Thursday, September 29, 2011

ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 15

തികച്ചും യാദൃച്ഛികം എന്ന് പറയാതെ തരമില്ല. അല്ലെങ്കില്‍ ആ റിപ്പോര്‍ട്ട്‌ ഒരു ഉപയോഗവുമില്ലാതെ കേണല്‍ റാഡ്‌ലിന്റെ മേശമേല്‍ കിടന്നേനെ. 1943 സെപ്റ്റംബര്‍ 22. അഡ്‌മിറല്‍ കാനറീസുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞിട്ട്‌ കൃത്യം ഒരു വാരമായിരിക്കുന്നു. രാവിലെ തന്നെ അദ്ദേഹം തന്റെ ഓഫീസിലെത്തി മേശമേല്‍ കുന്നുകൂടി കിടക്കുന്ന പേപ്പര്‍ വര്‍ക്കുകള്‍ ക്ലിയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്‌. മൂന്ന് ദിവസത്തെ പാരീസ്‌ സന്ദര്‍ശനത്തിന്‌ പോയതിന്റെ ഫലം.

കാള്‍ ഹോഫര്‍ മുറിയ്ക്കുള്ളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ അസ്വസ്ഥതയോടെ അദ്ദേഹം മുഖമുയര്‍ത്തി പുരികം ചുളിച്ചു. തീരെ സന്തോഷവാനായിരുന്നില്ല കേണല്‍ റാഡ്‌ല്‍ .

"പ്ലീസ്‌ കാള്‍ ... കുറച്ച്‌ നേരത്തേക്കെങ്കിലും ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നതല്ലേ ഞാന്‍ ...? ഇപ്പോള്‍ എന്താണ്‌ പ്രശ്നം...?"

"അയാം സോറി, ഹേര്‍ ഓബര്‍സ്റ്റ്‌... ഇതാ, ഇപ്പോള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു റിപ്പോര്‍ട്ടാണ്‌... താങ്കള്‍ക്ക്‌ തീര്‍ച്ചയായും താല്‍പര്യമുണ്ടാകുന്നതാണെന്ന് തോന്നി..."

"എവിടെ നിന്നുള്ളതാണ്‌...?"

"അബ്‌ഫെര്‍ വണ്‍ ..."

വിദേശത്തെ ചാരപ്രവര്‍ത്തനം കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റാണ്‌ അബ്‌ഫെര്‍ വണ്‍ . നെഞ്ചോട്‌ ചേര്‍ത്ത്‌ വച്ച ഫയലുമായി കാത്തുനില്‍ക്കുന്ന ഹോഫറിനെ നോക്കി താല്‍പ്പര്യമില്ലാത്ത മട്ടില്‍ അദ്ദേഹം നെടുവീര്‍പ്പിട്ടു. പിന്നെ പേന താഴെ വച്ചിട്ട്‌ പറഞ്ഞു. "ഓള്‍ റൈറ്റ്‌... റ്റെല്‍ മി എബൗട്ട്‌ ഇറ്റ്‌ ..."

ഹോഫര്‍ ആ ഫയല്‍ തുറന്ന് അദ്ദേഹത്തിന്റെ മുന്നിലേക്ക്‌ നീക്കി വച്ചു. "ഇത്‌ ഇംഗ്ലണ്ടിലെ നമ്മുടെ ഏജന്റില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ്‌... സ്റ്റാര്‍ലിംഗ്‌ എന്നാണ്‌ കോഡ്‌ നെയിം..."

മേശമേല്‍ വച്ചിരിക്കുന്ന സിഗരറ്റ്‌ പാക്കറ്റില്‍ നിന്ന് ഒന്നെടുക്കുവാനായി മുന്നോട്ടാഞ്ഞപ്പോള്‍ അദ്ദേഹം ആ റിപ്പോര്‍ട്ടിന്റെ ആദ്യ പേജിലേക്ക്‌ നോട്ടമെയ്തു. "മിസ്സിസ്‌ ജോവന്നാ ഗ്രേ..."

"അതേ... നോര്‍ഫോക്കിന്റെ വടക്കന്‍ പ്രദേശത്ത്‌ കടല്‍ത്തീരത്തോട്‌ തൊട്ടടുത്താണ്‌ അവര്‍ താമസിക്കുന്നത്‌. സ്റ്റഡ്‌ലി കോണ്‍സ്റ്റബിള്‍ എന്നൊരു കൊച്ചു ഗ്രാമത്തിൽ ..."

റാഡ്‌ല്‍ പെട്ടെന്ന് ആവേശഭരിതനായി. "ഓബോ ഇന്‍സ്റ്റലേഷനെക്കുറിച്ച്‌ നമുക്ക്‌ വിവരം എത്തിച്ച്‌ തന്നത്‌ ഈ സ്ത്രീയല്ലേ...?" അദ്ദേഹം രണ്ട്‌ മൂന്ന് പേജുകള്‍ പെട്ടെന്ന് മറിച്ച്‌ നോക്കിയിട്ട്‌ അത്ഭുതം കൂറി. "ഇതില്‍ കുറേയേറെ കാര്യങ്ങളുണ്ടല്ലോ... ഇവരിതെങ്ങനെ ഒപ്പിച്ചെടുത്തു...?"

"സ്പാനിഷ്‌ എംബസിയില്‍ അവര്‍ക്ക്‌ വളരെ നല്ല കണക്ഷന്‍സ്‌ ആണുള്ളത്‌... മിസ്സിസ്‌ ഗ്രേയുടെ റിപ്പോര്‍ട്ടുകള്‍ അവിടെ നിന്നും ഡിപ്ലോമാറ്റിക്ക്‌ ബാഗിലാണ്‌ ഇങ്ങോട്ടയയ്ക്കുന്നത്‌. സാധാരണ നിലയില്‍ മൂന്ന് ദിവസം കൊണ്ട്‌ ഇവിടെയെത്തും..."

"വെരി ഗുഡ്‌..." റാഡ്‌ല്‍ പറഞ്ഞു. "എത്ര നാള്‍ കൂടുമ്പോഴാണ്‌ അവരുടെ റിപ്പോര്‍ട്ടുകള്‍ വരുന്നത്‌...?"

"മാസത്തിലൊരിക്കല്‍ ... കൂടാതെ അവര്‍ക്ക്‌ റേഡിയോ ലിങ്കും ഉണ്ട്‌... പക്ഷേ കുറച്ചേ ഉപയോഗിക്കാറുള്ളുവെന്ന് മാത്രം. എങ്കിലും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓരോ മണിക്കൂര്‍ വീതം കമ്യൂണിക്കേഷനുണ്ടെന്ന് പറയാം. അവരുമായിട്ടുള്ള ഇവിടുത്തെ കോണ്ടാക്റ്റ് ക്യാപ്റ്റന്‍ മെയര്‍ ആണ്‌..."

"ഓള്‍ റൈറ്റ്‌ കാള്‍ ... ആദ്യം കുറച്ച്‌ കോഫി കൊണ്ടു വരൂ... എന്നിട്ട്‌ ഞാനിതൊക്കെ ഒന്ന് വിശദമായി നോക്കട്ടെ..."

"പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഞാന്‍ ചുവന്ന മഷികൊണ്ട്‌ അടിവരയിട്ടിട്ടുണ്ട്‌... മൂന്നാമത്തെ പേജില്‍ കാണാമത്‌... ഒരു ലാര്‍ജ്‌ സ്കെയില്‍ ബ്രീട്ടിഷ്‌ സര്‍വേ ഓര്‍ഡ്‌നന്‍സ്‌ മാപ്പും അതോടൊപ്പം വച്ചിട്ടുണ്ട്‌..." ഹോഫര്‍ പുറത്തേക്കിറങ്ങി.

വളരെ പ്രസക്തമായ ഒരു റിപ്പോര്‍ട്ടായിരുന്നുവത്‌. ഉപകാരപ്രദമായ വിവരങ്ങളായിരുന്നു അതില്‍ നിറയെ. ആ പ്രദേശത്തെക്കുറിച്ചുള്ള ഒരു സാമാന്യ വിവരണം. വാഷ്‌ ഉള്‍ക്കടലിന്റെ ദക്ഷിണ തീരത്ത്‌ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ രണ്ട്‌ B-17 സ്ക്വാഡ്രണുകള്‍ , ഷെറിങ്ങ്‌ഹാമിനടുത്ത്‌ വിന്യസിച്ചിരിക്കുന്ന B-24 സ്ക്വാഡ്രണ്‍ എന്നിവയുടെ കൃത്യമായ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ . എല്ലാം ഒന്നിനൊന്ന് മെച്ചമായത്‌. എന്നാല്‍ മൂന്നാമത്തെ പേജിലെത്തിയപ്പോഴാണ്‌ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയത്‌. ഉദ്വേഗവും ആവേശവും കൊണ്ട്‌ അദ്ദേഹത്തിന്റെ ദേഹം വലിഞ്ഞുമുറുകി.

വളരെ ലളിതമായിരുന്നു അത്‌. വാഷിനടുത്തുള്ള റോയല്‍ എയര്‍ഫോഴ്‌സ്‌ ബോംബര്‍ കമാന്‍ഡിന്റെ ഒരു സ്റ്റേഷന്‍ സന്ദര്‍ശിക്കുവാനായി നവംബര്‍ 6 ശനിയാഴ്ച രാവിലെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എത്തുന്നു. ശേഷം അതേ ദിവസം തന്നെ അടുത്തുള്ള കിങ്ങ്‌സ്‌ ലിന്നിലുള്ള ഒരു ഫാക്ടറിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നു.

ഏറ്റവും ഉദ്വേഗഭരിതമായ ഭാഗം അടുത്തതായിരുന്നു. ലണ്ടനിലേക്ക്‌ തിരിച്ച്‌ പോകുന്നതിന്‌ പകരം അദ്ദേഹം ആ വാരാന്ത്യം അവിടെ തന്നെ ചെലവഴിക്കുവാനാണ്‌ പരിപാടിയിട്ടിരിക്കുന്നത്‌. സ്റ്റഡ്‌ലി കോണ്‍സ്റ്റബിള്‍ ഗ്രാമത്തിന്‌ വെളിയില്‍ ഏകദേശം അഞ്ച്‌ മൈല്‍ ദൂരെ സ്റ്റഡ്‌ലി ഗ്രെയ്ഞ്ചിലുള്ള സര്‍ ഹെന്‍ട്രി വില്ലഫ്‌ബിയുടെ വസതിയില്‍ . അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള ഒരു സ്വകാര്യ സന്ദര്‍ശനം. ആ ഗ്രാമത്തിലെ ആര്‍ക്കും തന്നെ അക്കാര്യം അറിയുകയുമില്ല. പക്ഷേ തന്റെ ഉറ്റ സുഹൃത്തായ മിസ്സിസ്‌ ജോവന്നാ ഗ്രേയോടുള്ള അടുപ്പം കൊണ്ട്‌ റിട്ടയേര്‍ഡ്‌ നേവല്‍ ഓഫീസറായ സര്‍ ഹെന്‍ട്രിക്ക്‌ അക്കാര്യം മറച്ച്‌ വയ്ക്കാന്‍ കഴിഞ്ഞില്ല.

ആ റിപ്പോര്‍ട്ടിലേക്ക്‌ കണ്ണും മിഴിച്ച്‌ കുറേ നേരം അദ്ദേഹം ഇരുന്നുപോയി. പിന്നെ അതോടൊപ്പമുണ്ടായിരുന്ന സര്‍വ്വേ മാപ്പിന്റെ ചുരുള്‍ നിവര്‍ത്തി. കോഫിയുമായി അപ്പോഴേക്കും ഹോഫര്‍ എത്തിക്കഴിഞ്ഞിരുന്നു. ട്രേ മേശമേല്‍ വച്ച്‌ കപ്പില്‍ കോഫി പകര്‍ന്നിട്ട്‌ അദ്ദേഹം റാഡ്‌ലിന്റെ വാക്കുകള്‍ക്കായി കാത്തുനിന്നു.

റാഡ്‌ല്‍ മുഖമുയര്‍ത്തി. "ഓള്‍ റൈറ്റ്‌... ഡാംന്‍ യൂ... ഈ പറഞ്ഞിരിക്കുന്ന സ്ഥലം എവിടെയാണെന്ന് കാണിച്ച്‌ തരൂ... നിങ്ങള്‍ക്കറിയാമല്ലോ അല്ലേ...?"

"തീര്‍ച്ചയായും ഹേര്‍ ഓബര്‍സ്റ്റ്‌..." വാഷ്‌ ഉള്‍ക്കടലിന്‌ സമീപത്ത്‌ നിന്നും തീരപ്രദേശത്തുകൂടി തെക്കോട്ട്‌ അദ്ദേഹം വിരലോടിച്ചു. ഇതാണ്‌ സ്റ്റഡ്‌ലി കോണ്‍സ്റ്റബിള്‍ . ഈ പ്രദേശത്ത്‌ തന്നെയാണ്‌ ബ്ലാകെനിയും ക്ലേയും. ഈ മൂന്ന് പോയിന്റും കൂടി യോജിപ്പിച്ചാല്‍ ഒരു ത്രികോണമാകും. യുദ്ധം തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ മിസ്സിസ്‌ ഗ്രേയുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും ഞാന്‍ ആ സ്ഥലത്തെക്കുറിച്ച്‌ പഠിച്ചിരുന്നു. വിജനമായ പ്രദേശമാണത്‌. വിശാലമായ ബീച്ചുകളും ചതുപ്പ്‌ നിലങ്ങളും നിറഞ്ഞ ഒരു കുഗ്രാമം..."

ആ ഭൂപടത്തിലേക്ക്‌ നോക്കി റാഡ്‌ല്‍ കുറേ നേരം ഇരുന്നു. പിന്നെ പെട്ടെന്ന് തന്നെ ഒരു തീരുമാനത്തിലെത്തി. "ഗെറ്റ്‌ മി ഹാന്‍സ്‌ മെയര്‍ ... എനിക്കദ്ദേഹത്തോടൊന്ന് സംസാരിക്കണം... പക്ഷേ ഒരു കാര്യം... വിഷയമെന്താണെന്ന് അദ്ദേഹത്തിന്‌ ഒരു സൂചന പോലും കൊടുക്കരുത്‌..."

"തീര്‍ച്ചയായും ഹേര്‍ ഓബര്‍സ്റ്റ്‌..."

ഹോഫര്‍ വാതിലിന്‌ നേര്‍ക്ക്‌ നടന്നു. "കാള്‍ ... ഒരു കാര്യം കൂടി... മിസ്സിസ്‌ ഗ്രേ അയച്ച സകല റിപ്പോര്‍ട്ടുകളും കൊണ്ടു വരൂ... ഒപ്പം ആ പ്രാദേശത്തെക്കുറിച്ച്‌ കിട്ടാവുന്ന എല്ലാ ഇന്‍ഫര്‍മേഷനും..."

വാതില്‍ അടഞ്ഞു. മുറിയിലെങ്ങും നിശബദത നിറഞ്ഞു. അദ്ദേഹം തന്റെ പ്രിയ സിഗരറ്റ്‌ എടുക്കുവാനായി മുന്നോട്ടാഞ്ഞു. റഷ്യന്‍ സിഗരറ്റ്‌. കിഴക്കന്‍ നിരകളില്‍ യുദ്ധത്തിന്‌ പോയവരുടെ ഒരു ദൗര്‍ബല്യമാണ്‌ റഷ്യന്‍ സിഗരറ്റുകള്‍ . അതിന്റെ വീര്യമേറിയ പുകയില്‍ അദ്ദേഹം ചുമച്ചുപോയി. അദ്ദേഹത്തിന്റെ ആരോഗ്യ നില പരിഗണിച്ച്‌ ഡോക്ടര്‍മാര്‍ പുകവലി വിലക്കിയിട്ടുള്ളതാണ്‌. എന്നിട്ടും ഈ ശീലം ഉപേക്ഷിക്കാന്‍ അദ്ദേഹത്തിനിനിയും ആയിട്ടില്ല.

അദ്ദേഹം ജാലകത്തിനരികില്‍ ചെന്ന് പുറത്തേക്ക്‌ നോക്കി. വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. ഇതിലൊന്നും യാതൊരു അര്‍ത്ഥവും ഇല്ലാത്തത്‌ പോലെ. ഫ്യൂറര്‍ ... ഹിംലര്‍ ... കാനറീസ്‌ ... ചൈനീസ്‌ നാടകങ്ങളിലെ തിരശീലയ്ക്ക്‌ പിന്നിലെ നിഴലുകളെപ്പോലെ... എല്ലാം മിഥ്യ പോലെ... ഇപ്പോഴിതാ ഈ ചര്‍ച്ചില്‍ പ്രോജക്ട്‌... ആയിരക്കണക്കിന്‌ സൈനികര്‍ കിഴക്കന്‍ യുദ്ധനിരയില്‍ മരിച്ച്‌ വീഴുമ്പോഴാണ്‌ ഇതുപോലെയുള്ള വിഡ്ഢിക്കളി കളിക്കാന്‍ അവര്‍ക്ക്‌ നേരം...

അദ്ദേഹം തീര്‍ത്തും വിഷണ്ണനായിരുന്നു. ഈ വിഡ്ഢിത്തരത്തില്‍ പങ്കാളിയാകുന്നതില്‍ തന്നോട്‌ തന്നെ നീരസം തോന്നി. ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ട്‌ അദ്ദേഹം തിരിഞ്ഞു. ശരാശരി ഉയരമുള്ള, നരച്ച മുടിയുള്ള ഒരു സൈനികന്‍. അലസമായ മുടിയും കട്ടി കണ്ണടയും അദ്ദേഹത്തിന്‌ ഒരു പ്രത്യേക ഭാവം നല്‍കി.

"ആഹ്‌, വരൂ മെയർ ‍..."

ഹാന്‍സ്‌ മെയറിന്‌ ഏകദേശം അമ്പത്‌ വയസ്സുണ്ട്‌. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ അദ്ദേഹം ഒരു സബമറീന്‍ കമാന്‍ഡറായിരുന്നു. ജര്‍മ്മന്‍ നേവിയിലെ യുവരക്തങ്ങളില്‍ ഒരുവന്‍. 1922 ന്‌ ശേഷം അദ്ദേഹം ഇന്റലിജന്‍സ്‌ വിഭാഗത്തിലേക്ക്‌ മാറ്റപ്പെട്ടു. തന്റെ കൂര്‍മ്മബുദ്ധി അവിടെയും അദ്ദേഹത്തെ മുന്‍നിരയിലെത്തിച്ചു.

"യെസ്‌ ഹേര്‍ ഓബര്‍സ്റ്റ്‌..." അദ്ദേഹം ഉപചാരപൂര്‍വം പറഞ്ഞു.

"സിറ്റ്‌ ഡൗണ്‍ മാന്‍, സിറ്റ്‌ ഡൗണ്‍ ..." റാഡ്‌ല്‍ അടുത്തു കണ്ട കസേരയിലേക്ക്‌ ചൂണ്ടി പറഞ്ഞു. "നിങ്ങളുടെ ഒരു ഏജന്റ്‌ - സ്റ്റാര്‍ലിങ്ങ്‌ - അയച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ വായിക്കുകയായിരുന്നു ഞാന്‍ ... ക്വയറ്റ്‌ ഫാസിനേറ്റിങ്ങ്‌..."

"തീര്‍ച്ചയായും... " മെയര്‍ തന്റെ കണ്ണട ഊരി കൈലേസ്‌ കൊണ്ട്‌ തുടച്ചു. "ജോവന്നാ ഗ്രേ... എ റിമാര്‍ക്കബിള്‍ വുമണ്‍..."

"അവരെക്കുറിച്ച്‌ പറയൂ..."

മെയര്‍ അമ്പരന്നു. "അവരെക്കുറിച്ച്‌ എന്താണ്‌ താങ്കള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്‌ ഹേര്‍ ഓബര്‍സ്റ്റ്‌...?"

"എല്ലാം..." റാഡ്‌ല്‍ പറഞ്ഞു.

മെയര്‍ ഒരു നിമിഷം സംശയിച്ച്‌ നിന്നു. എന്തായിരിക്കും ഇപ്പോള്‍ അവരെക്കുറിച്ച്‌ ചോദിക്കാന്‍ കാരണം...? എന്തായാലും പറയുക തന്നെ... അദ്ദേഹം തന്റെ കണ്ണട വീണ്ടും മുഖത്ത്‌ വച്ചു. പിന്നെ സാവധാനം സംസാരിക്കുവാന്‍ തുടങ്ങി.

(തുടരും)

21 comments:

 1. ചാരപ്രവർത്തനത്തിന്റെ പിന്നാമ്പുറങ്ങളിൽ...

  ReplyDelete
 2. ബിലാത്തിയിൽ നിന്നുള്ള ചാരൻ ഇതൊക്കെ കണ്ട് ചാടിപ്പുറപ്പെടുമോ ആവോ..

  അന്നൊക്കെ ഭൂപടം നോക്കി സ്ഥലം കണ്ടുപിടിക്കണം, ഇന്നോ ഗൂഗിൾ മാപ്പിൽ തിരഞ്ഞാൽ മതിയല്ലോ..

  എന്നിട്ട്? കഥ തുടരട്ടെ...

  ReplyDelete
 3. സംഗതി ചൂടായി വരുന്നൂട്ടോ...
  അടുത്തതും പോരട്ടെ...
  ആശംസകൾ...

  ReplyDelete
 4. ഹും..
  ബിലാത്തിയിലുള്ള ചാരൻ ഈ ചാരത്തിയുടെ പണി കണ്ട് ഇമ്മിണി ചാടും..
  ന്താ‍ാമ്മള് ചാരത്തികളെ കാണാണ്ട് കെടുക്കല്ലേ...!

  ReplyDelete
 5. കൊള്ളാംട്ടോ... ബാക്കിക്കായി വെയ്റ്റിംഗ് ...
  മുരളിയേട്ടാ.. പോട്ടെ, സാരല്യാന്നെ... :)

  ReplyDelete
 6. ഇതിലൊന്നും യാതൊരു അര്‍ത്ഥവും ഇല്ലാത്തത്‌ പോലെ. ഫ്യൂറര്‍ ... ഹിംലര്‍ ... കാനറീസ്‌ ... ചൈനീസ്‌ നാടകങ്ങളിലെ തിരശീലയ്ക്ക്‌ പിന്നിലെ നിഴലുകളെപ്പോലെ... എല്ലാം മിഥ്യ പോലെ... ഇപ്പോഴിതാ ഈ ചര്‍ച്ചില്‍ പ്രോജക്ട്‌... ആയിരക്കണക്കിന്‌ സൈനികര്‍ കിഴക്കന്‍ യുദ്ധനിരയില്‍ മരിച്ച്‌ വീഴുമ്പോഴാണ്‌ ഇതുപോലെയുള്ള വിഡ്ഢിക്കളി കളിക്കാന്‍ അവര്‍ക്ക്‌ നേരം...

  അതെ, എല്ലാ ഭരണാധികരികളും തുടർന്നുകൊണ്ടിരിയ്ക്കുന്ന വിഡ്ഡിക്കളികൾ......
  ഇന്നും ആദ്യം മുതൽ വായിച്ചു കേട്ടൊ. ഇതിപ്പോൾ വാരികകൾ വായിയ്ക്കാൻ കാത്തിരിയ്ക്കുന്ന മാതിരിയായിട്ടുണ്ട്.ഇടയ്യിടെ യാത്രകളിലായിപ്പോകുന്നതുകൊണ്ട് ചൂടോടെ വായിയ്ക്കാൻ പറ്റാത്ത സങ്കടമുണ്ടാകാറുണ്ട്...
  അപ്പോ, തുടരട്ടെ.

  ReplyDelete
 7. ബാക്കി അറിയാന്‍ കാത്തിരിയ്ക്കുന്നു

  ReplyDelete
 8. വിക്കിപീഡിയ ലിങ്ക് കൊടുക്കുന്നതുകൊണ്ട് "ഓബോ" സംഭവം, അതുപോലെ മറ്റനേകം കാര്യങ്ങള്‍ മനസ്സിലാക്കി ബുദ്ധിയൊക്കെ കൂടിവരുന്നു. ;)

  ReplyDelete
 9. കുറേ ഭാഗങ്ങളായി വായന മുടങ്ങിയിട്ട്. പല പല പ്രശ്നങ്ങൾ. പഴയതൊക്കെ വായിച്ച് ഒപ്പമെത്താൻ പറ്റുമോന്നറിയില്ല. ഇനി കൂടെയുണ്ടാവും.

  ReplyDelete
 10. @ ജിമ്മി... ശരിയാണ്... ഈ ഗൂഗിൾ മാപ്പ് ഒരു സംഭവം തന്നെ... ഞങ്ങളുടെ വീട് പണിയുടെ പുരോഗതി ഇപ്പോൾ ഞാൻ വീക്ഷിക്കുന്നത് ഗൂഗിൾ മാപ്പിലൂടെയാണ്... :)

  @ വി.കെ... വരും വരും... അടുത്ത വ്യാഴാഴ്ച്ച രാത്രി...

  @ മുരളിഭായ്... കരുവാന്റെ ആലയിലെ മുയലിനെയാ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നത് അല്ലേ?

  @ ശ്രീ... പഴയത് പോലെ ഉഷാറില്ലല്ലോ... ഇപ്പോൾ എഴുത്തൊന്നുമില്ലേ?  @ ലിപി... സ്ഥിരമായി വായിക്കുന്നുവെന്നറിയുന്നതിൽ വളരെ സന്തോഷം...

  @ എച്ച്‌മു... സത്യമാണ് ... ഭരണകർത്താക്കളാണല്ലോ എന്നും ഒരു ജനതയുടെ തലവര നിശ്ചയിക്കുന്നത്... ജനാധിപത്യ രാഷ്ട്രങ്ങളിൽ വരെ...

  @ സുകന്യാജി... വിക്കിപീഡിയ ലിങ്ക് എന്ന ആശയം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം... തീർച്ചയായും ഈ രീതി ഇനിയും തുടരുന്നതാണ്... ഈ നോവൽ കഴിയുമ്പോഴേക്കും സുകന്യാജി ഒരു വിജ്ഞാനകോശമായി മാറിയിട്ടുണ്ടാകും... :)

  @ എഴുത്തുകാരി ചേച്ചി... ഇടയ്ക്കിടെയുള്ള ഈ അസാന്നിദ്ധ്യം ഞങ്ങൾ ശ്രദ്ധിക്കാറുണ്ട് കേട്ടോ... പുതിയ പോസ്റ്റുകൾ ഒന്നും കണ്ടില്ലല്ലോ...

  ReplyDelete
 11. ഇപ്പൊ ആകാംഷ കൂടി വരുന്നുണ്ട്....പഴയത്
  ഒന്ന് രണ്ടെണ്ണം നോക്കനുണ്ട്..എന്നാലും ഇക്കൂടെ
  അങ്ങ് പോവാം...pending ഇല്‍ ഇട്ടാല്‍ പിന്നെ
  ശരിയാവില്ല...

  ReplyDelete
 12. ബാക്കി വായിക്കാൻ കാത്തിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്തേ ചാരത്തികളെക്കുറിച്ചാണ്‌ കൂടുതൽ വായിച്ചിട്ടുള്ളത്...മാതാ ഹാരിയെപ്പോലുള്ളവരെപ്പറ്റി..

  ReplyDelete
 13. വിനുവേട്ടാ, കഥ പുരോഗമിക്കട്ടെ.... വായനക്കായി കാത്തിരിക്കുന്നു...

  ReplyDelete
 14. തല , ഖോവാര്‍, മത്തി, കപ്പപ്പുഴുക്ക്...
  വിനുവേട്ടോ പൂ‍യ്.....
  ഫുള്‍ടൈം വണ്ടീ ഓടിച്ചു നടക്കുവാ അല്ലേ...
  മോനോട് വണ്ടി ഓടിക്കാന്‍ പറയ്...എന്നിട്ട് പിന്‍സീറ്റില്‍ ചാരിക്കിടന്ന് അടുത്ത ലക്കം വേഗം പോസ്റ്റ് ചെയ്യ്...

  ആ ജിമ്മിച്ചനാ ഇതിനൊക്കെ കാരണം..
  പക്ഷിക്കുഞ്ഞിനെ വറുത്തടിക്കാന്‍ നടക്കുവാ അല്ലേ ദുഷ്ടാ...
  മേനകഗാന്ധിയെ ഒന്നു കാണട്ടെ ...പറഞ്ഞു കൊടുത്തേക്കാം..:)

  ReplyDelete
 15. @ വിൻസന്റ് മാഷ്, പഥികൻ, കുഞ്ഞൂസ് ... നന്ദി

  @ ചാർളി... അത് ശരി... അപ്പോൾ ഈ വഴിയും ആ വഴിയും ഒക്കെ വരുമല്ലേ...? ഞാൻ വിചാരിച്ചു ഞങ്ങളെയൊക്കെ മറന്നു കാണുമെന്ന്... സത്യം പറഞ്ഞാൽ ‘തലയിലേക്കുള്ള യാത്ര’ എഴുതേണ്ടി വന്നത് കൊണ്ടാണ് കഴിഞ്ഞയാഴ്ച ഈഗിളിന്റെ ലക്കം എഴുതാൻ സമയം കിട്ടാതിരുന്നത്... എന്തായാലും ഈ ആഴ്ച തീർച്ചയായും പോസ്റ്റ് ചെയ്യാം...

  ReplyDelete
 16. അതു ശരി,ചാ‍ർളി പറഞ്ഞതാ കാര്യം അല്ലേ?

  നോവലെവിടെ , പറയൂ പറയൂ‍ വിനുവേട്ടാ..

  ReplyDelete
 17. അമ്പട വിനുവേട്ടാ... ഞാനും ഈ കാര്യം ഇപ്പോളാണ് ശ്രദ്ധിച്ചത് കേട്ടോ.. ‘തല’യുടെ പേരിൽ ‘ഈഗിളി’നെ വെട്ടി അല്ലേ.. ആ പരിപാടി ശരിയാവൂല്ലാ..

  ചാർളിച്ചാ - മേനകാ ഗാന്ധിയോട് പറയല്ലേ, പ്ലീസ്.. (ഇനി ഈ വിനുവേട്ടനെ ഞാൻ ഒരു വഴിക്കും കൊണ്ടുപോവില്ല... ഹല്ല പിന്നെ..)

  എച്ച്മൂ - ഇതങ്ങനെ വിട്ടാൽ പറ്റില്ല.. വിനുവേട്ടനെക്കൊണ്ട് പറയിച്ചിട്ട് തന്നെ കാര്യം..

  ReplyDelete
 18. ഞാന്‍ എത്തുന്നുണ്ട്. (ഒരു കാര്യം മനസ്സില്‍ തോന്നിയത് തുറന്നെഴുതട്ടെ, സ്റ്റോം വാര്‍ണിംഗിന്റെ അത്ര സീറ്റ് എഡ്ജ് ത്രില്‍ ഈ വായനയില്‍ കിട്ടുന്നില്ല. അത് ശരിയ്ക്കും അടുത്ത ലക്കത്തിന് വേണ്ടി ആകാംക്ഷയോടെ നോക്കിയിരുത്തുന്ന ഒരു രചനയായിരുന്നു - എനിക്ക് മാത്രം തോന്നുന്നതാവാം ഒരു പക്ഷെ)

  ReplyDelete
 19. ഹോ.ഹോ.ചാരവനിതയും ഒരു കഥാപാത്രമാകുവാണല്ലോ.

  ReplyDelete
  Replies
  1. അതെ... വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...