‍സ്... ഇനി വരാന്‍ പോകുന്ന പുള്ളി ആരാണാവോ? പുലിയാരിക്കും അല്ലെ?

  ReplyDelete
  Replies
  1. പുലിയല്ല ... പുപ്പുലിയാണ് ലംബൻ...

   എനിക്ക് പുതിയ ഒരു സംശയം... ലംബൻ ചെന്നൈയിലാണോ ?

   Delete
  2. അല്ല, ഞാന്‍ ആഫ്രിക്കയിലാ. ഘാന.

   Delete
  3. ഒരു കുഞ്ഞു പോസ്റ്റ്‌ ഞാന്‍ ഇട്ടാരുന്നു. ഒന്ന് നോക്കുമല്ലോ.

   Delete
 7. പുതിയ ആൾ ആരെന്നറിയാൻ ആകാംക്ഷയാ‍യി...
  തുടരട്ടെ...

  ReplyDelete
  Replies
  1. ലിയാം ഡെവ്‌ലിന്റെ വിശദവിവരങ്ങൾ അടുത്ത ലക്കത്തിൽ അശോകൻ മാഷേ...

   Delete
 8. ഐറിഷ് കണ്ടപ്പോഴാ ഓർത്തത്.. കഥയുടെ ആദ്യഭാഗമൊക്കെ ഇതിനകം മറന്നു :)

  ReplyDelete
 9. ശക്തിയും തലച്ചോറും ഒന്നിച്ചു കിട്ടാൻ പാടാണെന്ന്‍..കുന്തം..വിനുവേട്ടന്‍ എന്നെ ഇതുവരെ കണ്ടിട്ടില്ല അല്ലേ..

  ദോ..ദേണ്ടെ ബിലാത്തിയും ഓവര്‍കോണ്‍ഫിഡന്‍സിലാ...
  ഗ്രേയെ സഹായിക്കാന്‍ പോയേനെ എന്ന്.

  ReplyDelete
 10. ആ ഡെവിളിങ്ങ് വരട്ടെ

  ReplyDelete
 11. രണ്ടു ഗുണവും ഒത്ത ആ വ്യക്തി അതാരായിരിക്കും?

  ReplyDelete
 12. കൊള്ളാം നന്നായി ഒഴുക്കുള്ള കഥ ...............മുന്നേ പലപ്രാവശ്യം ഇവിടെയെത്തിയിട്ടും അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാന്‍ പറ്റിയില്ല .ഇന്ന് പ്രോബ്ലംകൂടാതെ കമന്റ്ഇടാന്‍ പറ്റി.വീണ്ടും വരാം .

  ReplyDelete
 13. ഡെവ്‌ലിൻ !! ചുള്ളൻ വരട്ടെ..

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...