Sunday, April 13, 2014

ഈഗിൾ ഹാസ് ലാന്റഡ് – 124പാലത്തിന്റെ മറ്റേയറ്റത്ത് നിന്നും കുറ്റിച്ചെടികൾ നിറഞ്ഞ് നിൽക്കുന്ന വേലിക്കെട്ടിന്റെ സുരക്ഷിതത്വത്തിൽ എത്തുന്നത് വരെയുള്ള ഏതാണ്ട് ഇരുപത്തിയഞ്ച് അടിയോളം ദൂരം തുറസ്സായ ഇടമായിരുന്നു. ആ മൈതാനത്തിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായി നിലത്ത് പതുങ്ങി കിടന്ന് റിട്ടർ ന്യുമാൻ പറഞ്ഞു.

“നാം ഓരോരുത്തരായി ഒന്നിന് പിന്നാലെ ഒന്നായി നീങ്ങുന്നത് അപകടകരമാണ് ആദ്യത്തെ ആൾ അവരുടെ ശ്രദ്ധയിൽ പെട്ടാൽ മതി അവിടെ മെഷീൻ ഗണ്ണിന് പിറകിൽ ഇരിക്കുന്നവന് പിന്നെ എല്ലാം വളരെ എളുപ്പമായിരിക്കുംമൈതാനത്തിലേക്കിറങ്ങുന്ന അടുത്തയാളെയും നോക്കി നിറയൊഴിക്കാൻ തയ്യാറായി അവൻ അങ്ങനെ കാത്തിരിക്കുംഅതുകൊണ്ട് ഞാൻ അടയാളം തരുമ്പോൾ നാം എല്ലാവരും കൂടി ഒരുമിച്ച് നീങ്ങുന്നു

അടുത്ത നിമിഷം മറവിൽ നിന്ന് റോഡിലേക്കിറങ്ങിയ റിട്ടർ ന്യുമാൻ ഒറ്റയോട്ടത്തിന് അപ്പുറം കടന്ന് വേലിക്കെട്ടിന്റെ പടവുകൾ കയറി സുരക്ഷിതമായ ഇടത്തെത്തി. തൊട്ടു പിന്നിൽ തന്നെ ആൾട്ട്മാനും സംഘവും ഉണ്ടായിരുന്നു.

മറുഭാഗത്ത് ബ്രൌണിങ്ങ് മെഷീൻ ഗൺ ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്നത് കോർപ്പറൽ ബ്‌‌ളീക്കർ ആയിരുന്നു. ചെയ്തുകൊണ്ടിരുന്ന മത്സ്യബന്ധനത്തൊഴിലിൽ സന്തുഷ്ടനായിരുന്ന അവൻ സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല സൈന്യത്തിൽ എത്തിപ്പെട്ടത്. അല്പം മുമ്പ് നടന്ന ഏറ്റുമുട്ടലിൽ ചിന്നിച്ചിതറിയ ഒരു ചില്ല് വലത് കണ്ണിന് താഴെയായി തറച്ചതിന്റെ വേദനയിൽ പുളയുകയാണവൻ. മാത്രവുമല്ല, തന്നെ ഈ ദുരിതത്തിലേക്ക് വലിച്ചിഴച്ചതിൽ കേണൽ ഷഫ്റ്റോയോട് അടങ്ങാത്ത നീരസവും ഉണ്ടായിരുന്നു അവന്.  അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. ജർമ്മൻ സംഘം കൂട്ടമായി റോഡിലെ തുറസായ പ്രദേശത്ത് കൂടി മറുവശത്തേക്ക് ഓടുന്നു. അവൻ ബ്രൌണിങ്ങ് അവർക്ക് നേരെ തിരിച്ചു. അല്പം വൈകിപ്പോയെങ്കിലും തന്റെ സകല രോഷവും അവൻ അവർക്ക് നേരെ പ്രയോഗിച്ചു.

ഏറ്റവും പിന്നിലായിരുന്ന ബെർഗ് വെടിയേറ്റ് മുട്ടുകുത്തി വീണു. തൊട്ടു മുന്നിലുണ്ടായിരുന്ന ഡിന്റർ തിരിഞ്ഞ് അവനെ സഹായിക്കുവാനായി കൈ നീട്ടി. “പെട്ടെന്നെഴുന്നേൽക്കൂ മതിലിന്റെ മറവിലേക്ക്  നീങ്ങൂ” ഡിന്റർ അലറി.

ഡിന്ററിന്റെ കൈ പിടിച്ച് ബെർഗ് എഴുന്നേറ്റതും ബ്രൌണിങ്ങിൽ നിന്നുമുള്ള വെടിയുണ്ടകൾ അവരുടെ ദേഹങ്ങളിൽ തുരുതുരാ തുളച്ച് കയറി. ആർത്തനാദത്തോടെ അവർ ഇരുവരും മലർന്നടിച്ച് റോഡിലേക്ക് വീണു. നിലവിളിയോടെ അവരുടെ അടുത്തേക്ക് ഓടിയെത്തുവാൻ തുനിഞ്ഞ വെർണറെ  പിടിച്ച് വലിച്ച് ആൾട്ട്മാൻ റിട്ടറുടെ അടുത്തേക്ക് തള്ളി വിട്ടു.
 
        
          * * * * * * * * * * * * * * * * * * * * * * * * * * * * * 

ജലചക്രത്തിന്റെ മുകളിൽ തട്ടിൻ പുറത്തെ വാതിലിനരികിൽ ഇരുന്നുകൊണ്ട് ബ്രാൺ‌ഡ്റ്റും മെയറും ശത്രുക്കളുടെ നീക്കങ്ങൾ വീക്ഷിച്ചു. പാലത്തിനപ്പുറത്ത് നടന്ന ദുരന്തം അവർ കാണുന്നുണ്ടായിരുന്നു. 

“ഇപ്പോൾ ഒരു കാര്യം വ്യക്തമായി സംഭവങ്ങളുടെ കിടപ്പ് കണ്ടിട്ട് നമ്മൾ ഇവിടെ സ്ഥിരതാമസം ആക്കുന്ന ലക്ഷണമാണ്” മെയർ പറഞ്ഞു.

മതിലിന്റെ മറ പറ്റി നീങ്ങിക്കൊണ്ട് റിട്ടറും ആൾട്ട്മാനും വെർണറും ദേവാലയത്തിന്റെ അങ്കണത്തിലേക്ക് ചെന്ന് കയറുന്നത് ബ്രാൺ‌ഡ്റ്റ് ഉദ്വേഗത്തോടെ നോക്കിക്കൊണ്ടിരുന്നു.

“അങ്ങനെ അവർ സുരക്ഷിതമായി അവിടെയെത്തി അത്ഭുതങ്ങൾ അവസാനിക്കുന്നില്ല” ബ്രാൺ‌ഡ്റ്റ് പറഞ്ഞു.

മെയറിന്റെ വയറ്റിൽ വെടിയുണ്ടയേറ്റ ഭാഗത്തേക്ക് ബ്രാൺ‌ഡ്റ്റ് നോക്കി. തുറന്ന ജാക്കറ്റിലൂടെ പൊക്കിളിന് താഴെയുള്ള മുറിവ് കാണാൻ കഴിയുന്നുണ്ട്..

“ഇതു കണ്ടോ?” മെയർ ചോദിച്ചു. അവന്റെ നെറ്റിയിൽ വിയർപ്പ് കണങ്ങളുണ്ടായിരുന്നു. “എന്തായാലും രക്തം വാ‍ർന്ന് പോകുന്നില്ല എന്റെ അമ്മ എപ്പോഴും പറയും എനിക്ക് വല്ലാത്ത ഭാഗ്യമാണെന്ന്

“ഞാനും അതാണ് ശ്രദ്ധിച്ചത്” ബ്രാൺ‌ഡ്റ്റ് ഒരു സിഗരറ്റ് എടുത്ത് മെയറിന്റെ ചുണ്ടിൽ വച്ചുകൊടുത്തു. എന്നാൽ അതിന് തീ കൊളുത്താൻ കഴിയുന്നതിന് മുമ്പ് തന്നെ വെളിയിൽ വീണ്ടും വെടിയൊച്ച കേൾക്കുവാൻ തുടങ്ങി.
  
          
           * * * * * * * * * * * * * * * * * * * * * * * * * * * * * 

ജോവന്ന ഗ്രേയുടെ കോട്ടേജിന്റെ മുന്നിലെ ഗാർഡന്റെ മതിലിന് പിന്നിലെ ഷെൽട്ടറിൽ ഇരിക്കുകയാണ് കേണൽ ഷഫ്റ്റോ. ഹ്യൂസ്റ്റ്‌ലറുടെ സെക്ഷനിൽ ജീവനോടെ അവശേഷിച്ചവരിൽ ഒരാളുടെ സന്ദേശം ശ്രവിച്ച് വിശ്വസിക്കാനാവാതെ അമ്പരന്നു പോയി അദ്ദേഹം. ദുരന്തത്തിന്റെ വ്യാപ്തി അത്ര വലുതാണ് കഴിഞ്ഞ അര മണിക്കൂർ കൊണ്ട് തന്റെ സംഘത്തിലെ ഏതാണ്ട് ഇരുപത്തിരണ്ടോളം പേർക്ക് ജീവഹാനി സംഭവിക്കുകയോ മരണാസന്ന നിലയിൽ ആകുകയോ ചെയ്തിരിക്കുന്നു. തന്റെ ട്രൂപ്പിന്റെ അംഗസംഖ്യയിൽ പകുതിയിലേറെയും ഇല്ലാതായിരിക്കുന്നു താൻ വിചാരിച്ചത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ

“വാട്ട് ആർ യൂ ഗോയിങ്ങ് റ്റു ഡൂ, കേണൽ?”  കൈയിൽ ഫീൽഡ് ടെലിഫോണുമായി ഷഫ്റ്റോയുടെ പിന്നിൽ ഇരിക്കുന്ന ക്രൂക്കോവ്സ്കി ചോദിച്ചു.
  
“വാട്ട് ഡൂ യൂ മീൻ, വാട്ട് ആം ഐ ഗോയിങ്ങ് റ്റു ഡൂ? കാര്യത്തോടടുക്കുമ്പോൾ ഞാൻ മാത്രമേ ഉണ്ടാകൂ ഒരു കാര്യം അതിനെക്കുറിച്ച് വ്യക്തമായ ധാരണയും ബോധവുമില്ലാത്തവരെയൊക്കെ ഏൽപ്പിച്ചാൽ എന്താണ് സംഭവിക്കുക എന്ന് മനസ്സിലായില്ലേ ഇപ്പോൾ?” ഷഫ്റ്റോ രോഷം കൊണ്ടു.

ദ്വേഷ്യത്തോടെ മതിലിൽ ആഞ്ഞിടിച്ചിട്ട് അദ്ദേഹം മുകളിലേക്ക് നോക്കി. ആ കൃത്യസമയത്താണ് തന്റെ ബെഡ്‌റൂമിന്റെ കർട്ടൻ വകഞ്ഞ് മാറ്റി ജോവന്ന ഗ്രേ പുറത്തേക്ക് എത്തി നോക്കിയത്. കേണൽ ഷഫ്റ്റോയെ കണ്ടതും പൊടുന്നനെ അവർ കർട്ടൻ വലിച്ചിട്ട് ഉൾ‌വലിഞ്ഞു.  പക്ഷേ, അവർ വൈകിപ്പോയിരുന്നു.

“മൈ ഗോഡ് ക്രൂക്കോവ്സ്കി, ദാറ്റ് ഗോഡ് ഡാംൻഡ് ഡബിൾ ഡീലിങ്ങ് ബിച്ച് ഈസ് സ്റ്റിൽ ഇൻ ദി ഹൌസ്…!” ഷഫ്റ്റോയുടെ ഉള്ളിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നു.

കോട്ടേജിന്റെ ജനാലയുടെ നേർക്ക് വിരൽ ചൂണ്ടി അദ്ദേഹം ചാടിയെഴുന്നേറ്റു.

“ഞാൻ ആരെയും അവിടെ കണ്ടില്ലല്ലോ സർ  അങ്ങോട്ട് നോക്കി ക്രൂക്കോവ്സ്കി പറഞ്ഞു.

“അടുത്ത് തന്നെ നിനക്ക് എല്ലാം കാണാൻ പറ്റും കുട്ടീ...” അദ്ദേഹം  തന്റെ കോൾട്ട് റിവോൾവർ പുറത്തെടുത്തു.

“കമോൺ…! അലറിക്കൊണ്ട് അദ്ദേഹം ആ കോട്ടേജിന്റെ ഫ്രണ്ട് ഡോറിനടുത്തേക്ക് പാഞ്ഞു.
                      
                                   * * * * * * * * * * * * * * * * * * * * * * * * * * * * * 

സ്റ്റഡി റൂമിൽ നിന്നുമുള്ള രഹസ്യവാതിൽ ലോക്ക് ചെയ്തിട്ട് ജോവന്ന ഗ്രേ തിടുക്കത്തിൽ മുകളിലേക്കുള്ള പടവുകൾ കയറി മച്ചിന് മുകളിലെത്തി. ശേഷം ഒട്ടും സമയം പാഴാക്കാതെ റേഡിയോ ഓൺ ചെയ്ത് സ്ഥിതിഗതികൾ ലാന്റ്സ്‌വൂർട്ടിലേക്ക് ട്രാൻസ്മിറ്റ് ചെയ്യുവാൻ തുടങ്ങി. അപ്പോഴേക്കും താഴത്തെ നിലയിലെ കതകുകൾ ചവിട്ടിത്തുറക്കുന്നതിന്റെ ശബ്ദം അവർക്ക് കേൾക്കാൻ കഴിഞ്ഞു. ഇരച്ചുകയറിയ ഷഫ്റ്റോയും സംഘവും അവിടെയുണ്ടായിരുന്ന ഫർണിച്ചറുകളെല്ലാം ചവിട്ടി തെറിപ്പിച്ചു. സ്വീകരണ മുറിയിൽ നിന്നും സ്റ്റെയർകേസിനരികിലേക്ക് നീങ്ങവെ അയാൾ അലറുന്ന സ്വരം അവർ വ്യക്തമായി കേട്ടു.

“അവർ ഇവിടെ എവിടെയോ ഉണ്ട്

“കേണൽ ഇതാ, ഒരു നായയെ ഇവിടെ അടച്ചിട്ടിട്ടുണ്ടായിരുന്നു അത് പുറത്ത് ചാടി താങ്കൾക്ക് നേരെ  പാഞ്ഞ് വരുന്നുണ്ട്സൂക്ഷിച്ചോളൂ” ക്രൂക്കോവ്സ്കിയുടെ സ്വരം ജോവന്ന കേട്ടു.

തന്റെ ല്യൂഗർ റിവോൾവർ എടുത്ത് കോക്ക് ചെയ്ത് വച്ചിട്ട് ജോവന്ന സന്ദേശം ട്രാൻസ്മിറ്റ് ചെയ്യുന്നത് തുടർന്നു. സ്റ്റെയർകേസിന്റെ അറ്റത്ത് എങ്ങോട്ട് തിരിയണമെന്നറിയാതെ വിഷണ്ണനായി നിന്നിരുന്ന ഷഫ്റ്റോയുടെ അരികിലൂടെ പാച്ച് കടന്നുപോയി. ആ നായയെ പിന്തുടർന്ന് അദ്ദേഹം സ്റ്റഡി റൂമിൽ എത്തി. മുറിയുടെ മൂലയിലുള്ള പാനലിങ്ങിനരികിൽ ചെന്ന് മാന്തിക്കൊണ്ടിരിക്കുന്ന പാച്ചിന്റെ പ്രവൃത്തിയിൽ അല്പം അസ്വാഭാവികത തോന്നിയ അദ്ദേഹം അടുത്ത് ചെന്ന് സൂക്ഷ്മമായി പരിശോധിച്ചു. ചെറിയൊരു താക്കോൽ ദ്വാരം അപ്പോഴാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.

“ക്രൂക്കോവ്സ്കി അവർ ഇവിടെയുണ്ട്!  ഐ ഹാവ് ഗോട്ട് ഹെർ…!” ഭ്രാന്തമായ ആവേശമായിരുന്നു ഷഫ്റ്റോയുടെ സ്വരത്തിൽ.

ആ താക്കോൽ ദ്വാരം ലക്ഷ്യമാക്കി പോയിന്റ് ബ്‌‌ളാങ്ക് റേഞ്ചിൽ അദ്ദേഹം മൂന്ന് വട്ടം നിറയൊഴിച്ചു. ലോക്ക് തകർന്ന് പലക ചിന്നിച്ചിതറി ആ കതക് താനെ ഉള്ളിലേക്ക് മലർക്കെ തുറന്നു. ആ നിമിഷം തന്നെ M1 മെഷീൻ ഗണ്ണുമായി ക്രൂക്കോവ്സ്കിയും അവിടെയെത്തി.

“ടേക്ക് ഇറ്റ് ഈസി, സർ” അവൻ പറഞ്ഞു.

“ലൈക്ക് ഹെൽ, ഐ വിൽ” നീട്ടിപ്പിടിച്ച റിവോൾവറുമായി ഷഫ്റ്റോ തട്ടിൻപുറത്തേക്ക് ഓടിക്കയറവേ പാച്ച് അദ്ദേഹത്തിന് മുന്നിൽ കടന്ന് മുകളിലേക്ക് കുതിച്ചു. 

“യൂ ബിച്ച് ഇറങ്ങി വാ അവിടുന്ന്…!” ഷഫ്റ്റോ അലറി.

മച്ചിന്റെ ഫ്ലോർ ലെവലിന് മുകളിൽ ഷഫ്റ്റോയുടെ തല കണ്ടതും ജോവന്ന ഗ്രേ നിറയൊഴിച്ചു. ഷഫ്റ്റോയുടെ ഇരു കണ്ണുകളുടെയും മദ്ധ്യത്തിലൂടെ തലയോട്ടി തുളച്ചുകൊണ്ട് വെടിയുണ്ട കടന്നുപോയി. വെടിയേറ്റ ഷഫ്റ്റോ സ്റ്റെയർകേസിൽ നിന്നും പിറകോട്ട് മലർന്നടിച്ച് താഴെ സ്റ്റഡി റൂമിലേക്ക് വീണു. ക്രൂക്കോവ്സ്കിയാകട്ടെ, ഒരു നിമിഷം പോലും വൈകാതെ തന്റെ മെഷീൻ ഗൺ ആ മൂല ലക്ഷ്യമാക്കി മുകളിലേക്ക് നിറയൊഴിക്കുവാനാരംഭിച്ചു. ഒരു ഉഗ്ര സ്ഫോടനത്തിന്റെ പ്രതീതിയായിരുന്നു അത് നൽകിയത്. മുകളിൽ പാച്ച് ഓളിയിടുന്ന സ്വരവും ശേഷം ഒരു മനുഷ്യശരീരം താഴോട്ട് പതിക്കുന്ന ശബ്ദവും കേൾക്കാറായി. പിന്നെ ഒന്നുമുണ്ടായിരുന്നില്ല നിശ്ശബ്ദത മാത്രം

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

38 comments:

 1. Replies
  1. ഒരിക്കൽ മാത്രം വിളി കേൾക്കുമോ.... ഒരു ഗദ്ഗദമായ്...

   Delete
 2. എനിക്കൊന്നും പറയാനില്ല... നിശ്ശബ്ദത മാത്രം......

  ReplyDelete
 3. ഇതെന്താ നിശ്ശബ്ദത??!! ഞാനൊന്ന് വായിച്ചുനോക്കട്ടെ.

  ReplyDelete
 4. Replies
  1. ഈ മൌനത്തിന്റെ വിലയറിയുന്നു ഉണ്ടാപ്രീ...

   Delete
 5. ആദരാഞ്ജലികള്‍. ഞാനും നിശ്ശബ്ദനായി.

  ReplyDelete
  Replies
  1. ആവേശത്തോടെ ഓടിയെത്തിയതായിരുന്നു അല്ലേ അജിത്‌ഭായ്...?

   Delete
 6. സ്റ്റേം, റീഡൽ, ക്‌‌ളൂഗൽ, ഡിന്റർ, ബെർഗ്ഗ്, ജോവന്ന, മാലെറി, ഹ്യൂസ്റ്റ്‌ലർ, കേണൽ ഷഫ്റ്റോ... പിന്നെ പേരറിയാത്ത കുറെയേറെ സൈനികർ... എല്ലാവർക്കും ആദരഞ്ജലികൾ...

  ReplyDelete
 7. എന്ത് പറയാൻ,
  ഇനിയും ഒരു പാട് തലയോടുകൾ ചിതറും
  ഹൊ!!!

  ReplyDelete
  Replies
  1. അനിവാര്യമായത് സംഭവിച്ചല്ലേ തീരൂ ഷാജു...

   Delete
 8. എനിക്കൊന്നും പറയാനില്ല... ..

  ReplyDelete
 9. ജോ...വ...ന്നാ..... !!

  ആ നിശബ്ദത അനുഭവിച്ചറിയുന്നു.. പലരും പൊരുതിവീണെങ്കിലും ജോവന്നയുടെ വിടവാങ്ങൽ ഹൃദയഭേദകമായി..

  ReplyDelete
  Replies
  1. അപ്രതീക്ഷിതമായ അന്ത്യം... അല്ലേ?

   Delete
 10. മരണം എത്ര അനായാസം ഇരകളെ പിടിക്കുന്നു.

  ReplyDelete
 11. Replies
  1. ഹൃദയംഗമമായ ആശംസകൾ അങ്ങോട്ടും ഉണ്ടാപ്രീ... നാട്ടിലൊന്നും പോയില്ല അല്ലേ? നമ്മുടെ ശ്രീ വിഷു പ്രമാണിച്ച് നാട്ടിലാണെന്ന് തോന്നുന്നു... ഇതു വരെ കണ്ടില്ലല്ലോ...

   അതു പോലെ തന്നെ എച്ച്മുവും സുകന്യാജിയും... വിഷു കഴിഞ്ഞ് എത്തുമായിരിക്കും...

   Delete
  2. നാട്ടില്‍ പോയില്ല വിനുവേട്ടാ..
   വിഷു/തമിഴ് ന്യൂഇയര്‍ ഇങ്കേ തകര്‍ത്തു.

   Delete
  3. അതെ, വിനുവേട്ടാ... നാട്ടിലാണ്.

   വിഷു ആഘോഷങ്ങളുടെ ഇടയില്‍ ഇത്തിരി സമയമുണ്ടാക്കി വന്ന് വായിച്ചതാ... ശരിയ്ക്കും ഷോക്ക് ആയിപ്പോയി.

   അങ്ങനെ ജോവന്നയും...

   Delete
  4. അപ്പോൾ ഉണ്ടാപ്രിയും ശ്രീയും അവരവരുടേതായ രീതിയിൽ വിഷു ആഘോഷിച്ചു...

   Delete
 12. ആകെ സങ്കടം ആയല്ലോ..

  ReplyDelete
  Replies
  1. എന്ത് ചെയ്യാം വിൻസന്റ് മാഷേ... ദി ഷോ മസ്റ്റ് ഗോ ഓൺ... അല്ലേ...

   Delete
 13. കഥയിൽ വെടി പൊട്ടി
  കഥാപാത്രങ്ങളൊക്കെ നിശബ്ദമായി കൊണ്ടിരിക്കുന്നൂ
  നാട്ടിൽ ഏവരും വെടിവെട്ടവും,
  വെടിക്കെട്ടുമായി വിഷു’ അടിച്ചുപൊളിച്ചു കൊണ്ടിരിക്കുന്നൂ...

  ഈ അവസരത്തിൽ ഏവർക്കും ...

  “വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
  കമലാനേത്രനും ...
  വിഷുപ്പക്ഷിയില്ലിവിടെ
  കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
  വിഷുക്കൈനീട്ടം കൊടുക്കുവാന്‍
  വെള്ളിപണങ്ങളും ഇല്ലല്ലോ ...
  വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
  വിഷു വിഷെസ് മാത്രം !“

  ReplyDelete
  Replies
  1. നിമിഷകവീ... ആശംസകൾ തിരികെയും...

   Delete
 14. ജോവന്നയ്ക്ക് ആദരാഞ്ജലികള്‍..

  ReplyDelete
  Replies
  1. ശ്രീജിത്ത് കഴിഞ്ഞ രണ്ട് ക്‌‌ളാസുകളിൽ ആബ്സെന്റ് ആയിരുന്നല്ലോ... ലീവ് ലെറ്റർ കൊണ്ടുവന്നിട്ടുണ്ടോ...? :)

   Delete
  2. ലീവ് ലെറ്ററിന്റെ കാര്യം അറിയാമ്മേലാ..
   അണ്ണന്റെ കൈയ്യില്‍ ഒരു ലവ് ലെറ്റര്‍ ഇരിക്കുന്നതു കണ്ടു.
   അതു മത്യാവോ..?

   Delete
 15. ഷഫ്‌റ്റോയുടെ അവസാനം... ജോവന്നയുടേയും...

  രണ്ടും അപ്രതീക്ഷിതമായി!!! എങ്കിലും ജോവന്ന അവസാന നിമിഷം വരെ പൊരുതി എന്നു തന്നെ പറയാം.

  ReplyDelete
  Replies
  1. അതെ... ഏറ്റവും പുതിയ വിവരങ്ങൾ ലാന്റ്സ്‌വൂർട്ടിലേക്ക് ട്രാൻസ്മിറ്റ് ചെയ്തിട്ടാണ് ജോവന്നം മരണം വരിച്ചത്...

   Delete
 16. ജോവന്ന പൊരുതി മരിച്ചു.
  കുറെ ഒഴിവുദിവസങ്ങള്‍. നാട്ടില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് വായിച്ചത്.

  ReplyDelete
 17. ജോവന്നയ്ക്ക് ഇങ്ങനെയല്ലേ മരിക്കാനാവൂ..

  ReplyDelete
 18. ജോവന്നയ്ക്ക് ആദരാഞ്ജലികള്‍..

  ReplyDelete
 19. ഷഫ്റ്റോയെ കൊന്നിട്ടാണെങ്കിലും ജോവന്ന മരിച്ചത്‌ വേദനാജനകം തന്നെ

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...