Friday, November 16, 2012

ഈഗിൾ ഹാസ് ലാന്റഡ് – 61



കടലിൽ നിന്നും വീശിയടിക്കുന്ന കാറ്റിനൊപ്പം ചരിഞ്ഞ് പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്ക് അസാമാന്യ തണുപ്പ് അനുഭവപ്പെട്ടു. എസ്റ്റേറ്റും പരിസരവും കനത്ത മൂടൽ മഞ്ഞിന്റെ ആവരണത്തിനുള്ളിലാണ്. വാർഡന്റെ കോട്ടേജിന് സമീപം ജോവന്ന കാർ നിർത്തിയതും ഡെവ്‌ലിൻ പുറത്തിറങ്ങി ചുറ്റുപാടും സസൂക്ഷ്മം വീക്ഷിച്ചു. പുതിയൊരു ലോകത്ത് എത്തിപ്പെട്ടത് പോലെയാണ് ഡെവ്‌ലിന് തോന്നിയത്. ശീതക്കാറ്റിന്റെ തലോടലിൽ അദ്ദേഹത്തിന്റെ തലമുടി വിജ്രംഭിച്ച് നിന്നു. അധികമകലെയല്ലാതെ കടലിലേക്ക് ഒഴുകിച്ചേരുന്ന കുഞ്ഞ് തോടുകൾ മണൽത്തിട്ടകൾ മഞ്ഞിന്റെ ആവരണം തുളച്ച് ആകാശത്തിലേക്കുയർന്ന് പോകുന്ന മുളങ്കൂട്ടങ്ങൾ ഞാനിവിടെയുണ്ട് എന്ന മട്ടിൽ സാന്നിദ്ധ്യമറിയിക്കുവാനായി ഇടയ്ക്ക് ഏതോ പക്ഷിയുടെ വല്ലപ്പോഴും കേൾക്കുന്ന കൂജനം അതിന്റെ ചിറകടി ശബ്ദം

“വിജനമായ പ്രദേശം എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല” ഡെവ്‌ലിൻ പറഞ്ഞു.

കോട്ടേജിന്റെ മുൻ‌ഭാഗത്തെ കതകിനരികിലുണ്ടായിരുന്ന ചെറിയൊരു കല്ല് ഉയർത്തി അതിനടിയിൽ നിന്നും ഒരു താക്കോൽ എടുത്ത് ജോവന്ന കതക് തുറന്നു. ഒരു ഇടനാഴിയിലേക്കാണവർ പ്രവേശിച്ചത്. ഈർപ്പവും തണുപ്പും നിറഞ്ഞ് നിന്ന ആ ഇടനാഴിയുടെ ചുവരുകളിലെ കുമ്മായം ഇളകിയടർന്ന് തുടങ്ങിയിരുന്നു. ഇടത് ഭാഗത്തായി കാണപ്പെട്ട വാതിൽ തുറന്ന് അവർ വിശാലമായ ഒരു മുറിയിലേക്ക് കടന്നു. ആ കോട്ടേജിന്റെ സ്വീകരണമുറിയും അടുക്കളയും എല്ലാം അത് തന്നെയായിരുന്നു. തറയോട് പാകിയ ആ മുറിയുടെ അറ്റത്തായി തുറസ്സായ ഒരു നെരിപ്പോട്. മുറിയുടെ മറുഭാഗത്തായി ടാപ്പ് ഘടിപ്പിച്ച ഒരു വെളുത്ത വാഷ് ബേസിനും അതിനടുത്തായി ഒരു കുക്കിങ്ങ് സ്റ്റവും ക്രമീകരിച്ചിരിക്കുന്നു. അവിടെ ഫർണീച്ചർ എന്ന് പറയുവാൻ ആകെയുണ്ടായിരുന്നത് ഒരു നീളൻ മേശയും രണ്ട് ബെഞ്ചുകളും പിന്നെ നെരിപ്പോടിനരികിലായി ഒരു ചാരുകസേരയും മാത്രമായിരുന്നു.

“ഞാനൊരു കാര്യം പറയട്ടെ?” ഡെവ്‌ലിൻ ചോദിച്ചു. “ഇതുപോലുള്ള ഒരു കോട്ടേജിലായിരുന്നു എന്റെ ബാല്യകാലം നോർത്ത് അയർലണ്ടിലെ ഒരു കുഗ്രാമത്തിൽ കുറച്ച് വിറകും തീയും കിട്ടിയാൽ ധാരാളം ഇവിടെ നിന്ന് ഈ തണുപ്പിനെ ആട്ടിപ്പായിക്കാമായിരുന്നു

“ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഗുണം എന്താണെന്നറിയുമോ? വിജനത നിങ്ങൾ ഇവിടുന്ന് തിരികെ പോകുന്നത് വരെ ഒരു മനുഷ്യനെപ്പോലും ഈ പരിസരത്ത് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല” ജോവന്ന പറഞ്ഞു.

ഡെവ്‌ലിൻ തന്റെ ഗ്ലാഡ്‌സ്റ്റൺ ബാഗ് തുറന്ന് സാധനങ്ങൾ ഓരോന്നായി പുറത്തെടുക്കുവാൻ തുടങ്ങി. സ്വകാര്യ ആവശ്യത്തിനുള്ള വസ്തുക്കൾ, മൂന്നോ നാലോ പുസ്തകങ്ങൾ  പിന്നെ അൽപ്പം ഉള്ളിലേക്ക് പരതി ബാഗിന്റെ രഹസ്യ അറയുടെ സിബ്ബ് തുറന്നു. അതിനകത്തായിരുന്നു തന്റെ വാൾട്ടർ സ്റ്റെൻ ഗൺ അദ്ദേഹം ഒളിപ്പിച്ചിരുന്നത്. സൈലൻസർ സൌകര്യമുള്ള ആ തോക്ക് മൂന്ന് ഭാഗങ്ങളായിട്ടാണ് അദ്ദേഹം കൊണ്ടുവന്നത്. പിന്നെ ഏതാണ്ട് പോക്കറ്റ് സൈസ് വരുന്ന ഒരു എസ്-ഫോൺ റിസീവറും ട്രാൻസ്മിറ്ററും. അടുത്തതായി അദ്ദേഹം തുറന്ന പാക്കറ്റിൽ പണമായിരുന്നു. ഒറ്റയുടെയും അഞ്ചിന്റെയും നോട്ടുകളായി രണ്ടായിരം പൌണ്ട് പിന്നീട് അദ്ദേഹം എടുത്ത വെളുത്ത തുണിയിൽ പൊതിഞ്ഞ പാക്കറ്റ് അൽപ്പം വലുതായിരുന്നു. അത് തുറന്ന് നോക്കാൻ അദ്ദേഹം ശ്രമിച്ചില്ല.

“നമ്മുടെ ദൌത്യത്തിന് ആവശ്യമായ പണമാണതിൽ” ഡെവ്‌ലിൻ പറഞ്ഞു.

“വാഹനങ്ങൾ വാങ്ങുവാനാണോ?”

“അതെ അതിന് ആരുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്

“എവിടെ നിന്നുള്ള നിർദ്ദേശം?”

“അബ്ഫെർ ഓഫീസിലെ ഫയലുകളിൽ നിന്നും അവർ പരതിയെടുത്തതാണ്

“വാഹനങ്ങൾ എവിടെ നിന്നും വാങ്ങുവാനാണ് പറഞ്ഞിരിക്കുന്നത്?”

“ബ്രിമിങ്ങ്ഹാമിൽ നിന്ന് ഈ വാരാന്ത്യത്തിൽ അങ്ങോട്ട് പോയാലോ എന്നാണ് ആലോചിക്കുന്നത് യാത്രയിൽ പ്രത്യേകിച്ച് എന്തെങ്കിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ടോ?”

സ്റ്റെൻ ഗണ്ണിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഫിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഡെവ്‌ലിനെ നോക്കി മേശയുടെ ഒരറ്റത്ത് ജോവന്ന ഇരുന്നു. “മോശമല്ലാത്ത ദൂരമുണ്ട് അങ്ങോട്ടുമിങ്ങോട്ടും കൂടി ഏതാണ്ട് മുന്നൂറ് മൈൽ

“അതായത് എനിക്ക് കിട്ടാൻ പോകുന്ന മൂന്ന് ഗ്യാലൻ പെട്രോൾ കൊണ്ട് ഒന്നുമാകാൻ പോകുന്നില്ല എന്ന് സാരം ഇനിയിപ്പോൾ എന്ത് ചെയ്യും?”

“അതിൽ വിഷമിക്കേണ്ട. കരിഞ്ചന്തയിൽ ധാരാളം കിട്ടും പെട്രോൾ  മൂന്നിരട്ടി വില കൊടുക്കണമെന്ന് മാത്രം വ്യാവസായികാവശ്യത്തിനുള്ള പെട്രോൾ ചില ഗ്യാരേജുകളിൽ ലഭ്യമാണ്എന്നാൽ അത്തരം പെട്രോളിന് പ്രത്യേക നിറം കൊടുത്തിട്ടുള്ളത് കൊണ്ട് പോലീസിന് കണ്ടുപിടിക്കാൻ എളുപ്പമാണ് പക്ഷേ, ഈ നിറം മാറ്റിയെടുക്കുവാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല ഒരു സാധാരണ ഗ്യാസ് മാസ്കിന്റെ ഫിൽട്ടറിലൂടെ അരിച്ചെടുത്താൽ മതി” ജോവന്ന പറഞ്ഞു.

 കൂട്ടി യോജിപ്പിച്ച സ്റ്റെൻ ഗൺ പരിശോധിച്ച് ഡെവ്‌ലിൻ ഉറപ്പ് വരുത്തി.

“ഇതിന്റെ ടെക്നോളജി അപാരം തന്നെ വളരെ കൃത്യതയോടെ ലക്ഷ്യത്തിലേക്ക് വെടിയുതിർക്കാൻ കഴിയും ഇതുകൊണ്ട് ആകെക്കൂടി പുറത്ത് കേൾക്കുന്നത് ബോൾട്ടിന്റെ ‘ക്ലിക്ക്’ ശബ്ദം മാത്രമായിരിക്കും ബ്രിട്ടീഷ് നിർമ്മിതമാണ് കേട്ടോ  ഡെവ്‌ലിൻ ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വച്ചു. “ഇനിയെന്തെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ടോ ബ്രിമിങ്ങ്ഹാമിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട്? എന്തെങ്കിലും വൈതരണികൾ?”

“അങ്ങനെ കാര്യമായിട്ടൊന്നുമില്ല യുദ്ധകാലമായതുകൊണ്ട് രാത്രിയിൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് ഉപയോഗിക്കുന്നതിൽ ചില നിയന്ത്രണങ്ങളൊക്കെയുണ്ട് അതിനുള്ള പ്രത്യേക ഫിറ്റിങ്ങ്സ് വാഹനങ്ങളിൽ ഇക്കാലത്ത് ഘടിപ്പിച്ചിട്ടുള്ളതു കൊണ്ട് അതേക്കുറിച്ച് വിഷമിക്കാനില്ല പിന്നെ, നാട്ടിൻപുറങ്ങളിലെ പാതകൾ അധികവും വിജനവുമായിരിക്കും പാതകളുടെ നടുവിലായി വെള്ള പെയ്ന്റ് അടിച്ചിട്ടുള്ളതിനാൽ ഡ്രൈവിങ്ങ് നിങ്ങൾക്ക് ഒരു പ്രശ്നമേ ആകില്ല

“വഴിയിൽ പോലീസ് അല്ലെങ്കിൽ സെക്യൂരിറ്റി ചെക്കിങ്ങ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടോ?”

അവർ നിസ്സാരമട്ടിൽ അദ്ദേഹത്തെ നോക്കി. “അതിലൊന്നും വിഷമിക്കാനില്ല നിങ്ങൾ ഏതെങ്കിലും നിരോധിത മേഖലയിൽ പ്രവേശിക്കുകയാണെങ്കിൽ മാത്രമേ മിലിട്ടറി തടയുകയുള്ളൂ സാങ്കേതികമായി നോക്കിയാൽ ഇവിടവും ഒരു ഡിഫൻസ് ഏരിയയാണ് പക്ഷേ, കുറച്ച് നാളുകളായി അതൊന്നും ആരും ഗൌനിക്കുന്നതേയില്ല പോലീസിന്റെ കാര്യമാണെങ്കിൽ, നിങ്ങളുടെ തിരിച്ചറിയൽ രേഖ പരിശോധിക്കാൻ വേണ്ടി മാത്രമേ തടയുകയുള്ളൂ മറ്റു ചിലപ്പോൾ പെട്രോളിന്റെ ദുരുപയോഗം തടയുന്നതിനായുള്ള സ്പോട്ട് ചെക്കിങ്ങിനായും...”

അപ്പോൾ വേറൊന്നുമില്ല?”

“പ്രത്യേകിച്ചൊന്നും തന്നെയില്ല നഗരപ്രദേശങ്ങളിൽ സ്പീഡ് ലിമിറ്റുണ്ട് ഇരുപത് മൈൽ പക്ഷേ, ബോർഡുകളൊന്നും കാണുവാൻ സാധിച്ചെന്ന് വരില്ല എങ്കിലും സ്ഥലനാമങ്ങൾ ഉള്ള ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട് ഇപ്പോൾ

“അതായത്, എല്ലാം സുഗമമായിരിക്കുമെന്നർത്ഥം

“എന്തായാലും എന്നെ ഇതുവരെ ആരും തടഞ്ഞ് നിർത്തിയിട്ടില്ല ഞാൻ പറഞ്ഞില്ലേ, ആരും അതൊന്നും ശ്രദ്ധിക്കുന്നു പോലുമില്ല ഇപ്പോൾ പിന്നെ ഞങ്ങളുടെ വിമൻ വളണ്ടിയർ സർവീസ് സംഘടനയുടെ ഓഫീസിൽ  നിന്നും ഒരു ഔദ്യോഗിക രേഖ ഞാൻ നിങ്ങൾക്ക് സംഘടിപ്പിക്കാം ബ്രിമിങ്ങ്ഹാമിലെ ഹോസ്പിറ്റലിൽ ഒരു അടുത്ത ബന്ധുവിനെ സന്ദർശിക്കുവാനുള്ള യാത്രയിലാണ്‌ നിങ്ങളെന്ന് കാണിച്ച് നിങ്ങളുടെ കൈവശമുള്ള ആ മെഡിക്കൽ പേപ്പറുകൾ അതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്യും അല്ലെങ്കിലും യുദ്ധത്തിൽ പരിക്കേൽക്കപ്പെടുന്ന സൈനികരോട് പൊതുവേ എല്ലാവർക്കും  ഒരു ബഹുമാനമൊക്കെയുണ്ട്

ഡെവ്‌ലിൻ മന്ദഹസിച്ചു. “നോക്കൂ മിസ്സിസ് ഗ്രേ എനിക്ക് തോന്നുന്നത് അധികം വൈകാതെ നമ്മളൊക്കെ പ്രശസ്തരാവാൻ പോകുന്നുവെന്നാണ്

“എങ്ങനെ?”

വാഷ് ബേസിന്റെ അടിയിലെ ഷെൽഫിൽ നിന്നും തുരുമ്പിച്ച ചുറ്റികയും ഒരു ആണിയും എടുത്ത് അദ്ദേഹം നെരിപ്പോടിനകത്തേക്ക് കയറി. പിന്നെ, കരിപിടിച്ച് കിടക്കുന്ന ചിമ്മിനിയുടെ ഉള്ളിലെ ബീമിൽ ആണി അടിച്ചുകയറ്റിയിട്ട് സ്റ്റെൻ ഗൺ അതിൽ കൊളുത്തിയിട്ടു. “എപ്പോഴാണ് ആവശ്യം വരികയെന്ന് പറയാൻ പറ്റില്ലല്ലോ ഇതിവിടെ കൈയെത്തും ദൂരത്ത് ഇരിക്കട്ടെ അപ്പോൾ നമുക്ക് പുറത്തെ ചുറ്റുപാടുകളൊക്കെ ഒന്ന് നടന്ന് കണ്ടാലോ?”

ഇടിഞ്ഞ് പൊളിഞ്ഞ് തുടങ്ങിയ നിരവധി കെട്ടിടങ്ങൾ ഉണ്ടായിരുന്നു ആ പരിസരത്ത്. അധികം കേടുപാടുകളില്ലാത്ത ഒരു ധാന്യപ്പുര അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അതിന്റെ വിശാലമായ വാതായനം ബദ്ധപ്പെട്ട് തുറന്ന് അദ്ദേഹം ഉള്ളിലേക്ക് കണ്ണോടിച്ചു. വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന അതിനുള്ളിൽ ഈർപ്പം തളം കെട്ടി നിന്നിരുന്നു.

“ഇതും മോശമില്ല്ല ആ കിഴവൻ സർ വില്ലഫ്ബി എന്തായാലും ഇങ്ങോട്ടൊന്നും വരുമെന്ന് തോന്നുന്നില്ല

“അദ്ദേഹം വളരെ തിരക്കുള്ള വ്യക്തിയാണ് ഗ്രാമത്തിന്റെ ചുമതല, മജിസ്ട്രേറ്റ്, ലോക്കൽ ഹോം ഗാർഡ് എന്നിങ്ങനെ നൂറ് കൂട്ടം കാര്യങ്ങൾ അതിനിടയിൽ മറ്റു കാര്യങ്ങൾ അന്വേഷിക്കാനൊന്നും അദ്ദേഹത്തിന് സമയമുണ്ടാകില്ല

“പക്ഷേ, നിങ്ങളുടെ കാര്യം നോക്കാൻ ആ കിഴവൻ വേണ്ടുവോളം സമയം കണ്ടെത്തുന്നുണ്ടല്ലോ” ഡെവ്‌ലിൻ കണ്ണിറുക്കി.

ജോവന്ന പുഞ്ചിരിച്ചു. “അത് അത്രയ്ക്കങ്ങ് ശരിയാണോ എന്നറിയില്ല ശരി, വരൂ ഇനി നമ്മുടെ ഡ്രോപ്പിങ്ങ് സോൺ പോയി കാണാം

ആ ചതുപ്പ് നിലത്തിന് നടുവിലെ പാതയിലൂടെ അവർ മുന്നോട്ട് നടന്നു. മഴ ശക്തിയാർജ്ജിച്ചിരിക്കുന്നു. അതോടൊപ്പം വീശിയെത്തിയ തണുത്ത കാറ്റിൽ ചീഞ്ഞളിഞ്ഞ കാട്ടുചെടികളുടെ ദുർഗന്ധമുണ്ടായിരുന്നു. അവരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ഒരു കൂട്ടം കാട്ടുകോഴികൾ കലപില ശബ്ദത്തോടെ പറന്നുയർന്ന് മഞ്ഞിന്റെ ആവരണത്തിനപ്പുറം അപ്രത്യക്ഷമായി.

പൈൻ മരങ്ങളും കടന്ന് അവർ കടൽത്തീരത്തിനരികിലെത്തി. ജോവന്ന അയച്ച ചിത്രങ്ങളിൽ താൻ മുമ്പ് കണ്ട “Beware of Mines” എന്ന ബോർഡ് ഡെവ്‌ലിന് സുപരിചിതമായിരുന്നു.  

നിലത്ത് നിന്ന് ഒരു ചെറിയ കല്ല് എടുത്ത് ജോവന്ന മണൽ‌പ്പരപ്പിലേക്ക് വലിച്ചെറിഞ്ഞു. മുൾവേലിയുടെ മുകളിലൂടെ കുതിച്ച് ചാടി, ആ കല്ല് കടിച്ചെടുത്തുകൊണ്ട് പാച്ച് അടുത്ത നിമിഷം തിരികെയെത്തി.

“മൈൻ ഇല്ല എന്ന് ഉറപ്പാണോ നിങ്ങൾക്ക്?” ഡെവ്‌ലിൻ ചോദിച്ചു.

“നൂറ് ശതമാനവും

ഡെവ്‌ലിൻ കൌശലത്തോടെ മന്ദഹസിച്ചു. “നോക്കൂ ഞാനൊരു കത്തോലിക്കനാണ് നിങ്ങൾ പറയുന്നത് തെറ്റാണെങ്കിൽ എന്താണ് സംഭവിക്കുക എന്നറിയാമല്ലോ?”

“അതിനെന്താ മറ്റുള്ളവരെപ്പോലെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടെ നിങ്ങളെയും ഇവിടെ സംസ്കരിക്കും

അദ്ദേഹം ആ മുൾവേലിയുടെ മുകളിലൂടെ അപ്പുറത്തെ മണൽപ്പരപ്പിലേക്കിറങ്ങി. പിന്നെ തിരിഞ്ഞ് ജോവന്നയെ ഒന്ന് നോക്കിയിട്ട് മുന്നോട്ട് നടന്നു. അടുത്ത നിമിഷം ഒന്ന് നിന്നിട്ട് അദ്ദേഹം കടലിനടുത്തേക്ക് പതുക്കെ ഓടുവാൻ തുടങ്ങി. തൊട്ടുപിന്നിലെ കാൽപ്പാടുകളെ വേലിയേറ്റത്തിന്റെ ഓളങ്ങൾക്ക് മായ്ക്കുവാൻ വിട്ടുകൊടുത്തിട്ട് അദ്ദേഹം അൽപ്പനേരം അവിടെ നിന്നു.  പിന്നെ തിരികെ ഓടി വന്ന് മുൾവേലി ചാടിക്കടന്ന് ജോവന്നയുടെ അരികിലെത്തി.

അദ്ദേഹത്തിന്റെ മുഖം സന്തോഷഭരിതമായിരുന്നു. തന്റെ കൈകൾ അവരുടെ ചുമലിലൂടെയിട്ട് മുന്നോട്ട് നടക്കുവാൻ തുടങ്ങി. “നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു അക്ഷരം പ്രതി ശരി ഈ ദൌത്യം വിജയിക്കുമെന്നതിൽ യാതൊരു സംശയവുമില്ല എല്ലാ ഘടകങ്ങളും അനുകൂലം

ചെറു തോടുകളുടെയും മണൽത്തിട്ടകളുടെയും അപ്പുറത്ത് ദൂരെ കടലിലേക്ക് അദ്ദേഹം നോക്കി. “എത്ര മനോഹരമായ ഇടം ഇവിടം വിട്ട് പോകുക എന്ന ചിന്ത പോലും നിങ്ങളുടെ ഹൃദയത്തെ മുറിവേൽപ്പിക്കും

“വിട്ടു പോകുകയോ എന്താ നിങ്ങളീ പറയുന്നത്?” അവിശ്വസനീയതയോടെ അവർ അദ്ദേഹത്തെ നോക്കി.

“പിന്നെ? കിഡ്നാപ്പിങ്ങിന് ശേഷം നിങ്ങൾക്കിവിടെ നിൽക്കാൻ കഴിയുമെന്നാ‍ണോ വിചാരിച്ചത്? തീർച്ചയായും ഇല്ല അതേക്കുറിച്ച്  നിങ്ങൾ ചിന്തിച്ചില്ലേ?”

അവിടെ നിന്നുകൊണ്ട് അവർ കടലിനെ മതിയാവോളം വീക്ഷിച്ചു. മനോജ്ഞമായ ഈ ദൃശ്യം ഇനിയൊരിക്കലും തനിക്ക് അനുഭവിക്കാനാകില്ല എന്ന മട്ടിൽ. ഇവിടം വിട്ടു പോകുന്നതിനെക്കുറിച്ച് സ്വപ്നത്തിൽ പോലും താൻ ചിന്തിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. മഴ വീണ്ടും ശക്തി പ്രാപിച്ചു. ദൂരെ കടലിൽ നിന്ന് വിരുന്നിനെത്തിയ ശീതക്കാറ്റിൽ അവരുടെ ദേഹമാസകലം വിറയൽ അനുഭവപ്പെട്ടു.

(തുടരും) 

അടുത്ത ലക്കം ഇവിടെ... 

59 comments:

  1. മഴ... ജാക്ക് ഹിഗ്ഗിൻസിന്റെ നോവലുകളിൽ മഴ ഒരു കഥാപാത്രമാണ്... തൂവാനത്തുമ്പികളിൽ പത്മരാജൻ മഴയെ അവതരിപ്പിച്ചതു പോലെ...

    കഥ തുടരുന്നു...

    ReplyDelete
  2. സാമാന്യം നീളമുള്ള ഒരദ്ധ്യായം
    മഴ, ചന്നം പിന്നം മഴ ഇംഗ്ലണ്ടിന്റെ ഒരു മുഖമുദ്രയാണെന്ന് കേട്ടിട്ടുണ്ട്. അതില്‍ നിന്നായിരിക്കും കഥകളിലും മഴയൊരു കഥാപാത്രമായി വരുന്നത്. നമ്മുടെ ബിലാത്തിക്കാരനോട് ചോദിച്ചാല്‍ അറിയാം സത്യാവസ്ഥ.

    സ്പീഡ് ലിമിറ്റ് 20 കിലോമീറ്റര്‍ എന്ന് വായിച്ചപ്പോള്‍ ചിരിവന്നു. ഓരോരോ കാലങ്ങള്‍

    ReplyDelete
    Replies
    1. മഴ എനിക്കും ഒരു ഹരമാണ് അജിത്‌ഭായ്... ബിലാത്തിക്കാരനോട് ചോദിക്കാൻ... എന്ത് പറയാനാ... കയറിട്ട് കെട്ടി വലിച്ചു കൊണ്ടുവന്നാലും ഈ വഴി വരില്ല എന്നു വച്ചാൽ... ഒന്നു കൂടി നോക്കട്ടെ, ഈ പരിസരത്ത് വല്ലതുമുണ്ടോ എന്ന്... :)

      Delete
  3. എത്രയും സ്നേഹം നിറഞ്ഞ വിനുവേട്ടാ,
    എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.? അവിടെ സുഖം എന്നു വിചാരിക്കുന്നു.
    ഇവിടെയും സുഖം തന്നെ..ഇടയ്ക്കൊക്കെ മഴ പെയ്യാറുണ്ട്.
    നാട്ടില്‍ ആര്‍ക്കും പ്രത്യേകിച്ച് പണിയൊന്നും ഇല്ല. റബ്ബറിനു മോശമില്ലത്ത വിലയുള്ളതു കൊണ്ട് കഞ്ഞിക്കുരു വാങ്ങാന്‍ പറ്റുന്നുണ്ട്. ഉമ്മനും മന്ത്രിമാരും ഭരിച്ചു തകര്‍ക്കുന്നു. എള്ളോളമില്ല പൊളിവചനം.

    ഒരു പ്രധാന കാര്യം ഓര്‍മ്മിപ്പിക്കാനാണീ കത്ത്. കഴിഞ്ഞ പോസ്റ്റില്‍ വാഗ്ദാനം ചെയ്ത കടലമിഠായി ഇതു വരെ കിട്ടിയില്ല..ദിവസവും കൊറിയര്‍കാരന്റെ വരവും കാത്തിരിക്കുന്നു. വിനുവേട്ടന്‍ പറ്റിച്ചതാണെന്നും ആ കൊറിയര്‍ ഒരിക്കലും വരാന്‍ പോണില്ലെന്നും പറഞ്ഞ് അയലോക്കത്തെ പിള്ളാരെന്നും കളിയാക്കാറുണ്ട്.. നേരാണോ വിനുവേട്ടാ.?.സത്യമായും എന്നെ പറ്റിച്ചതാണോ..?

    വിനുവേട്ടനു ആരേയും പറ്റിക്കാന്‍ സാധിക്കില്ല എന്നു തന്നെയാണ് എന്റ് വിശ്വാസം. മറുപടി ( മിഠായിം) വേഗം അയക്കുമെന്നു പ്രതീക്ഷിച്ചു കൊണ്ട് കത്തു ചുരുക്കുന്നു.
    സ്നേഹപൂര്വ്വം

    ReplyDelete
    Replies
    1. ഉവ്വുവ്വ്. ഇപ്പോ വരും ട്ടാ, നോക്കിയിരുന്നോ.
      ;)

      [അല്ല, ഇനി എങ്ങാനും അയയ്ക്കുന്നുണ്ടെങ്കിലോ!!! വിനുവേട്ടാ, എല്ലാം രണ്ടു പായ്ക്കറ്റ് വീതം അയച്ചോ ട്ടാ]

      Delete
    2. ചാർളിയുടെ നീണ്ട കത്ത് വായിച്ച് കുറെ ചിരിച്ചു... മിഠായി അയച്ച് തരണമെങ്കിൽ അഡ്രസ്സ് എവിടെ? ഇത്ര വർഷങ്ങളായിട്ടും എനിക്ക് പിടി തരാതെ ഒഴിഞ്ഞ് മാറി നടക്കുകയല്ലേ ചാർളി... എന്റെ കുശാഗ്ര ബുദ്ധികൊണ്ടാണ് (?) ചാർളിയുടെ ഒളിത്താവളം ഏത് നഗരത്തിലാണെന്ന് കണ്ടുപിടിച്ചത് തന്നെ... പല നാമങ്ങളിൽ വിലസുന്ന അജ്ഞാത ബ്ലോഗറായ ചാർളീ... ഫോൺ നമ്പർ തരൂ... അടുത്ത തവണ നാട്ടിൽ വരുമ്പോൾ തൃശൂർക്ക് വരൂ... മിഠായി തന്നുവിടാം...

      പിന്നെ, ശ്രീ... ശ്രീയ്ക്കുള്ള മിഠായി ഞാൻ തരാം... ഒരു അഞ്ച് മാസം കൂടി കഴിയട്ടെ.... :)

      Delete
    3. തൃശൂർക്ക് വരൂ... മിഠായി തന്നുവിടാം...
      സന്തോഷമായി വിനുവേട്ടാ.. സന്തോഷമായി...

      എടാ ഭയങ്കരാ..ശ്രീക്കൂട്ടാ.
      ഊം..തനി രാവണന്‍..പത്തു തലയാ..
      അഞ്ചു മാസം കഴിഞ്ഞുള്ള രഹസ്യമെന്താ..?

      Delete
    4. ചാർളിച്ചാ.. ശ്രീക്കുട്ടന്റെ അഞ്ച് മാസത്തെ രഹസ്യം അറിയണമെങ്കിൽ വേറൊരു അഞ്ച് മാസം പിന്നിലേയ്ക്ക് ചിന്തിക്കണം.. അങ്ങനെ അഞ്ചും അഞ്ചും പത്ത് മിഠായി കിട്ടാനുള്ള വകുപ്പ് ഒപ്പിച്ചു വച്ചിരിക്കുവല്ലേ പഹയൻ... (എന്റെ ഊഹം തെറ്റാൻ വഴിയില്ല, അല്ലേ വിനുവേട്ടാ...)

      അല്ല, കടലമിഠായി കിട്ടാൻ എന്തിനാ കൊറിയക്കാരനെ കാത്തിരിക്കുന്നത്??

      Delete
    5. അത് അഞ്ച് മാസം കഴിയുമ്പോൾ ശ്രീക്കുട്ടൻ തന്നെ ഒരു പോസ്റ്റിലൂടെ നമ്മളെയൊക്കെ അറിയിക്കും.... :)

      Delete
    6. ജിമ്മിച്ചാ... ഊഹം തെറ്റിയിട്ടില്ല :)

      ചാര്‍ളിച്ചായാ... വിനുവേട്ടന്‍ നമ്മുടെയെല്ലാം വല്യേട്ടനല്ലേ... എല്ലായിടത്തും ഓടിയെത്തി എല്ലാരുടേയും കാര്യങ്ങള്‍ വിനുവേട്ട ന്‍ അറിയുന്നുണ്ടേയ്

      Delete
    7. നന്നായി..
      ഒരു ചേട്ടനില്ലാതിന്റെ വിഷമം ഒത്തിരി ഉണ്ട് കേട്ടാ..
      വിനുവേട്ടാ...ഒരു അനിയനെ കൂടെ കൂട്ടണേ..

      ശ്രീ..ജിമ്മിച്ചന്‍ പറയുന്നതിനു മുമ്പേ ഞാനത് ഊഹിച്ചിരുന്നു...
      സ്നേഹാശംസകള്‍...അഭിനന്ദനങ്ങള്‍..

      Delete
    8. എല്ലാ അനിയന്മാർക്കും സ്വാഗതം... :)

      Delete
  4. പറയാന്‍ വിട്ടു പോയി..
    ഇത്തവണത്തെ പോസ്റ്റ് മനസ്സു നിറയ്ക്കാന്‍ മാത്രം ദീര്‍ഘിപ്പിച്ചതില്‍ ഉള്ള അകൈതവമായ (?) നന്ദിയും കടപ്പാടും ഇത്തരുണത്തില്‍ (?) രേഖപ്പെടുത്തിക്കൊള്ളുന്നു.

    ReplyDelete
    Replies
    1. വളരെ സന്തോഷം ചാർളീ... ഹാഫ് സെഞ്ചുറി അടിക്കാൻ പോകുന്നതിന്റെ സന്തോഷത്തിൽ എഴുതിയതാണ് ഇന്നലെ... :)

      Delete
    2. അതേത് ഹാഫ് സെഞ്ചുറി? ഇപ്പോ 61 നോട്ടൌട്ട് അല്ലേ?

      Delete
    3. കഴിഞ്ഞ ലക്കത്തിലെ കമന്റുകളുടെ എണ്ണത്തിന്റെ കാര്യമാണ് ജിം...

      Delete
    4. ദേ..ഒരു മൂന്നെണ്ണം കൂടി മതീന്നേ..ഇത്തവണയും.
      ഇത്തവണത്തെ ഓഫര്‍ എന്താണാവോ..?

      Delete
    5. ഇ.മെയിൽ അഡ്രസ്സ് തന്നാലേ ഇനി ഓഫറുള്ളൂ.... :)

      Delete
  5. കഥ കാര്യമായിത്തുടങ്ങിയോ

    വിനുവേട്ട....ആകാംഷ കൂടുന്നു...

    ReplyDelete
    Replies
    1. കഥ കാര്യമായി തുടങ്ങുന്നു വിൻസന്റ് മാഷേ... മുൻ‌ബെഞ്ചിൽ തന്നെ സ്ഥാനമുറപ്പിച്ചോളൂട്ടോ...

      Delete
  6. മനോഹരമായ ഒരദ്ധ്യായം, വിനുവേട്ടാ... ആ മഴയും കാലാവസ്ഥയും സ്ഥലവുമെല്ലാം കണ്മുന്നില്‍ കണ്ട് ആസ്വദിയ്ക്കാനാകുന്നതു പോലെ തോന്നി.

    ReplyDelete
    Replies
    1. ആ മഴയും ശീതക്കാറ്റുമെല്ലാം മനസ്സിലേക്കാവാഹിച്ചു കൊണ്ട് എഴുതുന്നത് കൊണ്ടാവാം ശ്രീ... അത് വായനക്കാരിലേക്കും പകരുവാനാകുന്നു എന്നറിയുന്നത് തന്നെ ഒരു അനുഭൂതിയാണ്... സന്തോഷം ശ്രീ...

      Delete
  7. വിനുവേട്ട, ഞാന്‍ നാട്ടില്‍ എത്തി കേട്ടോ.
    അപ്പോള്‍ സംഭവങ്ങള്‍ ഉഷാറായി നടക്കുന്നു അല്ലെ.
    ജര്‍മന്‍കാര്‍ ബ്രിട്ടീഷ്‌ തോക്ക് ഉപയോഗിച്ച് ബ്രട്ടിഷുകാര്‍ക്കിട്ടു പണി കൊടുക്കുന്നു. കൊള്ളാം.

    ReplyDelete
    Replies
    1. ങ്ഹേ.... ! ഇതെപ്പോ? ഇനി എന്നാണ് തിരിച്ചു വരവ്? ഗാബോണിൽ ജലവിതരണം സ്തംഭിച്ചതുകൊണ്ടാണോ പെട്ടെന്ന് നാട്ടിലേക്ക് വച്ചു പിടിച്ചത്...? വീട്ടിൽ എല്ലാവരെയും സ്നേഹാന്വേഷണങ്ങൾ അറിയിക്കൂ...

      പണി ആർക്കൊക്കെ എങ്ങനെയൊക്കെ കിട്ടുമെന്ന് നമുക്ക് നോക്കാം ശ്രീജിത്ത്...

      Delete
  8. ഒകെ...പിന്നാലെ തന്നെയുണ്ട്....ആകാംക്ഷയോടെ ഓരോഅധ്യായവും നോക്കിയിരിക്കുന്നു.

    ReplyDelete
  9. മനോഹരമായി എഴുതുന്നു വിനുവേട്ടന്‍......വായിച്ചപ്പോള്‍ കഥകള്‍ക്ക് പകരാന്‍ കഴിയുന്ന ഒരു സന്തോഷം അനുഭവപ്പെടുന്നു..... അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. എച്ച്മുവിനെ പോലെ ഒരു എസ്റ്റാബ്ലിഷ്‌ഡ് എഴുത്തുകാരിയുടെ ഈ അംഗീകാരം വിലമതിക്കാനാവാത്തതാണ്... സസന്തോഷം സ്വീകരിക്കുന്നു...

      Delete
  10. വിനുവേട്ടാ

    ഒരു MT തിരക്കഥ വായിക്കുന്ന സുഖം , ഈ പറഞ്ഞ സ്ഥലങ്ങളും കാലാവസ്ഥയും, എല്ലാം നേരില്‍ കാണുന്ന പോലുള്ള ഒരു വായനാനുഭവം.

    ഇപ്രാവശ്യം അത്യാവശ്യം വായിക്കാനുണ്ട് , പുറകെ തന്നെയുണ്ട്‌

    ആശംസകള്‍

    ReplyDelete
    Replies
    1. സുഖകരമായി വായിക്കുവാൻ സാധിക്കുന്നു എന്നറിയുന്നതിൽ സന്തോഷം പ്രകാശ്...

      Delete
  11. പെട്രോളിന്റെ നിറം മാറ്റി സാധാരണ കളര്‍ ആക്കാന്‍ ഒരു ഗ്യാസ് മാസ്ക്കിന്റെ ഫില്‍ടര്‍ മതി അല്ലെ? ഈ മനുഷ്യരുടെ ഓരോരു കാര്യങ്ങളേ. എന്ത് കണ്ടെത്തിയാലും ആദ്യം അതിന്റെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കും. പതിവില്‍ നിന്ന് വേറിട്ടു നിന്ന ഒരദ്ധ്യായം.

    ReplyDelete
    Replies
    1. ഈ ബ്രിട്ടീഷുകാരിൽ നിന്നായിരിക്കുമോ നമ്മൾ മലയാളികൾ സകല തരികിടയും പഠിച്ചത്...? :)

      Delete
  12. മഴയെ കുറിച്ച് എല്ലാവരും പറഞ്ഞു. അപ്പോള്‍ പിന്നെ പെട്രോളിനെ കുറിച്ച്
    പറഞ്ഞാലോ. കരിഞ്ചന്തയില്‍ പ്രത്യേക നിറം കൊടുത്ത പെട്രോള്‍ കിട്ടുമെന്നും ആ നിറം മാറ്റാനുള്ള വിദ്യയും, അന്നുതന്നെ നിലവിലുണ്ടല്ലേ?

    ReplyDelete
    Replies
    1. മഴയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല സുകന്യാജി...

      Delete
    2. പെട്രോളെന്ന് കേട്ടാൽ പെണ്ണിനും നോട്ടം !!

      Delete
  13. ഈ ലക്കം മനസ്സിലേക്ക് ആഴ്ന്നിറങ്ങി...

    “അദ്ദേഹം ആ മുൾവേലിയുടെ മുകളിലൂടെ അപ്പുറത്തെ മണൽപ്പരപ്പിലേക്കിറങ്ങി. പിന്നെ തിരിഞ്ഞ് ജോവന്നയെ ഒന്ന് നോക്കിയിട്ട് മുന്നോട്ട് നടന്നു. അടുത്ത നിമിഷം ഒന്ന് നിന്നിട്ട് അദ്ദേഹം കടലിനടുത്തേക്ക് പതുക്കെ ഓടുവാൻ തുടങ്ങി. തൊട്ടുപിന്നിൽ ഇനിയും അവസാനിച്ചിട്ടില്ലാത്ത വേലിയേറ്റത്തിന്റെ ഓളങ്ങൾ അദ്ദേഹത്തിന്റെ കൽപ്പാടുകളെ മായ്ച്ചുകൊണ്ടിരുന്നു."

    തന്റെ മുൻപിലുള്ള കടലിനടുത്തേക്ക് ഓടുവാൻ തുടങ്ങിയ അദ്ദേഹത്തിന്റെ പിന്നിൽ വേലിയേറ്റത്തിന്റെ ഓളങ്ങൾ കാൽ‌പ്പാടുകളെ മായ്ക്കുന്നതെങ്ങിനെ...?
    അതോ എന്റെ വായനാക്കുഴപ്പമോ..?
    ആശംസകൾ...

    ReplyDelete
    Replies
    1. അശോകൻ മാഷ് പറഞ്ഞത് ശരിയാണ് കേട്ടോ... വിവർത്തനത്തിൽ വന്ന പാളിച്ചയാണ്.... വേലിയേറ്റം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ... സംഭവം ശരിയാക്കിയിട്ടുണ്ട്... അശോകൻ മാഷ്ടെ ഈ ജാഗ്രത എന്നെയും ജാഗരൂകനാക്കുന്നു... ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു... വളരെ സന്തോഷം ട്ടോ...

      Delete
  14. ഇത്തിരി നാള്‍ ഇവിടെ ഇല്ലായിരുന്നു. അതുകൊണ്ട് രണ്ടും കൂടി ഒന്നിച്ചാ വായിച്ചതു്. കഥ ഭംഗിയായി പോകുന്നു. പാവം ആ ചാര്‍ലിക്കു് ഇത്തിരി മിഠായി അയച്ചുകൊടുത്തൂടെ, പറഞ്ഞു കൊതിപ്പിക്കാതെ.

    ReplyDelete
    Replies
    1. വായിക്കുവാൻ വന്നുവല്ലോ... സന്തോഷായി...

      പന്ത് ചാർളിയുടെ കോർട്ടിലേക്കിട്ട് കൊടുത്തിരിക്കുകയാണ്... അഡ്രസ്സ് ഇല്ലാതെ എങ്ങനെ മിഠായി അയച്ചു കൊടുക്കും...? :)

      Delete
  15. ഉവ്വ...ഇനി അതിന്റെ ഒരു കുഴപ്പമേ ഉള്ളൂ..ദാ പിടിച്ചോ..

    സെക്രട്ടറി,
    വിനുവേട്ടന്‍ ഫാന്‍സ് അസോസിയേഷന്‍ ആഫ് തമിഴ്നാട്,
    ഈഗിള്‍ ബില്‍ഡിംഗ്സ് ( ഇങ്കരീസില്‍ Central railway station എന്നും പറയും.)
    ചെന്നൈ

    ഇനി കാത്തിരിക്കാമല്ലോ..

    ReplyDelete
    Replies
    1. എന്നെങ്കിലും ഈ പോസ്റ്റിൽ നിന്നും താഴെ ഇറങ്ങുമല്ലോ.. അപ്പോ പിടിച്ചോളാം..

      Delete
    2. കിട്ടിപ്പോയ്... കിട്ടിപ്പോയ്... അഡ്രസ് കിട്ടിപ്പോയ്.... സെക്രട്ടറി... ഈഗിൾ ബിൽഡിങ്ങ്സ്... സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷൻ... ങ്ഹേ...!! എന്തിന്റെ സെക്രട്ടറിയാന്നാ പറഞ്ഞത്...? അങ്കമാലീലെ അമ്മാവൻ... സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷനിൽ ഓഫീസ്.... വട്ടാണല്ലേ... :)

      Delete
    3. സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷൻ?

      ശ്ശെടാ... ഇപ്പോ ഫുട്പാത്തില്‍ നിന്നും റെയ്ടില്‍വേ സ്റ്റേഷനിലേയ്ക്ക് താമസം മാറ്റിയാ???

      Delete
    4. ഫുട്പാത്താവുമ്പോ നനയില്ലേ ശ്രീ...
      ഈ ശ്രീക്കൊന്നും അറിയില്ല....കാരണം നീ കുട്ടിയാണു..
      ടാറിട്ട റോഡാണ്
      റോഡിന്റെ അരികാണ്
      വീടിന്റെടയാളം ശീമക്കൊന്ന..


      അതെ വിനുവേട്ടാ..മുഴുത്ത വട്ടു തന്നെ..
      ന്നാലും ഞാനപ്പോഴെ പറഞ്ഞില്ലേ..പൊരിച്ച കോഴീന്റെ മണം..ന്ന്. ( കുന്തം..ഇത്തിരി കടലമുട്ടായിക്ക് വേണ്ടീ ലോകം മുഴുവന്‍ കൈനീട്ടി..പിന്നെയാ പൊരിച്ച കോഴി..)

      Delete
    5. ദിപ്പ പിടി കിട്ടി.

      ശീമക്കൊന്ന അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ നോക്കിയാല്‍ മതീല്ലേ? ആളവിടെ കാണുമായിരിയ്ക്കും :)

      Delete
  16. കഥാസന്ദർഭത്തിന്റെ ചുറ്റുപാടുകളെ വായനക്കാരുടെ മനസ്സിലേയ്ക്കെത്തിക്കാൻ ജാക്ക് ജിഗ്ഗിൻസ് കാണിക്കുന്ന ശ്രദ്ധ, വിവർത്തനത്തിലൂടെ പുന:രാവിഷ്കരിക്കുവാൻ വിനുവേട്ടന് സാധിക്കുന്നു എന്നത് നിസ്സാരകാര്യമല്ല.. “ഡോയ്‌ഷ് ലാന്റി”ലൂടെ പരിചയപ്പെട്ട ആ രീതി ‘ഈഗിളി’ലും ആവർത്തിക്കപ്പെടുന്നു.. ആദ്യപാരഗ്രാഫ് വായിച്ചുകഴിഞ്ഞപ്പോൾത്തന്നെ, ആ വിജനതയുടെ ഭാഗമായതുപോലെ ഒരു തോന്നൽ..

    ആകെ മൊത്തം ടോട്ടൽ, ഈ അധ്യായത്തിന് എന്തൊക്കെയോ ചില പ്രത്യേകതകളുണ്ട്.. അതെന്താണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല എന്നത് എന്റെ പരിമിതി മാത്രം.. കഥ തുടരട്ടെ..

    ReplyDelete
    Replies
    1. പ്രകൃതിയോടും മാനവികതയോടുമുള്ള ജാക്ക് ഹിഗ്ഗിൻസിന്റെ പ്രണയം ഒന്ന് വേറെ തന്നെയാണ്... വായനക്കാരനെ വിവരണത്തിലൂടെ ചിറകിലേറ്റി കൊണ്ടുപോകുന്ന ജാലവിദ്യ... അത് വിവർത്തനത്തിൽ അനുഭവവേദ്യമാകുന്നു എന്നറിയുന്നതിൽ സന്തോഷം...

      Delete
  17. കഥ പറച്ചിലിൽ പശ്ചാത്തല വിവരണം അവിടേക്ക് വായനക്കാരെ അറിയാതെ കൂട്ടി കൊണ്ട് പോകുന്നുണ്ട്..........
    ആശംസകൾ

    ReplyDelete
  18. “അതിൽ വിഷമിക്കേണ്ട…. കരിഞ്ചന്തയിൽ ധാരാളം കിട്ടും പെട്രോൾ… മൂന്നിരട്ടി വില കൊടുക്കണമെന്ന് മാത്രം… വ്യാവസായികാവശ്യത്തിനുള്ള പെട്രോൾ ചില ഗ്യാരേജുകളിൽ ലഭ്യമാണ്… എന്നാൽ അത്തരം പെട്രോളിന് പ്രത്യേക നിറം കൊടുത്തിട്ടുള്ളത് കൊണ്ട് പോലീസിന് കണ്ടുപിടിക്കാൻ എളുപ്പമാണ്… പക്ഷേ, ഈ നിറം മാറ്റിയെടുക്കുവാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല… ഒരു സാധാരണ ഗ്യാസ് മാസ്കിന്റെ ഫിൽട്ടറിലൂടെ അരിച്ചെടുത്താൽ മതി…” ജോവന്ന പറഞ്ഞു.

    ഇതാണ് നമ്മുടെ നാട്ടിലെ മണ്ണെണ്ണയും കരിഞ്ചന്തയില്‍ വില്‍ക്കുന്ത്‌ ..മഴയും ആ മണല്‍ തിട്ടകളും തണുത്ത കാറ്റും ഇവിടെയും ഉളളത് പോലെ അനുബവപെട്ടു.വീണ്ടും ഈ തണുത്ത കാറ്റും മഴയും കാത്തിരിക്കണം അല്ലെ ?ആശംസകള്‍ ..

    ReplyDelete
    Replies
    1. വായന തുടരുവാൻ തീരുമാനിച്ചതിൽ അതിയായ സന്തോഷം...

      Delete
  19. മിഷന്‍ സ്റ്റാര്‍റ്റെഡ് !!... അതിനു മുന്‍പുള്ള ഒരു ശാന്തമായ ഭാവം..

    ReplyDelete
    Replies
    1. നിസ്സാര മിഷൻ അല്ലല്ലോ ജെഫു...

      Delete
  20. ടാബലറ്റുവായനയിൽ കൂടി ...
    ഇവിടത്തെ എല്ലായങ്കങ്ങളും അപ്പ്പ്പോൾ കാണാറുണ്ട് കേട്ടോ വിനുവേട്ടാ

    ReplyDelete
  21. ഇംഗ്ലണ്ട് കഥ ഇഷ്ടായി ട്ടോ ..കാത്തിരിക്കാം ഇംഗ്ലണ്ട് മഴയ്ക്ക് എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍‌പീലി

    ReplyDelete
  22. വായിക്കുന്നു

    ReplyDelete
  23. ഹാ ഹാ ഹാാ.!!!!!ഈ കമന്റുകളൊക്കെ വായിച്ചപ്പോ എഴുതാൻ വന്ന കമന്റ്‌ മറന്ന് പോയി.ഇനി കമന്റിട്ടിട്ടേ മറ്റു കമന്റുകൾ വായിക്കൂ.എന്റൊരു കാര്യേ!!!!

    ReplyDelete
    Replies
    1. സായീപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പോലെ... :)

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...